92 :ഹവായിയിലേക്കുള്ള യാത്ര
അമേരിക്കന്‍ ഐക്യനാടുകൾ നമ്മുടെ ഭാരത ത്തെക്കാൾ വളരെ വലിയ രാജ്യമാണ്. പടിഞ്ഞാറ് ശാന്ത സമുദ്രം, കിഴക്ക് അത്ലാന്റിക് സമുദ്രം , വടക്ക് ക്യാനഡാ, തെക്ക് മെക്സിക്കോയും തെക്കേ അമേരിക്കയും. തെക്ക് കിഴക്ക് ഭാഗത്തു ഫ്ലോരിഡായിലും മറ്റും നമ്മുടെ കാലാവസ്ഥ യാണ്. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ വലിയ തണുപ്പാണ്. ഏറ്റവും വടക്കെ അറ്റത്തുള്ള അലാസ്കാ ഉത്തരധൃവമായ ആര്ട്ടിക്കിനോടു വളരെ അടുത്താണ്. വര്ഷ്ത്തിൽ മൂന്നു മാസ ത്തിലധികം മഞ്ഞുകൊണ്ടു മൂടി കിടക്കുന്ന ഇടങ്ങളും അമേരിക്കയിൽ തന്നെ ഉണ്ട്. അമ്പതു സംസ്ഥാനങ്ങൾ ആണ് അമേരിക്കയിൽ ഉള്ളത്. അതിൽ അമ്പതാമത്തെതാണ് ഹവായി ദ്വീപസമൂഹം.
അമേരിക്ക രണ്ടു മഹാസമുദ്രങ്ങളുടെ മദ്ധ്യ ത്തിൽ ആണല്ലോ. കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന ന്യുയോര്ക്കും പടിഞ്ഞാറെ തീരത്തുള്ള കാലിഫോർണിയായും തമ്മില്‍ ഉള്ള ദൂരം 4000 കിലോമീറ്റര്‍ ആണ്. അലാസ്ക ആദ്യം റഷ്യയുടെ ഭാഗം ആയിരുന്നു. 1867 ഇൽ റഷ്യയിൽ നിന്ന് അമേരിക്ക ഏഴു മില്യൺ ഡോള്ളറിനു വിലയ്ക്ക് വാങ്ങിയ താണ്. അന്ന് അത് ഒരു ന്യായമായ വില ആയിരുന്നു വെങ്കിലും ഇന്നു അലാസ്കയിൽ സ്വാന്സന്‍ നദിയി ലും കുക്ക് ദ്വീപിലും കണ്ടെത്തിയിട്ടുള്ള എണ്ണ നിക്ഷേപം അലാസ്കയെ അമേരിക്കയുടെ സാമ്പത്തി കനിലയില്‍ നിര്ണാ്യക പ്രാധാന്യമുള്ള ഒരു സംസ്ഥാനം ആക്കുന്നു. പൈപ് ലൈനുകളിൽ കൂടി എണ്ണ കൊണ്ടു പോകുന്നു. വായുമാര്ഗമാണ് ഗതാഗതം മിക്കവാറും. റോഡുകൾ വളരെ കുറവ്.
ഹവായ് ദ്വീപസമൂഹത്തിനു സംസ്ഥാനപദവി 1959 ഇൽ ആണ് കിട്ടിയത്. ഹോണോലുലു ആണ് ഹവായിയുടെ തലസ്ഥാനം. പഞ്ചസാരയും പൈനാപ്പിളും ആണ് പ്രധാന കയറ്റുമതി സാധനങ്ങൾ. ഏറ്റവും വലിയ ദ്വീപ് ഹവായ് ആണെങ്കിലും കൂടുതൽ ജനവാസം ഉള്ളത് ഒയാഹു എന്ന ദ്വീപിലാണ്. ഹവായിയുടെ തലസ്ഥാനമായ ഹോണോലുലു നഗരവും ഈ ദ്വീപിൽ ആണ്. മോളോക്കായ്, കൌയായ്, മാവുയി നിഹാവു, ലനായി എന്നിവ മറ്റു ദ്വീപുകൾ ആണ്.
ഇന്ത്യയിൽ നിന്ന് ഹവായിയിലേക്ക് പോകുന്നത് സിംഗപ്പൂര്‍ ജപ്പാന്‍ വഴി ആണ് എളുപ്പം, ചെലവ് കുറഞ്ഞതും. . മദ്രാസില്‍ നിന്ന് ഇന്ത്യാ സമുദ്രം താണ്ടി നാല് മണിക്കൂര്‍ കൊണ്ടു സിംഗപ്പൂരിലേക്ക്. അവിടെ നിന്ന് ഏഷ്യയുടെ തെക്കേ തീരത്ത് ശാന്ത സമുദ്രത്തിൽ കൂടി അഞ്ചര മണിക്കൂര്‍ എടുത്ത് ജപ്പാനിലെ നോറീറ്റ വിമാനത്താവളത്തിലേക്ക്. അവിടെ നിന്ന് ഹവായിയിലേക്ക് ശാന്തസമുദ്ര ത്തിനു മുകളിൽ കൂടി ആറര മണിക്കൂര്‍ കൊണ്ടു ഹോണോലുലുവിൽ .അന്താരാഷ്ട്ര തീയതിരേഖ( international date line) താണ്ടി പോകുന്നതുകൊണ്ടു, ഇത്രയും യാത്ര ഉണ്ടെന്കിലും പുറപ്പെടുന്ന തീയ തിയിൽ തന്നെ നാം അമേരിക്കയിൽ എത്തുന്നു. കിഴക്കോട്ട് യാത്ര ചെയ്തു അമേരിക്കയിൽ എത്തി യാൽ അങ്ങനെ ഒരു ദിവസം ലാഭം.
യാത്ര പുറപ്പെടുന്നതിനു മുമ്പ്, ജപ്പാനിൽ ജോലി ചെയ്യുന്ന ഒരു പൂര്വ വിദ്യാര്ഥിിയ്ക്ക് (Sankar Mananampattamana) ഒരു മെയിൽ അയച്ചിരുന്നു. ജപ്പാനിൽ കൂടി കടന്നു പോകുന്നുണ്ട് എന്ന് അറിയിച്ചുകൊണ്ട്.. അല്പം കഥകളിയിലും നമ്മുടെ മറ്റു നാടൻ കലകളിൽ താല്പര്യം ഉള്ള അയാൾ പറഞ്ഞു “നോറീറ്റ വിമാന താവളത്തി ലേക്ക് മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്യണമെങ്കിലും ഞാൻ വിമാനത്താവളത്തിൽ എത്താം , സമയം ധാരാളം ഉള്ളത് കൊണ്ടു സാറുമായി വല്ലതും സംസാരിച്ചിരിക്കാമല്ലോ. “ പക്ഷെ വിമാന താവളത്തിലെ വെയിറ്റിംഗ് ലോഞ്ചിൽ വന്ന് സുഹൃത്തി നെക്കാണാന്‍ പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. കാരണം ഭാഷ തന്നെ. എനിക്ക് ജാപ്പനീസ് ഭാഷയുടെ അറിവ് വട്ടപൂജ്യം. ഞാന്‍ സംസാരിക്കാൻ ശ്രമിച്ച ഓഫീസര്ക്ക് ഇങ്ലീഷ് ഭാഷയും അങ്ങ നെ തന്നെ. പത്തു മിനുട്ട് ശ്രമി ച്ചിട്ടും, ഞാൻ പറയുന്നത് അയാള്ക്ക് മനസ്സിലാ വുന്നില്ല. പാവം സുഹൃത്ത് തിരക്കിൽ ഡ്രൈവ് ചെയ്തു എന്നോ പഠിപ്പിച്ച ഈ അദ്ധ്യാപകനെ കാണാന്‍ വന്നിട്ടുണ്ടെങ്കിൽ എന്നെ കാത്തു പുറത്തിരിക്കുന്നു ണ്ടാവും എന്ന് ഓര്ത്തപ്പോൾ വിഷമം തോന്നി. ആദ്യയാത്ര ആയത് കൊണ്ടു എതുരാജ്യത്തിലും വിമാനത്താവളത്തിനു പുറത്തേക്കു പോകണമെങ്കിൽ വിസ എടു ക്കണമെന്ന കാര്യവും അറിയില്ലാ യിരുന്നു. അയാളെ ഫോണിൽ ബന്ധപ്പെടാനും നിവൃത്തി ഇല്ല. ഫോണ്‍ നമ്പർ കാണിച്ചിട്ട് നമ്മുടെ ദ്വാരപാലകൻ ഫോണ്‍ ചെയ്യാനും കൂടി സമ്മതിക്കുന്നില്ല. സുരക്ഷ യിൽ ഉള്ള ശ്രദ്ധ തന്നെ. പക്ഷെ ഇത്രയും വലിയ അന്തര്‍ ദേശീയ വിമാനത്താവളത്തിൽ അല്പം ഇന്ഗ്ലീഷ് അറിയാവുന്നവര്‍ ഉണ്ടാ യിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. പൂര്വേ്ഷ്യൻ രാജ്യങ്ങളില്‍ ഇന്ഗ്ലീഷ് ഭാഷ വളരെ കഷ്ടി ആണ്. അവര്‍ ഇന്ഗ്ലീഷ് സംസാരി ച്ചാൽ തന്നെ നമുക്ക് മനസ്സിലാവാനും വിഷമം. ചിത്രലിപികൾ ഉപയോഗിക്കുന്ന ചൈനീസ്, ജാപ്പ നീസ് ഭാഷകളിൽ പത്രങ്ങൾ തന്നെ കുറവാണത്രേ. ഏതായാലും എന്റെ വിദ്യാര്ഥിസുഹൃത്തി നോടു നി:ശബ്ദമായി .മാപ്പ് ചോദിച്ചു കൊണ്ടു അവിടെ ഇരുന്നു.
അഞ്ചു മണിക്കൂർ കഴിഞ്ഞുമാത്രമേ എയർ ഇന്ത്യയുടെ സഹകര ണ(code share : വിമാന കമ്പനികള്‍ തമ്മില്‍ പരസ്പരം യാത്രക്കാരെ വഹിച്ചു കൊണ്ടു പോകാനുള്ള പരസ്പര ധാരണ.) വിമാനം ഹോണോ ലുലുവിലെക്കുള്ളു. അതുകൊണ്ടു ഒരു കാപ്പി കുടി ക്കാം എന്ന് തോന്നി. വില അറിയില്ല. കയ്യിലുള്ള പത്ത് അമേരി ക്കന്‍ ഡോളർ കൊടുത്തപ്പോൾ ഒരു കട്ടൻ കാപ്പിയും അല്പം ചില്ലറയും കിട്ടി. ജപ്പാനിലെ നാണയമായ യെന്നു ഒരു ഡോളറിനു പതിനായിര ത്തിൽ അധികം വരും. പക്ഷെ ഒരു കാപ്പിക്ക് പത്തു ഡോളറോളം വില. നല്ല വിശപ്പുണ്ട്. കാപ്പിയുടെ വില കണ്ടപ്പോൾ വിശപ്പു മാറ്റാന്‍ ഒന്നും കഴിക്കാന്‍ തോന്നിയില്ല. കാരണം വ്യക്തം.
മറ്റൊരു കാര്യം നമ്മുടെ നാട്ടിൽ പറയുന്ന സസ്യാ ഹാരം പുറത്ത് കിട്ടാനുള്ള സാധ്യത കുറവാണ്. ഇന്ത്യക്കാരല്ലാത്തവര്ക്ക് ഭക്ഷണം മിക്കവാറും മാംസവും മത്സ്യവും ഉള്ളതാണ്. ധാരാളം യാത്ര ചെയ്ത ഒരു സുഹൃത്ത് വിമാനടിക്കറ്റ് ബുക്ക് ചെയ്യു മ്പോള്‍ ഏഷ്യന്‍ വെജിറ്റേറിയന്‍ മീല്സ് എന്ന് പ്രത്യേ കം പറഞ്ഞില്ലെങ്കിൽ പാമ്പ് ഫ്രൈയും പകുതി വേവിച്ച മത്സ്യവും കഴിക്കേണ്ടി വരും എന്നു ഓര്മി പ്പിച്ചിരുന്നു. അതുകൊണ്ടു വിമാനത്തിലെ ഭക്ഷണം എന്താ ണെങ്കിലും അതുകൊണ്ടു വിശപ്പ് അടക്കാം എന്ന് തീരുമാനിച്ചു.. തല്കാതലം കാപ്പിയിൽ നിര്ത്തി .
അവസാനം ഹോണോലുലു വിമാനത്തിന്റെ സമയം ആയി. ഡിസ്പ്ലേ ബോര്ഡു നോക്കി ഭാഗ്യം അതു ഇന്ഗ്ളീഷിലും ഉണ്ടു, ഭാഗ്യം. വിമാനം പുറപ്പെടുന്ന ഗേറ്റിൽ എത്തി. വിമാനത്തിൽ കയറി. ഇനിയും ആറു മണിക്കൂർ. ഇരിക്കണം. സമയ വ്യത്യാസം കൊണ്ടു ഉറങ്ങാനും പറ്റുന്നില്ല. ഭാഗ്യത്തിന് ഓരോ സീറ്റിലും സ്വയം പ്രോഗ്രാം തിരഞ്ഞെടുക്കാവുന്ന ടി വി ഉണ്ട്. ഇങ്ങ്ലീഷ് മൂവി ആണ്. ചെസ്സും കളിക്കാം കമ്പ്യുട്ടരാണ് എതിരാളി. കുറച്ചു സമയം ചെസ്സ് കളിച്ചു. പിന്നെ ഒരു മൂവി കണ്ടു. ഒരു സായിപ്പു തന്റെ ഭാര്യയു മായി പിണങ്ങി വേറ്പെട്ടു താമസിക്കുന്നു. തന്റെ കുട്ടികളെയും ഭാര്യയെയും പിരിഞ്ഞു താമസിക്കുന്നതിൽ വിഷമം ഉള്ള അയാൾ സ്ത്രീ വേഷം കെട്ടി ഭാര്യയുടെ വീട്ടിൽ വേലക്കാരിയായി ജോലി ക്കു ചേരുന്നതും അവിടെ ഉണ്ടാകുന്ന രസകരമായ സംഭവവികാസ ങ്ങളും ആണു പ്രമേയം. (Mrs.Doubtfaire) കമല ഹാസന്റെ ‘അവ്വയാറ് ഷണ്മുഖി‘ എന്ന ചിത്രത്തിന്റെ പ്രമേയം ഇതിൽ നിന്നു മോഷ്ടിച്ച താണൊ എന്നു സ്വഭാവികമായി സംശയിക്കാം. ഉറങ്ങാൻ കഴിയു ന്നില്ല. പിന്നെയും സമയം ബാക്കി. ജനാലയിൽ കൂടി നോക്കിയാൽ വെറും മേഘം മാത്രം. താഴെയുള്ള ശാന്ത സമുദ്രത്തിന്റെ ശാന്തത തന്നെ എല്ലായിടത്തും വിമാനത്തിന്റെ നേരിയ ഇരമ്പൽ മാത്രം.
ഏതായാലും പുലര്ച്ചെ ഉറക്കം തൂങ്ങി ഹോണോലുലു വിമാന ത്താവളത്തിൽ എത്തി. വിമാനത്താവളത്തിൽ തന്നെ തുടങ്ങി പ്രശ്നം. സാധനം വലിച്ചു കൊണ്ടു പോകാനുള്ള ട്രോളി എടുക്കാന്‍ ഒരു ഡോളറിന്റെ നാണയം ഇടണം. കയ്യിൽ ഡോളർ നാണയം ഇല്ല. ബാങ്കിൽ നിന്ന് മാറ്റുമ്പോൾ നോട്ടു മാത്രമേ അവർ തരൂ. അതു കൊണ്ടു ലഗേജു വലിച്ചു കൊണ്ടു തന്നെ പുറത്തു വന്നു. ഒരു ടാക്സി പിടിച്ചു ഈസ്റ്റ് വെസ്റ്റ് യുനിവേര്സിറ്റിയിലേക്ക് നീങ്ങി. അവിടെ ചെന്നപ്പോൾ താമസം എല്ലാം റെഡി. അയച്ച പണം മുമ്പേ എത്തി യതുകൊണ്ട് ഒരു പ്രശ്നവും ഇല്ല. കൌണ്ടറിൽ ഇരുന്ന വനിത പാസ്സ്പോര്ട്ട് പരിശോധിച്ചു മുറി തന്നു. പൂട്ടും താക്കോലിനും പകരം ഒരു പ്ലാസ്റ്റിക് കാര്ഡ് . അതു ഒരു വിടവിൽ കൂടി വലിച്ചാല്‍ ഫ്ലാറ്റ് സമുച്ചയത്തിലേക്കും സ്വന്തം മുറിയിലേക്കും പ്രവേശിക്കാം. കിട്ടിയത് ശരിക്കും ഒരു ഫ്ലാറ്റ് തന്നെ. കിടക്കമുറിയും ചെറിയ അടുക്കളയും കുളിമുറിയും ഉള്പെ.ട്ട ഫ്ലാറ്റ്. ഭക്ഷണം ചൂടാക്കുവാന്‍ ഉള്ള മൈക്രോ വേവ് അവനും ഉണ്ട്. സ്വീകരണ ആപ്പീസിനു അടുത്ത് നാണയം ഇട്ടാൽ ഭക്ഷണം കിട്ടുന്ന കോയിന്‍ ബോക്സ് ഭക്ഷണ കിയോസ്കും ഉണ്ട്. ദോശയും ഇഡ്ഡലിയും ഇല്ലെങ്കിലും ചിപ്സും നെയ്ച്ചോറും മറ്റും കിട്ടും. ഫ്രീസറിൽ നിന്നും കിട്ടുന്ന തണുപ്പിച്ച സാധനം രണ്ടു മിനുട്ട് മൈക്രോ വേവ് ഓവനിൽ വച്ചാൽ ഭക്ഷണം റെഡി . കാപ്പിയോ ചായയോ വേണമെങ്കിൽ അതും കോയിന്‍ ബോക്സിൽ നിന്ന് തന്നെ.
താമസ സ്ഥലത്ത് നിന്ന് അല്പം ദൂരെ ആണ് കോണ്ഫെറന്സ് നട ക്കുന്ന ഹോട്ടൽ. ബസുകൾ ഉണ്ട്. രണ്ടു ഡോളർ ടിക്കറ്റ് മതി. പക്ഷെ രണ്ടു ബസ് കേറണം. ആദ്യത്തെ ബസിൽ നിന്ന് ഒരു ട്രാന്സ്ഫർ സ്ലിപ്പ് വാങ്ങണം. നാട്ടിലെ പോലെ ബസിൽ കണ്ടക്ടറും കിളിയും ഇല്ല. പണം ഡ്രൈവറുടെ അടുത്തുള്ള ബോക്സിൽ ഇട്ടാൽ മതി. ഡ്രൈവർ തന്നെ ടിക്കറ്റ് തരും, ട്രാന്സ്ഫർ സ്ലിപ്പും അയാൾ തന്നെ തരും. ചുരുക്കത്തിൽ നൂറ്റമ്പത് ഡോളര്‍ വാടകക്ക് പകരം ഇരുപത്തൊന്പതു ഡോളര്‍ മാത്രം ഒരു ദിവസം ചെലവ്. ഇന്ത്യന്‍ സുഹൃത്തുക്കള്കും ഈമെയിലിനും നന്ദി. ബംഗാളികൾ ആയതു കൊണ്ട് വാങ്ങി കൊണ്ടു പോയ രസഗുളയും വൈക്കോലിൽ നിറ്മിച്ച കേരളാ ചിത്രങ്ങളും അവര്ക്ക്ല സമ്മാനിച്ചു തല്കാലം നന്ദി രേഖപ്പെടുത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ