46 :തക്കാളിക്കും പാര വെക്കുന്ന നമ്മുടെ നാട്ടുകാര്‍
കഴിഞ്ഞ ദിവസം ഒരു കുറിപ്പില്‍ നാട്ടില്‍ നിന്ന് ഞങ്ങളുടെ ഒരു സഹോദര സ്ഥാനീയന്‍ സൌദി അറേബ്യയിലേക്ക് കൂട്ടുകാരന് വിസ സംബന്ധമായി വന്നത് എഴുതിയിരുന്നല്ലോ. കുറച്ചുനാള്‍ കഴിഞ്ഞു സുഹൃത്തു അയാളുടെ നാട്ടുകാരനായ കക്ഷിയുമായി ഡല്ഹിയില്‍ എത്തി. വിദേശത്തേ ക്കുള്ള യാത്രാ മദ്ധ്യേ. സൌദിയിലേക്ക് പോകുന്ന ആള്ക്കു ഒന്നാം തരമായി തയ്യല്‍ (തുന്നല്‍) അറിയാം. തുന്നല്പ്പണി ചെയ്യാന്‍ ആണ് വിസയും കിട്ടിയത്. എം ബസിയില്‍ പോയി എന്തൊക്കെയോ ചടങ്ങു കള്ക്കുംള ടിക്കറ്റു ഓക്കേ ആവാനും മൂന്നു നാല് ദിവസം താമസം ഉണ്ടായിരുന്നു. വെറുതെ ഇരി ക്കേണ്ട എന്ന് പറഞ്ഞു അയാള്‍ അടുത്ത വീട്ടില്‍ നിന്നു ഒരു കൈത്തുന്നല്‍ യന്ത്രം വാങ്ങി രണ്ടു ദിവസം കൊണ്ടു ഞങ്ങളുടെ മകള്‍ക്കും മകനും രണ്ടു ജോഡി ഡ്രസ്സ് തയിച്ചു തന്നു. ഒന്നാം തരം പണിക്കാരന്‍ തന്നെ. പക്ഷെ കക്ഷിക്ക് മലയാളം മാത്രമേ അറിയൂ. മറ്റൊരു ഭാഷയും അറിയില്ല. യാത്രയില്‍ മലയാളം അറിയാത്ത ആരെങ്കിലും എന്തെങ്കിലും ചോദി ച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍ ഒരു കടലാസ്സില്‍ അയാളെപ്പറ്റിയുള്ള എല്ലാ വിവരവും ഇംഗ്ലീഷില്‍ എഴുതി അയാളുടെ പോക്കറ്റില് സുരക്ഷിതമായി നിക്ഷേപിച്ചു. ആരരെന്തു ചോദിച്ചാലും ഇതെടുത്ത് കാണ...