21 :മകന്റെ ജനനവും എം ടെക്കിനു പോക്കും
ഏതായാലും എം ടെക്കിനു ഉടനെ പോകാന്‍ കഴി യുമെന്ന സ്വപ്നം തല്ക്കാലം പൊളിഞ്ഞു. അടുത്ത വര്ഷമെങ്കിലും അവസരം കിട്ടുമോ എന്ന് നോക്കാം. ഇതിനിടയില്‍ ആര്‍ ഈ സി, ഐ ഐ ടി പോലെയുള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപന ങ്ങളില്‍ അദ്ധ്യാപകരുടെ കുറഞ്ഞ യോഗ്യത മാസ്റ്റര്‍ ബിരുദം ആക്കാന്‍ പോകുന്നു എന്ന് കേട്ടു. സാങ്കേതിക സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ഗുണനിലവാരം ഉയര്ത്താനുള്ള ഒരു പദ്ധതി കേന്ദ്ര സര്ക്കാര്‍ അന്ന്തുടങ്ങിയിരുന്നു. ക്വാളിറ്റി ഇമ്പ്രൂവ്മെന്റ്റ് പ്രോഗ്രാം ( QIP) എന്നറിയപ്പെട്ട ഈ പദ്ധതിയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായിട്ടുള്ള സീനിയര്‍ അദ്ധ്യാ പകര്ക്ക് ഉയര്ന്ന ബിരുദം നേടാന്‍ ഐ ഐ ടി കള് പോലെയുള്ള സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ മുഴുവന്‍ ശമ്പളത്തോടെയുള്ള അവധിയും കൂടാതെ ചെറിയ ഒരു അലവന്സും കൊടുക്കാനായിരുന്നു പദ്ധതി. പുസ്തകങ്ങള്ക്കും മറ്റു ചിലവുകള്ക്കും ഒരു ചെറിയ തുക ഗ്രാന്റായും കിട്ടുമായിരുന്നു. കോഴിക്കോട് ആര്‍ ഈ സി യില്‍ ഈ പദ്ധതി പി എച് ഡി ക്കു പോകുന്നവര്ക്ക്മ മാത്രമേ കിട്ടുകയുള്ളൂ എന്നാണു ബോര്ഡു തീരുമാനിച്ചത്. എം ടെക്കിനു പോകുന്നവര്‍ സ്വന്തം ചിലവില്‍ പഠിക്കണം എന്നായിരുന്നു തീരുമാനം. എന്നെക്...