66 :കുവെയിറ്റില്‍ നിന്ന് ഒരു കത്തും വിരൂപ റാണി മത്സരം നടത്തുന്ന സുഹൃത്തും
ഞങ്ങള്‍ ന്യു ഡല്ഹിയിലേക്കു പോകുമ്പോള്‍ മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ പഠിച്ചിരുന്ന അനുജന്‍ അശോക് കുമാര്‍ സാഹിത്യ കലാ പ്രവര്ത്ത്നങ്ങള്ക്ക് അമിതമായ മുന്ഗണന കൊടുത്തതു കൊണ്ടു വൈദ്യ പഠനത്തിനു അവസരം കിട്ടാതെ ബി എസ സി (ഫിസിക്സ്) യ്കാണ് പഠിച്ചിരുന്നത്. അവസാന വര്ഷത്തെ മെയിന്‍ പരീക്ഷ ആദ്യ് അവസരത്തില്‍ എഴുതാ തെ ഇരുന്ന സമയത്ത് ടെലിഫോണ്‍ ഓപ്പറരേറ്റര്‍ ജോലിക്ക് അപേക്ഷിച്ചു, കിട്ടി. അതുകഴിഞ്ഞ് സെപ്റ്റംബര്‍ പരീക്ഷയില്‍ ബി എസ സി പരീ ക്ഷ പാസായി ഇരിക്കുകയായിരുന്നു. ടെല ഫോണ്‍ ഓപേറെറ്റര്‍ ആയി കഷ്ടിച്ചു ഒരു വര്ഷ മാകുന്നതിനു മുമ്പ് തന്നെ ടെലികോം ജൂനി യര്‍ എഞ്ചിനീയര്‍ ആയി മത്സര പരീക്ഷയെ ഴുതി പ്രമോഷന്‍ കിട്ടിയിരുന്നു.
പെട്ടെന്നൊരു ദിവസം എനിക്ക് ഡല്ഹി് ഐ ഐ റ്റി മേല്വിലാസത്തില്‍ ഒരു എയര്‍ മെയില്‍ കത്ത് കിട്ടി. അത് അനുജന്റെതായിരുന്നു കുവെയി റ്റില് നിന്ന്. അയാള്‍ കുവേയിറ്റില്‍ ഒരു ജപ്പാന്‍ ടെലികോം കമ്പനിയുടെ എഞ്ചിനീയ റായി ജോലി ചെയ്യുന്നു എന്നും കാര്യങ്ങള്‍ മുമ്പേ അറിയിക്കാത്തതില്‍ ക്ഷമിക്കണം എന്ന്.
സംഭവം ഇങ്ങനെ ആയിരുന്നു. ഞങ്ങള്‍ ഡല്ഹിയിലേക്കു പോകുമ്പോള്‍ അയാള്‍ ജുന്നിയര്‍ എഞ്ചിനീയറായി പരിശീലനത്തിന് തിരുവനന്തപുരത്തായിരുന്നു. പരിശീലനം കഴിഞ്ഞു അയാള്‍ കോഴിക്കോട്ടു തന്നെ പോസ്റ്റിംഗ് വാങ്ങി ജോലി ചെയ്തു വരുകയാ യിരുന്നു. പഴയ രാഷ്ട്രീയഭ്രമം തീരെ വിട്ടിട്ടു ണ്ടായിരുന്നില്ല, കോഴിക്കോട്ടെ പൌര മുഖ്യന്മാര്‍ മുതല്‍ വെറും സാധാരണക്കാര്‍ വരെയുള്ള വരോടുള്ള കൂട്ടുകെട്ടും, എല്ലാവരെയും സമഭാ വനയില്‍ കരുതുന്ന സൗഹൃദവും.. അന്ന് സബ് കലക്ടര്‍ ആയിരുന്ന ജയകുമാര്‍ (പിന്നീട് ചീഫ് സെക്രട്ടറിയും ഇപ്പോള്‍ മലയാള സര്വ കലാശാല വൈസ് ചന്സലരും ), പ്രസിദ്ധ നോവലിസ്സ്റ്റ് കാക്കനാടന്റെ സഹോദരന്‍ രാജന്‍ കാക്ക നാടന്‍ , സ്ഥലത്തെ പ്രധാന ദിവ്യന്മാരില്‍ ഒരാളായിരുന്ന രാമദാസ് വൈദ്യന്‍ എന്നിവ ര്രെല്ലാം അക്കൂട്ടത്തില്‍ പെടും.
ഇവരില്‍ സാന്ദര്ഭികമായാണെങ്കിലും രാമദാസ് വൈദ്യെരേപ്പറ്റി പറയാതെ വയ്യ. ഞങ്ങളുടെ തലമുറയിലെ കോഴിക്കോട്ടുകാര്ക്ക് സുപരി ചിതനായിരുന്നു അദ്ദേഹം. തൊഴില്‍ കൊണ്ടു ഒരു ആയുര്വേദ വൈദ്യന്‍. ആരോഗ്യ വൈദ്യ വിലാ സിനി വൈദ്യശാല കോഴിക്കോട്ടു കോട്ട പ്പറമ്പ് ആശുപത്രിക്ക് എതിര്ഭാഗത്തായി പ്ര്രവര്തി ച്ചിരുന്നു. മിക്കവാറും സമയം വൈദ്യരെ അവിടെ കാണുമായിരുന്നു, കോഴിക്കോട്ടെ സാഹിത്യ കാര ന്മാര്‍ ആരെങ്കിലും അവിടെ കാണുകയും ചെയ്യും. എന്നാല്‍ വൈദ്യര്‍ വളരെ രസക രമായ, എന്നാല്‍ ചിന്തിക്കുന്ന, പല പരിപാടി കള്ക്കുംി നേതൃത്വം കൊടുത്തിരുന്നു. ചില പ്പോള്‍ അദ്ദേഹത്തിന് അല്പ്പം ‘നൊസ്സ്’ ഉണ്ടോ എന്ന് അവരെ തോന്നിപ്പിക്കുന്ന ചില പരിപാടി കള്‍. അതില്‍ ചിലതിതാ.
എല്ലാവരും സ്റ്റാര്‍ ഹോട്ടലിലും മറ്റും വച്ച് സൌന്ദ ര്യ മത്സരം നടത്തി മിസ് കേരള, മിസ് ഇന്ത്യ ഇവരെയൊക്കെ തിരഞ്ഞെടുക്കുന്നു. വൈദ്യര്‍ വിചാരിച്ചു എന്ത് കൊണ്ടു ഒരു വിരൂപറാണി മത്സരം നടത്തി കൂടാ ? നടത്തുക തന്നെ ചെയ്തു. തുറന്ന മൈതാനത് നടത്തിയ മത്സരത്തില്‍ കോഴിക്കോട്ടെ ഏറ്റവും വിരൂപയായ ഒരു സ്ത്രീയെ വിരൂപ രാണിയായും ഒരു പുരുഷനെ വിരൂപ രാജനായും തിരഞ്ഞെടുത്തു. അവര്ക്ക് അര്ഹൂമായ സമ്മാനങ്ങളും കൊടുത്തു. മറ്റൊരു പരിപാടി മുതലക്കുളത്തു അലക്കുകാര്‍ സ്ഥിര മായി തുണി അലക്കിക്കൊന്ടിരുന്ന കല്ലിനെ ആദരിക്കുക എന്നതായിരുന്നു. കോഴിക്കോട്ടെ നാട്ടുകാരുടെ മുഴുവന്‍ വിഴുപ്പലക്കി അഴുക്കു മുഴുവന്‍ ഏറ്റുവാങ്ങുന്ന ആ കല്ലിനെ വൈദ്യര്‍ ഒരു ദിവസം പൊന്നാട തന്നെ അണിയിച്ചു. പൊതുജന സാന്നിദ്ധ്യത്തില്‍. റെയില്വേ സ്റ്റേഷന്റെ അടുത്തു വൈദ്യരുടെ വക ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ ടെമ്പിള്‍ അറ്റാച്ച്ട് ഹോട്ടലായിരുന്നു അത്. വൃദ്ധരായ ഭാര്യാ ഭര്ത്താക്കന്മാര്ക്ക്ക ഇവിടെ കുറഞ്ഞ വാടകയില്‍ താമസിക്കുകയും എന്നും ക്ഷേത്ര ദര്ശുനം നടത്തുകയുമായിരുന്നു. തെങ്ങില്‍ നിന്ന് തേങ്ങ ഇടാന്‍ ആളുകള്‍ വളരെ കുറവാണെന്ന് കണ്ടു ഒരു തെങ്ങുകയറ്റ പരിശീലന കോളേജു അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഒരു കലക്ടര്‍ തെങ്ങ് കയറി തന്നെ ആയിരുന്നു ആ കോളേജു ഉദ്ഘാടനം ചെയ്തത് കുഞ്ചന്‍ നമ്പ്യാരുടെ രീതിയില്‍ അന്ന് ആള്ക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പല പരിപാടികളും അദ്ദേഹം മുന്കയ്യെടുത് സംഘടിപ്പിച്ചു വന്നു. ഇങ്ങനെയുള്ള പലരും അനുജന്റെ ഉറ്റ സുഹൃത്തു ക്കളായിരുന്നു. അനുജന്‍ അല്പം തീവ്രവാദി കമ്മ്യുണിസ്റ്റാണോ എന്ന സംശയത്തില്‍ പോലീ സിന്റെ നോട്ടപ്പുള്ളിയുമായിരുന്നു എന്ന് കേട്ടു..
അങ്ങനെയിരിക്കുമ്പോള്‍ അവന്റെ ഒരു സുഹൃ ത്ത് ബോംബെയില്‍ നിന്ന് വിളിച്ചു ചോദിച്ചു .”എടാ നിനക്ക് കുവെയിറ്റില്‍ ജോലിക്ക് പോകാന്‍ ആഗ്രഹമുണ്ടോ എങ്കില്‍ നിന്റെ സര്ട്ടിരഫിക്കറ്റും ഒക്കെ ആയി മൂന്നു ദിവസത്തിനകം ബോംബെ യില്‍ വരുക, ഒരു ഇന്റെര്വ്യുവിനു ഹാജരാകാന്‍ തയാറായി”. ചുമ്മാ ഒരു രസത്തിനു ആരോടോ കുറച്ചു പണവും കടം വാങ്ങി അനുജന്‍ മംഗലാ പുരം വഴി ബസ്സില്‍ ബോംബെയില്‍ എത്തി. ഇന്ഗ്ലീഷിലും മറ്റും നല്ല അവഗാഹം ഉള്ള അവനെ ജാപ്പനീസ് എഞ്ചിനീയര്മാ്ര്ക്ക് നന്നായി ഇഷ്ടപ്പെട്ടു, അവര്‍ ജെടെക് എന്ന കമ്പനിയില്‍ എഞ്ചിനീയര്‍ ആയി തിരഞ്ഞെ ടുത്തു. എത്രയും വേഗം ജോലിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. അന്ന് ടെലകോം ഡിപ്പാര്ടു മെന്റില്‍ വിദേശ ജോലിക്ക് അവധി കൊടുക്കു കയില്ല. ജുനിയര്‍ എഞ്ചിനീയര്‍ ജോലി രാജി വെച്ചു അയാള്‍ കുവേയിറ്റിലേക്ക് വിമാനം കയറി. അവിടെ കേബിള്‍ എഞ്ചിനീയര്‍ ആയി ജോലി യില്‍ പ്രവേശിച്ചു. കൂടുതലും കമ്പനി മാനേ ജരുടെ പേര്സനണല്‍ (ടെക്നിക്കല്‍) അസിസ്റ്റന്റായിട്ടായി രുന്നു ജോലി. നന്നായി ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാവുന്നു കൊണ്ടു അയാളുടെ സഹായം മീറ്റി ങ്ങുകളില്‍ ബോസ്സിന് അത്യാവശ്യമായിരുന്നു. ഇത്രയൊക്കെ ആയിരുന്നു അയാളുടെ കത്തില്‍. ഉണ്ടായിരുന്നത്. അറബി വേഷത്തില്‍ അയാളുടെ ഒരു ഫോട്ടോയും. അത്ഭുതം എന്ന് തന്നെ പറയാം ഇവിടെ വിപ്ലവം പ്രസംഗിച്ചു നടന്ന കക്ഷി ഒരു സുപ്രഭാതത്തില്‍ വിദേശത്ത് പെട്രോ ഡോളര്‍ ഉണ്ടാക്കുന്ന ജോലി നോക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ