പോസ്റ്റുകള്‍

സെപ്റ്റംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

155: അങ്ങനെ ഞാനും അടുത്തൂണ്‍ പറ്റി: ( ഉപ സംഹാരം)

ഇമേജ്
ഒരിക്കല്‍ എന്റെ മകള്‍ എന്നോടു ചോദിച്ചു “അച്ഛന് എങ്ങനെ ആര്‍ ഈ സി യില്‍ ഇത്ര യധികം വര്ഷം തുടര്‍ച്ചയായി ബോറടിക്കാ തെ ജോലി ചെയ്യാന്‍ കഴിഞ്ഞു ?” . ഞാന്‍ തിരിച്ചു പറഞ്ഞു “ ഞാന്‍ ആരീസിയില്‍ വന്നുകഴിഞ്ഞു ഏതാനും മാസങ്ങള്‍ കഴി ഞ്ഞാണ് നിന്റെ അമ്മയെ വിവാഹം കഴിച്ചത്. ഞങ്ങള്‍ ഇപ്പോഴും സന്തോഷമായി കഴിയുന്നത്‌ നീ കണ്ടിട്ടില്ലേ. അതാണ്‌ പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തി ന്റെയും വിശ്വസ്തതയുടെയും വിജയം. ഞങ്ങള്‍ പഴയ തലമുറയില്‍ ഉള്ള വര്‍ക്ക് ഞങ്ങളുടെ സ്ഥാപനം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത് പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയുകയില്ല, എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും “. അതെ, അങ്ങനെ 1969 സെപ്റ്റംബര്‍ ഒന്നാം തീയതി ചാത്തമംഗലത്ത് വന്നു ആര്‍ ഈ സി യുമായി തുടങ്ങിയ ബാന്ധവം 2011 ഏപ്രില്‍ മാസം മുപ്പതാം തീയതി അവസാനിപ്പിച്ചു ,ഈ നാല്പ്പത്തിരണ്ടു വര്‍ഷം ഒരദ്ധ്യാപകന്‍ എന്ന നിലയിലും മറ്റു രീതിയിലും എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്റെ ജോലിയോട് സത്യസന്ധ തയും ആത്മാര്‍ഥതയും കാണിച്ചു എന്ന് ആണ് എന്റെ പൂര്‍ണ വിശ്വാസം. ആരും പൂര്ണരല്ലല്ലോ, പൂര്‍ണത ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണല്ലോ. അത് കൊണ്ടു തെറ്റുകുറ്റങ്ങ...

154 :പിരിയുന്നതിനു മുമ്പ് അവസാനത്തെ കുത്ത്

  അങ്ങനെ അറുപത്തഞ്ചു വയസ്സാകാന്‍ ഏതാണ്ടു ആറുമാസം മാത്രം ബാക്കി ഉണ്ടാ യിരുന്നപ്പോഴാണ്‌ ഡയരക്ടര്രുടെ അഞ്ചു വര്‍ഷത്തെ കാലാവധി കഴിഞ്ഞത്. പുനര്‍ നിയമനം ഇല്ലാത്തത് കൊണ്ടു ഏറ്റവും സീനിയര്‍ ആയ പ്രൊഫസര്‍ക്ക് ചാര്‍ജു കൊടുത്തു ഡയരക്ടര്‍ സ്ഥലം വിടണം എന്നാണു നിര്‍ദ്ദേശം . പുതിയ ഡയരക്ടര്‍ നിയമനം കാല താമസം വരുമെന്നുറപ്പു ള്ളത് കൊണ്ടും, പോരാഞ്ഞു ഡയരക്ടര് നിയമനത്തില്‍ ചില പുതിയ വ്യവസ്ഥകള്‍ കൂടി ഉണ്ടാക്കിയത് കൊണ്ടും (ഉദാഹരണ ത്തിന് എഞ്ചിനീയറിംഗ് ബിരുദധാരി ആയി രിക്കണം എന്നത് ) അഞ്ചു വര്ഷം ഞങ്ങളെ ഭരിച്ചിരുന്ന ഫിസിക്സ് ബിരുദധാരിയ്ക്ക് സാദ്ധ്യതയും കുറവാണെന്ന് തോന്നി. ഇതൊക്കെ കൊണ്ടു കഴിഞ്ഞ കാലങ്ങ ളില്‍ തലവന്‍ സ്ഥലത്തില്ലാതിരുന്ന സമയ ത്തൊക്കെ ഡയരക്ടര്രുടെ ചാര്‍ജു ആയി രുന്ന ഞാന്‍ ആയിരിക്കും ചാര്‍ജു എന്ന് ഞാനും മറ്റു ചിലരും വിചാരിച്ചു. എന്നാല്‍ സ്ഥാനമൊഴിയുന്ന കക്ഷി അങ്ങനെയല്ല വിചാരിച്ചത്. സത്യം സത്യമായി പറയുന്ന അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന എനിക്ക് ചാര്‍ജു തരാതിരിക്കാന്‍ എന്തെ ങ്കിലും മാര്‍ഗം ഉണ്ടോ എന്ന് അദ്ദേഹം സ്വന്തം ഹൃദയം സൂക്ഷിപ്പുകാരും വൈകുന്നേ രത്തെ പരിപാടിക്ക് ഒന്നിച്ചു കൂടുകയും ചെയ്യുന്ന...

153 :പ്രൊഫഷണല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍

ഇമേജ്
നാല്പതിലധികം വര്ഷം ജോലിയെടുത്ത സ്ഥാപന ത്തെപറ്റിയും എന്നെക്കുറിച്ചും കുറച്ചു നല്ലതും കുറെ ചീത്തയും എഴുതി. ഇനി ഏതാനും ലക്ക ങ്ങള്‍ കൊണ്ടു അവസാനിപ്പിക്കാം എന്ന് കരുതുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം ക്ലാസ് റൂമുകളില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല എന്ന് ഞാന്‍ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പഠിക്കുന്നതിന്റെ കൂടെ തന്നെ വിദ്യാര്‍ഥികള്‍ അവരുടെ മറ്റു കഴിവുകള്‍ പരി പോഷിപ്പിക്കാന്‍ വേണ്ടി ശ്രമിക്കെണ്ടതു അത്യാ വശ്യമാണ്. സ്പോട്സും ഗെയിംസും പോലെ തന്നെ പ്രധാനമാണ് പ്രോഫഷണല്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുക എന്നത്. മുമ്പ് ഞാന്‍ എഴുതിയ സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ , ഇന്സ്ടി ട്യ്ട്യൂ ഷന് ഓഫ് എഞ്ചിനീയെര്സ്, ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലകട്രികല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയെര്സ് തുടങ്ങിയ സംഘടനകള്‍ കുട്ടികളുടെ നേത്രുത്വ പാടവവും സംഘടനാശേഷിയും വളര്തുന്നതോ ടൊപ്പം മറ്റു രാജ്യയങ്ങളില്‍ ഇത്തരം സംഘടനക ളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടാനും സഹായിക്കുന്നു. സിസ്സ്ടംസ് സൊസൈറ്റിയുടെ പ്രവര്‍ത്തനവും മറ്റും മുമ്പ് സൂചിപ്പിച്ചു. എന്നാല്‍ ഞാന്‍ 1981 മുതല്‍ തുട്രച്ചയായി ഇന്ന് വരെ അംഗമായ ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലകട്രികല്‍ ...

152 :ഡീനായി കാലാവധി കഴിഞ്ഞപ്പോള്‍ വിദേശ വിദ്യാർഥികളും അക്കാഡമിക് ആഡിറ്റും

ഡയരക്ടര്‍ ഇന്‍ ചാര്ജായിരുന്നപ്പോഴാ യിരുന്നു എന്നെ പി ജി & റിസേര്‍ച് ഡീന്‍ ആയി നിയമിച്ചത്. പുതിയ ഡയരക്ടര്‍ വന്നപ്പോള്‍ കാലാവധി കഴിയുന്നത്‌ വരെ തുടരാന്‍ അനുവദിക്കുകയായിരുന്നു. അതനുസരിച്ച് അദ്ദേഹത്തിന്റെ കീഴില്‍ രണ്ടു വര്ഷം കൂടി ഞാന്‍ പി ജി ഡീന്‍ ആയി തുടര്‍ന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അഡ് മിന്‍ കെട്ടിടത്തില്‍ നിന്ന് തിരിച്ചു എന്റെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോകാ ന്‍ തയാറെടുക്കുകയായിരുന്നു. അന്നത്തെ ഏറ്റവും സീനിയര്‍ പ്രൊഫസര്‍ ഞാനായിരു ന്നു ഡയരക്ടര്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ ഇന്‍ ചാര്‍ജു ആകുക. അതു കൊണ്ടാണോ അറിയില്ല അദ്ദേഹം എന്നോടു അഡ്മിന്‍ ബ്ലോക്കില്‍ തന്നെ തുട്രരണമെന്നു ആവശ്യ പ്പെട്ടു. വേറൊരു ദൂതന്‍ വഴി ഒഴിവു വന്ന ഡീന്‍ പ്ലാനിംഗ് ആകാന്‍ താല്പര്യം ഉണ്ടോ എന്ന് അറിയാന്‍ ശ്രമിച്ചു. എനിക്ക് അതിനു താല്പര്യം ഇല്ല എന്ന് ഞാന്‍ വ്യക്തമാക്കി. കാരണം പലപ്പോഴും ഡയരക്ടരുടെ താല്പര്യം നോക്കി മനസ്സാക്ഷിക്കു നിരക്കാത്ത പല തിനും കൂട്ട് നില്‍ക്കേണ്ടി വരുമെന്നു ള്ളത് കൊണ്ടും ധനകാര്യത്തില്‍ ഞാന്‍ അന്നും ഇന്നും അല്പം പിന്നോക്കമായിരുന്നു എന്നത് കൊണ്ടും തന്നെ. എന്റെ കൂടെ യുജി ഡീന്‍ ആയിരുന്ന ആള്...

151 :ഇന്ത്യയെ കണ്ടെത്തലിന്റെ അവസാനം വേദനാ ജനകം

  അങ്ങനെ സിംഗപൂര്‍ നീയാന്‍ പോളിയിലെ കുട്ടികളുടെ ഇന്ത്യയെ കണ്ടെത്തലിന്റെ അവസാന ആഴ്ചയിലേക്ക് കടന്നു. ഈ പരിപാടി യില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ ക്ഷണിക്ക പ്പെട്ടവര്‍ അതാതു മേഖലയില്‍ തികച്ചും പ്രാഗ ത്ഭ്യം തെളിയിച്ചവര്‍ ആയിരുന്നു, പ്രശസ്തിയെ ക്കാള്‍ പ്രാഗത്ഭ്യം ആയിരുന്നു അവരെ തിരഞ്ഞെ ടുത്തതില്‍ ഞങ്ങളുടെ മാനദണ്ഡം. പിന്നെ കുട്ടി കളോട് ഇന്ഗ്ലീഷില്‍ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും. ഞങ്ങളുടെ സ്ഥാപനത്തിലെ തന്നെ വിവിധ വകുപ്പുകളിലെ പ്രഗത്ഭന്മാര്‍ ക്ലാസ് എടുത്തു, അത് പോലെ തന്നെ പുറത്തു നിന്നും. അവസാന ആഴ്ചയോടടുത്ത ഒരു ദിവസം ഡയര ക്ടര്‍ എന്നെവിളിച്ചു ചോദിച്ചു, “നിങ്ങള്ക്ക് പുതിയ പ്രാസംഗികനായ ഒരാളെ വേണമെങ്കില്‍ ഞാന്‍ തരാം, അദ്ദേഹം എന്റെ സുഹൃത്തും കൂടി ആണ്. “ സംഗതി എനിക്ക് പിടി കിട്ടി ബോസിനു സുഹൃ ത്തുമായി എന്‍ ഐ റ്റി യില്‍ വന്നു കൂട്ട് കൂടാന്‍ ഞങ്ങള്‍ അവസരം ഉണ്ടാക്കണം. ശരിയെന്നു പറഞ്ഞു ഒരു ദിവസം ഞങ്ങള്‍ പറഞ്ഞ ആളി ന്റെ ക്ലാസിനു അവസരം ഉണ്ടാക്കി വിവരം അറിയിച്ചു. അതിനു അടുത്ത ദിവസം കക്ഷി ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ രാവിലെ എത്തു മെന്ന് വിവരം രാത്രി എട്ടു മണി കഴിഞ്ഞു സയരക്ടര്‍ എന്നെ അറിയിച്ചു. അദ്ദേഹ...

150 :ഇന്ത്യയെ (കേരളത്തെ) കണ്ടെത്തലിന്റെ ബാക്കി ഭാഗങ്ങള്‍

ഇമേജ്
  സിംഗപൂരില്‍ നിന്ന് വന്ന കുട്ടികളുടെ ഇന്ത്യ യെ കണ്ടെത്തല്‍ പരിപാടി വളരെ വിജയ കരമായിതന്നെ മുന്നോട്ടു പോയി. കേരള ത്തിലങ്ങോളം ഇങ്ങോളം അവരെ കൊണ്ടു പോയി നമ്മുടേതായ എല്ലാ കലാ രൂപങ്ങ ളെയും അവരെ പരിചയപ്പെടുത്തി കേരള ത്തിലെ കുടില്‍ വ്യവസായം മുതൽ സ്വാശ്രയ സംഘങ്ങളെയും കൊച്ചിയിലെ വ്യവസായങ്ങളും കൊച്ചി ഇന്‍ഫോപാര്‍ക്ക് , തിരുവനന്തപുരം ടെക്നോ പാര്‍ക്ക് എന്നി വിടങ്ങളിലും അവരെ കൊണ്ടു പ ോയി അവി ടെയൊക്കെ എന്താണ് നടക്കുന്നത് എന്ന് കാണിച്ചു കൊടുത്തു. അവര്‍ ക്യാമ്പസ്സില്‍ ഉണ്ടായിരുന്ന സമയ ത്തായിരുന്നു ഹോളി ആഘോഷിച്ചത്. ആര്‍ ഈ സി (എന്‍ ഐ റ്റി) യില്‍ പകുതിയോളം കുട്ടികള്‍ കേരള ത്തിന്‌ വെളിയില്‍ നിന്നും വരുന്നവര്‍ ആയതു കൊണ്ടു ഹോളി വിപു ലമായി ആഘോഷിച്ചി രുന്നു. ആണ്‍കുട്ടി കളും പെണ്‍കുട്ടികളും അന്ന് സിന്ദൂരം വാരികോരി പരസ്പരം എറിഞ്ഞു രാവിലെ പുലര്‍ച്ച മുതല്‍ ഉച്ചവരെ വലിയ മേളം ആയിരുന്നു. നന്മയ്ക്ക് തിന്മ മേല്‍ വിജയം ആഘോഷിക്കുന്നു എന്ന് പറയപ്പെടുന്ന ഹോളി ആഘോഷങ്ങളില്‍ സിങ്ങപൂര്‍ കുട്ടികള്‍ ആത്മാര്‍ഥമായി ഇടപെട്ടു. ഞങ്ങ ളുടെ കുട്ടികള്‍ അവരെ സ്നേഹപൂര്‍വ്വം പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. (ചിത്രങ്ങള്‍കാണ...

149 :എം ജി എസ നാരായണന്‍ എന്ന ചരിത്രകാ രന്റെ ഓര്‍മ്മകളും മറ്റു കാഴ്ചകളും

ഇമേജ്
  സിംഗപൂര്‍ നീയാന്‍ പൊളി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ എന്‍ ഐ റ്റി യില്‍ വന്ന പ്രസിദ്ധ ചരിത്രകാരനായ ശ്രീ എം ജി എസ്‌ നാരായണനുമായി കുറച്ചു സമയം ഞങ്ങള്‍ ഡയരക്ടരുടെ മുറിയില്‍ കഴിഞ്ഞതു അല്പം രസകരമായ വിവരങ്ങളിലേക്കു നയിച്ചു. ശ്രീ. എം ജി എസ് പലപ്പോഴും അല്പം സ്തോഭ ജനകമായ (sensational) ചരിത്ര വസ്തു തകള്‍ പരസ്യമായി പറയുന്ന ആളായി എനിക്ക് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് എല്ലാവരും കരുതുന്നതു പോലെ വാസ്കോ ഡാ ഗാമാ കോഴിക്കൊട്ടല്ല (കാപ്പാട് ) കപ്പ ലില്‍ നിന്ന് കരയ്ക്കിറങ്ങിയത് എന്നദ്ദേഹം പറഞ്ഞു. അതായത് ഗാമ കോഴിക്കോട് തുറമുഖ തീരത്ത് കപ്പലില്‍ വന്നപ്പോള്‍ സാമൂതിരി സ്ഥലത്തില്ലായിരുന്നു എന്നും , കൊയിലാണ്ടിയില്‍ പോയി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു എന്നും കുറെ ദിവസംകഴിഞ്ഞു ഗാമയും കൂട്ടുകാരും കൊയിലാണ്ടിയില്‍ നിന്ന് കരമാര്‍ഗം കോഴിക്കോട്ടു വരുകയാ യിരുന്നു എന്നും അദ്ദേഹം ഒരിക്കല്‍ ഒരു പ്രസംഗ മദ്ധ്യെ പറയുകയുണ്ടായി. അതുപോ ലെ കൊടുങ്ങല്ലൂരില്‍ മാലിക് ദീനാര്‍ ആദ്യ ത്തെ മുസ്ലിം പള്ളിയുണ്ടാക്കിയപ്പോള്‍ അവിടെ നിന്ന് കുഴിച്ചെടുത്ത ചരിത്ര വസ്തുതകളില്‍ ഒരു ചെമ്പുതകിടു കണ്ടു എന്നും അതു കൊടുങ്ങല്ലൂര്‍ ഭാഗത്തുണ്ടാ ...

148 :സിംഗപൂര്‍ കുട്ടികള്‍ എന്‍ ഐ റ്റി യില്‍

ഇമേജ്
  അങ്ങനെ ഞങ്ങളുടെ ധാരണാപത്രം ഒപ്പിടലും ഡയരക്ടരുടെയും (എന്റെയും) സിംഗപൂര്‍ യാത്രയും കഴിഞ്ഞു . നീയാന്‍ പൊളി ടെക്നിക് കുട്ടികളുടെ ‘ ഇന്ത്യയെ കണ്ടെത്തല്‍ ‘ പരിപാടി എല്ലാവരും അംഗീ കരിച്ചു. അതിന്റെ സംഘാടകനായി ഞങ്ങ ളുടെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ രാംകുമാര്‍ ശ്രീധരന്‍ പിള്ള എന്ന സഹപ്ര വര്‍ത്തകനെ നിയമിക്കുകയും ചെയ്തു . എനിക്ക് വളരെ സഹായം ആയിരുന്നു അദ്ദേഹം . എല്ലാകാര്യവും എന്നോട് ചര്‍ച്ച ചെയ്യണം എന്ന കാര്യത്തില്‍ മാത്രം അല്‍പ്പം അമാന്തം കാണിച്ചു എങ്കിലും എന്റെ ഉപദേ ശം ഇല്ലാതെ തന്നെ കാര്യങ്ങള്‍ മികച്ച രീതി യില്‍ ചെയ്യാനും ചെയ്യിക്കാനും അറിയുന്ന ആള്‍ ആയിരുന്നു രാംകുമാര്‍. .(ഇപ്പോള്‍ എന്‍ ഐ റ്റി യില്‍ ഇല്ല , രാജി വച്ച് ഏതൊ സ്വാശ്രയ കോളേജില്‍ ആണെന്ന് തോന്നു ന്നു). 2009 മാര്ച് 8 മുതല്‍ ഏപ്രില്‍ 15 വരെയായിരുന്നു അവരുടെ ഇന്ത്യയെ കണ്ടെത്തല്‍ (India Immersion programme) എന്ന ഈ പരിപാടി. മുപ്പതോളം കുട്ടികളും രണ്ടു അദ്ധ്യാപകരും ആണ് വരുന്നത്. അവരെ ഞങ്ങളുടെ ഹോസ്റ്റലുകളില്‍ താമസിക്കാന്‍ വേണ്ട സൗകര്യം ഇല്ല, മുറികള്‍ എല്ലാം വാതാനു കൂലനം (ഏ സി ) ചെയ്തിരിക്കണം എന്നാ യിരുന്നു നിബന്ധനകളില്‍ ഒന്ന്. പരിപാടി യ...

147 :അന്തര്‍സമുദ്ര അക്ക്വേറിയവും ഡോള്ഫിന്‍ ലഗൂനും

ഇമേജ്
  സിംഗപൂറ് ഷോപ്പിങ് പറുദീസ ആണെങ്കില് സെന്റോസ സഞ്ചാരികള്കു ശരിക്കും ഒരു മാന്ത്രിക ദ്വീപു തന്നെ ആണു. കണ്ണിനും കാതിനും കുളുര്‍മ്മ നല്കുന്ന വൈവിധ്യമാറ്ന്ന കാഴ്ചകള് അവിടെ ഒരുക്കി വച്ചിരിക്കുന്നു. സ്വാഗതം ചെയ്യുന്നതു സിംഹപുരത്തിന്റെ ചിഹ്നം ആയ പകുതി സിംഹവും പകുതി മത്സ്യകന്യകയുടെയും രൂപത്തില് ഉള്ള മെറ്ലയണിന്റെ ഭീമാകാരമായ രൂപം. ചെറിയ ചാറ്റല് മഴ ഞങ്ങളുടെ ഉത്സാഹത്തെ തീരെ കെടുത്തിയില്ല. ഉള്ള സമയം കൊണ്ടു ഞങ്ങള്‍ സിംഗപൂര്‍ അക്വേറിയവും ഡോള്‍ഫിന്‍ കുളവും കാണാന്‍ ശ്രമിച്ചു . സെന്റോസ ദ്വീപിലെ അപൂറ്വ ദൃശ്യങ്ങളില്‍ ഒന്നാണു വെള്ളത്തിനടിയിലെ അക്വേറിയം. കനം കൂടിയ അക്രിലിക് ഗ്ലാസ്സില്‍ ഉണ്ടാക്കിയ ഭിത്തി കള്‍കു മുകളിലു വലിയ മത്സ്യങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നു. കൂറ്റന്‍ സ്രാവുകളും തിരണ്ടിയും മറ്റു വിവിധ മത്സ്യങ്ങളും നമ്മുടെ തലക്കു മുകളില്‍ കൂടി നീങ്ങുന്നു. ഒക്ടൊപസ്സിന്റെ തന്നെ വിവിധ തരം. നമ്മുടെ നാട്ടില്‍ ഓന്തിനും രാഷ്ട്രീയക്കാ റ്കും മാത്രമേ നിറം മാറാന്‍ കഴിയുള്ളൂ എന്നാ ണല്ലോ നാം ധരിച്ചു വച്ചിരിക്കുന്നതു. എന്നാല്‍ ഇതാ ഒരു ഒക്റ്റോപസ് സൌകര്യം പോലെ നിറം മാറാന്‍ കഴിയുന്നതു. പെന്‍ ഗുയിനുകള്‍കു അന്റാര്‍...

146.:കടലിന്റെ സംഗീതം – സിംഗപൂറ് സെന്റോസ

ഇമേജ്
  ഇപ്പോള്‍ സിംഗപൂരിലെ സെന്റൊസ ദ്വീപിലെ ഏറ്റവും മെച്ചപ്പെട്ട കാഴ്ച ‘കടലിന്റെ സംഗീതം’ എന്നു വിളിക്കുന്ന ശബ്ദ വെളിച്ച ലേസറ് പ്രദറ്ശ നമാണു.. വൈകുന്നേരം 7 40 നും 8 40 നും രണ്ടു പ്രദറ്ശനമാണുള്ളതു. ഞങ്ങള് വൈകി എത്തിയതു കൊണ്ടു ആദ്യത്തെ പ്രദറ്ശനത്ത്നുള്ള ടിക്കറ്റു കിട്ടിയില്ല. നമ്മുടെ സിനിമാ കൊട്ടകകളിലെ പോലെ എക്ട്രാ കസേരയിട്ടു ആളെ ഇരുത്താനുള്ള സംവിധാനവും ഇല്ല, അതുകൊണ്ടു രണ്ടാമത്തെ പ്രദര്‍ശനത്തിനു ടിക്കറ്റെടുത്തു. സമയം പോക്കാന് ദ്വീപില് ചുറ്റിക്കറങ്ങാന് ഉള്ള ഒരു മോണോ റെയി ലില് ഓടുന്ന ട്രെയിനില് കയറി കറങ്ങി. ട്രെയിനി ന്റെ ശബ്ദത്ത്നിടയിലും മൈക്കില്‍ കൂടി വിശദീ കരണം കേള്കുന്നുണ്ടു. തിരിയുന്നില്ലെങ്കിലും. കടല്പുറത്തു കമിതാക്കള്കു ഒത്തുകൂടാനുള്ള ചെറിയ കുടിലുകള് വരെ കാണാം. രണ്ടു ഡോളര് മുടക്കി ഓരോ കാപ്പി കുടിച്ചു വീണ്ടും തിരിച്ചെത്തി യപ്പോള് ആദ്യത്തെ പ്രദറ്ശനം കഴിഞ്ഞിരുന്നു പണ്ടു ഞങ്ങള് കണ്ടപ്പോള് ഇവിടെ ലേസറ് രശ്മി കളും ജലധാരയും വച്ചു കൊണ്ടുള്ള ഒരു സാധാരണ പ്രകടനം മാത്രം ആയിരുന്നു. നമ്മുടെ നാട്ടില് പല യിടങ്ങളിലും ലേസറ് പ്രദറ്ശനം ആള്കാര് കൂടുന്നിട ത്തു കാണിക്കാറുണ്ടല്ലോ. എന്നാല് ഇന്നു ഈ പ്രദ ര...