55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും

1980 ജൂണിലെ ഒരു സാധാരണ പ്രഭാതം , രാവിലെ കുട്ടികളെ സ്കൂളില്‍ വിട്ടു ഞാന്‍ ഇന്സ്ട്ടിട്ട്യുട്ടിലേക്ക് പുറപ്പെടുന്ന സമയം. പെട്ടെന്ന് ആരോ പറഞ്ഞു സഞ്ജയ്‌ ഗാന്ധി ഒരു വിമാനാപകടത്തില്‍ പെട്ട് മരിച്ചു എന്ന്. ദീര്ഘകാലം ഇന്ത്യയിലെ അനിഷേധ്യ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രിയ പുത്രിയായ ഇന്ദിരാ പ്രിയദര്ശിനി എന്ന ഇന്ദിരാഗാന്ധിയടെ രണ്ടാമത്തെ പുത്രന്‍. നെഹ്‌റു കുടുംബത്തിന്ടെ തുടര്‍വാഴ്ച്ചയില്‍ അടുത്ത പിന്തുടര്ച്ചാ വകാശി, ജനസംഖ്യയെ നിയന്ത്രിക്കാന്‍ നിര്ബന്ധിത വന്ധ്യംകരണം അത്യാവശ്യം എന്ന് തീരുമാനിച്ചു നടപ്പാക്കാന്‍ ശ്രമിച്ചയാള്, ന്യു ദല്ഹിയിലെ ചേരികള്‍ നിഷ്കരുണം ബുള്‍ ഡോസര്‍ കൊണ്ടു ഇടിച്ചു പൊളിച്ചു മാറ്റാന്‍ ശ്രമിച്ചയാള്‍ അങ്ങനെ പല രീതിയിലും സുപ്രശസ്തനും കുപ്രശസ്തനും ആയ ആള്‍. രാവിലെ അമ്മയുമായി എന്തോ പറഞ്ഞു വാക്ക് തര്ക്കമുണ്ടായി ദ്വേഷ്യപ്പെട്ടു തന്റെ വീടിനു തൊട്ടടുത്തുള്ള സഫ്ദര്ജന്ഗ് വിമാനത്താവളത്തില്‍ ഫ്ലയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനത്തില്‍ കയറി സഹപൈലറ്റു സുഭാഷ് സക്സേനയുമായി വിമാനം പല രീതിയിലും തിരിച്ചും മറിച്ചും കളിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയില്‍ തകര്ന്നു വീണു സഹ പൈലറ്റിനോടൊപ്പം തലയ്ക്കു ഗുരുതരമായ പരുക്ക് പറ്റി നിമിഷങ്ങല്ക്കകം മരണമടഞ്ഞു എന്ന വാര്ത്തയാണ് കേട്ടത്.

അടിന്തിരാവസ്ഥയും ഇന്ദിരാ ഗാന്ധിയും
പണ്ഡിറ്റ്‌ നെഹ്രുവിന്റെ കാലത്ത് രാഷ്ട്രീയ ത്തിന്റെ ബാല പാഠങ്ങള്‍ പഠിച്ചു അച്ഛന്റെ മരണ ശേഷം ക്രമേണ ശ്രീമതി ഇന്ദിരാഗാന്ധി തന്ത്ര പരമായ നീക്കങ്ങളില്‍ കൂടി ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്റെ അനിഷേധ്യ നേതാവായി തീര്ന്നു, അധികം താമസിയാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീര്ന്ന അവര്‍ തന്നെക്കാള്‍ വളരെ സീനിയരായിരുന്നു മൊറാര്ജി ദേശായി, ജഗജീവന്‍ റാം, ഗുല്സാരിലാല്‍ നന്ദ തുടങ്ങിയ നേതാക്കളെ നിഷ്പ്രഭരാക്കി ഭാരതത്തിന്റെ നേതാവായി. എന്നാല്‍ അവരുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച അലഹബാദ് ഹൈ ക്കോട തിയുടെ വിധിയെ തുടര്‍ന്നാണ് വര്‍ ഇന്ത്യയില് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്, 1975 ജൂണ്‍ 25 മുതല്‍ 1977 മാര്ച്ച് വരെ ആയിരുന്നു അടിയന്തിരാവസ്ഥ.

ഈ കാലഘട്ടത്തില്‍ പല രീതിയില്‍ അഭിപ്രായ സ്വാതന്ത്ര്യ നിയന്ത്രണവും മനുഷ്യാവകാശ ലംഘനവും എല്ലാം നടന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണല്ലോ. അതിന്റെ പ്രതിഫലനങ്ങള്‍ ആര്‍ ഈ സി ക്യാമ്പസ്സില്‍ രാജന്റെ കൊലപാതകത്തിലും അവസാനിച്ചത്‌ ഓര്മ്മയുണ്ടാവുമല്ലോ. പത്രങ്ങളില്‍ വരുന്ന വാര്ത്തകള്‍ക്ക് കര്ശ്നമായ നിയന്ത്രണം ഉണ്ടായിരുന്നത് കൊണ്ടു ആ കാല ഘട്ടത്തില്‍ നടന്ന പല അനിഷ്ട സംഭവങ്ങളും ജനങ്ങളില്‍ എത്തിച്ചെര്ന്നി്രുന്നില്ല.

ജവഹര്‍ ലാല്‍ നെഹ്‌റു ഇന്ദിര
അന്നത്തെ രാഷ്ട്രപതിയായി രുന്ന ഫക്രുദീന്‍ ആലി അഹമ്മദ് ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്, അതനുസരിച്ച് എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദു ചെയ്തു പ്രധാനമന്ത്രിക്കു ഭരണത്തിന്റെ എല്ലാ തീരുമാനങ്ങളും എടക്കാന്‍ അധികാരം നല്കു്ന്നതായിരുന്നു ഈ പ്രഖ്യാപനം ഈ കാല ഘട്ടത്തില്‍ തന്റെ രാഷ്ട്രീയ എതിരാളികളെ യെല്ലാം അവര്‍ നിഷ്കരുണം ജയിലില്‍ അടയ്ക്കുകയും അവരുടെ മകന്‍ സഞ്ജയ്‌ ഗാന്ധിയോടൊപ്പം നിര്ബന്ധിത വന്ധ്യംകരണം പോലുള്ള പല അനീതികളും തുടങ്ങുകയും ചെയ്തു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത കാലഘട്ടമായി ഇത് കണക്കാക്കപ്പെടുന്നു,

1949 മുതല്‍ 1964 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ്‌ നെഹ്രുവിന്റെ കൂടെ അദ്ദേഹത്തിന്റെ സഹായിയായി ഇന്ദിര ജീവിച്ചു. ഇന്ദിര കൊണ്ഗ്രെസ് പാര്ട്ടിയുടെ പ്രസിഡണ്ടായിരുന്ന പ്പോഴായിരുന്നു കേരളത്തില്‍ ആദ്യത്തെ കമ്മ്യു ണിസ്റ്റു മന്ത്രി സഭ അധികാരമേറ്റതും 28 മാസ ത്തെ ഭരണത്തിനു ശേഷം ക്രമസമാധാനം തകര്ന്നു എന്ന പരാതിയില്‍ പിരിച്ചു വിട്ടതും അവരുടെ നിര്ദെശമനുസരിച്ചായിരുന്നു എന്നതു പരസ്യമായ രഹസ്യമാണ്. 1964 ല്‍ നെഹ്രുവിന്റെ മരണശേഷം ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ ഇന്ദിര വാര്ത്താ വിനിമയ വകുപ്പു മന്ത്രിയായി ചേര്ന്നിരുന്നു. ലാല്‍ ബഹാദൂര്‍ ശാസ്ത്രി താഷ്കെന്റില്ക് വച്ച് അപകടമരണ ത്തില്‍ പെട്ടപ്പോള്‍ അന്നത്തെ നേതാവായിരുന്ന മൊറാര്ജി ദേശായിയെ തോല്പ്പിച്ചു ഇന്ദിര കൊണ്ഗ്രെസ്സ് പാര്ട്ടി നേതാവും പ്രധാന മന്ത്രിയുമായി. പ്രധാന മന്ത്രിയെന്ന നിലയില്‍ അവര്‍ നിഷ്കരുണം അവരുടെ എതിരാളിളെ ഒന്നൊന്നായി ഒഴിവാക്കി. കിഴക്കന്‍ പാകിസ്ഥാ നെ സ്വതന്ത്രമാക്കി ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം ഉണ്ടാക്കാന്‍ അവര്‍ പാകിസ്ഥാനുമായി യുദ്ധത്തിലേര്പ്പെട്ടു. 1975 ജൂണ്‍ 12 നു ല്‍ ഇന്ദിരയുടെ 1971ലെ തിരഞ്ഞെടുപ്പ് അസാധു വാക്കിയ അലഹാബാദ് ഹൈക്കോടതിയു ടെ വിധിയെ തുടര്ന്നാണ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതു, അടിയന്തിരാവസ്ഥയെ തുട്രന്നു ഇന്ദിര അവരുടെ സ്വന്തം നിയോജക മണ്ഡലമായിരുന്ന റായ്ബരെലിയില്‍ പഴയ എതിരാളി രാജ് നാരായണനോടു പരാജയപ്പെട്ടു. ഇന്ദിരാ പ്രിയ ദര്ശിനി എന്ന നെഹ്രുവിന്റെ മകള്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ കുടുംബ ത്തില്‍ പെട്ടതല്ല. നെഹ്‌റു വളരെ വിദഗ്ദ്ധമായി അവര്ക്ക് ഈ പേര് നല്കിയെന്നതാണ് എന്ന് പൊതു ജനം പറയുന്നതു..
<-----മൊറാര്‍ജി ദേശായി
കൊണ്ഗ്രെസ്സിനെ തോല്‍പ്പിച്ചു പഞ്ചാബില്‍ അധികാരത്തില്‍ വന്ന അകാലി ‍ ദളില്‍ വേര്തി്രിവുണ്ടാക്കാന്‍ കൊണ്ഗ്രെസ്സ് കൂട്ടുപിടിച്ച ജര്ണയില്‍ സിന്ഹു ഭിന്ദ്രന്വാലായും കൂട്ടരും ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര രാജ്യം ഉണ്ടാക്കാന്‍ ഭീകര പ്രവര്ത്ത നം നടത്തിയെന്നും അയാളുടെ നേതൃത്വത്തില്‍ കുറെ ഭീകരര്‍ സുവര്ണ ക്ഷേത്ര ത്തില്‍ ഒളിച്ചിരുന്നു എന്നും അറിഞ്ഞു.. അവരെ പുറത്തു ചാടിക്കാന്‍ സുവര്ണ ക്ഷേത്രത്തില്‍ പട്ടാളത്തെ നിയോഗിച്ചു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന പദ്ധതിയ്ക്ക് അനുവാദം കൊടുത്തതിന്ടെ പക തീര്ക്കാന്‍ ഇന്ദിരയുടെ അംഗരക്ഷകരിലൊ രാള്‍ ഇന്ദിരയെ 67 വയസ്സ് തികയുന്നതിനുമുമ്പ് 1984 ഒക്ടോബര്‍ 31 നു വെടി വച്ച് കൊല്ലുകയാ യിരുന്നു ഖാതകരായ ബിയാന്ത് സിംഹും സത്വന്ത് സിന്ഹും മറ്റു അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.

സഞ്ജയ്‌ ഗാന്ധിയുടെ വളര്ച്ച

അടിയന്തിരാവസ്ഥ കാലത്താണ് ഇന്ദിരയുടെ ഇളയ പുത്രനായ സഞ്ജയ്‌ ഗാന്ധി രാഷ്ട്രീയ ത്തില്‍ കയറിയത്. ജ്യേഷ്ടന്‍ രാജീവ് ഗാന്ധി യെപ്പോലെ ഡൂണ്‍ സ്കൂളില്‍ പോയി എങ്കിലും പഠനം പൂര്ത്തിയാക്കാതെ കാര്യമായ വിദ്യാഭ്യാ സം ഒന്നുമില്ലാതിരുന്ന സഞ്ജയ്‌ ആട്ടോമൊ ബൈല്‍ എഞ്ചിനീയറിങ്ങില്‍ എന്തോ പഠിച്ചിരുന്നു. പന്തയ കാറുകളില്‍ അയാള്ക്ക് ‌ വലിയ കമ്പമാ യിര്രുന്നു. ആട്ടോ വ്യവസായത്തില്‍ കണ്ണ്‍ വച്ച്. സാധാരണക്കാരുടെ ആവശ്യത്തിനുതകുന്ന ഒരു വില കുറഞ്ഞ കാറ് നിര്മ്മിക്കാന്‍ മാരുതി എന്ന കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ആയി സഞ്ജയ്‌ നിയമിക്കപ്പെട്ടു. എന്നാല്‍ ഈ സ്ഥാപ നം പുറത്തിറക്കിയ ഒരു കാറിന്റെ മാതൃക തീരെ നന്നല്ല എന്ന് വിമര്ശ്നം ഉയര്ന്നു . ഈ കമ്പനി ഒരൊറ്റ വാഹനം പോലും നിര്മ്മിക്കാതെ പൂട്ടി പ്പോകുകയാണ്‌ ഉണ്ടായത്.

സഞ്ജയ്‌ ഗാന്ധി
അടിയന്തിരാവസ്ഥക്കാലത്ത് സഞ്ജയ്‌ അമിതമായ അധികാരം കയ്യാളിയിരുന്നു. ഭരണ ഘടന യനുസരിച്ച് ഒരധികാരവും ഇല്ലാത്ത തീരെ പരിചയവും ഇല്ലാത്ത സഞ്ജയ്‌ അയാളുടെ സുഹൃത്തുക്കളുടെ കൂടെയാണ് അമിതമായ അധികാരം ഉപയോഗിച്ചത്, തന്റെ അമ്മയെ, ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും ശക്തയായ പ്രധാന മന്ത്രിയായ ഇന്ദിരാഗാന്ധിയെപ്പോലും സഞ്ജയ്‌ നിയന്ത്രിച്ചിരുന്നു എന്നാണു തോന്നുന്നത്. സഞ്ജയ്‌ ഉണ്ടാക്കിയ പല ഭരണ പരിഷ്കാരങ്ങളും അവരെ ജനങ്ങളില്‍ നിന്നകറ്റി, ജനസംഖ്യ നിയന്ത്രിക്കുന്ന തിനു നിര്ബന്ധിത വന്ധ്യം കരണം അതിലൊ ന്നായിരുന്നു. ദല്ഹി നഗരത്തിലെ ത്രുര്ക്കുമാന്‍ ഗെയ്റ്റ് പോലെയുള്ള ചേരികള്‍ നിര്ദ്ദയം ബുള്‍ ഡോസര്‍ ഉപയോഗിച്ച്ഇടിച്ചു നിരത്തിയത് , ഇങ്ങനെ പോകുന്നു അയാളുടെ ചെയ്തികള്‍. സഞ്ജയ്‌ ഗാന്ധിയുടെ ഭാര്യ മനേകയും മകന്‍ വരുനും ഇന്ന് ബി ജെ പി യില്‍ അംഗങ്ങളാണ്, മനേക മൃഗ ക്ഷേമ മന്ത്രിയും. സഞ്ജയിന്റെ മരണ ശേഷമാണ് രാഷ്ട്രീയത്തില്‍ തീരെതാല്പര്യം ഇല്ലാതെയിരുന്ന രാജീവ് ഗാന്ധിയെ രാഷ്ട്രീയത്തില്‍ ഇറക്കിയത് തലമുറകളുടെ വാഴ്ച പിന്തുടരാന്‍ അടുത്തയാളായി.
മനേക

  വരുണ്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?