40: രാജന്‍ കേസും മറ്റു സംഭവങ്ങളും
കേരളത്തിലെ നക്സല്‍ബാരി സംഭവങ്ങള്‍ കൂടതലും വയനാട് കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആയിരുന്നു നടന്നത്. അതില്‍ ഒന്ന് കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണമായിരുന്നു. രാത്രിയില്‍ പാറാവ് നിന്ന പോലീസുകാരനേയും മറ്റുള്ളവരെയും ആക്രമിച്ചു പോലീസ് സ്റ്റേഷനില്‍ നിന്ന് തോക്കുകളുമായി കടന്നുകളഞ്ഞു എന്നതായിരുന്നു സംഭവം. സംഭവത്തിനിടയില്‍ ആക്രമ ണകാരികളില്‍ ഒരാള്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതോടു കൂടി അവര്‍ ഓടിപ്പോയി എന്നായിരുന്നു പോലീസിന്റെ ഭാഷ്യം. പുല്പ്പള്ളി സംഭവത്തിന്റെ വാര്ഷികം ആണെന്ന കുറിപ്പും അവര്‍ അവിടെ ന്ക്ഷേപിച്ചു. ഈ ആക്രമണത്തില്‍ ആര്‍ ഈ സി യിലെ ചില വിദ്യാര്ഥികളും ഉണ്ടായിരുന്നു എന്ന് പോലീസിനു സംശയം തോന്നി . ഈ സംശയം ഉണ്ടാവാന്‍ കാരണം ആര്‍ ഈ സി യിലെ പശ്ചിമ ബംഗാളില്‍ നിന്ന് വന്ന കുട്ടികള്‍ തന്നെ. ഇത് നടന്നതിന്റെ അടുത്ത ദിവസം ആര്‍ ഈ സി യില്‍ കോളേജു ബസ്സില്‍ കുട്ടികള്‍ കോഴിക്കോട് യൂനീവെര്സിറ്റി ബി സൊണ്‍ യുവനജനോത്സവത്തിനു ഫെറോക്ക് കോളേജില്‍ എത്തിയത് . യുവജനോത്സവം കഴിഞ്ഞു വെളുപ്പിന് മൂന്നു മണിക്ക് തിരിച്ചു ആര്‍ ഈ സി ക്യാമ്പസ്സില്‍ എത്തിയ ബസ്സില്‍ നിന്ന് ഇരങ്ങിയ പി രാജന്‍ എന്ന അവസാന വര്‍ഷ വിദ്യാര്ഥിയെ പോലീസ് പിടിച്ചു കൊണ്ടു പോയി. രാവിലെ കുട്ടികള്‍ പറഞ്ഞു ഈ വിവരം അറിഞ്ഞ പ്രിന്സി്പ്പാളും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്ട്ടു മെന്റിലെ ഒരു പ്രൊഫസറും കൂടി നേരെ കോളേജുകാറില്‍ കുന്നമംഗലം പോലീസ് സ്റ്റെഷനിലെത്തി. അവര്ക്ക് ഇങ്ങനെ ഒരറസ്റ്റുമായി ബന്ധമൊന്നുമില്ല, കോഴിക്കോട്ടു മാലൂര്‍ കുന്നി ലുള്ള സ്പെഷ്യല്‍ ആംഡ് പോലീസ് ക്യാമ്പില്‍ അന്വേ ഷിക്കാന്‍ പറഞ്ഞതനുസരിച്ച് അവര്‍ രണ്ടു പേരും അവിടെ എത്തി. പക്ഷെ അവിടെ നിന്നും യാതൊരു വിവരവും കിട്ടിയില്ല. ഇതിന ടുത്ത ദിവസം തന്നെ ആര്‍ ഈ സി ക്കടുത്ത ചാത്തമംഗലത്ത് നിന്ന് ഒരു ടെയ്ലര്‍ രാജനെയും അടുത്ത ദിവസം രാജന്റെ കൂട്ടുകാരനായ ജോസഫ് ചാലിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ മൂന്നുപേരെയും കക്കയ ത്തുള്ള ഒരു പോലീസ് ക്യാംപിലെക്കു കൊണ്ടു പോയി എന്ന് പിന്നീട് അറിഞ്ഞു.
കക്കയത്തു നക്സല്‍ സംഭവങ്ങളുമായി ബന്ധപ്പെട്ടവരെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ ഒരു പ്രത്യേക ക്യാമ്പ് അന്നത്തെ സ്പെഷ്യല്‍ ഐ ജി ജയറാം പടിക്കലിന്റെ മേല്നോട്ട ത്തില്‍ തുടങ്ങിയിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്റെ വാത്സല്യഭാജനമായിരുന്ന ജയറാം പടിക്കല്‍ സ്കൊട്ട്ലണ്ട് യാര്ഡില്‍ പ്രത്യേക പരിശീലനം കഴിഞ്ഞു കേരള പോലീസില്‍ സ്പെഷ്യല്‍ ഐ ജി ആയി നിയമിച്ചിട്ട് അധികം സമയമായിരുന്നില്ല. പ്രതികളെ ഒരു ഉയര്ന്ന ബെഞ്ചില്‍ നിവര്ത്തി കിടത്തി ഒരു മരത്തിന്റെ ഉരുള് കൊണ്ടു ഉരുട്ടുക (ഉരുട്ടല്‍) എന്നതായിരുന്നു ഒരു പ്രധാന ഭേദ്യം ചെയ്യല്‍ രീതി. രാജനെ ഇങ്ങനെ ഉരുട്ടുന്നതായി ടെയ്ലര്‍ രാജനും ചാലിയും കണ്ടു എന്ന് അവര്‍ പിന്നീട് കോടതിയില്‍ പറഞ്ഞു. രാജന്‍ ഈ മര്ദ്ദനത്തിനിടയില്‍ മരണപ്പെട്ടു എന്ന് തീര്ച്ചയായിരുന്നു. പക്ഷെ രാജന്റെ ശവശരീരത്തിന്റെ പൊടി പോലും കാണാതെ പോലീസ് അത് നശിപ്പിച്ചു കളഞ്ഞു . കത്തിച്ചു ചാരമാക്കി കക്കയം അണക്കെട്ടില്‍ കലക്കിയോ, കല്ല് കെട്ടി താഴ്ത്തിയോ വ്യക്തമല്ല.
കരുണാകരനും ജയറാം പടിക്കലും
ഇന്ദിരാഗാന്ധിയും കരുണാ കരനും ഗുരുവായൂരില്‍ --->
അന്ന് അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തര മന്ത്രി യും ആയിരുന്നു. കോണ്‍ഗ്രസ്സു കമ്മ്യുണിസ്റ്റ് ഐക്യമു ന്നണി യു ടെ ഭരണത്തില്‍. കെ കരുണാ കരന്‍ ആദ്യം അസം ബ്ലിയില്‍ രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്ന് പറഞ്ഞു, എന്നാല്‍ പിന്നീട്കോടതിയില്‍ അത് തിരുത്തി പറയേണ്ടി വന്നു. ഇക്കാരണത്താല്‍ അദ്ദേഹം ആഭ്യന്തരമന്ത്രി പദം രാജിവെക്കേണ്ടി വന്നു. രാജന്റെ മാതാവ് മാനസിക നില തെറ്റി രോഗിയായി. പക്ഷെ രാജന്റെ അച്ഛന്‍ ഈശ്വരവാര്യരുടെ അപേക്ഷകള്ക്കും പരാതികള്ക്കും ആഭ്യന്തര മന്ത്രിയായ കരുണാകരനില്‍ നിന്നോ മുഖ്യമന്ത്രിയായിരുന്ന അച്യുതമേ നോനില്‍ നിന്നോ യാതൊരു പ്രതികരണവും ഉണ്ടായില്ല. അമ്പലവാസി ജാതിക്കാരായ മാരാരായ കരുണാകരനില്‍ നിന്നും വാര്യരായ ഈച്ചര വാര്യര്‍ക്ക് അവഗണന മാത്രമായിരുന്നു കിട്ടിയത്.
<---ഈച്ചര വാര്യരും ലോനപ്പന്‍ നമ്പാടന്‍ എം എല്‍ എ യുംജയറാം പടിക്കല്‍ -->
<----എസ പി മധുസൂദനന്‍
എന്നാല്‍ തനിക്കു നീതി കിട്ടണമെന്നു പറഞ്ഞു അടിയന്തി രാവസ്ഥ കഴിഞ്ഞു ശേഷം പ്രൊഫ. വാര്യര്‍ നല്കിയ ഒരു ഹേബിയസ് കോര്പ്പ്സ് പരാതിയില്‍ ആണ് കേസ് ആദ്യം വാദം കേട്ടത്. ജസ്റിസ് സുബ്രണിയം പോറ്റിയുടെയും. ജസ്റ്റിസ് ഖാലിദിന്റെയും ബെഞ്ചില്‍ വാദം കേട്ട ശേഷം രാജന്‍ കക്കയം പോലീസ് ക്യാമ്പില്‍ വച്ചു കസ്റ്റഡിയില്‍ വച്ച് മരിച്ചു എന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞു. വര്ഷങ്ങള്‍ നീണ്ട പരാതികള്ക്കും അപേക്ഷ കള്ക്കും അവസാനമാണ് കേസ് വിധി വന്നത്. മരിച്ചയാളിന്റെ ശവം കാണാതെ കൊലപാതകക്കുറ്റം തെളിയിക്കാന്‍ ആവാഞ്ഞത് കൊണ്ടു (Corpus delicti) പോലീസ് ഏമാന്മാരുടെ പേരില്‍ കൊലപാതകക്കുറ്റം ചുമത്താനായില്ല എങ്കിലും സാഹചര്യ തെളിവുകള്‍ വച്ച് രാജന്‍ കസ്റ്റഡി യില്‍ വച്ച് മരണപ്പെട്ടു എന്ന് വ്യക്തമായി.. പിന്നീട് കോയമ്പത്തൂര്‍ കോടതി യില്‍ വിശദമായ വിസ്താരം നടന്നു. കക്കയം മര്ദ്ദന ക്യാമ്പിന്റെ സൂത്രധാരനായിരുന്ന ജയറാം പടിക്കല്‍ , ഡി വൈ എസ പി മധുസൂധനന്‍, എസ പി ലക്ഷ്മണന്‍ സബ് ഇന്സ്പെ്ക്ടര്‍ പുലിക്കോടന് നാരായണന്‍ എന്നിവര്‍ രാജന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് ഓര്മ്മ .
1988 ല്‍ രാജന്റെ കേസിനെ അടിസ്ഥാനമാക്കി പിറവി എന്നൊരു സിനിമാ ഷാജി എം കരുന്‍ എന്ന സംവിധായകന്‍ പുറത്തിറക്കുകയുണ്ടായി.
രാജനെ സംബന്ധിച്ചു പൊതുവേ അദ്ധ്യാപകരുടെയും കൂടെ പഠിച്ച കുട്ടികളുടെയും ഇടയില്‍ വളരെ നല്ല അഭിപ്രായം ആയിരുന്നു. നന്നായി പാടും, മറ്റു കലകളിലും പ്രാവീണ്യം ഉള്ള രാജന്‍ പഠിത്ത ത്തിലും മോശമായിരുന്നില്ല. വിനയവും എളിമയും ഉള്ള നല്ലൊരു വിദ്യാര്ഥി് . ഒരു പക്ഷെ അയാളുടെ ഒരേ ഒരു കുറ്റം അയാള്‍ കമ്മ്യുണി സ്റ്റ് ചിന്താഗതിയോട് അനുഭാവം പുലര്ത്തി എന്നത് മാത്രമായിരിക്കും. സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ള ആദര്ശവാദികളായ ചെറുപ്പക്കാരില്‍ നല്ലൊരു ഭാഗം എന്നെങ്കിലും കമ്മ്യുണിസ്റ്റ് ചിന്തയില്‍ ആകൃഷ്ടരാവാത്തവര്‍ കുറവായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഉള്ളവരില്‍ നിന്ന് പിടിച്ചെടുത്തു ഇല്ലാത്തവന് കൊടുക്കുക എന്ന ചിന്ത തന്നെ ആകര്ഷകമല്ലേ. ലക്‌ഷ്യം മാര്ഗത്തെ സാധൂകരിക്കുന്നു എന്ന ന്യായവും അവര്ക്കുണ്ടായിരുന്നു. മറ്റൊരു കാര്യം പറഞ്ഞു കേട്ടത് രാജന്റെ കസ്റ്റഡിയില്‍ എടുത്ത ദിവസം രാജന്‍ ഫെറൂക് കോളേജില്‍ വച്ച് ഒരു മന്ത്രിയെ പരസ്യമായി “കനക സിംഹാ സനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ “ എന്ന പാട്ട് പാടി അവഹേളിച്ചു എന്നായിരുന്നു. ജൊസഫ് ചാലി എന്റെ E ഹോസ്റ്റലിലായിരുന്നു താമസം. അയാളുടെ അടുത്ത ഒരു ബന്ധു അന്ന് ഒരു ഉയര്ന്ന പോലീസ് ഓഫീസര്‍ ആയിരുന്നു. അയാള്‍ വലിയ വിഷമങ്ങളില്ലാതെ രക്ഷപെട്ടു. ഈ കേസില്‍ അകത്തായതിനു ശേഷം ചാലിയുടെ ഹോസ്റ്റലില്‍ മുറിയില്‍ നിന്ന് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കുറെയേറെ മാര്ക്സിസം ലെനിനിസം പുസ്തകങ്ങള്‍ ഞാന്‍ കണ്ടെടുത്ത് ലിസ്റ്റാക്കിയതായി ഓര്മ്മ യുണ്ട്. അന്നത്തെ സാഹചര്യത്തില്‍ അടിയന്തിരാവസ്ഥ ക്കാലത്ത് കമ്മ്യൂണിസ്റ്റ് സഹായാത്രികരായവരെ പോലും നക്സലുകളായി മുദ്ര കുത്തിയിരുന്നു. ശരി ക്കും ഒരു പോലീസ് രാജായിരുന്നു അന്ന് നടന്നിരുന്നത്.
കേസ് സ്വന്തന്ത്രമായി വാദം കേള്ക്കാന്‍ കോയമ്പത്തൂര്രിലെ കോടതിയിലേക്ക് മാറ്റുകയുണ്ടായി. രാജന്റെ ക്ലാസ്സിലെ ചില അദ്ധ്യാപകര്‍ അവരുടെ ക്ലാസ് അറ്റന്റന്സ് റെജിസ്റ്ററുമായി കോടതിയില്‍ പോയിരുന്നതായി അറിയാം. ഏതായാലും എന്നെ കോടതിയില്‍ സാക്ഷിയാക്കി വിസ്തരിക്കുകയുണ്ടായില്ല. പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഉണ്ടായിരുന്നു എങ്കിലും അവസാനം എന്നെ ഒഴിവാക്കിയിരുന്നു. അതുകൊണ്ടു എന്റെ ഡല്ഹി യാത്ര മാറ്റി വെക്കേണ്ടി വന്നില്ല.
ഒരു കുടുംബത്തെ മുഴുവന്‍ നശിപ്പിച്ച പോലീസ് ആക്രമണത്തില്‍ ഉള്പ്പെട്ട എജമാന്മാരെല്ലാം നരകിച്ചാണ് മരിച്ചത് എന്നത് മാത്രം ആയിരുന്നു ഈ കേസിന്റെ മിച്ച പത്രം . രാജന്റെ അമ്മ 24 വര്ഷം മാനസികരോഗിയായി ജീവിച്ചു. പ്രൊഫ.വാര്യരും വാര്ദ്ധക്യത്തിലായിരുന്നു വെങ്കിലും പുത്ര ദു:ഖത്തില്‍ നീറി നീറിയാണ് മരണമടഞ്ഞതു.
ആ കുടുംബത്തിന്റെ തീരാ ദു്ഖത്തില്‍ ഒരിറ്റു കണ്ണുനീര്‍.
Courtesy: Picture from Google Images








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ