13 :ആര്‍ ഈ സി സ്റ്റാഫ് ക്ലബ് വിശേഷങ്ങള്‍
ഞങ്ങളുടെ ക്യാമ്പസ്സില്‍ ഒരു ചെറിയ സ്റ്റാഫ് ക്ലബ് ഉണ്ടായിരുന്നു. ഞങ്ങള്‍ ജോലിയില്‍ പ്രവേശിച്ച കാലത്ത് ഇത് കോളേജ് കെട്ടിടത്തിലെ ഒരു ക്ലാസ് മുറിയിലായിരുന്നു. സ്വാഭാവികമായും പലരും ജോലി സമയത്തു ക്ലബ്ബിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടു പല പ്രശ്നങ്ങളും ഉണ്ടായി, ഞങ്ങളില്‍ ചിലര്‍ ജോലി സമയത്ത് ചെസ്സ് കളിച്ചു എന്ന പരാതിയും താക്കീതും വരെ എത്തി. ഏതായാലും അധികം താമസിയാതെ ക്ലബ് അദ്ധ്യാപകര്‍ താമസിക്കുന്ന വീടുകള്ക്കിടയില്‍ ഉള്ള ഒരു പഴയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാമ്പ സ്സിലെ ചെറിയ കുട്ടികള്ക്ക് വേണ്ടി ഒരു നര്സരി സ്കൂള്‍ ഈ കെട്ടിടത്തിലായിരുന്നു. തുടക്കത്തില്‍ എല്‍ കെ ജി , യു കെ ജി എന്നീ രണ്ടു ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ പ്രൈമറി ക്ലാസുകളും തുടങ്ങി, പിന്നീട് അത് അദ്ധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും കൂടി നടത്തുന്ന ഒരു സ്കൂളായി മാറി, സ്പ്രിംഗ് വാലി സ്ക്കൂള്‍ എന്ന പേരില്‍ സി ബി എസ സി സിലബസ് അനുസരിച്ചുള്ള സ്കൂള്‍.
അദ്ധ്യാപകരുടെയും അദ്ധ്യാപകേതരരുടെയും സേവന വേതന വ്യവസ്ഥകളെപ്പറ്റിയുള്ള പരാതി കളും മറ്റും ഭരണ സമിതിയുടെ മുമ്പില്‍ കൊണ്ടു വരുന്നതിനു ഒരു അസോസിയേഷനും ഉണ്ടായി രുന്നു. ആദ്യത്തെ പ്രിന്സിലപ്പല്‍ ഡോ കേശവ റാവു പറഞ്ഞത് “ നിങ്ങള്ക്കെുന്തിനാ അസോസി യേഷന്‍, നിങ്ങള്ക്ക് കളിക്കാന്‍ ഒരു ക്ലബ് പോരെ ? നിങ്ങള്‍ക്കൊക്കെ ഏതെങ്കിലും കാര്യത്തില്‍ , പ്രത്യേകിച്ചും സേവന സംബന്ധമായ കാര്യങ്ങളില്‍ അഭിപ്രാ യൈക്യം ഉണ്ടാക്കാന്‍ കഴിയുമോ ? മറ്റുള്ളവര്ക്ക് കിട്ടാതെ നിങ്ങള്ക്ക് കിട്ടണ മെന്നല്ലേ നിങ്ങളില്‍ ഭൂരി ഭാഗം ആള്ക്കാര്ക്കും ആഗ്രഹം ?“ അദ്ദേഹം പറഞ്ഞത് ശരിതന്നെ എന്ന് പല കാര്യങ്ങളിലും പിന്നീട് വ്യക്തമായി എങ്കിലും ക്ലബ് അന്നും ഇന്നും വൈകുന്നേര ങ്ങളില്‍ ആള്ക്കാിര്ക്ക് കൂട്ടം കൂടാനും സമയം ചിലവാക്കാനും ഒരു കേന്ദ്രമായി മാറി.
ആദ്യകാലത്ത് പ്രധാനമായും ചീട്ടു, ചെസ്സ്, ക്യാരംസ് എന്നിവ കളിക്കാനും മാസികകള് വായിക്കാനും ഉള്ള സൌകര്യമാണ് ഉണ്ടായിരുന്നത്. ചെസ്സ് കളിക്കുന്നത് രണ്ടു പേര്‍ ആണെങ്കിലും കാണികള്‍ കുറേപ്പേര്‍ ഉണ്ടാവും, കാണികളില്‍ പലരും കളിയേറ്റെടുത്തു നടത്തുന്ന നിലയിലേക്ക് വരെ എത്താ രുണ്ടായിരുന്നു . ചീട്ടുകളി പ്രധാനമായും റമ്മിയും 56 കളിയും ആയിരുന്നു. റമ്മി ആകുമ്പോള്‍ എത്ര പേരെ വേണമെങ്കിലും കളിപ്പിക്കാം .കുറഞ്ഞത് രണ്ടു പാക്ക് ചീട്ടു വേണം. കൂടുതല്‍ ആള്‍ ഉണ്ടെങ്കില്‍ മൂന്നു പാക്കും. ചെറിയ തോതില്‍ പണം വെച്ചാണ് കളി. ആദ്യമാദ്യം 100 പോയിന്റിനു ഒരു രൂപാ , ക്രമേണ അത് പത്ത് രൂപാ വരെ ആക്കിയിരുന്നു. ഏതായാലും പണം വെച്ചുള്ള കളിയില്‍ എനിക്ക് താല്പര്യം ഇല്ലായി രുന്നു. അല്ലെങ്കിലും വൈകുന്നേരം 7 മണിക്കു ള്ളില്‍ ഞാന്‍ വീട്ടിലെത്തും. റമ്മി കളി നിര്‍ത്തു മ്പോള്‍ ഒമ്പത് പത്ത് മണി ആകും.
ചില ദിവസം ഞാന്‍ കുഞ്ഞു മോളെയും തോളത്തു വച്ചാണ് ക്ലബ്ബില്‍ പോകുക. അവിടെ ചെല്ലുമ്പോള്‍ അവളെ കളിപ്പിക്കാന്‍ ആള്ക്കാര്‍ കൂടും. ചെറുപ്പ ത്തില്‍ അവള്‍ നല്ല സ്വീറ്റ് ആയിരുന്നത് കൊണ്ടു എല്ലാവര്ക്കും ഇഷ്ടമായിരുന്നു. ജിയോളജി യിലെ ഒരേ ഒരു അദ്ധ്യാപകനായിരുന്ന ആലപ്പുഴക്കാരന്‍ കൃഷ്ണ സ്വാമി സാര്‍ ( കെ വി കെ സാര്‍ ) മോളുടെ ഇഷ്ടക്കാരനായിരുന്നു. അവള്‍ എന്റെ കയ്യില്‍ ഇരിക്കുമ്പോള്‍ കെ വി കെ സാര്‍ അവളുടെ തലയ്ക്കു പുറകില്‍ ചെറുതായി ചൊറിഞ്ഞു കൊടുക്കും.ചൊറിഞ്ഞു കൊടുക്കുന്നതില്‍ സുഖം പിടിച്ചു മോള്‍ തല സാറിന്റെ വശത്തേക്ക് പ്രെസ്സ് ചെയ്തു കൊടുക്കും. ഇത് സാറിനെ നല്ല വണ്ണം രസിപ്പിച്ചു. മോള് വഴക്കു കൂട്ടാതെയിരിക്കാന്‍ എനിക്കും സൌകര്യമായി. സാധാരണ മോളെ കൂട്ടി പോകുമ്പോള്‍ ഞാന്‍ കളിയില്‍ പങ്കെടു ക്കാറില്ല, എന്തെങ്കിലും വായിക്കുകയോ മറ്റുള്ളവര്‍ കളിക്കുന്നത് കണ്ടിരിക്കുകയോ ചെയ്യും, അത്ര തന്നെ. എപ്പോഴാണ് കക്ഷി വീട്ടില്‍ പോകാന്‍ അമ്മയെ കാണാന്‍ വഴക്കുണ്ടാക്കുന്നതെന്നറി യില്ലല്ലോ, അതുകൊണ്ടു. മോള് കൂടെ ഉണ്ടെങ്കില്‍ ഞാന്‍ വേഗം തിരിച്ചു വരുമല്ലോ എന്നുള്ളത് കൊണ്ടു മിക്കവാറും മോളെ ശ്രീമതി എന്റെ കൂട്ടത്തില്‍ അയക്കും, കുളിപ്പിച്ച് പൊട്ടും ഒക്കെയിട്ട് സുന്ദരിക്കുട്ടിയായി. വൈകുന്നേരം അവര്‍ സ്ത്രീകള്ക്കും ചെറിയ തോതില്‍ കൂട്ടം കൂടാന്‍ അവസരം കിട്ടുമല്ലോ എന്ന് ഞാനും കരുതി.
വല്ലപ്പോഴും ഞാന്‍ അവിടെ ചെസ്സ് കളിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ കളിക്കും. പക്ഷെ ചെസ്സ് കളിക്കുമ്പോള്‍ എന്റെ രീതി പ്രത്യേകത യുള്ളണ്. ഞാന്‍ ആദ്യമാദ്യം തുല്യത്തിനു തുല്യ മായ കരുക്കള്‍ വെട്ടി വെട്ടി മുന്നേറും, തുടക്ക വും, മദ്ധ്യവും കഴിഞ്ഞു അവസാന ഘട്ടത്തില്‍ എത്രയും കുറച്ചു കരുക്കള്‍ കൊണ്ടു കളിക്കുക എന്നതാണ് എനിക്ക് ഇഷ്ടം. അതായത് കരുക്കള്‍ കുറഞ്ഞാല്‍ ശ്രദ്ധിച്ചു കളിച്ചു ജയിക്കാം എന്ന ആഗ്രഹത്തില്‍. (Less number of variables, better and easier solution) എന്നാല്‍ മറ്റു ചിലര്ക്ക് ഇത് തീരെ ഇഷ്ടമില്ല. അവര്ക്ക് മിക്കവാറും പൂര്ണമായ ബോര്ഡില്‍ കളി ജയിക്കണം. പലപ്പോഴും അബ ദ്ധത്തില്‍ ആയിരിക്കും കളി തോല്ക്കുന്നത്. ഫ്ലൂക് മേയ്റ്റു (fluke mate) ചെയ്യുക എന്നാണിതിന് പറയുക. അങ്ങനെ തട്ടിപ്പില്‍ കളി ജയിക്കുന്ന തില്‍ വലിയ കാര്യം ഉണ്ടെന്നു ഞാന്‍ വിശ്വ സിക്കുന്നില്ല. എന്റെ എതിരാളികളില്‍ സീനിയര്‍ ആയ പലരും എന്റെ കളിക്കുന്ന രീതി ഇഷ്ടപ്പെ ടാതെ എന്റെ നേരെ അനിഷ്ടം പ്രകടിപ്പിക്കാരു ണ്ടായിരുന്നു. ഇങ്ങനെയുള്ളവരില്‍ ഒരു പ്രധാനി ഞങ്ങളുടെ കോളേജു ഭരണത്തിലെ നിര്ണാണ യക സ്ഥാനം വഹിക്കുന്ന ഒരാളായിരുന്നു. ഞാന്‍ അദ്ദേഹവുമായി നാലോ അഞ്ചോ പ്രാവശ്യമേ കളിച്ചിട്ടുള്ളൂ. പക്ഷെ ഓരോ പ്രാവശ്യവും ഞാന്‍ ബിഷപ്പിന് പകരം കുതിരയെ വെട്ടുമ്പോഴോ രാജ്ഞികള് തമ്മില്‍ പരസ്പരം വെട്ടിവീഴ്ത്തുന്ന സാഹചര്യം വരുമ്പോഴും അദ്ദേഹം എന്നെ ദ്വേഷ്യ ത്തോടെ നോക്കുമായിരുന്നു. അപൂര്വ്വം അവസര ങ്ങളില്‍ അദ്ദേഹം കളി തോല്ക്കും എന്ന സാഹ ചര്യം വന്നാല്‍ എന്തെങ്കിലും കാരണം പറഞ്ഞു കളി നിര്ത്താനും അദ്ദേഹം തയ്യാറാകുമായി രുന്നു. ഒരു കളിയല്ലേ, അതില്‍ തോറ്റാല്‍ എന്ത് സംഭവിക്കും എന്നൊന്നും അദ്ദേഹം നോക്കുക യില്ല. ഇന്നലെ വന്നു ചേര്ന്നല ഈ ചെക്കനോട് തോല്ക്കുന്നത് അദ്ദേഹത്തിന് നാണക്കേടായി തോന്നിയിരിക്കും. കളിയില്‍ തോല്ക്കുന്നത് ആര്ക്കും ഇഷ്ടമല്ല എന്ന് എല്ലാവര്ക്കും അറിയാ മല്ലോ, ഞാന്‍ എന്റെ അച്ഛനുമായിട്ടു കളിക്കു മ്പോള്‍ ഉള്ള അനുഭവങ്ങള്‍ ഓര്മ്മ വരും അതു കൊണ്ടു കഴിവതും അദ്ദേഹത്തെ തോല്പ്പിക്കാന് ശ്രമിക്കാറില്ല, എങ്കിലും അദ്ദേഹം ഇത്തരം ഇഷ്ടക്കേടുകള്‍ എന്റെ സര്വീസ് കാര്യത്തിലേക്ക് വലിച്ചിഴച്ചോ എന്ന് എനിക്ക് പിന്നീട് സംശയം ഉണ്ടായി. (അതിന്ടെ കഥ പിന്നീട്)
അമ്പത്താറിനെക്കാള്‍ വളരെ ശാസ്ത്രീയമായ ഒരു കളിയായിരുന്നു ബ്രിഡ്ജ്. ഈ കളിയില്‍ കെ വി കെ സാറായിരുന്നു ഞങ്ങളുടെ എല്ലാം ഗുരുനാഥന്‍ ഈ കളിയില്‍ . ചീട്ടുപെട്ടിയിലെ A,K,Q, J എന്നിവ യ്ക്കെല്ലാം 4,3,2,1 പോയിന്ടു കണക്കാക്കി ട്രംപാകാന്‍ സാധ്യതയുള്ള കളറില്‍ ഉള്ള കാര്ഡു കളുടെ എണ്ണം ഇവ നോക്കി , മറ്റു കളരുകളിലെ നീളക്കുറവും ഒക്കെ നോക്കി രണ്ടു പേരുടെ ടീമിന് എത്ര പിടി പിടിക്കാം എന്ന് പറഞ്ഞിട്ടാണ് കളി തുടങ്ങുന്നത്. +1 മുതല്‍ +7 വരെയാണ് വിളിക്കു ന്നത്. +1 എന്ന് പറഞ്ഞാല്‍ 7 പിടി, +7 (Grand slam) എന്നാല്‍ എല്ലാ പിടിയും. ക്ലാവര്‍, ഡയമണ്ട്, ആടുതന്‍, ഇസ്പെയ്ദ്, നോട്രമ്പ് എന്നീ ഓര്ഡരില്‍ ആണ് വിളിക്കുക. എല്ലാം വിളിച്ചു കോണ്ട്രാക്റ്റ് ഉറപ്പിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ കാര്ഡ്ര എതിരാളിയിറക്കി കഴിഞ്ഞു കളിക്കുന്നയാളിന്റെ കൂട്ടുകാരന്റെ കാര്ഡ് തുറന്നു വെക്കുന്നു, ഡമ്മിയായി. കളിയേക്കാള്‍ കളി കഴിഞ്ഞുള്ള അപഗ്രഥനത്തിലാണ് സീനിയെര്സിനു താല്പര്യം. മെക്കാനിക്കലിലെ കെ ബി എം നമ്പൂതിരിപ്പാട് , സിവിളിലെ രാമസ്വാമി, രാമകൃഷ്ണന്‍, ചന്ദ്രശേഖരന്‍ ഇവരെല്ലാം വലിയ കളിക്കാരാണ്. ഞങ്ങള്‍ കളി പഠിക്കാന്‍ ഇവരുടെ കൂടെ കൂടും. വളരെ ബുദ്ധി ഉപയോഗിച്ചു പരസ്പരം കയ്യിലുള്ള കാര്ഡു്കള്‍ വിളിച്ചറിയിച്ചു കളിക്കേണ്ട കളി തന്നെയായിരുന്നു ബ്രിഡ്ജ്. പ്രസിദ്ധ നടനായിരുന്ന ഒമാര്‍ ഷെരീഫും മറ്റും ഈ കളിയില്‍ കേമനായി രുന്നുവത്രേ. ക്യാമ്പസ്സില്‍ വച്ച് ചില ടൂര്ണു മെന്റുകളും മറ്റും നടത്തിയിരുന്നു.ഡ്യുപ്ലിക്കേറ്റ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഇതില്‍ കുറഞ്ഞത് 16 ഡീലുകള്‍ എതിര്ക്കുന്ന രണ്ടു ടീമുകളും കളിച്ചു കൂടുതല്‍ പോയിന്റു നേടുന്നവരെ വിജയി ആയി പ്രഖ്യാപിക്കും. തുറന്ന മുറിയില്‍ (open room) നമ്മള്‍ കളിക്കുന്ന ഡീല്‍ അടഞ്ഞ മുറിയില്‍(closed room) എതിര്‍ ടീം ആയിരിക്കും കളിക്കുക. ശരിക്കും നന്നായി കളിക്കുന്നവരു തന്നെയാണ് ജയിക്കുക. കോഴിക്കോട്ടു ജില്ല ബ്രിഡ്ജ് ടൂര്ണമെന്ടിലും ഞങ്ങള്‍ പങ്കെടുത്തു ഒരിക്കല്‍ ഒരു രണ്ടാം സമ്മാനം കിട്ടുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ