പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

96 :പ്രൊഫഷനല്‍ സൊസൈറ്റി പ്രവര്ത്തനങ്ങള്‍

എഞ്ചിനീയറിംഗ് മെഡിസിന്‍ നിയമം മുതലായ പ്രൊഫഷണല്‍ സംഘടനകള്‍ അംഗങ്ങള്ക്ക് തൊഴിലില്‍ വലിയ സഹായം ആവുന്നു. പ്രത്യേ കിച്ചും ചെറുപ്പക്കാര്ക്ക് . എഞ്ചിനീയര്മാരുടെ സംഘടനകളായ ഇന്സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീ യെര്സ് ഇന്ത്യ ( IEI), ഇന്റ്റിട്യൂഷന്‍ ഓഫ് ഇലക് ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയെര്സ് , ( IEEE ) , സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ (SSI), ഇന്സ്റ്റി ട്യൂഷന്‍ ഓഫ് ഇലക്ട്രോണി ക്സ് & ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയെര്സ് ( IETE ) ഇവയൊക്കെ അതില്‍ പെടുന്നു. പ്രത്യേക പ്രൊഫഷണല്‍ ബിരുദവും കുറച്ചെ ങ്കിലും പ്രവൃത്തി പരിചയവും ഉള്ളവ ര്‍ക്കാണ് അംഗത്വം കിട്ടുന്നത്. അംഗത്വ ഫീസ്‌ വര്ഷാ വര്ഷം അടയ്ക്കണം. വിദ്യാര്ഥികള്ക്ക് കുറഞ്ഞ ഫീസില്‍ അംഗമാകാം. ഒരു സ്ഥലത്ത് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്ക്ക് ആ സൊസൈറ്റിയുടെ പ്രാദേശിക ചാപ്റ്റര്‍ തുടങ്ങാം. അവിടെ ചെറിയ സമ്മേള നങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടത്താം. വിദ്യാര്‍ഥികളുടെ ചാപ്റ്റര്‍ തുടങ്ങിയാല്‍ അംഗത്വ ഫീസായി വാങ്ങിയ തുകയുടെ ഒരു ഭാഗം ചാപ്ട്റ്റരിന്റെ പരിപാട...

95 :കൊണ്ഫരന്‍സും ഷൈലോക്കിന്ടെ കുടുംബക്കാരനായ സ്പോണ്സരും

  ഒരു സ്ഥാപനത്തെപ്പറ്റി മറ്റുള്ളവരറിയുന്നത് പല രീതിലാണല്ലോ. പ്രത്യേകിച്ചും വിദ്യാഭ്യാസസ്ഥാപ നങ്ങളാകുമ്പോള്‍ പൊതുജനങ്ങള്ക്കു സ്ഥാപനങ്ങളെ പറ്റി അറിയാന്‍ മുപ്പതോളം വര്ഷ്ങ്ങള്‍ മുമ്പ് അവസരങ്ങള്‍ കുറവായിരുന്നു. ഇന്നാണെങ്കില് സ്ഥാപനത്തിന്റെ വെബ്സൈ റ്റില്‍ പോയി വിവരങ്ങള്‍ അറിയാം. നല്ല സ്ഥാപനങ്ങള്‍ വ്യാജമായ കാര്യങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ ഇടുകയില്ല. ചില പ്രൈവറ്റ് സ്ഥാപനങ്ങള്‍ പൊതുജനങ്ങളെ കബളിപ്പ്ക്കാന്‍ അവര്ക്കുള്ളത് പെരുപ്പിച്ചു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുള്ള കാര്യം മറക്കുന്നില്ല. 198൦ – 90 കളില്‍ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ മാര്ഗങ്ങള്‍ കുറവായിരുന്നു. പത്ര വാര്ത്ത കളില്‍ കൂടിയും സ്ഥാപനങ്ങളുടെ പരസ്യം വഴിയും പ്രവേശന സംബന്ധമായ പ്രോസ്പെ ക്ടസ് വഴിയും സ്ഥാപനത്തില്‍ പഠിച്ച കുട്ടികളുടെയും അവരുടെ രക്ഷിതാക്ക ളുടെയും അഭിപ്രായത്തിലും ഒക്കെ കൂടിയൊക്കെയാണ് മറ്റുള്ളവര്‍ സ്ഥാപനത്തെക്കുറിച്ചറിയുക. വിദ്യാഭ്യാസ്ഥാപനങ്ങളില്‍ നടത്തുന്ന അദ്ധ്യാപ കരുടെ തുടര്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമ്മര്‍/ വിന്റെര്‍ സ്കൂളുകളും മറ്റു ഹ്രസ്വകാല കോഴ്സുകളും ഇത്തരം പരസ്യത്തിനു പ്രയോജ നപ്പെടുന്നു. ഇന്ന് മിക്കവാ...

94 :അമേരിക്കയും രണ്ടാം ലോകമഹായുദ്ധവും

ഇമേജ്
  അല്പം ചരിത്രം . രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ ഹിറ്റ്ലറുടെ ജെര്മ്മനിയും ഫ്രാന്സും ബ്രിട്ടനും തമ്മിൽ ആയിരുന്നു. എന്നാൽ അമേരിക്ക അതിൽ പങ്കെടു ിരു ന്നില്ല. അന്ന് അമേരിക്കയുടെ പ്രധാനപ്പെട്ട ഒരു തുറമുഖമായിരുന്നു ഹവായിയിൽ ഉള്ള പേൾ ഹാര്ബർ. പെട്ടെന്ന് 1941 ഡിസംബര്‍ ഏഴിന് രാവിലെ 7.55നു ജപ്പാന്റെ 180 പോറ്വിമാനങ്ങൾ പേൾഹാര്ബറിൽ നങ്കൂരമിട്ടിരുന്ന അമേരിക്ക യുടെ കപ്പൽപടയെ ബോംബ്‌ ചെയ്തു. പോള ണ്ടിനെ ആക്രമിച്ചതോ, ബ്രിട്ടനുമായുള്ള യുദ്ധ മോ , എന്തിനു യഹൂദരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമോ അല്ല, ഈ ഒരൊറ്റ ആക്രമണം ആണ് അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തി ലേക്ക് വലിച്ചിഴച്ചത്. ആയിരത്തിലധികം നാവികരാണു അന്ന് മരിച്ചത്. അവരുടെ സ്മരണക്കായി ഉണ്ടാക്കിയതാണ് അരിസോണാ സ്മാരകം. അന്ന് ഏറ്റവും കൂടു തൽ നാശ നഷ്ടം സംഭവിച്ച കപ്പലായിരുന്നു യു എസ് എസ് അരിസോണ. നാല് വിമാനങ്ങളിൽ നിന്നുള്ള ബോംബു കൾ അതിൽ പതിച്ചു. മൂന്നെ ണ്ണം അതിനു വളരെ അടുത്തും. 800കിലോഗ്രാം ഉണ്ടായിരുന്ന അവസാനത്തെ ബോംബിൽ കപ്പൽ രണ്ടായി മുറിഞ്ഞു. അന്ന് നശിപ്പിക്കപ്പെട്ട മുങ്ങി ക്കപ്പലിന്റെ അവശിഷ്ടങ്ങള്ക്ക് കുറുകെ ആണ് 187 അടി നീളമുള്ള ഈ സ്മാരകം നിര്മ്മിച്ചത്. അ...

93 :.കോൺഫെറന്സ് വിശേഷങ്ങളും ഹവായ് കാഴ്ചകളും

ഇമേജ്
ആദ്യമായാണ് വിദേശത്തു നടക്കുന്ന ഒരു കോൺ ഫെറന്സിുൽ പങ്കെടുക്കുന്നത്. അതിന്റേതായ ശങ്കയും ഉണ്ട്. ഹോട്ടലിൽ എത്തി റെജിസ്ട്രേ ഷൻ നടത്തി ആദ്യം അന്വേഷിച്ചത് ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടോ എന്നാണു. ഭാഗ്യത്തിന് ബംഗാളില്‍ നിന്ന് ഒരു സ്ത്രീയും അമേരിക്കയിൽ ജോലി ചെയ്യുന്ന ഒരു റെഡ്ഡിയും ഉണ്ട്. അവരെ പെട്ടെന്ന് തന്നെ കണ്ടെത്തി പരിചയപ്പെട്ടു. നാട്ടിൽ നിന്ന് ഇത്ര ദൂരത്തു ചെല്ലുമ്പോൾ നമ്മുടെ രാജ്യത്ത് ജനിച്ചു വളര്ന്ന ആള്ക്കാരെ കാണു മ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. മാത്രുഭാഷയൊന്നും അവിടെ പ്രശ്നമേ അല്ല. പെട്ടെന്ന് അവരുമായി പരിചയപ്പെട്ടു അവരോടൊപ്പം ഇരുന്നു. എന്റെ പ്രബന്ധം രണ്ടാം ദിവസവും ശ്രീമതിയുടെ അവസാന ദിവസം അവസാന സെഷനിലും ആണ്. റെഡ്ഢിയുടെത് ആദ്യ ദിവസം തന്നെ. സായിപ്പന്മാര്‍ അവരവരുടെ പ്രബന്ധം അവതരിപ്പിച്ചു കഴിഞ്ഞാലുടനെ ബെർമുഡായും മറ്റും ധരിച്ചു ഹോട്ടലിനു തൊട്ടുള്ള പ്രസിദ്ധമായ ഹവായി വൈകികി ബീച്ചിലേക്കാണ് പോകുന്നത്. ബീച്ചിലാകട്ടെ മിക്ക വാറും പൂര്ണ നഗ്നരായി വെയിൽ കൊണ്ടു കിട ക്കുന്ന സ്ത്രീകളും പുരുഷന്മാരും. നമ്മുടെ കോവ ളം ഹവ്വാ ബീച്ചിൽ ഇങ്ങനെ കിടന്നാൽ ഉണ്ടാകുന്ന അനുഭവം എന്താകുമെന്ന് ഓര്ത്തു് നോക്കി. ...

92 :ഹവായിയിലേക്കുള്ള യാത്ര

അമേരിക്കന്‍ ഐക്യനാടുകൾ നമ്മുടെ ഭാരത ത്തെക്കാൾ വളരെ വലിയ രാജ്യമാണ്. പടിഞ്ഞാറ് ശാന്ത സമുദ്രം, കിഴക്ക് അത്ലാന്റിക് സമുദ്രം , വടക്ക് ക്യാനഡാ, തെക്ക് മെക്സിക്കോയും തെക്കേ അമേരിക്കയും. തെക്ക്‌ കിഴക്ക് ഭാഗത്തു ഫ്ലോരിഡായിലും മറ്റും നമ്മുടെ കാലാവസ്ഥ യാണ്. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ വലിയ തണുപ്പാണ്. ഏറ്റവും വടക്കെ അറ്റത്തുള്ള അലാസ്കാ ഉത്തരധൃവമായ ആര്ട്ടിക്കിനോടു വളരെ അടുത്താണ്. വര്ഷ്ത്തിൽ മൂന്നു മാസ ത്തിലധികം മഞ്ഞുകൊണ്ടു മൂടി കിടക്കുന്ന ഇടങ്ങളും അമേരിക്കയിൽ തന്നെ ഉണ്ട്. അമ്പതു സംസ്ഥാനങ്ങൾ ആണ് അമേരിക്കയിൽ ഉള്ളത്. അതിൽ അമ്പതാമത്തെതാണ് ഹവായി ദ്വീപസമൂഹം. അമേരിക്ക രണ്ടു മഹാസമുദ്രങ്ങളുടെ മദ്ധ്യ ത്തിൽ ആണല്ലോ. കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന ന്യുയോര്ക്കും പടിഞ്ഞാറെ തീരത്തുള്ള കാലിഫോർണിയായും തമ്മില്‍ ഉള്ള ദൂരം 4000 കിലോമീറ്റര്‍ ആണ്. അലാസ്ക ആദ്യം റഷ്യയുടെ ഭാഗം ആയിരുന്നു. 1867 ഇൽ റഷ്യയിൽ നിന്ന് അമേരിക്ക ഏഴു മില്യൺ ഡോള്ളറിനു വിലയ്ക്ക് വാങ്ങിയ താണ്. അന്ന് അത് ഒരു ന്യായമായ വില ആയിരുന്നു വെങ്കിലും ഇന്നു അലാസ്കയിൽ സ്വാന്സന്‍ നദിയി ലും കുക്ക്‌ ദ്വീപിലും കണ്ടെത്തിയിട്ടുള്ള എണ്ണ നിക്ഷേപം അലാസ്കയെ അമേരിക്കയുടെ ...

91 :വിദേശത്തേക്ക് ആദ്യത്തെ യാത്ര ഹവായിയിലേക്ക്

വിദേശ യാത്ര എല്ലാവർക്കും ഇഷ്ടമാണല്ലോ. പ്രത്യേ കിച്ചും യാത്ര ഇഷ്ടമുള്ളവര്ക്ക് . സ്ഥലം കാണാനും വിദേശികളുടെ ജീവിത രീതി മനസ്സിലാക്കാനും, കഴിയുമെങ്കിൽ അവരെ ചിലരെ എങ്കിലും പരിചയപ്പെടാനും എല്ലാം. കോളേജ്‌ അധ്യാപക ജോലിയില്‍ ഉള്ള വര്ക്ക് പ്രത്യേകിച്ചും അല്പസ്വല്പം ഗവേഷണത്തിൽ താല്പര്യമുള്ള വര്ക്കും ഇതിനു ഏറ്റവും നല്ല വഴി വിവിധ രാജ്യങ്ങളിൽ നട ക്കുന്ന കോൺഫെറെൻസുകളിൽ പങ്കെടുക്കുക എന്ന താണ്. ഓരോ വിഷയത്തിനും ധാരാളം കോൺഫെറെൻസു കൾ ഇപ്പോൾ നടക്കുന്നുണ്ട്. സന്ദര്ശിക്കാൻ താല്പര്യമുള്ള സ്ഥലത്ത് നടക്കുന്ന കോൺഫെറെൻ സിൽ പ്രബന്ധം അയക്കുക അത് സ്വീകരിക്ക പ്പെ ടുക ഇവ രണ്ടും ആണ് ആദ്യം ചെയ്യേണ്ടത്. പിന്നീ ടാണ് രജിസ്ട്രേഷൻ ഫീസും യാത്രചിലവും ഉണ്ടാ ക്കാനുള്ള ശ്രമം. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ രെജിസ്ട്രേഷന്‍ ഫീസ്‌ മാത്രം നല്കും. വിമാനക്കൂലി ഉള്പെടെയുള്ള യാത്രച്ചിലവാണ് പലപ്പോഴും ഭീമ മായ തുക. ചില സര്ക്കാ്ര്‍ സ്ഥാപനങ്ങളും അപൂ ര്വ്വം പ്രൈവറ്റ് സ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്കുകന്നുണ്ട്. പക്ഷെ ഈ സഹായം കിട്ടണമെങ്കിൽ പ്രബന്ധം സ്വീകരിക്കപ്പെട്ടതിനു ശേഷം അതിന്റെ പകര്പ്പും സ്വീകരിക്കപ്പെട്ടതി ന്റെ തെളിവും അടക്കം ഓരോ ...

90 : എന്‍ ഐ റ്റി യിലെ അക്കാഡമിക് ആഡിറ്റ് എന്റെ അനുഭവം

  ഞാന്‍ എന്‍ ഐ റ്റി യില്‍ ഡീനായി ജോലി ചെയ്യുന്ന കാലം. ഒരിക്കല്‍ ഡയരക്ടരുമായി പല കാര്യങ്ങളെപ്പറ്റിയും സംസാരിച്ച കൂട്ടത്തില്‍ പല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ഇന്ത്യ യില്‍ അല്ല) നടക്കുന്ന അക്കാഡമിക് ആഡിറ്റിനെ പറ്റിയും സംസാരിച്ചു. അത് നമ്മള്ക്കുടനെ നടത്തണം എന്നായി അദ്ദേഹം, പ്രത്യേകിച്ചും വിദേശത്തുള്ളതൊക്കെ പകര്ത്താന്‍ അല്പം അമിതമായ ആഗ്രഹമുള്ള ഡയരക്ടര്‍. ഞാന്‍ പറഞ്ഞു നമ്മുടെ ആള്ക്കാരുടെ സ്വഭാവം അറിയാവുന്നത് കൊണ്ടു , പെട്ടെന്ന് ഇത് നടപ്പാക്കിയാല്‍ ആള്ക്കാര്‍ പ്രതിഷേധിക്കും അതുകൊണ്ടു അതിന്റെ ആവശ്യകത യെപ്പറ്റി അദ്ധ്യാപകരെ ബോധവാന്മാരാക്കാന്‍ പ്രഗത്ഭ രായ വിദ്യാഭ്യാസവിദഗ്ദ്ധരെ വിളിച്ചു ആദ്യം നമുക്കൊരു ദ്വിദിന ശില്പശാല എല്ലാ അദ്ധ്യാപ കരേയും ഉള്പ്പെടുത്തി നടത്താം. അതില്‍ കൂടി ഒരു നല്ല ചോദ്യാവലിയും തയാറാക്കി ചര്ച്ച ചെയ്തു ഉണ്ടാക്കാം അതിനു ശേഷം പടിപടി യായി മുന്നോട്ട് പോകുകയല്ലേ നല്ലത് എന്ന് ചോദിച്ചു. എന്നാല്‍ അങ്ങനെയാവട്ടെ എന്ന് അദ്ദേഹം പറഞ്ഞു. അതനുസരിച്ചു ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നോ നാലോ ഐ ഐ റ്റി കളിലെ വിദ്യാഭ്യാസ ഡീന്മാരെയും വൈസ് ചാന്സലരായിരുന്നു ഒന്ന് രണ്ടു പേരെയും വിളിച്ചു വരുത്...

89 :അക്കാഡമിക് ആഡിറ്റ് :പൊതുവായ കാര്യങ്ങള്‍

  ഏതായാലും കഴിഞ്ഞ രണ്ടു ലക്കം ഓര്മ്മകള്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല യിലെ ഗുണ നിലവാരത്തെപ്പറ്റി ആയിരുന്നല്ലോ. അല്പം ഗൌരവമേറിയ പ്രശ്നം ആയതുകൊണ്ട് എന്റെ വായനക്കാര്ക്ക് എത്രമാത്രം ഇഷ്ടപ്പെട്ടു എന്നറിയില്ല. ഏതായാലും ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് ഇന്ന് പല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്ബ്ന്ധമായി ചെയ്യുന്ന അക്കാഡമിക് ആഡിറ്റ് എന്നതു എന്താണെന്നും എന്‍ ഐ റ്റി യില്‍ അത് തുടങ്ങി വച്ചപ്പോള്‍ ഉണ്ടായ ചില അനുഭവ ങ്ങളും രണ്ടു ലക്കമായി പങ്കുവെക്കാന്‍ ഉപയോഗിക്കുന്നു. പൊതുവായ കാര്യങ്ങള്‍ ഈ ലക്കത്തിലും സ്വന്തം അനുഭവങ്ങള്‍ അടുത്ത തിലും ആവാം. പൊതുവേ ആഡിറ്റ് എന്ന് പറയുമ്പോള്‍ നമ്മള്ക്ക് ഓര്മ്മ വരു ന്നത് ഏ ജീസ്‌ ഓഫീ സില്‍ നിന്നും മറ്റും വരുന്ന ചില വിദഗ്ദ്ധന്മാര്‍ നമ്മുടെ സ്ഥാപനത്തിലെ വരവ് ചെലവ് കണക്കുകളും ലെഡ്ജരും മറ്റും പരിശോധിച്ച് കുറ്റം കണ്ടെത്തി കുറെ കമന്റു കള്‍ എഴുതി പോകുന്ന ഒരു പ്രക്രിയയെയാണ്. അല്ലെങ്കില്‍ നാം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച് ആഡിറ്റര്‍ ഒരു സര്ട്ടി്ഫിക്കറ്റ് നല്കു്ന്നതാണ്. പൊതുവേ ആഡിറ്റര്മാര്‍ കുറ്റം കണ്ടു പിടിക്കാന്‍ നടക്കു ...

88 :നല്ല അദ്ധ്യാപകനും അദ്ധ്യാപകരെ വിലയിരുത്തലും

കഴിഞ്ഞ ദിവസത്തെ കുറിപ്പില്‍ ആര്‍ ഈ സി യില്‍ ഞങ്ങളില്‍, ചിലര്‍ കുട്ടികളെ പഠിപ്പിക്കുക എന്നതുനുപരി കൂടുതലായി ചെയ്യുന്ന ചില ജോലികളെപ്പറ്റി പറയുകയുണ്ടായി. പക്ഷെ ആരാണ് നല്ല അദ്ധ്യാപകനെന്ന ചോദ്യം ആദ്യ കാലം മുതലേ ഒരു പക്ഷെ, അദ്ധ്യാപകനും കുട്ടികളും അല്ലെങ്കില്‍ ഗുരുവും ശിഷ്യനും ഉണ്ടായ കാലം മുതല്‍ ഉള്ള ചോദ്യം തന്നെയായി നില നില്‍ ക്കുന്നു . ഇപ്പോഴും പൂര്ണമായും ഉത്തരം കണ്ടെത്താത്ത ഒരു ചോദ്യം. കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന അദ്ധ്യാപകര്‍ പലരും അധികാരികളുടെ നോട്ടത്തില്‍ നല്ല അദ്ധ്യാപ കര്‍ ആയി കൊള്ളണമെന്നില്ല. പ്രത്യേകിച്ചും കുട്ടികള്‍ അദ്ധ്യാപകരെ വിലയിരുത്തുന്ന ഈ കാലത്ത്. കഴിഞ്ഞ നാല്പ്പതിലധികം വര്ഷം ഇന്ത്യയിലും അപൂര്വ്വം വിദേശ രാജ്യങ്ങളിലും വിവിധ സ്ഥാപ നങ്ങളില്‍ ഒരു എഞ്ചിനീയറിംഗ് അദ്ധ്യാപക നായി ജോലി ചെയ്ത ഒരാളെന്ന നിലയില്‍ ഞാന്‍ ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. അത് ഇവിടെ അവതരിപ്പിക്കുന്നു. പൂര്ണമായും എന്റെ അഭി പ്രായം അല്ല എങ്കിലും ശ്രദ്ധാപൂര്വ്വം വായിച്ചു അഭിപ്രായം എഴുതുക. ഒന്നാമതായി ഒരദ്ധ്യാപകന്‍ എല്ലാകാലത്തും എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പറ യാന്‍ വിഷമമുണ്ട്, ഉദാഹരണത്തിന് 194...

87 :നല്ലൊരദ്ധ്യാപകന്‍ പഠിപ്പിച്ചാല്‍ മാത്രം മതിയോ ?

  അദ്ധ്യാപകരുടെ ജോലി അദ്ധ്യാപനമല്ലേ, കുട്ടിക ള്ക്ക് നന്നായി ക്ലാസ് എടുക്കുക, അവര്ക്ക് ക്ലാസ് പരീക്ഷയും മറ്റും നടത്തി മാര്കിടുക, ഹോം വര്ക്ക് കൊടുത്തു മൂല്യ നിര്ണയം നടത്തുക , സെമസ്റ്റര്‍ അവസാനം അവരുടെ സെഷണല്‍ മാര്ക്ക് ശരിയായ രീതിയില്‍ ഇടുക ഇവയൊക്കെയാണ് ഒരു സാധാരണ അദ്ധ്യാപകന്‍ നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ചെയ്യുന്നത്. ഇതിനു പുറമേ യൂണീവെര്സിറ്റി പരീക്ഷകനായി നിയമിച്ചാല്‍ പരീക്ഷാ കടലാസുകള്‍ കൃത്യസമയത്ത് മൂല്യ നിര്ണയം നടത്തി മാര്ക്ക് ലിസ്റ്റ് അയച്ചു കൊടുക്കുക, പ്രായോഗിക പരീക്ഷയ്ക്ക് മറ്റു കോളേജുകളില്‍ പോകാന്‍ നിയമനം കിട്ടുക യാണെങ്കില്‍ അവിടെ പോയി പരീക്ഷ നടത്തുക ഇതൊക്കെയും ചെയ്യുന്നു. എന്നാല്‍ ആര്‍ ഈ സി യില്‍ സ്വന്തം പുരോഗതി ഉണ്ടാവണമെങ്കില്‍ , അഥവാ പ്രോമോഷനും മറ്റും കിട്ടണമെങ്കില്‍ ഇത് മാത്രം ചെയ്‌താല്‍ പോരാ. ഗവേഷണം ചെയ്യണം , അതില്‍ നിന്ന് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കണം,. ബി ടെക്, എം ടെക്, പി എച് ഡി ഇവയ്ക്കു കുട്ടികളെ ഗയിഡ് ചെയ്യണം, ഡിപ്പാര്ട്ടുമെന്റിലെ ഭരണ പരമായ കാര്യ ങ്ങളില്‍ സഹായിക്കണം, ലബോ റട്ടറികള്‍ വികസിപ്പിക്കാനും നവീകരിക്കാനും നല്ല രീതിയില്‍ അനുരക്ഷണം നടത്തുവാനും സഹായി...