പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

130 :രണ്ടു ചക്രത്തില്‍ നിന്ന് നാലിലേക്ക് മാറിയ കഥ

ഇമേജ്
ക്യാമ്പസ്സില്‍ താമസിച്ച സമയത്ത് ഒരു സ്കൂട്ടര്‍ വാങ്ങിയ വിവരം പണ്ട് എഴുതി യിരുന്നു. LML Vespa യുടെ മൂന്നു ഗിയര്‍ മോഡല്‍. അത് ക്യാമ്പസില്‍ മാത്രമേ ഞാന്‍ ഓടിക്കാരുണ്ടായിരുന്നുള്ളൂ. വല്ല പ്പോഴും പന്ത്രണ്ടാം മൈലിലെ ചിന്മയാക്ഷേ ത്രത്തില്‍ പോകാനും അല്ലെങ്കില്‍ കട്ടാങ്ങല്‍ വരെ പോകാനും മാത്രം. കുന്നമംഗലം വരെ യോ മുക്കം വരെയോ പോലും ഞാന്‍ ആ വാഹനത്തില്‍ പോയിട്ടില്ല. കാരണം പേടി തന്നെ, എന്നെക്കാള്‍ ശ്രീമതിയുടെ പേടി ആയിരുന്നു. അതുകൊണ്ടു ഇതിനിടയില്‍ നാല് വീലുള്ള വാഹനം ഓടിക്കാനുള്ള ലൈസന്സ് എടുക്കുകയും ചെയ്തിരുന്നു. ടര്ക്കിയില്‍ പോകുന്നതിനു മുമ്പ് തന്നെ സ്കൂട്ടര്‍ ഞങ്ങളുടെ ഡിപ്പാര്ടുമെന്റിലെ ഒരു അദ്ധ്യാപകേതര സഹപ്രവര്ത്തകന് നിസ്സാ രമായ വിലക്ക് വിറ്റിട്ടാണ് പോയത്. തിരിച്ചു വന്നപ്പോള്‍ ഒരു വാഹനം വേണമെ ന്ന് തോന്നി. സിംഗപൂരില്‍ ആറുമാസം ജോലി ചെയ്ത തില്‍ നിന്ന് ലാഭിച്ച അല്പം സമ്പാദ്യം കയ്യില്‍ ഉണ്ടായിരുന്നു എന്നതും സത്യം. അതുകൊണ്ടു ഒരു പഴയ വാഹനം നോക്കാം എന്ന് കരുതി. പുതിയത് വാങ്ങാന്‍ പല കാരണം കൊണ്ടും വേണ്ട എന്ന് വച്ചിരിക്കുമ്പോഴാണ് ബോംബെ യില്‍ ലാര്സന്‍ & ടൂബ്രോയില്‍ ജോലി ചെയ്യുന്ന ശ്രീമതിയുടെ ഒരു കസിന്...

129 :ആര്‍ ഈ സി യില്‍ നിന്ന് എന്‍ ഐ റ്റി യിലേക്ക്

റീജിയണല്‍ എഞ്ചിനീയറിംഗ് കൊളെജു കളുടെ പ്രവര്ത്തനരീതിയെപ്പറ്റി മുമ്പ് പല സന്ദ്രര്ഭങ്ങളിലും കുറിച്ചിരുന്നു. കേന്ദ്ര സം സ്ഥാന സർക്കാരുകളുടെ സംയുക്ത ഭരണ സ്ഥാപനമായി സ്ഥാപിച്ച സ്വയംഭരണ സ്ഥാ പനങ്ങള്‍. ചെലവ് സിംഹ ഭാഗവും കേന്ദ്ര ത്തില്‍ നിന്നും, ഭരണ നിയന്ത്രണം സംസ്ഥാന സര്ക്കാരിന്റെ കയ്യിലും . ഏകദേശം 200 കോടിയോളം വാര്ഷിക ബട്ജറ്റ് ഉള്ള സ്ഥാപനത്തിന്റെ വാര്ഷിക അനുദിന ചില വിന്റെ പകുതി മാത്രം (50 ലക്ഷമോ അതില്‍ കുറവോ ) മാത്രമേ സംസ്ഥാനം മുടക്കിയിരുന്നുള്ളൂ. എന്നാല്‍ വിദ്യാഭ്യാസമ ന്ത്രിയുടെയും തിരുവനന്തപുരത്ത് നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥന്മാരുടെയും കനിവി നു വേണ്ടി വര്ഷങ്ങള്‍ യാചിച്ചു അധ്യാപക അധ്യാപകേതര ജീവനക്കാര്‍ നീണ്ടകാലം സമ്മര്ദ്ദം ചെലുത്തിയെങ്കിലും അവസാനം 2002 ല്‍ ആര്‍ ഈ സി കളെ കേന്ദ്ര മാനവ ശേഷി വിഭവ വികസന വകുപ്പിന്റെ നേരിട്ടു ള്ള നിയന്ത്രണത്തിലാക്കിക്കൊണ്ടു നിയമം പാര്ലമെന്റില്‍ പാസാക്കി. നാഷണല്‍ ഇന്സ്റ്റിട്യുറ്റ് ഓഫ് ടെക്നോളജി എന്നപേരും കൊടുത്തു. എന്‍ ഐ റ്റി കള്ക്ക് ആര്‍ ഈ സി കള്‍ക്ക് ഉണ്ടായിരുന്ന ഭരണപരമായ സ്വയം ഭരണ ത്തോടൊപ്പം അക്കാഡമിക് സ്വയം ഭരണ വും കിട്ടി. സ്വയം പഠന പദ്ധതിയുണ്ടാ...

128 :തുര്ക്കിയിലെയും സൈപ്രസിലെയും ഒന്നര വര്ഷം

തുര്ക്കിയിലെ അഡന എന്ന ചെറിയ പട്ടണ ത്തില്‍ ഞങ്ങള്‍ ആറു മാസം താമസിച്ചു ജോലി ചെയ്തു. ആദ്യത്തെ രണ്ടാഴ്ച യുനി വേര്സിറ്റി അതിഥി മന്ദിരത്തില്‍ കഴിഞ്ഞു അതിനു ശേഷം നഗരത്തില്‍ ഒരു വാടക വീട്ടില്‍ ഫര്ണിച്ചര്‍ ഉള്‍പ്പെടെ എല്ലാം വാങ്ങി ജീവിച്ചു. സുന്ദരമായ നാളുകള്‍. ശ്രീമതിക്കു ഒന്ന് രണ്ടു നല്ല കൂട്ടുകാര്‍, ഇന്ഗ്ല ണ്ടില്‍ നിന്ന് വന്ന പ്രൊഫ. റിച്ചാര്ഡ്സണി ന്റെ ഭാര്യ ജമീലയും വകുപ്പ് അദ്ധ്യക്ഷന്‍ സുലെയ്മാന്റെ ഭാര്യ ഖദീജയും . നഗരം ചുറ്റി നടന്നു കാണാനും മറ്റും നല്ല കൂട്ടുകാര്‍. അതു പോലെ എനിക്കും കോളേജില്‍ നല്ല് സുഹൃ ത്തുക്കള്‍ യുക്രെയിനില്‍ നിന്ന് വന്ന പ്രൊഫ. പീറ്റര്‍, പ്രൊഫ, റിച്ചാര് ഡ്സന്‍. റഷ്യക്കാരന്‍ കൊസേന്കൊവ് എന്നിങ്ങനെ. അവരുമൊ ത്ത് കഴിഞ്ഞ ജീവിത ത്തിന്റെ ഓര്മ്മക്കു റിപ്പുകള്‍ ഒരു ചെറു പുസ്തകമായി അടു ത്തു പ്രസിദ്ധീകരിക്കുന്നുണ്ട്. ചില ഭാഗ ങ്ങള്‍ ശ്രീമതിയുടെ കുറിപ്പുകള്‍ ഉപയോ ഗിച്ച് ഞങ്ങള്‍ എഡിറ്റു ചെയ്തു ബ്ലോഗാ യി പ്രസിദ്ധീകരിച്ചത് ഇവിടെ കാണാം. ( http://turkishmemoriesmalathy.blogspot.in/ ) നല്ല സ്നേഹമുള്ള മനുഷ്യര്‍, ഇന്ത്യകാരെ നല്ല വണ്ണം സ്നേഹിക്കുന്നവര്‍. പാകി സ്താന്‍ കാരെ സഹോദരര്‍ ആയു ഹിന്ദ...

127 : തുര്ക്കിയിലേക്കുള്ള യാത്ര

  ഞങ്ങളുടെ ഗള്ഫെയര്‍ വിമാനം ചെന്നയില്‍ നിന്നാണ് ബുക്ക് ചെയ്തിരുന്നത് . ചെന്നയി ലേക്ക് ട്രെയിനില്‍ പുറപ്പെട്ടു. കോഴിക്കോട്ടു റെയില്വേ സ്റ്റേഷനില്‍ ട്രെയിനില്‍ കേറാന്‍ നല്ല തിരക്ക് . നമ്മുടെ നാട്ടുകാരുടെ സ്വഭാ വം അറിയാമല്ലോ , ഒരാളെ യാത്രയാക്കാന്‍ ഒരമ്പതു പേര്‍ വരും , അതില്‍ പത്തു പേരെ ങ്കിലും യാത്ര ചെയ്യുന്ന ആളിനെ സഹായി ക്കാന്‍ കമ്പാര്ട്ട്മെന്റില്‍ കയറും. ചുരുക്ക ത്തില്‍ യഥാര്ത്ഥ യാത്രക്കാര്ക്കാണ് ബുദ്ധിമുട്ടനുഭവിക്കെണ്ടി വരുന്നത്. ഇപ്പോള്‍ ട്രെയിനില്‍ യാത്രാടിക്കറ്റില്ലാത്തവര്‍ ട്രെയിനില്‍ കയറാന്‍ പാടില്ല എന്ന് നിയമം ഉണ്ടാക്കിയത് കൊണ്ടു കുറച്ചു സമാധാനം ഉണ്ട്. എങ്കിലും നമ്മുടെ നാട്ടിന്പുറത്ത് നിന്നു വരുന്ന നിഷ്കളങ്കരായ മനുഷ്യര്ക്ക് ‌ ഇതൊന്നും ബാധകമല്ല അന്നും ഇന്നും. വിദേശത്തേക്കുള്ള വിമാനങ്ങള് മിക്കതും പുലര്ചെ പുറപ്പെടുന്നത് കൊണ്ടു തലേ ദിവസം തന്നെ മദിരാശിയില്‍ എത്തണ മായിരുന്നു . രാവിലെ ഒന്പതുമണിക്കാ യിരുന്നു വിമാനം. ഏഴു മണിക്കു മുമ്പ് തന്നെ വിമാനത്താവളത്തില്‍ എത്തി .പക്ഷെ ഞങ്ങളുടെ സാധനങ്ങളുമായി വിമാനത്താ വള ത്തിനകത്തെക്ക് കയറാന്‍ നന്നേ വിഷ മിച്ചു. കോഴിക്കോട്ടെ അനുഭവം ഇ...

126 : മദ്ധ്യ ധരണ്യാഴിയുടെ തീരത്തേക്ക് ഒരു യാത്രയ്ക്കവസരം

സിംഗപ്പൂരില്‍ പോയപ്പോള്‍ കിട്ടിയ അവധി മുഴുവന്‍ എടുക്കാതെ തിരിച്ചു വന്നു ആര്‍ ഈ സി യില്‍ ചേര്ന്ന വിവരം മുമ്പെഴുതിയി രുന്നു. പതിവ് പോലെ കൂടുതല്‍ അദ്ധ്യാപനവും കുറച്ചു ഗവേഷണവും മറ്റുമായി സമയം കഴിച്ചു. പുസ്തകം എഴുതാനെന്നോ മറ്റോ പറഞ്ഞു വേണമെങ്കില്‍ ശമ്പളം വാങ്ങി ബാക്കി സമയം വീട്ടില്‍ ഇരിക്കാമാ യിരു ന്നു. പക്ഷെ വെറുതെ ഇരുന്നു ശമ്പളം വാങ്ങുന്നു എന്ന്ആള്ക്കാരെക്കൊണ്ടു പറയിപ്പിക്കെണ്ട എന്ന് കരുതിയാണ് തിരിച്ചു ജോലിയില്‍ പ്രവേശിച്ചത്‌. ഒരു വര്ഷം കഷ്ടിച്ചു തികയാറായപ്പോളാണ് കുറെ നാള്‍ മുമ്പ് പാലക്കാട്ട് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് പണ്ടു പരിചയപ്പെട്ടിരുന്ന ഒരു അദ്ധ്യാപകന്‍ ടര്ക്കി്യില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ എന്ന ന്വേഷിച്ചു ഒരു ഈമെയില്‍ അയച്ചത്. അദ്ദേഹം വര്ഷ്ങ്ങ ളായി ടര്ക്കിയിലും സൈപ്രസ്സിലും ജോലി ചെയ്തു കൊണ്ടിരിക്കുന്നു, ഇപ്പോള്‍ ടര്ക്കി ഷ് സൈപ്രസിലായിരുന്നു. എന്നാല്‍ അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്ന മദ്ധ്യധരണ്യാഴി യുടെ തീരത്തുള്ള അഡന എന്ന സ്ഥലത്തെ ചുക്കുരോവ യൂണിവേ ര്സിറ്റിയിലാണു നിയമനം. വിദ്യാര്ഥിക സുഹൃത്ത്‌ സിംഗപൂരി ലേക്ക് പോകാന്‍ സഹായിച്ചത് പോലെ. ഇവി ടെയും സുഹൃദ് ബന്ധം ആണ് പുതിയ ഒരവ...

125 : മകന്റെ വിവാഹവും ഡോക്ടര്‍ കുടുംബവുമായുള്ള ബന്ധവും

ഇമേജ്
ഞങ്ങള്‍ സിംഗപൂരില്‍ നിന്ന് തിരിച്ചെത്തി യപ്പോള്‍ മകന്‍ എം ഡിയും അതോടൊപ്പം DNB യും പൂര്ത്തിയാക്കി കോഴിക്കോട്ടു ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി തുടങ്ങിയിരുന്നു. കേരള സര്ക്കാരി ന്റെ ആരോഗ്യ വകുപ്പില്‍ അസിസ്റ്ന്റ്റ് സര്ജന്‍ ആയി നിയമനം കിട്ടിയെങ്കിലും അയാള്‍ സ്പെഷ്യലൈസ് ചെയ്ത ജോലി (റേഡിയോ ഡയഗ്നോസിസ്) പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടാത്തത് കൊണ്ടു നീണ്ട അവധിക്കു എഴുതി കൊടുത്തു. (മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു ) . സ്വാഭാ വികമായും അയാളുടെ അടുത്ത പടി വിവാഹം ആയിരുന്നുവല്ലോ. വിവാഹം ആലോചന നടത്തുന്നതില്‍ അയാള്ക്ക് ‌ പ്രതികൂല മനോഭാവം ഒന്നും ഇല്ലയെന്നും മനസിലായി. സ്വന്തം ജോലിയില്‍ നിന്നുള്ള ആളാണെങ്കില്‍ നല്ലത് എന്ന് ഞങ്ങള്ക്കും അയാള്ക്കും സ്വീകാര്യമായിരുന്നു. വീട്ടിൽ മൂന്ന് എഞ്ചിനീയർമാർ ഉള്ളപ്പോൾ രണ്ടു ഡോക്ടർമാർ ഉള്ളതു നല്ലതല്ലേ? അന്നത്തെ സാഹചര്യത്തില്‍ പത്രത്തില്‍ ഒരു ചെറിയ പരസ്യം കൊടുക്കുകയാണ് ഏറ്റവും നല്ലതെന്ന് തോന്നി . അതിനു മാതൃഭൂമിയില്‍ എഞ്ചിനീയറായ സഹോദരീ ഭര്ത്താവിനെ ചുമതലപ്പെടുത്തി. മോശമ ല്ലാത്ത അന്വേഷണങ്ങള്‍ കിട്ടി. അതില്‍ നിന്ന് ആദ്യമേ തന്നെ കണ്ടെത്തിയ ഒന്നില്‍ എം ബി ബി എസ് കഴ...

124 :എം ജി യുണിവേര്സിറ്റിയിലും മറ്റു യുനിവേര്സിറ്റികളിലും പരീക്ഷ ജോലികള്‍

കാലിക്കറ്റ് യുനിവേര്സിറ്റിയില്‍ ആയിരുന്നു എങ്കിലും ചിലപ്പോള്‍ ഞങ്ങളില്‍ ചിലരെ മറ്റു യൂണിവെര്സിറ്റികളിലും പരീക്ഷകരായി നിയമിക്കാരുണ്ടായിരുന്നു. അങ്ങനെ കോതമം ഗലം എഞ്ചിനീയറിംഗ് കോളേജില്‍ ഒന്ന് രണ്ടു പ്രാവശ്യം പരീക്ഷയ്ക്ക് പോയിട്ടുണ്ട് . ഇതിനു പ്രധാന കാരണം അവിടത്തെ ഇലക്ട്രിക്കല്‍ വിഭാഗം അദ്ധ്യക്ഷന്‍ ആയിരുന്ന എന്റെ സുഹൃ ത്ത്‌ ബേബി കെ ഐസക് ആയിരുന്നു. കോഴിക്കോട്ടു ചാത്തമംഗലം ക്യാമ്പസ്സില്‍ നിന്ന് കോതമംഗലത്ത് എത്തിപ്പെടാന്‍ കുറെ വിഷമം ആയിരുന്നു, പൊതുവേ ഞാന്‍ നീണ്ട യാത്രകള്‍ ബസ്സില്‍ പോകാറില്ല, ഞാനും ശ്രീമതിയും കഴി വതും ട്രെയിനില്‍ തന്നെ ആണ് യാത്ര ചെയ്യുക. ഒന്നാമതായി അല്പ്പം പ്ലാന്‍ ചെയ്‌താല്‍ സൌകര്യ മായ ട്രെയിനില്‍ പോകാം, സമയം ലാഭം, സാമ്പ ത്തിക ലാഭം , ശാരീരികമായി ബസ്സ് യാത്രയുടെ ക്ഷീണവും ഇല്ല എന്നീ വിവിധ മെച്ചങ്ങള്‍ ഉള്ളതായിരുന്നു പ്രധാന കാര്യം . ഇതിനെല്ലാം ഉപരി ആദ്യകാലത്ത് ശ്രീമതി കൂടുതല്‍ യാത്ര ചെയ്‌താല്‍ ‘സിക്ക്’ ആകുമെന്ന പേടിയും. അവോമിന്‍ ഗുളിക കഴിച്ചാലും അയാള്ക്ക് ‌ ബസില്‍ കയറിയാല്‍ കിടക്കണം. അത് ബസ്സില്‍ എന്റെ മടിയില്‍ മാത്രമല്ലേ പറ്റുകയുള്ളൂ. ട്രെയി നില്‍ ആണെങ്കില്‍ തിരക്ക് കുറവാണെങ്...

123 :പാലക്കാടുമായി ബന്ധപ്പെട്ട രണ്ടനുഭവങ്ങള്‍ കൂടി

  രണ്ടു വ്യക്തിപരമായ അനുഭവങ്ങള്‍ കൂടി പങ്കു വെച്ചുകൊള്ളട്ടെ , ഒന്ന് എന്റെ അനുജന്റെ പരീക്ഷാ സംബന്ധമായി, മറ്റൊന്ന് എന്റെ കൂടെ പരീക്ഷ പേപ്പര്‍ മൂല്യ നിര്ണയം ചെയ്ത സഹപരീക്ഷക നെപ്പറ്റി. ആദ്യം എന്റെ അനുജന്റെ കാര്യം തന്നെ യാവട്ടെ. എന്റെ ഇളയ അനുജന്‍ വിമല്‍ കുമാര്‍ എന്‍ എസ് എസ്സില്‍ സിവില്‍ എഞ്ചി നീയറിങ്ങിനു പ്രവേശനം നേടി , ആര്‍ ഈ സി യില്‍ പ്രവേശനം കിട്ടാനുള്ള റാങ്കു അയാള്ക്കുണ്ടായിരുന്നില്ല. ഒന്നാം വര്ഷം എല്ലാ ബ്രാഞ്ചുകള്ക്കും അന്ന് ഒരേ സില ബസ് ആയിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീ യരിംഗ് ഒരു പരീക്ഷ പേപ്പറും. കാലിക്കറ്റ് യുണിവേര്സിറ്റി പരീക്ഷാ നിയമനത്തില്‍ എനിക്ക് ഈ പേപ്പര്‍ തന്നെയാണ് കിട്ടി യത്. പ്രൊഫ. ശ്രീകുമാരന്‍ നമ്പീശന്‍ സാര്‍ ചീഫ് എക്സാമിനരും ഞാന്‍ അഡീഷണല്‍ എക്സാമിനര്മാരില്‍ ഒരാളും. അന്ന് പരീ ക്ഷകനായി നിയമനം കിട്ടിയാല്‍ , പരീക്ഷ കന്റെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും ആ പരീക്ഷ എഴുതുന്നുണ്ട് എങ്കില്‍ പരീ ക്ഷാ കണ്ട്രോളരെ വിവരം അറിയിക്കണമെ ന്നാണ് നിയമം. ഇതനുസരിച്ച് എനിക്ക് പരീക്ഷ സംബന്ധിച്ച നിയമന ഉത്തരവ് കിട്ടിയ അന്ന് തന്നെ എന്റെ അനുജന്‍ ഈ പരീക്ഷ എന്‍ എസ് എസ് എഞ്ചി നീയറിംഗ് കോളേജില്‍ നിന്ന്...

122 :പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പാലക്കാട്ട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജില്‍

ഇമേജ്
മറ്റൊരു കോളേജില്‍ സ്ഥിരമായി പ്രാക്ടി ക്കല്‍ പരീക്ഷയ്ക്ക് ഞാന്‍ പോയിരുന്നത് പാലക്കാട്ട് എന്‍ എസ് എസ് എഞ്ചിനീയ റിംഗ് കൊളെജില്‍ ആയിരുന്നു. പാലക്കാടി നോടു എനിക്ക് 1962-63 വര്ഷം മുതലേ പരിചയം ഉണ്ടായിരുന്നു. പ്രീ യുണിവേര്സിറ്റി ക്ക് പഠിച്ചത് ഗവ. വിക്ടോറിയ കോളേജില്‍, ജ്യെഷ്ടന്‍ 1973 വരെ അവിടെ അദ്ധ്യാപക ന്‍ ആയിരുന്നതു കൊണ്ടു യുപ്രി പഠിത്തം കഴിഞ്ഞിട്ടും കൊല്ലത്ത് എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും മദ്ധ്യവേനല്‍ അവധിക്കു ഞാന്‍ ഒന്ന് രണ്ടാഴ്ചയെ ങ്കിലും അവിടെ കഴിയുക പതിവായിരുന്നു, ചുരുക്കത്തില്‍ പാലക്കാട്ടെ ചുരത്തില്‍ നിന്ന് വരുന്ന വരണ്ട കാറ്റും അവിടത്തെ തെരുവുകളും കല്പാത്തി പുഴയും കുതിരച്ചാണകത്തിന്റെ ദുര്ഗന്ധവും എല്ലാം എനിക്ക് നല്ല പരിചയമായിരുന്നു. അതുകൊണ്ടു അവിടെ പരീക്ഷയ്ക്ക് നിയമിച്ചാല്‍ പോകും. പാലക്കാട്ടും പരിചയമുള്ള ആള്ക്കാര്‍ ധാരാളം ഉണ്ടായിരുന്നു എങ്കിലും താമസം ലോഡ്ജില്‍ തന്നെ. നഗരത്തില്‍ , അല്ലെ ങ്കില്‍ ഒലവക്കോട് ഒരു ലോഡ്ജില്‍. എഞ്ചി നീയറിംഗ് കോളേജു മലമ്പുഴയ്ക്ക് പോകുന്ന വഴി അകത്തേത്തറ എന്ന സ്ഥലത്തായിരു ന്നു. പക്ഷെ ബസ്സിറങ്ങിയാല്‍ അവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ കോളെജിലേക്ക് നടക്ക ണം. ആരെങ്ക...

121 :"ഗടി"കളുടെ തൃശ്ശൂരില്‍ പരീക്ഷയ്ക്ക്

  അന്ന് കാലിക്കറ്റ് യുണിവേര്സിറ്റിയില്‍ മൂന്നു എഞ്ചിനീയരിംഗ് കോളേജുകളെ ഉണ്ടായിരു ന്നുള്ളൂ. ആര്‍ ഈ സി കൂടാതെ തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജു, പാലക്കാട് എന്‍ എസ് എസ്‌ എഞ്ചിനീയറിംഗ് കോളേജു . കണ്ണൂര്‍ എഞ്ചി നീയറിംഗ് കോളേജു പിന്നീടാണ് തുടങ്ങിയത്. ഞാന്‍ പാലക്കാട്ടും തൃശ്ശൂരും പതിവായി പ്രാക്ടി ക്കല്‍ പരീക്ഷകള്ക്ക് പോയിരുന്നു. കുട്ടിക ളെയും ഭാര്യയേയും തനിച്ചു വീട്ടിലാക്കി പോകുന്നതില്‍ മടി ഉണ്ടായിരുന്നു എങ്കിലും ക്യാമ്പസ്സില്‍ ആയത് കൊണ്ടു വിഷമമില്ല. പുതിയ ആള്ക്കാരെ പരിചയപ്പെടാനും അല്പം ചില്ലറ എക്സ്ട്ര ഒപ്പിക്കാനും അദ്ധ്യാപകജോലിയില്‍ പരീക്ഷക്ക് പോകുക എന്നത് മാത്രമായിരുന്നു ഒരേ ഒരു വഴി. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പോകു മ്പോള്‍ ടൌണില്‍ ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കും. ഞങ്ങള്‍ കേരള സര്ക്കാര്‍ ജീവനക്കാര ല്ലാത്തത് കൊണ്ടു ഗവ. ഗസ്റ്റ് ഹൌസില്‍ റൂം കിട്ടാറില്ല, പിന്നെ പ്രൈവറ്റ് ലോഡ്ജു തന്നെ ശരണം. രാവിലെയും വൈകുന്നേ രവും പത്തന്സിലും ഇന്ത്യന്‍ കോഫീ ഹൌസിലും ഭക്ഷണം , ഉച്ചക്ക് കോളേജി ന്റെ അടുത്തുള്ള ലിറ്റില്‍ സ്റ്റാര്‍ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഊണ് ഇതായി രുന്നു പതിവ്. രാവിലെ ന...

120 :കാലിക്കറ്റ് യുണിവേര്സി്റ്റി പരീക്ഷകള്‍ എഴുപതുകളില്‍

ആര്‍ ഈ സി എന്‍ ഐ റ്റി ആകുന്നതു വരെ (2002) വരെ കാലിക്കറ്റ് യുനിവേര് സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട ഒരു കോളേജായിരുന്നല്ലോ. അദ്ധ്യാപകരില്‍ മൂന്നു വര്ഷം എങ്കിലും പ്രവൃത്തി പരിചയം ഉള്ള വര്‍ യുനിവേര്സിറ്റി പരീക്ഷാ ജോലിക്ക് അര്ഹരാണ്, അത് ഏറ്റെടുക്കേണ്ടത് ജോലി യുടെ ഒരു ഭാഗമായി തന്നെ ഞങ്ങളില്‍ ചിലരെങ്കിലും കണക്കാക്കിയിരുന്നു. അതു കൊണ്ടു പരീക്ഷകനായി നിയമനം ലഭിച്ചാല്‍ അത് സന്തോഷപൂര്വ്വം ഏറ്റെ ടുത്ത് കഴിവനുസരിച്ച് പരീക്ഷ നടത്തുക യും ചെയ്തിരുന്നു. ഇതിനു ചെറിയ പ്രതിഫലം കിട്ടുമായിരുന്നു എന്നത് ശരി തന്നെ. പക്ഷെ അന്നൊക്കെ പരീക്ഷകള ക്കുള്ള പ്രതിഫലം രണ്ടോ മൂന്നു വര്ഷം കഴിഞ്ഞു മാത്രമേ കിട്ടിയിരുന്നുള്ളൂ. അതുകൊണ്ടു പലര്ക്കും പുറത്തു പരീക്ഷയ്ക്ക് പോകാന്‍ മടിയായിരുന്നു. നാല് തരം പരീക്ഷാ ജോലിയായിരുന്നു സാധാരണ അദ്ധ്യാപര്ക്കു ണ്ടായിരുന്നത്. കോളേജില്‍ നടത്തുന്ന യുനിവേര്സിറ്റി തിയറി പരീക്ഷകളില്‍ ഇന്വിജിലെറ്റര്‍ ആയും , കോളേജില്‍ വച്ച് നടക്കുന്ന പ്രായോഗിക പരീക്ഷകളില്‍ അസിസ്റ്റന്റ് എക്സാമി നറായും ഇന്റെര്ണല്‍ എക്സാമിനരായും ആയും നാലാമതായി മറ്റു കോളേജുകളില്‍ എക്സ്റ്റെര്ണല്‍(ബാഹ്യ) പരീക്ഷകനായി പ്രായോഗിക പരീക...

119 :തിരിച്ചു വരുമ്പോള്‍ വിമാനത്താവളത്തിലെ അനുഭവം

സിംഗപൂരിലെ ഹ്രസ്വകാല ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ തിരുവനന്തപുരത്തെ ക്കായിരുന്നു വിമാനയാത്ര. സില്ക്കെയര്‍ എന്ന വിമാനക്കമ്പനി ആഴ്ചയില്‍ മൂന്നു ദിവസം തിരുവനന്തപുരത്തേക്ക് പറക്കുന്നു ണ്ടായിരുന്നു. വിമാനത്തില്‍ കുറെ യാത്ര ചെയ്തിട്ടുണ്ട് എങ്കിലും ഇപ്പോഴും ഇന്ത്യയി ലേക്ക്‌ വരുമ്പോള്‍ അല്പം മാനസികസമ്മര്ദം ഉണ്ടാകാറുണ്ട്. കാരണം പ്രധാനമായും കസ്റ്റംസ് എന്ന കടമ്പയാണ്. പലരുടെയും അനുഭവങ്ങള്‍ കേട്ടിരുന്നു എങ്കിലും അവനവന്‍ തന്നെ അനുഭവിക്കുമ്പോഴേ അതി ന്റെ ഗൌരവം മനസിലാകൂ. പുറത്തു ജോലി ചെയ്തു തിരിച്ചു വരുമ്പോള്‍ നമ്മുടെ കുടുംബക്കാര്ക്കും സുഹൃത്തുക്കള് ക്കും എന്തെങ്കിലും ചെറിയ ഉപഹാരങ്ങള്‍ കൊണ്ടു വരുന്നത് സ്വാഭാവികമാണല്ലോ. നിസ്സാര വിലയുള്ളതാണെങ്കിലും സ്നേഹ മുള്ളവര്‍ അത് സന്തോഷത്തോടെ സ്വീകരി ക്കുന്നു. അങ്ങനെ നമ്മുടെ ശ്രീമതിയും ചിലതൊക്കെ ലിസ്റ്റിട്ടു വാങ്ങി സൂക്ഷിച്ചു. പോരാഞ്ഞു നാട്ടില്‍ കാണാത്ത ചില ചെറി യ കൌതുക വസ്തുക്കളും അയാള്‍ വാങ്ങി വച്ചിരുന്നു പലപ്പോഴായി. വെറും ആറു മാസമേ താമസിച്ചിരുന്നുള്ളൂ എങ്കിലും സാധനങ്ങള്‍ പാക്ക് ചെയ്തപ്പോള്‍ 120 കിലോയില്‍ അധികം ആയി. ആകെ രണ്ടു പേര്ക്ക് കൊണ്ടു പോകാവുന്നത് 7...

118:സിംഗപൂരില്‍ നിന്ന് തിരിച്ചു വരുന്നതിനു മുമ്പ് ഒരു സങ്കടം

ഇമേജ്
സിംഗപൂരിലേക്ക് പോകുമ്പോള്‍ ഒരു വര്ഷ ത്തെ അവധിയില്‍ ആണ് പോയതെ ങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ആറു മാസത്തെ ജോലി കഴിഞ്ഞു തിരിച്ചു പോന്ന വിവരം സൂചിപ്പിച്ചുവല്ലോ. ഞങ്ങള്‍ വിദേശത്തേക്ക് പോകുന്നതില്‍ പകുതി മനസ്സോടെ അനു വാദം മൂളിയ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നു ള്ളൂ. അത് ശ്രീമതിയുടെ മാതാവ് ആയി രുന്നു. പ്രമേഹരോഗിയായ അമ്മായി കൃത്യ മായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നില്ല. അമ്മാവന് ഇത്തരം കാര്യത്തില്‍ അത്ര ശ്രദ്ധയും ഇല്ലായിരുന്നു. വാര്ദ്ധക്യ കാലത്ത് കൂടെയുണ്ടാവുമെന്നു പ്രതീക്ഷിച്ച മൂത്ത മകന്‍ അയാളുടെയും ഭാര്യയുടെയും ജോലി ക്ക് പോകാനുള്ള സൗകര്യം കണക്കാ ക്കി ആലപ്പുഴ പട്ടണത്തിനടുത്ത് ഒരു വീട് വാടകയ്ക്കെടുത് താമസവും തുടങ്ങി. പാവം രക്തം പരിശോധിക്കാന്‍ പോകു മ്പോള്‍ കയ്യില്‍ ഒരു പച്ച പാവയ്ക്ക കയ്യില്‍ കൊണ്ടു പോയി രക്തം എടുക്കുന്നതിനു മുമ്പ് അത് ചവച്ചു തിന്നാല്‍ പര്ശോധനാ ഫലം നന്നാകുമെന്ന് കരുതിയിരുന്ന ശുദ്ധഗതിക്കാരി. പെട്ടെന്നൊരു ദിവസം അമ്മാവിക്കു ചെറിയ ഒരു ഹൃദയവേദന തുടങ്ങി ആലപ്പുഴ തത്തംപള്ളി ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ആന്ജൈന എന്ന പേരാണ് ഡോക്ടര്മാര്‍ നല്കിയത്. ഞങ്ങള്‍ സിംഗപൂരിലായിരുന്നത് കൊണ്ടു ഉടനെ...

117 :ആര്‍ ഈ സി യുടെ പില്ക്കാ്ല ചരിത്രവും ഭരണാധികാരികളും

ഇമേജ്
ഞാന്‍ ആര്‍ ഈ സി യില്‍ ജോലി ചെയ്തി രുന്ന കാലത്ത് പ്രധാനമായും പ്രിന്സിപ്പല്‍ ആയി മൂന്നു പേരുടെ കീഴില്‍ ആണ് ജോലി ചെയ്തിരുന്നത്. ആദ്യത്തെ പ്രിന്സി പ്പല്‍ ഡോ എം വി കേശവ റാവുവിന്റെ കീഴില്‍ പ്രവര്ത്തിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ മൂന്ന് പേരുടെയും ഭരണ കാലം പല രീതി യിലും പ്രത്യേകതകള്‍ ഉള്ളതായിരുന്നു സ്ഥാപനത്തിനും ജീവനക്കാര്ക്കും വ്യക്തി കള്ക്കും. 1969 ലാണ് ആര്‍ ഈ സി യില്‍ അദ്ധ്യാപക നായി ചേര്ന്നത്‌, അസോസിയേറ്റ് ലക്ചറര്‍ ആയി.. 1981 - 83 വരെ ആര്‍ ഈ സി കളുടെ ചരിത്രത്തിലെ പൊതുവേ ഇരുണ്ട കാലം ആയിരുന്നു. ജനനത്തില്‍ തന്നെയുള്ള വൈ കല്യങ്ങള്‍ എങ്ങനെ ഒരു കൂട്ടം സ്ഥാപന ങ്ങളുടെ വളര്ച്ചയെ മുരടിപ്പിക്കും എന്ന തിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു ആര്‍ ഈ സി കളുടെ ചരിത്രം .കേന്ദ്രസംസ്ഥാ ന സര്ക്കാരുകളുടെ സംയുക്ത നിയന്ത്രണ ത്തില്‍ ആയിരുന്ന ഈ സ്ഥാപനങ്ങള്ക്ക് കേന്ദ്രത്തില്‍ നിന്ന് കിട്ടിയിരുന്ന ഉദാരമായ ധനസഹായങ്ങള്‍ പൂര്‍ണമായി ഉപയോഗി ക്കുന്നതില്‍ പ്രധാന തടസ്സം ആയി നിന്നത് ഭരണ സമിതിയില്‍ നിര്ണായക പ്രാതിനി ധ്യം ഉണ്ടായിരുന്ന സംസ്ഥാന സര്ക്കാരിന്റെ പ്രതിനിധികള്‍ ആയിരുന്നു. ആര്‍ ഈ സി കളുടെ പ്രവര്ത്തനത്തിനാവശ്യമായിരുന്ന മൂലധന...