പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

17:കേരളത്തിലെ ഒരു പഴയ ഡോക്ടരെപ്പറ്റി ഒരു കുറിപ്പ്

ഇമേജ്
  (ആമുഖം: ഒരു ഡോക്ടറുടെ ജോലി ഏറ്റവും മാന്യ മായതാണെന്നു കരുതുന്ന ഒരാളാണു ഞാന്. മറ്റുള്ള വരുടെ വേദന കുറയ്ക്കാനും ഒരു പക്ഷേ ഒരു ജീവന് തന്നെ നിലനിറുത്താനും ഒരു ഡോക്ടര്ക്ക് മാത്രമേ കഴി യുകയുള്ളൂ. എന്നാല് ഇന്നു നമ്മുടെ സമൂഹത്തില് പ്രവ റ്ത്തിക്കുന്ന ഡോക്ടറ്മാരില് എത്ര പേര് ഈ കാര്യം മന സ്സിലാക്കുന്നു. കഴിവുള്ള, മനുഷ്യത്വമുള്ള , ദയയുള്ള ഒരു ഡോക്ടറെ സംബ ന്ധിച്ചിടത്തോളം പണം അയാള് ചോദിക്കാതെ തന്നെ, ആള്ക്കാര് കൊടുക്കും, തീര്ച യാണു, എന്നാല് ഇന്നു ഇത്തരം എത്ര ഡോക്ടറ്മാര് ഉണ്ടു? ) രംഗം ഒന്നു: കാലം 1955-56. എന്റെ ഒരമ്മാവനു ശ്വാസം മുട്ട ലായി തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നത്തെ ആധുനിക രോഗ നിറ്ണയ മാറ്ഗമൊന്നും അന്നില്ല എന്നോറ്ക്കണം. എന്നാല് അവിടത്തെ ഒരു കൂട്ടം ഡോക്ടറ്ര്മാര് പരിശോധിച്ചു അമ്മാവനു ഹൃദയ ത്തിനാണു തകരാറ് എന്നു കണ്ടു പിടിച്ചു. അപകട സാദ്ധ്യത കൂടുതലാണെങ്കിലും ഹൃദയ ശസ്ത്രക്രിയ മാത്രമേ ജീവന് രക്ഷിക്കാന് മാറ്ഗമുള്ളൂ എന്നു തീരുമാനിച്ചൂ. അന്നത്തെ പരിമിതമായ സൌകര്യ ങ്ങളില് ഏതാണ്ടു പത്തു മണിക്കൂറ് നീണ്ടു നിന്ന ശസ്ത്ര ക്രിയ വിജയകരമായി പൂറ്ത്തിയാക്കി, ഒന്നു...

16 :ഉപരി പഠനത്തിന്റെ ആദ്യ ചുവടുകള്‍

ഇമേജ്
എഞ്ചിനീയറിംഗ് പരീക്ഷ 1968ല്‍ അത്ര മോശമാകാതെ പാസായ ഞാന്‍ സാധാരണ എല്ലാവരും താല്പര്യപ്പെടുന്ന ഇലക്ട്രിസിറ്റി ബോര്ഡിലോ പി ഡബ്ല്യു ഡി യിലോ മറ്റേതെങ്കിലും സര്ക്കാര്‍ സ്ഥാപനങ്ങളിലോ എഞ്ചിനീയറാകാന്‍ ശ്രമിക്കാതെ കോളേജില്‍ പഠിപ്പിക്കാന്‍ കയറിയത് എന്ത് കൊണ്ടാണെന്ന് മുമ്പ് സൂചിപ്പിച്ചു എന്ന് തോന്നുന്നു. ഒരു എഞ്ചിനീയര്‍ കൈകൊണ്ടു ജോലി ചെയ്യുന്നു, അദ്ധ്യാപകന്‍ വായ്കൊണ്ടു ജോലി ചെയ്യുന്നു എന്നറിയാന്‍ വയ്യാത്തത് കൊണ്ടാണെന്ന് തോന്നരുത്. തുടര്ച്ചയായി പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാലും ഉപരിപഠനത്തിനു ഏറ്റവും സൗകര്യം നല്കു്ന്നത് അദ്ധ്യാപന ജോലി തന്നെ എന്നുള്ളത് കൊണ്ടും , എന്നെങ്കിലും ഭാവിയില്‍ എഞ്ചിനീ യര്‍ ആയി പ്രവര്ത്തിക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ തന്നെയാണ് അദ്ധ്യാപകനായത്.( പക്ഷെ നമ്മുടെ സമൂഹത്തില്‍ മൂഷികന്‍ എന്നും മൂഷികനായി തന്നെ നില്ക്കേണ്ടി വരും എന്ന് അന്നറിയാന്‍ വയ്യായിരുന്നു, വിദേശരാജ്യങ്ങളില്‍ യൂനീവെ ര്സിറ്റികളും വ്യവസായങ്ങളും തമ്മില്‍ നല്ല സഹകരണത്തില്‍ വര്ത്തിക്കുന്നു. അദ്ധ്യാപകര്‍ ഇടയ്ക്ക് വ്യവസായ ശാലകളില്‍ ജോലി ചെയ്യുകയും തിരിച്ചു വ്യവസായത്തില്‍ ജോലി ചെയ്യുന്നവര്‍ യൂനീവെര്സിറ്റിയില് ക്ലാ...

15:ഒരു പോസ്റ്മാസ്റ്റരുടെ മനോവിഷമവും സ്നേഹവും

ശ്രീമതിയും കുഞ്ഞുമായി ആര്‍ ഈ സി യില്‍ തിരിച്ചുവന്നു അധികം നാളായില്ല. എനിക്ക് പോസ്റ്റാഫീസില്‍ ഒരു കമ്പി എത്തി. വെറും രണ്ടു വാക്കുകള്‍ മാത്രം. വിഷയം "MOTHER EXPIRED". അന്ന് അവിടത്തെ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്ന ശ്രീ. നോര്മ്മന്‍ മൂളിയില്‍ എന്നയാ ള്ക്ക് എന്നെ തീരെ പരിചയം പോരാ. ഇന്നത്തെ പ്പോലെ മൊബൈല് ഫോണോ, സാധാരണ ഫോണ്‍ പോലുമോ അന്നില്ല. കാമ്പസിലാകെ രണ്ടു ഫോണേ ഉള്ളു. ഒന്നു പ്രിന്സിപ്പാളിന്റെ മുറിയിലും മറ്റൊന്ന ് പോസ്റ്റ് ഓഫീസിലും. സന്ദേശം വേദനാജനകമായത് കൊണ്ടു അദ്ദേഹം രാവില ത്തെ മെയില്‍ വാങ്ങി തിരഞ്ഞു പോസ്റ്റുമാന്മാരെ യാത്രയാക്കി കഴിഞ്ഞു തിരക്കൊഴിഞ്ഞപ്പോള്‍ മെല്ലെ കമ്പിയുമായി നടന്നു ഞങ്ങളുടെ ഡിപ്പാര്ട്മെന്റില്‍ എത്തി. എന്റെ ഒരു സീനിയര്‍ സഹപ്രവര്ത്തകനായ ഭരതന്‍ സാറിനെ കണ്ടു അന്വേഷിച്ചു. എന്റെ കുടുംബത്തിനെപ്പറ്റി, അമ്മയുടെ ആരോഗ്യനിലയെപ്പറ്റി. അദ്ദേഹ ത്തിനും നന്നായി അറിയില്ല. ലാബില്‍ കുട്ടികളെ സഹായിച്ചു കൊണ്ടിരുന്ന എന്നെ ഭരതന്‍ സാര്‍ പുറത്തേക്ക് വിളിച്ചു. നമുക്കൊരു ചായ കുടിക്കാം എന്ന് പറഞ്ഞു മെല്ലെ അടുത്തുള്ള പാപ്പച്ചന്റെ ചായക്കടയിലേക്ക് നീങ്ങി. സാധാരണ ചായകുടി ക്കാനൊന്നും പോകാത്ത സാര്‍...

14 :ആര്‍ ഈ സി യുടെ ചില പാളിച്ചകളും ഒരു പ്രൊമോഷനും

റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്ന സ്ഥാപനങ്ങളുടെ പ്രധാന ലക്‌ഷ്യം സാങ്കേതിക വിദ്യാഭ്യാസത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും മാതൃകയായി ഓരോ സ്ഥാപനം ഉണ്ടാവുക എന്നതായിരുന്നു. ഖരഗ്പൂര്‍, ബോംബെ , ഡല്ഹി, മദ്രാസ് , കാണ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ മാത്രമായിരുന്നല്ലോ ഐ ഐ ടി ക ള് തുട ങ്ങിയത്. ഇവ എണ്ണത്തില്‍ വളരെ കുറവായത് കൊണ്ടു അതാതു സംസ്ഥാനങ്ങളില്‍ ഓരോ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ടാക്കി തുടങ്ങി. പക്ഷെ ഈ സ്ഥാപനങ്ങളുടെ നിര്മ്മാണത്തിലേക്ക് നയിച്ച വ്യവസ്ഥകളില്‍ തന്നെ പല പാളിച്ചകളും ഉണ്ടായിരുന്നു എന്ന് ക്രമേണ മനസ്സിലായി. ഒന്നാമതായി ഈ സ്ഥാപനങ്ങളുടെ പേരിലുള്ള സമാനതയും സാമ്പത്തിക ഉറവിടവും ഒഴിച്ച് മറ്റൊരു കാര്യത്തിലും ഏകതാന തയൊന്നും ഉണ്ടായിരുന്നില്ല. ഈ സ്ഥാപനങ്ങളുടെ കെട്ടിട നിര്മ്മാണത്തിനും ലബോറട്ടറി ഉപകരണങ്ങള്ക്കും മറ്റും ആവശ്യ മായ മൂലധനച്ചിലവ്(Capital expenditure) പൂര്ണമായും കേന്ദ്ര സര്ക്കാ ര്‍ കൊടുക്കുമായിരുന്നു. ജോലിക്കാരുടെ ശമ്പളം, അനുരക്ഷണ ചിലവുകള്‍ തുട ങ്ങിയ ദൈനം ദിന ചിലവുകള്‍ പകുതി കേന്ദ്രവും പകുതി സംസ്ഥാനസര്ക്കാരും വഹിക്കണം എന്നതായിരുന്നു ധാരണ. ഇവ സ്ഥാപിക്കാന്‍ വേണ്ട സ്ഥലം കണ്ടെത്തുക, വെള്...

13 :ആര്‍ ഈ സി സ്റ്റാഫ്‌ ക്ലബ് വിശേഷങ്ങള്‍

ഞങ്ങളുടെ ക്യാമ്പസ്സില്‍ ഒരു ചെറിയ സ്റ്റാഫ് ക്ലബ് ഉണ്ടായിരുന്നു. ഞങ്ങള്‍ ജോലിയില്‍ പ്രവേശിച്ച കാലത്ത് ഇത് കോളേജ് കെട്ടിടത്തിലെ ഒരു ക്ലാസ് മുറിയിലായിരുന്നു. സ്വാഭാവികമായും പലരും ജോലി സമയത്തു ക്ലബ്ബിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടു പല പ്രശ്നങ്ങളും ഉണ്ടായി, ഞങ്ങളില്‍ ചിലര്‍ ജോലി സമയത്ത് ചെസ്സ്‌ കളിച്ചു എന്ന പരാതിയും താക്കീതും വരെ എത്തി. ഏതായാലും അധികം താമസിയാതെ ക്ലബ് അദ്ധ്യാപകര്‍ താമസിക്കുന്ന വീടുകള്ക്കിടയില്‍ ഉള്ള ഒരു പഴയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാമ്പ സ്സിലെ ചെറിയ കുട്ടികള്ക്ക് വേണ്ടി ഒരു നര്സരി സ്കൂള്‍ ഈ കെട്ടിടത്തിലായിരുന്നു. തുടക്കത്തില്‍ എല്‍ കെ ജി , യു കെ ജി എന്നീ രണ്ടു ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ പ്രൈമറി ക്ലാസുകളും തുടങ്ങി, പിന്നീട് അത് അദ്ധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും കൂടി നടത്തുന്ന ഒരു സ്കൂളായി മാറി, സ്പ്രിംഗ് വാലി സ്ക്കൂള്‍ എന്ന പേരില്‍ സി ബി എസ സി സിലബസ് അനുസരിച്ചുള്ള സ്കൂള്‍. അദ്ധ്യാപകരുടെയും അദ്ധ്യാപകേതരരുടെയും സേവന വേതന വ്യവസ്ഥകളെപ്പറ്റിയുള്ള പരാതി കളും മറ്റും ഭരണ സമിതിയുടെ മുമ്പില്‍ കൊണ്ടു വരുന്നതിനു ഒരു അസോസിയേഷനും ഉണ്ടായി രുന്നു. ആദ...

11 : അന്നത്തെ നാട്ടിന്‍ പുറത്തെ പ്രസവ രക്ഷാ രീതികള്‍

അറുപതുകള്‍ അവസാനവും എഴുപതുകള്‍ ആദ്യവും ഞങ്ങളുടേത് പോലുള്ള നാട്ടിന്പുറങ്ങ ളിലെ സ്ത്രീകള്‍ പ്രസവിച്ചാല്‍ അവര്ക്ക് കൊടുക്കുന്ന പ്രസവശുശ്രൂഷ എങ്ങനെയാ ണെന്ന് നോക്കാം. ഒരു പക്ഷെ ഇന്നത്തെ രീതിയില്‍ വളരെ പ്രാകൃതമെന്നു തോന്നാം എങ്കിലും പണ്ടത്തെയും ഇന്നത്തെയും സ്ത്രീക ളുടെ ശരീര വടിവു ശ്രദ്ധിച്ചാല്‍ അന്നത്തെ രീതി യാണ് മെച്ചപ്പെട്ടത് എന്ന് ആരും സമ്മതിക്കും ഞാന്‍ മനസ്സിലാക്കിയേടത്തോളം പൊതുവേ പ്രസവിച്ച സ്ത്രീകള്ക്. ആദ്യനാളുകളില്‍ ഭക്ഷണ ത്തില്‍ വളരെ കണിശമായ നിയന്ത്രണം ഉണ്ടായി രുന്നു. പ്രസവശേഷം ആദ്യ വാരത്തില്‍ പ്രസവിച്ച സ്ത്രീകളുടെ ദഹന ശേഷിയും രോഗപ്രതിരോധ ശേഷിയും പൊതുവേ ശരീരശുദ്ധിയും കുറവാ യിരിക്കും. ഈ സമയത്താണ് പൂര്ണവളര്ച്ചയു ള്ള കുട്ടിയെ ഉള്ക്കൊള്ളാന്‍ വേണ്ടി വികസിച്ച ഗര്ഭ‍പാത്രം പൂര്വ സ്ഥിതിയിലേക്ക് ചുരുങ്ങുന്നത്. ഇക്കാരണങ്ങളാലാണ് പല കാര്യത്തിലും നിയ ന്ത്രണം ഉണ്ടായിരിക്കുന്നത് എന്ന് പറയുന്നു. . ഏറ്റവും വലിയ നിയന്ത്രണം വെള്ളം കുടിക്കുന്ന തിലായിരുന്നു. ആദ്യം മുതല്‍ തന്നെ അങ്ങാടി മരുന്ന് കൊടുത്തു തുടങ്ങുന്നു. അങ്ങാടി മരുന്ന് കഴിക്കുന്ന സ്ത്രീകള്‍ വളരെ കുറച്ചു മാത്രമേ വെള്ളം കുടിക്കാന്‍ പാടുള്ളൂ ...

10 : ആദ്യത്തെ കണ്മണിയുടെ ജനനം

മദ്ധ്യവേനല്‍ അവധിക്കു ശ്രീമതിയെ വീട്ടിലാക്കിയെങ്കിലും ജുണില്‍ പുതിയ അദ്ധ്യയന വര്ഷം ആരംഭിച്ചപ്പോള്‍ തിരിച്ചു ക്യാമ്പസ്സില്‍ എങ്ങനെ വരും എന്നായി. സാം സാറിന്റെ ശ്രീമതി തിരിച്ചു വരുമല്ലോ. ആഗസ്റ്റ്‌ വരെ കഴിയാന്‍ അടുത്തയിടം അന്വേഷിച്ചു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാനു ഏതാനും F ടൈപ്പ് ക്വാര്ട്ടരുകള്‍ ഒഴിവു വന്നത്. അതിലൊന്നു ഭാഗ്യവശാല്‍ ഞങ്ങള്ക്ക് കിട്ടി. സാം സാറിന്റെ ക്വാര്ട്ടരിനു അടുത്തു തന്നെ. ഞങ്ങ ളുടെ സ്റ്റാഫ് നര്സായ ശ്രീമതി ഗൌരി പൊതുവാ ളിന്റെ തൊട്ടടുത്ത വീട് തന്നെ. അങ്ങനെ ആര്‍ ഈ സി ക്യാമ്പസ്സില്‍ സ്വന്തമായ ഒരു താമസ സ്ഥലം കിട്ടി. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു അത്യാവശ്യം ബാക്കി ഫര്ണി്ച്ചറും വാങ്ങി താമ സം ഉറപ്പിച്ചു. ശ്രീമതിയുടെ പ്രസവം നാട്ടില്‍ തന്നെ ആവണം എന്നാണു മുതിര്ന്നവരുടെയെല്ലാം അഭിപ്രായം. എട്ടും പൊട്ടും തിരിയാത്ത പയ്യനായ( ?) എന്നെ ഏല്പ്പിക്കാന് വയ്യ. പക്ഷെ ഞങ്ങളുടെ നാട്ടില്‍ അന്ന് വാഹന സൗകര്യം കുറവാണ് , അടിയന്തി രമായി ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വിഷമമാണ്. നല്ല ആശുപത്രികള്ക്ക്കോട്ടയത്തോ ആലപ്പുഴയോ പോകണം. ആലപ്പുഴ ചങ്ങനാ്ശ്ശേരി റോഡില്‍ ആലപ്പുഴയ്ക്ക് പോകുമ്പോള്‍ നെടുമു ടിയും പള...

9 :ക്യാപസ്സിലെ ജന സേവനം തൊഴിലാക്കിയവര്‍

കോഴിക്കോട്ടു ആര്‍ ഈ സി ക്യാമ്പസില്‍ താമസിക്കുന്നവര്ക്കു സഹായികളായി നാലഞ്ചു പേര്‍ ഉണ്ടായിരുന്നു. ഇവരെ എല്ലാം പൊതുവേ ആള്ക്കാ ര്‍ ‘കോയ’ എന്ന പൊതുവായ പേരിലാണ് വിളി ച്ചിരുന്നത്‌. ഇവരില്‍ ഓരോരുത്തരുടെയും സ്വഭാവവും രൂപവും അനുസരിച്ച് ‘കോയ’ എന്നു ള്ളതിന് മുമ്പ് ഒരു വിശേഷണം ചേര്ത്താണ് ഇവരെ തിരിച്ചറിഞ്ഞിരുന്നത്. ശരിക്കും അവര്‍ ‘കോയ’ എന്ന പേരിനു എങ്ങനെ അര്ഹരായി എന്ന് ചോദിക്കരുത് എം ടി വാസുദേവന്‍‌ നായരുടെ സിനിമകളിലെ നെല്ലിക്കോട് ഭാസ്കരനെ പ്പോലെയുള്ള നടന്മാര്‍ അവതരിപ്പിച്ചു വന്ന ഒരു നല്ല മനുഷ്യനാവും ഈ ‘കോയ’ മാര്‍. (എന്തിനും ഏതിനും വര്ഗീയത കാണുന്ന ഈ കാല ഘട്ടത്തില്‍ ആരെയും അപഹസിക്കാനോ മോശമാക്കാനോ അല്ല ഇതെന്ന് പ്രത്യേകം ഓര്മ്മപ്പെടുത്തുന്നു.) അതിലൊരാള്‍ ഞങ്ങള്‍ വന്ന അന്ന് തന്നെ പരിചയപ്പെട്ട അദ്രമാന്‍ കോയ ആയിരുന്നു, കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനും പൊതുവെ എല്ലാവര്ക്കും ഉപകാരിയുമായിരു ന്നത്. തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ വളര്ന്ന ശ്രീമതിക്ക് ആദ്യമൊക്കെ അയാളുടെ രീതികള്‍ അല്പ്പം വെറുപ്പ്‌ തന്നെ ഉണ്ടാ ക്കി എന്നത് സത്യം. അയാള്‍ പറയുന്ന തനി മലബാറന്‍ ഭാഷയില്‍ “മോളെ “ എന്ന വിളി മാത്രമേ ശ്രീമതിക്ക് മനസ...

8 കള്ളും കപ്പലണ്ടിയും ലോട്ടറിടിക്കറ്റും ആലപ്പുഴ ബസ്റ്റാണ്ടില്‍

ഇമേജ്
വീട്ടുകാരിയെ നാട്ടിലാക്കിക്കഴിഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു വാരാന്ത്യത്തില്‍ വെള്ളിയാഴ്ച കോഴിക്കോട്ടു നിന്ന് മന്കൊമ്പിലേക്ക് പുറപ്പെടും. തിരിച്ചു വരുന്നത് ഞായറാഴ്ച രാത്രിയില്‍ ആല പ്പുഴയില്‍ നിന്ന് ബസ്സിലായിരിക്കും. ചിലപ്പോള്‍ രാത്രി ഒമ്പതര മണിക്ക് ആലപ്പുഴ യില്‍ എത്തുന്ന തിരുവനന്തപുരം കണ്ണൂര്‍ ഡീലക്സില്‍ ഒരു സീറ്റ് തരമാക്കി യാത്രചെയ്യാന്‍ കഴിയുമോ എന്ന് നോക്കും. അത് കിട്ടിയില്ലെങ്കില്‍ മാത്രമേ മറ്റു മാര്ഗം നോക്കാറുള്ളൂ. അങ്ങനെ ബസ്സ് കാത്തു നില്ക്കുമ്പോള്‍ അവിടെ ബസ് സ്റ്റാന്റില്‍ വച്ച് കണ്ട ചില ആള്ക്കാരെപ്പറ്റി ആവട്ടെ ഇന്നത്തെ കുറിപ്പ്. എല്ലാവരും ചില പ്രത്യേകതയുള്ളവര്‍ തന്നെ. 1. കള്ളുമാത്രം കുടിച്ചു ജീവിക്കുന്ന ഒരാള്‍. അത്ഭുതപ്പെടെണ്ട, അറുപതുകളില്‍ ആലപ്പുഴ സ്റ്റാന്ഡിില്‍ പകല്‍ സമയത്ത് കാണുമായിരുന്ന ഒരാള്‍. ടാഗൂരിന്റെ പോലെ നീണ്ട താടി, ഒറ്റ വസ്ത്രം, യാചകനാണ്, വളരെ സൌമ്യമായി അടുത്തു വന്നു “ സര്‍ രണ്ടു രൂപ തരുമോ “. എന്താണാവോ രണ്ടു രൂപയുടെ പ്രസക്തിയെ ന്നല്ലേ? അന്ന് ഒരു കുപ്പി കള്ളിന്റെ വിലയാണ് രണ്ടു രൂപ. ചോദിക്കുന്നത് രണ്ടു രൂപയാണെങ്കിലും എന്ത് കൊടുത്താലും വാങ്ങും, ചിലപ്പോള്‍ ഒരു താങ്ക്സും പറ...

7. ആര്‍ ഈ സി ക്യാമ്പസ്സില്‍ താമസം

കല്യാണം കഴിച്ചു ഒരു കൃസ്തുമസ് അവധിക്കാലം കൊണ്ടു അത്യാവശ്യം പോകേണ്ട ബന്ധുവീടു കളിലെല്ലാം പോയി വിരുന്നു പോയി . വിരുന്നു പോകല്‍ ഞങ്ങളുടെ നാട്ടില്‍ പതിവാണ്, അല്ലെങ്കില്‍ നവദമ്പതികള്‍ വിനയമില്ലാത്തവരും അഹങ്കാരി കളുമായി മുദ്രകുത്തപ്പെടും. അതുകൊണ്ടു ഒഴിവാക്കാന്‍ വയ്യ. ഓരോ വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചില്ലെങ്കില്‍ അതും പരാതി. അതുകൊണ്ടു ഇന്നത്തെപ്പോലെ വാഹനസൌകര്യമില്ലെങ്കിലും എല്ലാവരുടെയും വീട്ടില്‍ പോയി എന്ന് വരുത്തി തിരിച്ചു വന്നു, കോഴിക്കോ ട്ടേക്ക് പുറപ്പെടാന്‍ തയാറായി. പക്ഷെ കോഴിക്കോട്ടു ആര്‍ ഈ സി കാമ്പസില്‍ നേരത്തെ വിവാഹിതരായ പലര്ക്കും പോലും താമസസൗകര്യം ഇല്ല. ആവശ്യത്തിനു സ്റ്റാഫ്‌ ക്വാര്ട്ടറുകള്‍ അന്ന് നിര്മ്മിച്ചിട്ടില്ല. ചാത്ത മംഗലത്ത് ക്യാമ്പസ്സിനു പുറത്ത് താമസിക്കാന്‍ പറ്റിയ വീടുകള്‍ വാടകയ്ക്ക് കിട്ടാനും തീരെയില്ല. അത് കൊണ്ടു, തല്ക്കാലം രണ്ടു മുറികള്‍ മാത്രമുള്ള ഗസ്റ്റ് ഹൌസില്‍ കുറച്ചു ദിവസം കൂടാമെന്നു തീരുമാനിച്ചു. ഗസ്റ്റ് ഹൌസ് ആകുമ്പോള്‍ ഔദ്യോഗിക അതിഥികള്‍ വന്നാല്‍ എപ്പോഴാണെങ്കിലും ഞങ്ങളെപ്പോലെയുള്ളവര്‍ ഒഴിഞ്ഞു കൊടുത്തു കൊള്ളണം എന്നാണു നിബന്ധന. പ്രത്യേകം ഗസ്റ്റ് ഹൌസ് കെട്ടിടം...

ആര്‍ ഈ സി ഓര്‍മ്മകള്‍ - 6 : ഡി മെസ്സിലെ മസാല ദോശയും വിവാഹ നിശ്ചയവും

ഇമേജ്
നമ്മുടെ നാട്ടില്‍ എല്ലാ ചെറുപ്പക്കാര്ക്കും പഠനം കഴിഞ്ഞു ജോലി കിട്ടി കഴിഞ്ഞാല്‍ അടുത്ത പടി വിവാഹം ആണല്ലോ. കൊല്ലത്തു ടി കെ എം എഞ്ചി നീയറിംഗ് കോളേജില്‍ ആദ്യം ജോലി കിട്ടി, ഏകദേശം ഒരു വര്ഷം കഴിഞ്ഞു ആര്‍ ഈ സി യിലേക്ക് മാറി. പതിവ് പോലെ എനിക്കും വീട്ടില്‍ വിവാഹാലോചന തുടങ്ങിയെങ്കിലും എനിക്ക് ഉടനെ വിവാഹം കഴിക്കാന്‍ തീരെ താല്പര്യം ഇല്ല എന്ന് ജ്യേഷ്ടനോടും അച്ഛനോടും ഉറപ്പായി പറഞ്ഞി രുന്നു. ‘കാള കളിച്ചു’ നടക്കാനുള്ള താല്പര്യത്തെ ക്കാള്‍ വിവാഹം ഉപരിപഠനം കഴിഞ്ഞു മതി , പെണ്ണും പ്രാരബ്ധവും ഒക്കെ അതിനു പ്രതിബന്ധ മാവും എന്നുള്ള ഭയം ആയിരുന്നു പ്രധാന കാരണം. എന്റെ ജ്യേഷ്ടന്‍ (പ്രൊഫ. ശശിധരന്‍  https://en.wikipedia.org/wiki/K._P._Sasidharan )  എഴുതിയ ഒരു ചെറുകഥ ഓര്മ്മയില്‍ വരുന്നു:  ഒരു ട്രെയിന്‍ യാത്രയില്‍ ഒരു അരഭ്രാന്തനെ കണ്ടു മുട്ടി . അയാള്‍ ഘോര ഘോരം പ്രസംഗിക്കുക യാണ്. “ ശങ്കരാചാര്യര്‍  സര്‍വജ്ഞപീഠം  കയറിയത്രേ ! ഫൂ അയാളൊന്നും കയറിയില്ല.” സഹായാത്രികരിലൊരാള്‍ പ്രോത്സാഹിപ്പിച്ചു : “ എന്തെ അങ്ങനെ, കാരണം പറയാമോ ? “. അയാള്‍; നിങ്ങള്‍ കേട്ടിട്ടില്ലേ ? സര്‍വജ്ഞപീഠം കയറാന്‍ പല വിദ്വാന്...