121 :"ഗടി"കളുടെ തൃശ്ശൂരില്‍ പരീക്ഷയ്ക്ക്

 അന്ന് കാലിക്കറ്റ് യുണിവേര്സിറ്റിയില്‍ മൂന്നു എഞ്ചിനീയരിംഗ് കോളേജുകളെ ഉണ്ടായിരു ന്നുള്ളൂ. ആര്‍ ഈ സി കൂടാതെ തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജു, പാലക്കാട് എന്‍ എസ് എസ്‌ എഞ്ചിനീയറിംഗ് കോളേജു . കണ്ണൂര്‍ എഞ്ചി നീയറിംഗ് കോളേജു പിന്നീടാണ് തുടങ്ങിയത്. ഞാന്‍ പാലക്കാട്ടും തൃശ്ശൂരും പതിവായി പ്രാക്ടി ക്കല്‍ പരീക്ഷകള്ക്ക് പോയിരുന്നു. കുട്ടിക ളെയും ഭാര്യയേയും തനിച്ചു വീട്ടിലാക്കി പോകുന്നതില്‍ മടി ഉണ്ടായിരുന്നു എങ്കിലും ക്യാമ്പസ്സില്‍ ആയത് കൊണ്ടു വിഷമമില്ല. പുതിയ ആള്ക്കാരെ പരിചയപ്പെടാനും അല്പം ചില്ലറ എക്സ്ട്ര ഒപ്പിക്കാനും അദ്ധ്യാപകജോലിയില്‍ പരീക്ഷക്ക് പോകുക എന്നത് മാത്രമായിരുന്നു ഒരേ ഒരു വഴി.
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പോകു മ്പോള്‍ ടൌണില്‍ ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കും. ഞങ്ങള്‍ കേരള സര്ക്കാര്‍ ജീവനക്കാര ല്ലാത്തത് കൊണ്ടു ഗവ. ഗസ്റ്റ് ഹൌസില്‍ റൂം കിട്ടാറില്ല, പിന്നെ പ്രൈവറ്റ് ലോഡ്ജു തന്നെ ശരണം. രാവിലെയും വൈകുന്നേ രവും പത്തന്സിലും ഇന്ത്യന്‍ കോഫീ ഹൌസിലും ഭക്ഷണം , ഉച്ചക്ക് കോളേജി ന്റെ അടുത്തുള്ള ലിറ്റില്‍ സ്റ്റാര്‍ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഊണ് ഇതായി രുന്നു പതിവ്. രാവിലെ നേരത്തെ എഴുനേ ല്ക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ടു വടക്കുന്നാഥനെയും പാറമേക്കാവ് ഭഗവതി യെയും തൊഴുതു വന്ദിക്കാം എന്ന ഗുണവും ഉണ്ട്, ഗംഭീര മായ സ്വരാജ് റൌണ്ടില്‍ ഒരു ചുറ്റു നടന്നാല്‍ രാവിലത്തെ നടപ്പുമായി. വല്ലപ്പോഴും മാത്രം ഒരു സിനിമ കണ്ടാലായി.

അവിടെ പരീക്ഷയ്ക്ക് പോകുമ്പോള്‍ ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നത് രാവിലെ മുനി സിപ്പല്‍ ബസ്റ്റാണ്ടില്‍ നിന്ന് ചേറൂരെ ക്ക് പോകുന്ന ബസിലെ കിളിയുടെയും മറ്റുള്ളവരുടെയും സംഭാഷണമാണ്. എട്ടരയ് ക്കുള്ള ബസ്സില്‍ ആണ് പോകുക. അതില്‍ രാവിലെ മാര്ക്കറ്റില്‍ നിന്ന് വാങ്ങിയ പച്ച ക്കറിയും മറ്റും കയറ്റി തീരെ ഇടം ഉണ്ടാകാ റില്ല, ഒരു വിധം പച്ചക്കറി കൊട്ടകള്ക്ക്ണ ഇടയില്‍ സ്ഥലം ഉണ്ടാക്കി ഇരിക്കും അല്ലെ ങ്കില്‍ നില്ക്കും യാത്ര തീരെ ബോറടിക്കാ രില്ല, തൃശ്ശൂരെ ഭാഷ കിളിയുടെ ഡയലോ ഗില്കൂടി കേള്ക്കുന്നത് തന്നെ വളരെ രസ കരം . “എന്തൂട്ടാണെടാ ശവീ” , “വല്യമ്മ അങ്ങട് മാറി നിന്നൂടെ, ക്ടാങ്ങള് കേറി ട്ടേ” ,”ഗടി നമ്മള് ത്രിശ്ശൂര്ന്നാ ട്ടോ” റയിറ്റ്, മുതലായ പ്രയോഗങ്ങള് രസകരമാണ് . അതൊക്കെ കേട്ട് കൊണ്ടിരുന്നാല്‍ ബസ്സി ലെ തിരക്കൊന്നും അറിയില്ല. ഇതിന്റെയെ ല്ലാം ചെറിയ നുറുങ്ങുകള്‍ തിരിച്ചു വരു മ്പോള്‍ കുഞ്ഞുങ്ങളെ പറഞ്ഞു കേള്പ്പിച്ചു അവരെ ചിരിപ്പിക്കാന്‍ നല്ല അവസരവും കിട്ടും. മൂന്നു നാല് ദിവസം ഒക്കെ ആണെ ങ്കില്‍ ബോറടിക്കുകയില്ല, അതില്‍ കൂടുത ലായാല്‍ വിഷമം ആണ്.
തൃശ്ശൂര് വച്ച് പരിചയപ്പെട്ട എത്രയോ സുഹൃ ത്തു ക്കള്‍, പ്രതാപചന്ദ്രന്‍ നായര്‍ സാര്‍, എം എസ എന്‍്പോ്റ്റി സാര്‍, അബ്ദുല്ഖാദര്‍ സാര്‍, ദിനകരന്‍, , കെ പി അഹമ്മദ് കോയ, എന്റെ കൂടെ ഗവേഷണം ചെയ്തിരുന്ന ഡോ. ഈ ചന്ദ്രശേഖരന്‍, പഠിപ്പിച്ച ലവ്ലി, ജോസ് മാത്യു , അദ്ദേഹത്തിന്റെ ഭാര്യ മേര്സി , അഗ്നി ശര്മ്മന്‍ നമ്പൂതിരി ലാബോറട്ടറി അറ്റന്ടരായി ജോലിയില്‍ പ്രവേശിച്ചു പടിപടിയായി ഡിപ്ലോമയും ഡിഗ്രിയും എടുത്തു ലക്ചറര്‍ ആയ ഒരു ജോസ് ഇവരെയെല്ലാം ഓര്മ്മ വരു ന്നു. ഏറ്റവും അടുത്തു ഞാന്‍ പഠിപ്പിച്ച ഡോ ഇന്ദിരാദേവി അവിടെ പ്രിന്സിപ്പലായിരി ക്കുമ്പോഴും അവിടെ ക്ലാസെടുക്കാന്‍ പോകുകയുണ്ടായി. ഇതില്‍ പ്രതാപന്‍ സാറുമായി ഇപ്പോഴും സമ്പര്ക്കം ഉണ്ട്. കാലിക്കറ്റ് യുണിവേര്സിറ്റിയിലെ എന്റെ ആദ്യത്തെ പി എച് ഡി വിദ്യാര്ഥി ആയിരുന്ന ശ്രീ ഈ ചന്ദ്രശേഖരനും ദിനകരനും ഇന്ന് ജീവിച്ചിരിപ്പില്ല, മറ്റുള്ളവരുടെ കാര്യം അറിയി ല്ല. ശ്രീ ചന്ദ്രശേഖരന്‍ ആദ്യം പോറ്റി സാറിന്റെ കൂടെ തുടങ്ങിയ ഗവേഷണം പിന്നീട്ടു ശ്രീരാം കുമാരിന്റെയും എന്റെയും കീഴില്‍ തുടരുകയായിരുന്നു. അദ്ദേഹം സര്വീസില്‍ നിന്ന് പിരിയുന്നതിനു മുമ്പ് തന്നെ ഹൃദ്രോഗം ബാധിച്ചു ദിവംഗതനായി. ഞങ്ങളുടെ മക ന്റെ വിവാഹത്തിന് ഗുരുവായൂരില്‍ വന്നു കുഞ്ഞുങ്ങളെ അനുഗ്രഹിച്ചിരുന്നു. ശ്രീ ദിന കരനുമായി ഞങ്ങള്‍ പല പ്രാവശ്യവും പല യിടങ്ങളിലും പരീക്ഷ നടത്തിയിട്ടുണ്ടു.

അബ്ദല്‍ ഖാദര്‍ സാറും എം എസ എന്‍ പോറ്റി സാറും ഖരഘ്പൂര്‍ ഐ ഐ റ്റി യില്‍ ഗവേഷണപഠനം ചെയ്യുമ്പോള്‍ ഞാന്‍ അവിടെ ഒരു സമ്മര്‍ സകൂളിനു പോയിരു ന്നു. അബ്ദല്‍ ഖാദര്‍ സാര്‍ ഒരിക്കല്‍ പറ ഞ്ഞതോര്മ്മ വരുന്നു. അന്ന് ഖരഘ്പൂരില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ സൌകര്യ മായ ട്രെയിന്‍ പുലര്ച്ച രണ്ടു മണി ക്കോ മറ്റോ ആണ്. രാത്രി ഒമ്പത് മണി കഴിഞ്ഞാ ല്‍ ഖരഘ്പൂര്‍ അത്ര സുരക്ഷിതമല്ല എന്നു ള്ളത് കൊണ്ടു ഖാദര്‍ സാര്‍ രാത്രി എട്ടു മണിക്ക് മുമ്പ് സ്റ്റേഷനില്‍ എത്തും. ഞാന്‍ ചോദിച്ചു സാര്‍ ഇത്രയും സമയം സ്റ്റേഷനില്‍ എന്ത് ചെയ്യും. സാര്‍ പറഞ്ഞു, “എനിക്ക് തീരെ ബോറടിക്കാറില്ല സ്റ്റേഷനില്‍ കാണുന്ന ഓരോ വ്യക്തിയെയും ഞാന്‍ ശ്രദ്ധിക്കും. ചില പ്പോള്‍ യുവമിഥുന ങ്ങള്‍ ആവാം അല്ലെങ്കില്‍ വളരെ വൃദ്ധരായ ദമ്പതി കളാവാം, തനിച്ചു പോകുന്ന വൃദ്ധനാവാം, അങ്ങനെ പലരും. അവര്‍ എവിടെക്കു പോകുന്നു, എന്തിനു പോകുന്നു എന്നിങ്ങനെ അവരെപ്പറ്റി ഞാന്‍ ആലോചി ക്കും , ഓരോരുത്തരെ പറ്റിയും ഇങ്ങനെ ആലോചിച്ചിരുന്നാല്‍ എനിക്ക് എത്ര സമയം കഴിഞ്ഞാലും ബോറടിക്കുകയില്ല “.

തൃശ്ശൂരില്‍ പരീക്ഷയ്ക്ക് പോയാല്‍ പലപ്പോ ഴും പരീക്ഷ നടക്കുന്ന ലാബില്‍ രാവിലെ ആദ്യം എത്തുന്നത്‌ ഞാന്‍ ആയിരുന്നു, അസിസ്റ്റന്റും ഇന്റെര്ണലും ഒക്കെ പിന്നാലെ വാലെ വാലെ ഓടിക്കിതച്ചു കൊണ്ടായിരിക്കും വരുക. പെണ്ണുങ്ങള്‍ ആകുമ്പോള്‍ തീര്ച്ചയായും . കുട്ടികളുടെ യും ഭര്ത്താവിന്റെയും മറ്റും കാര്യങ്ങള്‍ എല്ലാം നോക്കി രാവിലെ വരുമ്പോള്‍ താമസി ക്കുന്നത് സ്വാഭാവികം തന്നെ. ഞാന്‍ ലോഡ ് ജില്‍ താമസിക്കുക ആയിരുന്നതു കൊണ്ടു വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും പരീക്ഷ തുടങ്ങുന്ന ഒമ്പത് മണിക്ക് തന്നെ അവിടെ എത്തും എന്നാല്‍ എല്ലാവരും എത്തി പരീക്ഷ തുടങ്ങുമ്പോള്‍ അര മണിക്കൂര്‍ വരെ കഴിയും ,എന്നാലും കുട്ടികള്ക്കൊന്നും ഒരു പരാതിയുമില്ല. പൊതുവേ എല്ലാവരും മോശമല്ലാത്ത രീതിയില്‍ ചെയ്തിട്ട് പോകുകയും ചെയ്യും. തൃശ്ശൂര്ക്കാര്‍ പൊതുവേ നല്ല നര്മ്മ ബോധമുള്ളരാണെന്ന് കേട്ടിട്ടുണ്ട്. അവരെപ്പറ്റി ചില വിഡിയോകള്‍ ഫേസ്ബുക്കില്‍ നിന്നു കിട്ടിയത്ഴെ കൊടുക്കുന്നു,

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും