പോസ്റ്റുകള്‍

ജൂൺ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

74 :ഒരു സ്ഥാനക്കയറ്റവും കൂടെ ഹൈക്കോടതിയില്‍ ഒരു കേസും

  ആര്‍ ഈ സി യുടെ കഷ്ടകാലം കഴിഞ്ഞതായി കഴിഞ്ഞ ദിവസത്തെ കുറിപ്പില്‍ സൂചിപ്പിച്ചി രുന്നു. വര്ഷങ്ങളായി ഒഴിവായി കിടന്ന തസ്തി കകള്‍ ആര്‍ ഈ സി യിലെ അംഗീക്രുത രീതി അനുസരിച്ച് അഖിലേന്ത്യാ പരസ്യത്തില്‍ കൂടി നികത്താനുള്ള ശ്രമങ്ങള്‍ പുതിയ പ്രിന്സ്പ്പാ ലിന്റെ ശ്രമഫലമായി തുടങ്ങി. ഒരു ഘട്ടത്തില്‍ ആര്‍ ഈ സി യിലെ ഒരു എഞ്ചിനീയറിംഗ് വകുപ്പില്‍ തലവനാകാന്‍ ഒരു പ്രൊഫസര്‍ പോലും ഇല്ലാത്ത സ്ഥിതി ഉണ്ടായി. വര്ക്ഷോപ്പ് സൂപ്രണ്ടാ യിരുന്ന ഒരാളെ അസിസ്റ്റന്റ്റ് പ്രൊഫസറായി തസ്തിക മാറ്റി തലവനാക്കി വച്ചിരിക്കുകയായിരുന്നു. ഏതായാലും അങ്ങനെയുള്ള അവസ്ഥ മാറുമെന്നു ഉറപ്പായി. ഞങ്ങളുടെ ഇലക്ട്രിക്കല്‍ ഡിപ്പാര്ട്ടുമെന്റ്ലും സിവില്‍ ഡിപ്പാര്ട്ടു മെന്റിലും അന്ന് പ്രൊഫസര്‍ തസ്തിക രണ്ടു മാത്രം ആയിരുന്നു. ഒന്ന് ബി ടെക് കോര്സിന്റെയും മറ്റൊന്ന് ഒരേ ഒരു എം ടെക് കോര്സിന്റെയും. എന്നാല്‍ അസിസ്റ്റന്റ്റ് പ്രൊഫ സര്‍ തസ്തിക മൂന്നെണ്ണം ഇലക്ട്രിക്കലിലും ഒരെണ്ണം ഇലക്ട്രോണിക്സിലും ഉണ്ടായിരുന്നു. ഇതെല്ലാം പരസ്യപ്പെടുത്തി. ഡിപ്പാര്ട്ടുമെന്റില്‍ എന്നെക്കാള്‍ സീനിയറായി കുറച്ചുപേര്‍ ലെക്ച്ചറര്‍ മാരായി തന്നെ തുടരുന്നുണ്ടായിരുന്നു. എന്നാല്‍ പി എച...

73 :വാചാ പരീക്ഷക്കുള്ള യാത്രയും സഹപ്രവര്ത്തകന്റെ ‘കാരുണ്യവും’

പി എച് ഡി   തീസിസ് 1981 ജൂലൈ മാസം സമര്പ്പിച്ചു എങ്കിലും എന്റെ വാചാപരീക്ഷ കുറെ താമസിച്ചാണ് നടന്നത്. കാരണം പതിവുള്ളത് തന്നെ. പരീക്ഷകരുടെ റിപ്പോര്‍ട്ട് കിട്ടാനുള്ള താമസം. എന്റെ ഗുരുക്കന്മാരില്‍ സീനിയര്‍, പ്രൊഫ. എ കെ മഹാലനാബിസ്, എന്റെയും കൂടെ ഉണ്ടായിരുന്ന ഗോഷേയ് ദാസിന്റെയും തീസിസ് സമര്പ്പിച്ചതിന് ശേഷം വിദേശത്തേെക്ക് പോയി. എന്റെ തീസിസിന്റെ കാര്യം നോക്കിയിരുന്നത് ജൂണിയര്‍ ഗൈഡായിരുന്ന ഡോ. പ്രസാദ് ആയിരുന്നു. ഞാന്‍ വാചാ പരീക്ഷ താമസിക്കുന്ന കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് വിദേശത്ത് നിന്നുള്ള റിപ്പോര്ട്ടു വന്നു, പക്ഷേ നമ്മുടെ നാട്ടുകാരനായ പ്രൊഫസരുടെ റിപ്പോര്ട്ട് വല്ലാതെ താമസിക്കുന്നു എന്നാണു. കാണ്പൂര്‍ ഐ ഐ റ്റി യിലെ ഒരു പ്രൊഫസരായിരുന്നു കക്ഷി. ഡോ പ്രസാദിന് അദ്ദേഹത്തെ ഓര്മ്മിപ്പിക്കാനും മടി. ചുരുക്കത്തില്‍ 1981 ഡിസംബര്‍ മാസം നടന്ന ബിരുദദാന സമ്മേളനത്തിനു മുമ്പ് വാചാപ്പരീക്ഷ നടന്നില്ല. 1982 ഏപ്രില്‍ മാസം ആണ് റിപ്പോര്ട്ട് കിട്ടി പരീക്ഷ തീരുമാനി ച്ചത്. (പൊതുവേ നമ്മുടെ നാട്ടുകാരുടെ സ്വഭാവം എനി ക്ക് പിന്നെ എന്‍ ഐ റ്റി യില്‍ ഡീന്‍ ആയിരിക്കുമ്പോഴാണ് മനസ്സിലായത്‌. വിദേശത്ത് നിന്നുള്ള പരീക്ഷക...

72 :ഒരു രംസാന്റെ ദു:ഖ സ്മരണകള്‍

ഇമേജ്
ഇന്ന് വിശുദ്ധ റംസാന്‍, തീവ്രമായ വൃതാനുഷ്ടാനത്തില്‍ ശരീരവും മനസും ശുദ്ധീകരിച്ചു ചെറിയ പെരുന്നാള്‍ ആഘോഷി ക്കുന്ന ദിവസം. എന്നാല്‍ ആര്‍ ഈ സി ജീവിതത്തില്‍ റംസാന്‍ ഇപ്പോഴും എന്റെ ഒരു പ്രിയസുഹൃത്തിന്റെ വിയോഗത്തില്‍ ഉള്ള ദു:ഖ സ്മരണകളാണ് ഉണര്ത്തുന്നത്. ഞങ്ങളുടെ തൊട്ടടുത്ത ക്വാര്ട്ട്റില്‍ താമസിച്ചി രുന്ന സുലൈമാന്‍ സാറും കുടുംബവുമായി ഞങ്ങള്‍ വളരെ അടുപ്പത്തില്‍ ആയിരുന്നു. സുലൈമാന്‍ സാര്‍ ടി കെ എമ്മില്‍ നിന്ന് ആര്‍ ഈ സി യിലേക്ക് വന്നതാണ്. മാത്തമാറ്റിക്സ് ഡിപ്പാര്ട്ടുമെന്റിലെ അദ്ധ്യാപക നായിരുന്നു. കൊല്ലത്തു വച്ച് തന്നെ അദ്ദേഹവുമായി പരിചയമായി. എനിക്ക് ക്ലാസ് എടുത്തിട്ടില്ല എങ്കിലും ഞാന്‍ സാറെന്നു തന്നെ വിളിക്കുന്നത്‌. അദ്ദേഹത്തിന്റെ ഭാര്യ സൈനബയും എന്റെ ഭാര്യ മാലതിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. കുട്ടികള്‍ അവര്ക്ക് മൂന്നു പേര്‍. മൂത്തയാള്‍ ഷാനവാസ് എന്റെ മകന്‍ മനോജിന്റെ ക്ലാസില്‍ തന്നെ സില്‍വര്‍  ഹില്ല്സില്‍ ആണ് പഠിച്ചിരുന്നത്. ഇളയ കുട്ടികള്‍ ഷെരീനയും ശിബിയും ഞങ്ങളുടെ മകളെക്കാള്‍ ഇളയവരായിരുന്നു എങ്കിലും നല്ല കൂട്ടുകാര്‍. ഇവര്‍ കുട്ടികള്ക്ക് രണ്ടു കൂട്ടര്ക്കും ചില പ്രത്യേകത കള്‍ ഉണ്ടായിരുന്നു...

71 :ആര്‍ ഈ സി യുടെ നല്ല കാലം തുടങ്ങുന്നു

മൂന്നു വര്ഷം വളരെ വേഗം കഴിഞ്ഞത് പോലെ തോന്നി ക്യാമ്പസ്സില്‍ തിരിച്ചെത്തിയപ്പോള്‍. ഐ ഐറ്റി യില്‍ വച്ച് ജോലി ത്തിരക്ക് കാരണം ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നത് ശരി തന്നെ, പ്രത്യേകിച്ചും കുറച്ചുനാള്‍ പഠിത്തത്തില്‍ നിന്ന് വിട്ടു നിന്നിട്ട് വയോജന വിദ്യാഭ്യാസത്തിനു പോകുമ്പോള്‍ ഉള്ള സാധാരണ വിഷമങ്ങളല്ലാതെ. ആര്‍ ഈ സി യിലെ കാര്യങ്ങള്‍ അന്നും മെച്ചപ്പെട്ടിട്ടില്ലായി രുന്നു. ഏതായാലും അതാതു മാസം ശമ്പളം ബാങ്കില്‍ കൃത്യമായി ക്രെഡിറ്റ്‌ ആയി വന്നിരുന്നത് കൊണ്ടു കൊണ്ടു മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഇരുന്നു., ഒരു കണക്കിന് മന: പ്പൂര്വം തന്നെഎന്ന് കൂട്ടിക്കോളൂ. ഐ ഐ റ്റി യില്‍ വച്ച് ഞങ്ങള്‍ എന്തിനു അവിടെ എത്തിയോ അതിനു മാത്രം സമയം ചിലവാക്കുക എന്ന ഉറച്ച തീരു മാനത്തില്‍ ആയിരുന്നു എന്റെ പ്രവര്ത്തനം. ഇതിനിടയ്ക്ക് , ആര്‍ ഈ സി യുടെ പ്രശ്നങ്ങള്‍ കേരളത്തില്‍ നിന്നും പുറത്തു നിന്നും ഉള്ള എം പി മാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി സ്റ്റാഫ് അസോസിയേഷന്റെ ഭാരവാഹിയായ ഒരാള്‍ ഡല്ഹിയില്‍ കുറെ മെമ്മോറാണ്ടവും ലഘുലേഖകളും ആയി വരുകയുണ്ടായി, അസോസിയേഷന്റെ ചിലവില്‍. ഞങ്ങള്‍ ക്യാമ്പസ്സിനു പുറത്തു താമസിക്കുമ്പൊഴായിരുന്നു ഇത്. അ...

70 :ഗവേഷണ സംരഭത്തിന്റെ അവസാനം

കുട്ടികളെയും വീട്ടുകാരിയേയും ചാത്തമംഗലത്ത് ക്യാമ്പസിലാക്കി ജയന്തി ജനതയില്‍ തന്നെ തിരിച്ചു വന്നു. യാത്രക്കിടയില്‍ പ്രത്യേ കിച്ച് ഒന്നും. പറയാനില്ല. എങ്കിലും പതിവ് പോലെ ഞങ്ങളുടെ ജയന്തി ജനതാ വണ്ടി പുലര്ച്ചെ 6 30 - 7 മണിക്ക് വിജയ വാഡാ സ്റ്റെഷനിലെക്കെത്തുമ്പോള്‍ ഉള്ള കാഴ്ച ഇത്തവണയും വ്യത്യസ്തമല്ല, ഇത് ഒരിക്കലും മറക്കാനാകുന്നില്ല. സ്റ്റെഷനിലെക്കുള്ള വഴിയില്‍ റെയില്‍ പാളത്തിന്റെ രണ്ടു വശത്തും നൂറു കണക്കിന് ആള്ക്കാര്‍ ഒരു ചെമ്പു മൊന്തയില്‍ വെള്ളവുമായി എഴുനേറ്റു നില്ക്കുന്നത് കാണാം, പ്രത്യേകിച്ചും വിവിധ പ്രായക്കാരായ സ്ത്രീകള്‍. പുരുഷന്മാര്‍ വണ്ടി കടന്നു പോകുന്നത് സാരമാക്കാതെ അവരുടെ വിസര്ജ്ജന പ്രക്രിയ അനുസ്യൂതം തുടര്ന്നു കൊണ്ടിരുന്നു. പുലരുമ്പോള്‍ ഉറക്കച്ചടവോടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്ന ഈ കാഴ്ച എത്രമാത്രം വെറുപ്പും അറപ്പും ഉണ്ടാക്കുന്നു എന്നു പറയാതിരിക്കാന്‍ വയ്യ. നമ്മുടെ വൃത്തിഹീനമായ രീതിക ളെപ്പറ്റി വിദേശ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും ഇത്തരം പ്രകടനങ്ങളാണ് നമ്മുടെ നാടിന്റെ വിലയിടിച്ചു കാണിക്കുന്നത് എന്ന് പറയാതെ വയ്യ. പൊതുവേ മലയാളികളില്‍ ശരീര വൃത്തിയില്‍ മറ്റു സംസ്ഥാനക്കാരെക്കാള്‍ മ...

69 : കോഴിക്കോട്ടേക്ക് മടക്ക യാത്ര

  കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത് പോലെ കുട്ടികളെ ജൂണ്‍ മാസമാദ്യം സ്കൂളില്‍ അയ ക്കേണ്ടിയിരുന്നത് കൊണ്ടു മേയ് അവസാനം കോഴിക്കോട്ടേക്ക് പുറപ്പെടുക തന്നെ ചെയ്തു. മൂന്നു വര്ഷമായി അല്പാല്പമായി വാങ്ങി കൂട്ടിയ സാധനങ്ങളില്‍ ഒഴിവാക്കാന്‍ അധികം ഇല്ലാ യിരുന്നു. പ്രധാനപ്പെട്ടവ കുറച്ചു പുസ്തകങ്ങളും പാത്രങ്ങളും മറ്റുമായിരുന്നു. അന്ന് ഡല്ഹി യില്‍ മാത്രം കിട്ടിയിരുന്ന വളരെ കുറച്ചു ‍ മാത്രം മണ്ണെണ്ണ ചിലവാകുന്ന ഇന്ത്യന്‍ ഓയില്‍ കമ്പനി ഇറക്കിയ നൂതന്‍ എന്ന പേരുള്ള സ്റ്റോവ് ഒന്ന് രണ്ട് പേര്ക്ക് വാങ്ങാന്‍ ആവശ്യ പ്പെട്ടിരുന്നു. അതും വാങ്ങി, ഒഴിവാക്കാന്‍ പറ്റുന്ന തെല്ലാം ഒഴിവാക്കി. കോലപ്പന്‍ പിള്ള സാറിന്റെ അളിയന്‍ കൃഷ്ണപിള്ള തന്നെ ആയിരുന്നു സഹായം. അയാള്‍ വലിയ രണ്ടു പെട്ടി ഉണ്ടാക്കി ക്കൊണ്ടുവന്നു. അതിനകത്ത് പാത്രങ്ങള്‍ എല്ലാം കയറ്റി, കുറെ പുസ്തകങ്ങളും എന്തിന് കുറെ വസ്ത്രങ്ങള്‍ വരെ അതിനകത്ത് കയ റ്റാന്‍ കഴിഞ്ഞു. വീട്ടുപയോഗത്തിന് വാങ്ങിയിരു ന്ന പ്ലാസ്റിക് ടേപ്പ് കൊണ്ടു കെട്ടിയ ഒരു മടക്കു കട്ടിലും രണ്ടു മടക്കു കസേരകളും ഫ്രിഡ്ജും കൂടെ കൊണ്ടു പോകാന്‍ തീരുമാ നിച്ചു. ഫ്രിട്ജിനു നല്ല മരത്തില്‍ കൂടുണ്ടാക്കി തന്നത് കൃഷ്ണന...

68 :ഐ ഐ റ്റി യിലെ അവസാന മാസങ്ങള്‍

അങ്ങനെ ഡല്ഹിയിലെത്തിയിട്ടു വര്ഷം മൂന്നാകാന്‍ പോകുന്നു. ഗവേഷണത്തില്‍ മോശ മല്ലാത്ത വിജയം നേടി എന്ന് രണ്ടു ഗൈഡ്മാ രും അംഗീകരിച്ചു. നാല് പ്രധാന പ്രബന്ധ ങ്ങള്‍ക്കുള്ള ഫലങ്ങള്‍ കിട്ടിയിട്ടുണ്ട്. മൂന്നെണ്ണം എഴുതി അയക്കുകയും ചെയ്തു. നാലാമത്തേ തിന്റെ രൂപരേഖയും ആയിട്ടുണ്ട്. ജൂലായ്‌ ആദ്യം തിരിച്ചു ആര്‍ ഈ സി യില്‍ ചേരണ മല്ലോ എന്ന് കരുതി തീസിസിന്റെ ജോലി ഡിസം ബറില്‍ തന്നെ ഞാന്‍ തുടങ്ങിയിരുന്നു. കുറേശ്ശെ എഴുതിത്തുടങ്ങുകയും ചെയ്തു. എന്നാല്‍ ഗൈഡന്മാരോടു തീസിസിന്റെ കാര്യം ജനുവരിയില്‍ ആണ് സൂചിപ്പിച്ചത്. രണ്ടു പേരും വായിച്ചു നോക്കി തെറ്റ് തിരുത്തി തരാന്‍ ഏതാ യാലും നാലഞ്ചു മാസം എങ്കിലും എടുക്കുമെന്ന് തീര്ച്ചയായതു കൊണ്ടു തന്നെ. ( ഓടി കൊണ്ടിരി ക്കുന്ന പട്ടിയെ ഒരു മുഴം നീട്ടി എറിയണമെന്നാ ണല്ലോ പണ്ടുള്ളവര്‍ പറയുന്നത്) . പോരാഞ്ഞു കുട്ടികളെ കോഴിക്കോട്ടു സ്കൂളില്‍ ചേര്ക്കാന്‍ മേയ്മാസം പോകുകയും വേണം . ഇതെല്ലാം മന സ്സില്‍ വച്ചുകൊണ്ടാണ് ജനുവരിയില്‍ തന്നെ അവരോടു സൂചിപ്പിച്ചത്. ഞാന്‍ തന്നെ തീസി സിന്റെ അദ്ധ്യായങ്ങളും ആകെക്കൂടിയുള്ള രൂപരേഖയും ഉണ്ടാക്കി രണ്ടു പേരെയും കാണിച്ചു. തീസിസിന് ആകെ ഏഴു അദ്ധ്യായം. നാല...

67 : മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും മറ്റു ചില ആരോഗ്യ പ്രശ്നങ്ങളും ഡല്ഹിയില്‍

ഇമേജ്
  പൊതുവേ ഞങ്ങളുടെ നാലുപേരുടെയും ആരോഗ്യനില ഡല്ഹിയില്‍ വച്ച് മൂന്നു വര്ഷവും മോശമല്ലായിരുന്നു, അല്ല താരതമ്യേന മെച്ചമായിരുന്നു. ആദ്യത്തെ തണുപ്പുകാലത്ത് കുഞ്ഞുങ്ങളുടെ ടോന്സില്സ് വീങ്ങി പനി വന്നു കൊണ്ടിരുന്നത് ഹോമിയോ ചികിത്സ യില്‍ മാറി. പിന്നത്തെ രണ്ടു തണുപ്പുകാലത്തു വലിയ വിഷമം ഒന്നും ഉണ്ടായില്ല. പൊതുവേ തണുപ്പ് കാലാവസ്ഥ പിടിക്കാത്ത എനിക്കും വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കുഞ്ഞുങ്ങളെ രണ്ടുപേരെയും ഒരു വര്ഷം കഴി ഞ്ഞു മുനീര്ക്കയിലെ ചെറിയ സ്കൂളില്‍ നിന്ന് സഫ്ദര്‍ ജന്ഗ് എന്ക്ലെവിലെ സെന്റ്‌. മേരിസ് സ്ക്കൂളില്‍ ചേര്ത്തു . ഐ ഐ റ്റി യില്‍ നിന്ന് അല്പം കൂടി ദൂര്രം ഉണ്ടായിരുന്നുവെങ്കിലും കോട്ട യത്തുകാരി ഒരു സ്ത്രീ നടത്തുന്ന സ്കൂളായിരു ന്നു. അടുത്തു തന്നെയുള്ള മദേര്സ് ഇന്റര്നാ ഷണല്‍ സ്കൂളിലും കേന്ദ്രീയ വിദ്യാലയത്തിലും ശ്രമിച്ചു നോക്കി എങ്കിലും കിട്ടിയില്ല. കേന്ദ്രീയ വിദ്യാലയത്തില്‍ ഗവേഷണ വിദ്യാര്ഥികളുടെ കുട്ടികള്ക്ക് പ്രവേശനം പുതുതായി കിട്ടുകയില്ല എന്നറിഞ്ഞു. നേരത്തെ കെവി യില്‍ പഠിച്ചു മറ്റു സ്ഥലത്ത് നിന്ന് മാറ്റം വന്നവര്ക്കു മാത്രമേ പ്രവേശനം കിട്ടൂമായി രുന്നുള്ളൂ. മേഹ്രോളി റോഡില്‍ ഉള്ള മദേര...

66 :കുവെയിറ്റില്‍ നിന്ന് ഒരു കത്തും വിരൂപ റാണി മത്സരം നടത്തുന്ന സുഹൃത്തും

ഇമേജ്
ഞങ്ങള്‍ ന്യു ഡല്ഹിയിലേക്കു പോകുമ്പോള്‍ മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ പഠിച്ചിരുന്ന അനുജന്‍ അശോക്‌ കുമാര്‍ സാഹിത്യ കലാ പ്രവര്ത്ത്നങ്ങള്ക്ക് അമിതമായ മുന്ഗണന കൊടുത്തതു കൊണ്ടു വൈദ്യ പഠനത്തിനു അവസരം കിട്ടാതെ ബി എസ സി (ഫിസിക്സ്) യ്കാണ് പഠിച്ചിരുന്നത്. അവസാന വര്ഷത്തെ മെയിന്‍ പരീക്ഷ ആദ്യ് അവസരത്തില്‍ എഴുതാ തെ ഇരുന്ന സമയത്ത് ടെലിഫോണ്‍ ഓപ്പറരേറ്റര്‍ ജോലിക്ക് അപേക്ഷിച്ചു, കിട്ടി. അതുകഴിഞ്ഞ് സെപ്റ്റംബര്‍ പരീക്ഷയില്‍ ബി എസ സി പരീ ക്ഷ പാസായി ഇരിക്കുകയായിരുന്നു. ടെല ഫോണ്‍ ഓപേറെറ്റര്‍ ആയി കഷ്ടിച്ചു ഒരു വര്ഷ മാകുന്നതിനു മുമ്പ് തന്നെ ടെലികോം ജൂനി യര്‍ എഞ്ചിനീയര്‍ ആയി മത്സര പരീക്ഷയെ ഴുതി പ്രമോഷന്‍ കിട്ടിയിരുന്നു. പെട്ടെന്നൊരു ദിവസം എനിക്ക് ഡല്ഹി് ഐ ഐ റ്റി മേല്വിലാസത്തില്‍ ഒരു എയര്‍ മെയില്‍ കത്ത് കിട്ടി. അത് അനുജന്റെതായിരുന്നു കുവെയി റ്റില് നിന്ന്. അയാള്‍ കുവേയിറ്റില്‍ ഒരു ജപ്പാന്‍ ടെലികോം കമ്പനിയുടെ എഞ്ചിനീയ റായി ജോലി ചെയ്യുന്നു എന്നും കാര്യങ്ങള്‍ മുമ്പേ അറിയിക്കാത്തതില്‍ ക്ഷമിക്കണം എന്ന്. സംഭവം ഇങ്ങനെ ആയിരുന്നു. ഞങ്ങള്‍ ഡല്ഹിയിലേക്കു പോകുമ്പോള്‍ അയാള്‍ ജുന്നിയര്‍ എഞ്ചിനീയറായി പരിശീലനത...

65 : മഹാലനാബിസ് എന്ന വ്യക്തിയെ പറ്റി അല്പ്പം

എന്റെ വന്ദ്യ ഗുരുവായ പ്രൊഫ. എ കെ മഹാലനാബിസ് (എ കെ എം) ഗവേഷണ വിദ്യാര്ഥി്കളുമായി ഇടപെടുന്നതെങ്ങനെ എന്ന് മുമ്പ് എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം എന്ന വ്യക്തിയെക്കൂടി പരിചയ പ്പെടുത്താന്‍ ഈ കുറിപ്പ് ഉപയോഗിക്കുന്നു. പൊതുവേ വ്യക്തിപരമായ കാര്യങ്ങള്‍ പ്രൊഫസര്‍ ഞങ്ങളോട് ചോദിക്കാറില്ല. ഗവേഷണ വിദ്യാര്ഥികള്‍ കുടുംബവുമായി വന്നു താമസിച്ചാല്‍ ഗവേഷണം കാര്യമായൊന്നും നടക്കുകയില്ല എന്ന് അഭിപ്രായം ഉള്ളയാളായിരുന്നു അദ്ദേഹം എന്നാരോ പറഞ്ഞിരുന്നു. പ്രത്യേകിച്ചും ദക്ഷിണ ഇന്ത്യയില്‍ നിന്ന് ഡല്ഹിയില്‍ വരുന്നവര്‍ താജ്മഹലും ഹരിദ്വാറും കണ്ടു ചുറ്റി നടക്കുകയെ ഉള്ളൂ എന്നും ആരോടോ പറഞ്ഞതായി കേട്ടു. ഏതായാലും എന്റെ ഭാര്യയും കുടുംബവും ആദ്യം മുതലേ എന്റെ കൂടെ ഉള്ളതായി ഞാനദ്ദേഹത്തോടു പറഞ്ഞില്ല, അദ്ദേഹം ചോദിച്ചുമില്ല. എന്നാല്‍ രണ്ടു വര്ഷത്തോളം കഴിഞ്ഞു എന്റെ ഗവേഷണത്തില്‍ തൃപ്തിക രമായ പുരോഗതി ഉണ്ടെന്നു കണ്ടതിനു ശേഷം ഒരിക്കല്‍ സാറ് ചോദിച്ചു “ തന്റെ കുടുംബം എവിടെയാണ്? “ “ . ഞാന്‍ പറഞ്ഞു “ എന്റെ കൂടെ ഉണ്ടല്ലോ “, “എപ്പോള്‍ മുതല്‍ ?“ , ഞാന്‍ “ആദ്യം മുതലേ “അദ്ദേഹത്തിന്റെ മുഖത്ത് അല്പം അത്ഭുത ഭാവം മിന്നി മറഞ്ഞോ എന്ന് എനിക്ക് സംശയം...

64 :ഐ ഐ റ്റി ഡല്ഹിയില്‍ നിന്ന് കമ്പ്യൂട്ടറുകള്‍ തേടി

  ഇന്ത്യയിലെ ആദ്യകാലത്ത് സ്ഥാപിച്ച ഓരോ ഐ ഐ റ്റി യും ഓരോ വിദേശ രാജ്യങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് തുടങ്ങി യത്. ഐ ഐ റ്റി മദ്രാസ് ജെര്മ്മനിയുടെയും ബോംബെ റഷ്യയുടെയും കൊണ്പൂര്‍ അമേരി ക്കയുടെയും അങ്ങനെ ഡല്ഹി ഐ ഐ റ്റി ബ്രിട്ടീഷ് സര്കാറിന്റെ സഹായത്തോടെയും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും അതാതു രാജ്യങ്ങളില്‍ നിന്ന് കൊണ്ടു വന്ന ഉപകരണങ്ങളാണല്ലോ ഉപയോഗിക്കുക. ഐ ഐ റ്റി മദ്രാസില്‍ ജെര്മ്മന്‍ ഉപകരണങ്ങള്‍ പലതും കണ്ടിട്ടും ഉപയോഗിച്ചിട്ടും ഉണ്ടായിരുന്നു. ഐ ഐ റ്റി ഡല്ഹി തുടക്കത്തില്‍ ഐ ഐ റ്റി ആയിരുന്നില്ല. 1959ല്‍ ബ്രിട്ടീഷ് സര്ക്കാരിന്റെ സഹായത്തോടെ ഒരു എഞ്ചിനീയരിന്ഗ് & ടെക്നോളജി കോളേജിന് ആസ്ഥാന ശിലയിട്ടത് ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരനായിരുന്നു. ഈ സ്ഥാപനത്തിന്റെ സഹായത്തിനു ഒരു ട്രസ്റ്റും ഉണ്ടാക്കി. ഡല്ഹി് യുണിവേര്സിറ്റിയുടെ കീഴില്‍ ആയിരുന്നു തുടക്കത്തില്‍. കോളേജിലെക്കുള്ള പ്രവേശനം. 1961 ലാണ് തുടങ്ങിയത്. ഔപചാ രികമായ ഉദ്ഘാടനം പ്രൊഫ. ഹുമായൂണ്‍ കബീറും നിര്‍വഹിച്ചു.. പിന്നീടാണ് മറ്റു ഐ ഐ റ്റി കള് പോലെ ഇതും ഒരു ഐ ഐ റ്റി ആയി പ്രഖ്യാപി ക്കപ്പെട്ടത്. ഞങ്ങള്‍ ഇവിടെ എത്തിയപ്പോള്‍ ഇവിടെ ഉണ്ടായി...

63 : ന്യു ഡല്ഹിയില്‍ ഞങ്ങള്ക്ക് സഹായമായ മറ്റൊരു സഹോദര തുല്യന്‍

ഇമേജ്
ഞങ്ങളുടെ ഡല്ഹിയിലെ മൂന്നു വര്ഷത്തെ താമസത്തിനിടയില്‍ വളരെയധികം സഹായി ആയിരുന്ന മറ്റൊരാളെ കൂടി പരിചയപ്പെടു ത്തുന്നു. ആള്‍ ഞങ്ങളുടെ കോലപ്പന്‍ പിള്ള സാറിന്റെ ഭാര്യാ സഹോദരനായ ശ്രീ കൃഷ്ണ പിള്ള യാണ്. കൃഷ്ണ പിള്ളയെ ഞങ്ങള്‍ കൃഷ്ണനെ ന്നാണ് വിളിക്കുക, ( അയാളുടെ അക്കായുടെ ഭാഷയില്‍ കള്ളകൃഷ്ണന്‍ ) അതിനുള്ള സ്വാതന്ത്ര്യം അന്നും ഇന്നും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ. കൃഷ്ണന്‍ എന്റെ അനുജന്‍ അശോക്‌ കുമാറിന്റെ പ്രായമായിരുന്നു. രണ്ടു പേരും കുറച്ചു നാള്‍ കുവേ യിറ്റില്‍ ഒരുമിച്ചു ജോലിയും ചെയ്തിരുന്നു. പ്രവര്ത്തിയിലും എന്റെ ഒരനുജനെപ്പോലെ തന്നെ. അന്ന് അയാള്‍ ഡല്ഹിയിലെ ഒരു കെട്ടിട നിര്മ്മാണ കമ്പനിയില്‍ നിര്മ്മാണ പ്രവര്ത്തന ത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായി ട്ടുണ്ട്. ആത്മാര്ഥമായി ജോലി ചെയ്യുന്നത് കൊണ്ടു കമ്പനി മുതലാളിയുടെ കണ്ണിലുണ്ണി ആയി മാറി. ഇപ്പോഴും അയാള്‍ ആ കമ്പനിയില്‍ തന്നെ നാല്പ്പതു വര്ഷം കഴിഞ്ഞിട്ടും ജോലി ചെയ്യുന്നു എന്നതില്‍ നിന്നും അയാളുടെ സമര്പ്പണ ബുദ്ധി അറിയാന്‍ കഴിയും. ഒരു സര്ദാര്ജിയാണ് മുത ലാളി. ഇപ്പോഴും കൃഷ്ണന്‍ പണിസ്ഥലത്തി ല്ലെങ്കില്‍ സര്ദാര്ജിക...

62 എന്റെ ഗൈഡ് പ്രൊഫ. മഹാലനാബിസും ആദ്യത്തെ പ്രബന്ധവും

ഇമേജ്
ഐ ഐ റ്റി ഡല്ഹി യില്‍ എന്റെ ഗവേഷണത്തിനു മേല്നോട്ടം വഹിച്ച പ്രധാന ഗൈഡായിരുന്നു പ്രൊഫസര്‍ എ കെ മഹലനാ ബിസ്.(എകെഎം) സഹഗൈഡായി ഡോ സുരേന്ദ്രപ്രസാദ് ഉണ്ടായിരുന്നുവെങ്കിലും ഗുരുവായി പ്രൊഫ. എ കെ എം നെ മാത്രമേ എനിക്ക് കണക്കാക്കാനാവൂ. അതിനു ഒട്ടനവധി കാരണ ങ്ങള്‍ ഉണ്ടായിരുന്നു. ഗൈഡന്സിന്റെ പ്രത്യേക രീതി. ഗവേഷണ മേല്നോട്ടം വഹിക്കുന്നവര്‍ പലതരമുണ്ട്. വിദ്യാര്ഥി യുടെ കൂടെയിരുന്നു കാര്യങ്ങള്‍ ചെയ്യുന്നവര്‍ മുതല്‍ വിദ്യാര്ഥി യെ കണ്ടാല്‍ ഒളി ച്ചു പോകുന്നവര്‍ വരെ എന്റെ പ്രൊഫസറെ സംബന്ധിച്ചാണ് എങ്കില്‍ അദ്ദേഹത്തിന്റെ രീതി ഒരിക്കലും എല്ലാവര്ക്കും ഒരുപോലെയായിരുന്നില്ല. ഗവേഷണ വിദ്യാര്ഥിയുടെ കഴിവുകളും കഴിവുകേടുകളും മനസ്സിലാക്കി അദ്ദേഹം മേല്നോട്ട രീതി മാറ്റിയിരുന്നു. കാര്യങ്ങള്‍ തനിച്ചു ചെയ്യാന്‍ കഴിവുള്ള പക്വതയുള്ള വിദ്യാര്ഥികളെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ അവര്‍ ചെയ്യുന്നതില്‍ ഇടപെടാരുള്ളൂ. ചെയ്തു കൊണ്ടിരിക്കുന്ന ജോലി എവിടെയെങ്കിലും തടസ്സപ്പെടുമ്പൊഴോ അതിന്റെ സ്വാഭാവികമായ അന്ത്യത്തില്‍ എത്തുമ്പോഴോ മാത്രമാണ് അദ്ദേഹം ഇടപെടുക. സ്വാഭാവികമായും തടസ്സങ്ങള്‍ ഉണ്ടായാല്‍ അത് എങ്ങനെയെങ്കിലും അദ്ദേഹം മനസ്സിലാക്കും...