93 :.കോൺഫെറന്സ് വിശേഷങ്ങളും ഹവായ് കാഴ്ചകളും
ആദ്യമായാണ് വിദേശത്തു നടക്കുന്ന ഒരു കോൺ ഫെറന്സിുൽ പങ്കെടുക്കുന്നത്. അതിന്റേതായ ശങ്കയും ഉണ്ട്. ഹോട്ടലിൽ എത്തി റെജിസ്ട്രേ ഷൻ നടത്തി ആദ്യം അന്വേഷിച്ചത് ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടോ എന്നാണു. ഭാഗ്യത്തിന് ബംഗാളില്‍ നിന്ന് ഒരു സ്ത്രീയും അമേരിക്കയിൽ ജോലി ചെയ്യുന്ന ഒരു റെഡ്ഡിയും ഉണ്ട്. അവരെ പെട്ടെന്ന് തന്നെ കണ്ടെത്തി പരിചയപ്പെട്ടു. നാട്ടിൽ നിന്ന് ഇത്ര ദൂരത്തു ചെല്ലുമ്പോൾ നമ്മുടെ രാജ്യത്ത് ജനിച്ചു വളര്ന്ന ആള്ക്കാരെ കാണു മ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. മാത്രുഭാഷയൊന്നും അവിടെ പ്രശ്നമേ അല്ല. പെട്ടെന്ന് അവരുമായി പരിചയപ്പെട്ടു അവരോടൊപ്പം ഇരുന്നു. എന്റെ പ്രബന്ധം രണ്ടാം ദിവസവും ശ്രീമതിയുടെ അവസാന ദിവസം അവസാന സെഷനിലും ആണ്. റെഡ്ഢിയുടെത് ആദ്യ ദിവസം തന്നെ. സായിപ്പന്മാര്‍ അവരവരുടെ പ്രബന്ധം അവതരിപ്പിച്ചു കഴിഞ്ഞാലുടനെ ബെർമുഡായും മറ്റും ധരിച്ചു ഹോട്ടലിനു തൊട്ടുള്ള പ്രസിദ്ധമായ ഹവായി വൈകികി ബീച്ചിലേക്കാണ് പോകുന്നത്. ബീച്ചിലാകട്ടെ മിക്ക വാറും പൂര്ണ നഗ്നരായി വെയിൽ കൊണ്ടു കിട ക്കുന്ന സ്ത്രീകളും പുരുഷന്മാരും. നമ്മുടെ കോവ ളം ഹവ്വാ ബീച്ചിൽ ഇങ്ങനെ കിടന്നാൽ ഉണ്ടാകുന്ന അനുഭവം എന്താകുമെന്ന് ഓര്ത്തു് നോക്കി.
രണ്ടാമത്തെ ദിവസം ആദ്യത്തെ സെഷനിൽ ആയിരുന്നു എന്റെ പ്രബന്ധം. അത് കഴിഞ്ഞു നമ്മുടെ ഇന്ത്യന്‍ സുഹൃത്ത് റെഡ്ഡിക്ക് ഒരു ആശയം. അയാൾ ഭാര്യയുമായി വരാനിരുന്ന താണ്. ദ്വീപില്‍ ചുറ്റാന്‍ ‘റെന്റ് എ കാര്‍’ (വാടകയ്ക്കു കാറ്) ബുക്ക് ചെയ്താണ് വന്നത്. അവസാന നിമിഷത്തിൽ ഭാര്യക്ക് വരാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു കാറിൽ ദ്വീപ് മുഴുവന്‍ കാണാന്‍ പോയാലോ എന്ന്. തനിച്ചു പോകാന്‍ അദ്ദേഹത്തിന് താല്പര്യം ഇല്ല. കൊണ്ഫെരന്സി ന്റെ പൂതി മിക്കവാറും എനിക്കും കഴിഞ്ഞതു കൊണ്ടു ഞാനും കൂടെ പോകാം എന്നു സമ്മതി ച്ചു. കൊണ്ഫെറന്സ് സ്ഥലത്ത് നിന്ന് കുറച്ചു ചായയുടെയും പഞ്ചസാരയുടെയും പാക്കറ്റും ഫ്ലാസ്കിൽ കുറച്ചു ചൂടു വെള്ളവും കരുതി പതിനൊ ന്നു മണിയോടെ യാത്ര തുടങ്ങി. നല്ല ഒന്നാം തരം റോഡ്. നഗരം വിട്ടപ്പോൾ പൈനാപ്പിൾ തോട്ടത്തി നിടയിൽ കൂടിയാണ് യാത്ര. ദ്വീപിന്റെ കാറ്റു കുറഞ്ഞ(leeward) സ്ഥലത്താണ് കൂടുതൽ ആള്ക്കാ്ര്‍ താമസം. മറ്റേ വശത്ത് കാറ്റ് വളരെ ശക്തിയേറി യതാണ്. (windward side) കൂറ്റൻ തിരമാലകളും. ഇടക്ക് ഉച്ച ഭക്ഷണം കഴിക്കാന്‍ ഒരു റെസ്റൊരന്റില്‍ കയറി. നമ്മുടെ ഒരു തട്ടുകട പോലെ. ഒരു ബര്ഗറും പെപ്സിയും ഫ്രഞ്ച് ഫ്രൈ ( ഉരുളക്കിഴങ്ങ് നീളത്തില്‍ അരിഞ്ഞു എണ്ണയിൽ വറുത്തത്. ) എന്നിവയ്ക്ക് പതിനഞ്ചു ഡോളര്‍ ആയി. സുഹൃത്ത് അമേരിക്കയിൽ ജോലി ചെയ്യുന്നത് കൊണ്ടു അയാള്ക്ക് പ്രശ്നമില്ല. ഞാന്‍ കണക്ക് കൂട്ടി. ഉച്ച ഭക്ഷണത്തിന് ഏഴു നൂറു രൂപയോളം! കഴിച്ചതിനു മുമ്പ് തന്നെ അത് ദഹിച്ചു.
അമേരിക്കന്‍ ഐക്യനാടുകളിലെ അമ്പതാ മത്തെ സംസ്ഥാനമായ ഹവായി ശാന്ത സമുദ്രത്തിന്റെ ഉത്തരഭാഗത്തിലാണ്. മറ്റു സംസ്ഥാനങ്ങളും ആയി യാതൊരു ബന്ധവും ഇല്ലാതെ ഒറ്റപ്പെട്ട ഒരു ദ്വീപ സമൂഹം. അമേരി ക്കന്‍ വന്കനരയില്‍ നിന്ന് 2400 കി മീ ദൂരത്തിലായ ഈ സംസ്ഥാനം മാത്രമാണ് സമുദ്രത്തിനുള്ളില്‍ ഉള്ളത്. ചെറുപ്പത്തില്‍ എട്ടാമതും ജനസംഖ്യയില്‍ 11 ആമതുമാണ് ഈ സംസ്ഥാനം. പ്രധാനമായും 8 ദ്വീപുകള്‍ ആണ് ഹവായി ദ്വീപ സമൂഹത്തില്‍ ഉള്ളത്. ഇവയുടെ പേരുകള്‍ നിഹാവ്, കായുവി, ഒയാഹു, മോള ക്കായ്, ലനായ് ,കഹോലാവെ, മൌവി, ഹവായി ദ്വീപു എന്നിങ്ങനെയാണ്. ഇവിടത്തെ പ്രകൃതി രമണീയം തന്നെ, പൊതുജനങ്ങള്ക്ക് സ്വതന്ത്ര മായി ഉപയോഗിക്കാവുന്ന ബീച്ചുകള്‍, സമുദ്ര തീര റിസോര്ട്ടുകള്‍, ജല ജീവികളുടെ സംരക്ഷണ കേന്ദ്രം, സജീവമായ അഗ്നി പര്‍വതങ്ങള്‍ എന്നിവ യാണ് പ്രത്യേകതകള്‍. ആയിരത്തിലധികം കിലോമീറ്റര്‍ കടല്‍ തീരമാണ് ഈ സംസ്ഥാന ത്തിനുള്ളത്. ഹവായിയിലെ ഏറ്റവും ഉയരമുള്ള പര്വതം മൌന കിയയ്ക്ക് 4,205 മീറ്റര്ആ്ണ് ഉയരം. അതിന്റെ ആധാരം ശാന്തസമുദ്രതിന്റെ അടിത്തട്ടില്‍ ആണ്. അക്കാരണത്താല്‍ അടിത്തട്ടില്‍ നിന്നുള്ള ഉയരം നോക്കിയാല്‍ നമ്മുടെ എവറെസ്റ്റ് കൊടു മുടിയെേക്കാള്‍ ഉയരം ഉണ്ട് ഇതിനു. ഹവായി ദ്വീപ് അഗ്നിപര്വ തത്തില്‍ നിന്നൊഴുകി വരുന്ന ലാവാ പ്രവാഹ ത്തില്‍ നിന്നാണ് ഉണ്ടായത്, ഈ ലാവാ പ്രവാഹത്തില്‍ നിന്ന് ദ്വീപിന്റെ വിസ്തൃതി കൂടി ക്കൊണ്ടിരിക്കുന്നു,പുതിയ ദ്വീപുകള്‍ ഉണ്ടായികൊണ്ടും ഇരിക്കുന്നു. ഹവായിയന്‍ ഹോട്സ്പോട്ട് (ഉഷ്നബിന്ദു ) എന്നറിയപ്പെടുന്നതാന് ഈ ലാവാ പ്രവാഹം.
.
ഹവായിയിലെ ജന്തു ജീവിതം ചില പ്രത്യേക തകള്‍ ഉള്ളതാണ്. മറ്റു ദൂര്രസ്തലങ്ങളില്‍ നിന്നും കടലൊഴുക്കില്‍ വഴിയും കാറ്റടിച്ചും വന്നതായി രിക്കണം ഇതില്‍ പലതും. കാലവസ്ഥയുടെ പ്രത്യേ കത കൊണ്ടു പ്രത്യേക ജൈവ വൈവിധ്യം ഇവിടെ നില നില്ക്കു ന്നു. ഇക്കാരണത്താല്‍ ചില ഭാഗങ്ങള്‍ സംരക്ഷിത മേഖലയായി സൂക്ഷിക്കുന്നു. ഇവിടെ രണ്ടു ദേശീയ പാര്ക്കുകള്‍ ഉണ്ട്. ഒന്ന് മാവോ ദ്വീപിലെ അചേതനമായ അഗ്നി പര്വെതത്തില്‍ ഉള്ള ഹാലിയാകാല ദേശീയ പാര്ക്കും ഹവായി ദ്വീപിലെ അഗ്നിപര്വത പാര്ക്കും . ഇവിടത്തെ കാലവാസ്ഥ ഭൂമദ്ധ്യ രേഖ യ്ക്കടുതുള്ള രാജ്യങ്ങളിലെപ്പോലെയാണ്, എന്നാല്‍ സാധാരണശക്തമായ കാറ്റുള്ളത് കൊണ്ടു മിതമായ ഉഷ്ണവും തണുപ്പും ആണ് കാണുന്നത്. പരമാവധി രേഖപ്പെടുതിയിടുള്ള ഉയര്ന്ന താപനില 38 C യും കുറഞ്ഞത് - 11 C യും ആണ്. കാടു കൂടുതലുള്ള ഭാഗവും കുറവുള്ള ഭാഗവും തമ്മില്‍ കാലാവസ്ഥയില്‍ ഗണ്യമായ വ്യത്യാസം ഉണ്ട്( some photos from Google, last few)





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ