154 :പിരിയുന്നതിനു മുമ്പ് അവസാനത്തെ കുത്ത്

 അങ്ങനെ അറുപത്തഞ്ചു വയസ്സാകാന്‍ ഏതാണ്ടു ആറുമാസം മാത്രം ബാക്കി ഉണ്ടാ യിരുന്നപ്പോഴാണ്‌ ഡയരക്ടര്രുടെ അഞ്ചു വര്‍ഷത്തെ കാലാവധി കഴിഞ്ഞത്. പുനര്‍ നിയമനം ഇല്ലാത്തത് കൊണ്ടു ഏറ്റവും സീനിയര്‍ ആയ പ്രൊഫസര്‍ക്ക് ചാര്‍ജു കൊടുത്തു ഡയരക്ടര്‍ സ്ഥലം വിടണം എന്നാണു നിര്‍ദ്ദേശം . പുതിയ ഡയരക്ടര്‍ നിയമനം കാല താമസം വരുമെന്നുറപ്പു ള്ളത് കൊണ്ടും, പോരാഞ്ഞു ഡയരക്ടര് നിയമനത്തില്‍ ചില പുതിയ വ്യവസ്ഥകള്‍ കൂടി ഉണ്ടാക്കിയത് കൊണ്ടും (ഉദാഹരണ ത്തിന് എഞ്ചിനീയറിംഗ് ബിരുദധാരി ആയി രിക്കണം എന്നത് ) അഞ്ചു വര്ഷം ഞങ്ങളെ ഭരിച്ചിരുന്ന ഫിസിക്സ് ബിരുദധാരിയ്ക്ക് സാദ്ധ്യതയും കുറവാണെന്ന് തോന്നി.
ഇതൊക്കെ കൊണ്ടു കഴിഞ്ഞ കാലങ്ങ ളില്‍ തലവന്‍ സ്ഥലത്തില്ലാതിരുന്ന സമയ ത്തൊക്കെ ഡയരക്ടര്രുടെ ചാര്‍ജു ആയി രുന്ന ഞാന്‍ ആയിരിക്കും ചാര്‍ജു എന്ന് ഞാനും മറ്റു ചിലരും വിചാരിച്ചു. എന്നാല്‍ സ്ഥാനമൊഴിയുന്ന കക്ഷി അങ്ങനെയല്ല വിചാരിച്ചത്. സത്യം സത്യമായി പറയുന്ന അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന എനിക്ക് ചാര്‍ജു തരാതിരിക്കാന്‍ എന്തെ ങ്കിലും മാര്‍ഗം ഉണ്ടോ എന്ന് അദ്ദേഹം സ്വന്തം ഹൃദയം സൂക്ഷിപ്പുകാരും വൈകുന്നേ രത്തെ പരിപാടിക്ക് ഒന്നിച്ചു കൂടുകയും ചെയ്യുന്ന ചില ആള്‍ക്കാരുമായി ആലോചി ചിച്ചു കണ്ടെത്തി. അതുവരെ ആര്‍ക്കും സംശയം ഇല്ലാതിരുന്ന എന്റെ സീനിയോരിറ്റി ഒരു സുപ്രഭാതത്തില്‍ പോയി, അദ്ദേഹത്തി ന്റെ ചൊല്പ്പടിക്കു നില്‍ക്കുകയും ചില അന്വേഷണങ്ങള്‍ വന്നപ്പോള്‍ ഡീന്‍ എന്ന നിലയില്‍ അത്യാവശ്യ രേഖകള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്ത മറ്റൊരാള്‍ പെട്ടെ ന്ന് എനിക്ക് സീനിയര്‍ ആയി. മാറി.
പെട്ടെന്ന് സീനിയര്‍ ആയി മാറിയ ആള്‍ ഞാന്‍ പ്രൊഫസര്‍ ആയി തികച്ചും ഒരു വര്ഷത്തോളം കഴിഞ്ഞാണ് പ്രൊഫസര്‍ ആയതു. പ്രായത്തില്‍ എന്നോടൊപ്പം ആയി രുന്നു എങ്കിലും ആര്‍ ഈ സി യില്‍ ഞാന്‍ 1969 ല്‍ ചേര്‍ന്നപ്പോള്‍ അയാള്‍ ചേര്‍ന്നത്‌ 1971ല്‍ മാത്രം ആയിരുന്നു. എനിക്ക് ആദ്യം ഒരു പ്രൊഫസര്‍ അവധിയില്‍ പോയ ഒഴിവി ലേക്കാണ് നിയമനം കിട്ടിയത്, 1987 സെപ് റ്റംബര്‍ 17നു. ഒരേ സമയത്ത് നടന്ന ഇന്റെ ര്വ്യുവില്‍ എന്നെയും മേല്‍പ്പറഞ്ഞ കക്ഷി യെയും സ്ഥിരമായ പ്രൊഫസര്‍ പോസ്റ്റി ലേക്ക് റാങ്ക് ചെയ്തിരുന്നു. എന്നെ ഇല്ക്ട്രി ക്കല്‍ എഞ്ചിനീയരിംഗ് പ്രൊഫസര്‍ ആയും ടി യാനേ ഇലക്ട്രോണിക്സ് പ്രൊഫസര്‍ ആയും ആണ് റാങ്ക് ചെയ്തത്. രണ്ടു പേരും സ്ഥിരമായ പ്രൊഫസര്‍ പോസ്റ്റിലേക്ക് നിയ മനം കിട്ടിയത് 1988 ജൂണ്‍ ഒന്നിനായിരുന്നു, കാരണം ഈ പോസ്റ്റുകളിലെക്കുള്ള തസ്തി ക പുനര്‍ നിര്‍ണയം ചെയ്തപ്പോള്‍ അപ്പോ ഴേക്ക് മാത്രമേ നിയമനം അനുവദിക്കാന്‍ ആവുകയുള്ളായിരുന്നു.. ഒരേ സെലക്ഷന്‍ ആയിരുന്നത് കൊണ്ടു രണ്ടു വ്യത്യസ്ത പോസ്റ്റുകളിലേക്കുള്ള നിയമനത്തില്‍ റാങ്ക് അയാള്‍ക്ക്‌ ആണെന്ന് കണ്ടു അയാളെ സീനിയര്‍ ആക്കി കണക്കാക്കി. സീനിയോ രിറ്റി കണക്കാക്കുമ്പോള്‍ ഉയര്‍ന്ന പോസ്റ്റി ല്‍ ആദ്യം നിയമനം കിട്ടിയ (ഏതാണ്ടു 8 മാസം മുമ്പ് പ്രൊഫസര്‍ ആയ) ആളാണ്‌ സീനിയര്‍ എന്ന സത്യം സൌകര്യ പൂര്‍വ്വം മറന്നു കൊണ്ടാണ് അവര്‍ ഈ നിഗമന ത്തില്‍ എത്തിയത്. ഇതിനെ തിരേ ഞാന്‍ മാനവശേഷി വിഭവ വികസന മന്ത്രാലയത്തി നു പരാതി സമര്‍പ്പിച്ചു എങ്കിലും അധികാര ത്തില്‍ ഇരിക്കുന്നവരില്‍ നിന്നും നക്കാപ്പിച്ച വാങ്ങിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആഫീസര്‍മാര്‍ പരാതിയ്ക്ക് മറുപടി പോ ലും തന്നില്ല. (ന്യു ഡല്‍ഹി അശോക ഹോട്ടലി ലെ ബാറിലെ കമ്പ്യൂട്ടര്‍ ബില്ലുകളിലെ തുക എഴുതി വാങ്ങുന്നതു എന്തിനെന്നു വ്യക്ത മായി) കഷ്ടിച്ച് ആറുമാസം മാത്രം സര്‍വീ സ് ബാക്കിയുണ്ടായിരുന്ന ഞാന്‍ ഇതിനു വേണ്ടി കോടതി കയറാനും പോകുകയില്ല എന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.
സ്ഥാനമൊഴിഞ്ഞ ഡയരക്ടര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞ വാക്കുകള്‍ എനിക്ക് ഓര്‍മ്മ വന്നു “ ഉന്നതങ്ങളിലെ കാര്യങ്ങള്‍ നടക്കുന്നത് താന്‍ എന്റെ പുറം ചൊറിയുക, തിരിച്ചു ഞാന്‍ നിങ്ങളുടെ പുറം ചൊറിയാം . You scratch my back, and then I will scratch your back “എന്ന രീതിയില്‍ അല്ലെ എന്ന്. അത് ഇക്കാര്യത്തില്‍ തികച്ചും ശരി തന്നെ ആയിരുന്നു. ഒരിക്കല്‍ സാമ്പത്തിക ക്രമക്കേടുകളെപറ്റി പരാതി അന്വേഷിക്കാന്‍ സി ബി ഐ ആഫീസര്‍ മാര്‍ വന്നപ്പോള്‍ 24 മണിക്കൂറിനകം ഇല്ലാത്ത ചില രേഖകള്‍ കൊച്ചിയില്‍ എത്തിക്കണമെന്ന് പറഞ്ഞ പ്പോള്‍ രാത്രിയില്‍ കോളേജു വാഹന ത്തില്‍ ടി യാനെ വരുത്തി വ്യാജരേഖകള്‍ ഉണ്ടാക്കിച്ച്‌ അയക്കാന്‍ സഹായിച്ചയാളെ തിരിച്ചു പുറം ചൊറിയാതിരിക്കാന്‍ കഴി യുമോ ? പിന്നെ ഇതിനെല്ലാമുപരി എന്നെ സംബന്ധിച്ചിടത്തോളം ആറുമാസം ഇന്‍ ചാര്‍ജു ഡയരക്ടര്‍ ആയിരുന്നാല്‍ എന്‍ ഐ റ്റി യില്‍ ഉള്ള നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും തീരെ ഇല്ലായിരുന്നു. ഇന്‍ ചാര്‍ ജു ആയിരിക്കു മ്പോള്‍ കിട്ടുന്ന ഏതാനും ഉറുപ്പികയുടെ ആനുകൂല്യവും എനിക്ക് വേണ്ട എന്ന് വച്ചു. അതുകൊണ്ടു ഞാന്‍ കോടതി യില്‍ കയറാന്‍ പോയില്ല, സ്വസ്ഥമായി ജോലിയില്‍ നിന്ന് വിരമിക്കാന്‍ ഉള്ള തയാറെ ടുപ്പുകള്‍ നടത്തി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും