91 :വിദേശത്തേക്ക് ആദ്യത്തെ യാത്ര ഹവായിയിലേക്ക്
വിദേശ യാത്ര എല്ലാവർക്കും ഇഷ്ടമാണല്ലോ. പ്രത്യേ കിച്ചും യാത്ര ഇഷ്ടമുള്ളവര്ക്ക് . സ്ഥലം കാണാനും വിദേശികളുടെ ജീവിത രീതി മനസ്സിലാക്കാനും, കഴിയുമെങ്കിൽ അവരെ ചിലരെ എങ്കിലും പരിചയപ്പെടാനും എല്ലാം. കോളേജ് അധ്യാപക ജോലിയില്‍ ഉള്ള വര്ക്ക് പ്രത്യേകിച്ചും അല്പസ്വല്പം ഗവേഷണത്തിൽ താല്പര്യമുള്ള വര്ക്കും ഇതിനു ഏറ്റവും നല്ല വഴി വിവിധ രാജ്യങ്ങളിൽ നട ക്കുന്ന കോൺഫെറെൻസുകളിൽ പങ്കെടുക്കുക എന്ന താണ്. ഓരോ വിഷയത്തിനും ധാരാളം കോൺഫെറെൻസു കൾ ഇപ്പോൾ നടക്കുന്നുണ്ട്. സന്ദര്ശിക്കാൻ താല്പര്യമുള്ള സ്ഥലത്ത് നടക്കുന്ന കോൺഫെറെൻ സിൽ പ്രബന്ധം അയക്കുക അത് സ്വീകരിക്ക പ്പെ ടുക ഇവ രണ്ടും ആണ് ആദ്യം ചെയ്യേണ്ടത്. പിന്നീ ടാണ് രജിസ്ട്രേഷൻ ഫീസും യാത്രചിലവും ഉണ്ടാ ക്കാനുള്ള ശ്രമം. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ രെജിസ്ട്രേഷന്‍ ഫീസ് മാത്രം നല്കും. വിമാനക്കൂലി ഉള്പെടെയുള്ള യാത്രച്ചിലവാണ് പലപ്പോഴും ഭീമ മായ തുക. ചില സര്ക്കാ്ര്‍ സ്ഥാപനങ്ങളും അപൂ ര്വ്വം പ്രൈവറ്റ് സ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്കുകന്നുണ്ട്. പക്ഷെ ഈ സഹായം കിട്ടണമെങ്കിൽ പ്രബന്ധം സ്വീകരിക്കപ്പെട്ടതിനു ശേഷം അതിന്റെ പകര്പ്പും സ്വീകരിക്കപ്പെട്ടതി ന്റെ തെളിവും അടക്കം ഓരോ സ്ഥാപനത്തിന്റെ യും പ്രത്യേക രീതിയിൽ ഉള്ള ഫോറ ത്തിൽ അപേ ക്ഷിക്കണം. പ്രബന്ധം സ്വീകരിച്ചു കഴിഞ്ഞു കോൺഫെറെൻസു നടക്കുന്ന തീയതിക്കുള്ളിൽ അപേക്ഷിച്ച സ്ഥാപനങ്ങളിൽ നിന്ന് അനുകൂല തീരുമാനം കിട്ടാൻ സമയം പലപ്പോഴും മതിയാ വുകയില്ല. യാത്ര പുറപ്പെടുന്നതിനു മുമ്പ് ഒരു വാഗ്ദാ നം പോലും കിട്ടാനുള്ള സാധ്യത കുറവാണ്. ശുഭാപ്തി വിശ്വാസത്തോടെ കയ്യിൽ നിന്നും പണം ചിലവാക്കിയാൽ തിരിച്ചുവന്ന ശേഷം രസീതികൾ കൊടുത്തു ചിലവായ തുകയുടെ ഒരു ഭാഗം എങ്കി ലും മടക്കി കിട്ടാനേ സാധ്യതയുള്ളൂ. പലപ്പോഴും യാത്ര ചെലവ് ഭീമമാണ്. ഉദാഹരണത്തിന് 1998 ല്‍ അമേരിക്ക യിലെ ഏതെങ്കിലും സ്ഥലത്ത് പോയി വരണമെങ്കിൽ എയര്‍ ഇന്ത്യ വിമാനത്തിൽ ഒരു ലക്ഷം രൂപ വരെ ചിലവാകും.. സര്ക്കാര്‍ സ്ഥാപ നങ്ങളിൽ നിന്ന് ധനസഹായം വേണം എങ്കിൽ എയര്‍ ഇന്ത്യാ വിമാനത്തിൽ തന്നെ യാത്ര ചെയ്യണ മെന്നു നിര്ബന്ധവും ഉണ്ട്. മറ്റു വിമാനങ്ങളിൽ ചെലവ് കുറവാണ്, ചിലപ്പോൾ പകുതി വരെ. പലപ്പോഴും ചുവപ്പ് നാടയുടെ കുരുക്കിൽ പെട്ട് നേരത്തെ അപേക്ഷിക്കാൻ കഴിഞ്ഞാലും സഹായം കിട്ടാനുള്ള സാധ്യതയും കുറവ്.
ഇതൊക്കെയാണെങ്കിലും അന്നും ഇന്നും സാധാരണ സ്ഥാപന ങ്ങളിലെ അധ്യാപകര്ക്ക് ഈ മാര്ഗം തന്നേ പ്രധാനം. മറ്റൊന്ന് ഗവേഷണ പ്രോജക്ട്കള്ക്ക് കിട്ടിയ ഗ്രാന്റിൽ നിന്ന് ഇത്തരം ചിലവുകള്ക്ക് അനുവദിച്ച തുക ഉപയോഗിക്കുകയാണ്. സാധാ രണ ചെറിയതും ഇടത്തരവും ആയ സ്ഥാപന ങ്ങളിൽ ഇതിനുള്ള സാധ്യത വിരളം.
വിദേശ രാജ്യങ്ങളിൽ നടക്കുന്ന കോണ്ഫറന്സു കള്ക്ക് പ്രബന്ധം അയക്കുന്നതിൽ എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. കാരണം വെറുതെ പ്രബന്ധം അയച്ചാൽ പ്രബന്ധങ്ങളുടെ എണ്ണം കൂട്ടാമെന്ന പ്രയോജനം മാത്രമേ ഉള്ളൂ. പ്രബന്ധം സ്വീകരിച്ചാൽ അത് അവതരിപ്പിക്കു വാൻ പോകണം. വലിയ പണച്ചിലവുള്ള കാര്യമാണ്. മുമ്പയച്ച ഒന്നോ രണ്ടോ പ്രബന്ധങ്ങൾ വിദേശത്തുള്ള പ്രഫസര്‍ തന്നെ അവതരിപ്പിച്ചു. ഒരിക്കലെങ്കിലും പോകണമെന്ന് കരുതി തന്നെ ഹവായിയിൽ 1998 ല്‍ നടക്കുന്ന ഒരു കോണ്ഫ റെന്സിനു പ്രബന്ധം അയച്ചു. അത് സ്വീകരിക്കപ്പെടുകയും ചെയ്തു. പോകാനുള്ള ശ്രമം തുടങ്ങി. ചെലവ് ഒന്നേകാൽ ലക്ഷ ത്തോളം രൂപ വരും. റെജിസ്ട്രറേഷന് ഫീസ് ആയ ഇരുപതിനാ യിരം രൂപ കോളേജിൽ നിന്നു തരും.യാത്രക്കുള്ള തുക മറ്റു മാര്ഗത്തിൽ ഉണ്ടാക്കണം .
യൂണിനിവേര്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍,(UGC) ഡിപാര്ട്ട്മെന്റ്റ് ഓഫ് സയന്സ് ആന്ഡ് ടെക്നോ ളജി(DST), അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌണ്സി്ൽ (AICTE). കേരള സയന്സ് ആന്ഡ്അ ടെക്നോളജി(STEC) വകുപ്പ് എന്നീ സ്ഥാപനങ്ങളാ ണ് സാമ്പത്തിക സഹായം നല്കുന്നവയിൽ പ്രധാന പ്പെട്ട ചിലത്. പക്ഷെ അത് ഉറപ്പാക്കാന്‍ വയ്യ. അപേക്ഷ അയച്ചാൽ മൂന്നു മാസമെങ്കിലും കഴിയണം പണം കിട്ടുമോ ഇല്ലയോ എന്നറിയാൻ . അത് കിട്ടിയിട്ട് പോകാനും കഴിയില്ല. ഭീമമായ ചിലവോറ്ത്ത് ശങ്കിച്ചു നിന്നപ്പോൾ ശ്രീമതിയും മക്കൾ രണ്ടുപേരും ആത്മാറ്ത്ഥമായി പ്രോത്സാഹി പ്പിച്ചു. പ്രോവിഡെണ്ട് ഫണ്ടില് നിന്നു കടം എടുത്താലും പോകുക തന്നെ എന്ന് അങ്ങനെ തീരുമാനിച്ചു..
യാത്രക്കൂലിയെക്കാൾ ഒട്ടും കുറവല്ല ഹോട്ട ലുകളിലെ താമസ ചെലവ്. പലപ്പോഴും ഇത്തരം കോണ്ഫെരന്സുകൾ നല്ല ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആണ് സംഘടിപ്പിക്കുക. നമ്മുടെ പഞ്ച നക്ഷത്ര ഹോട്ടലുകൾ പോലെയുള്ളവ. ഒരു ദിവസത്തെ വാടക തന്നെ നൂറു മുതല്‍ നൂറ്റമ്പത് ഡോളര്‍ വരെ ആകും. അതിനും ഒരു ഉപായം കണ്ടു. ഹവായി യിലെ പ്രസിദ്ധമായ ഈസ്റ്റ് വെസ്റ്റ് യുണിവേര്സിറ്റി വെബ്സൈറ്റിൽ നോക്കി ഇന്ത്യക്കാരായ അദ്ധ്യാപകര്‍ ആരെ ങ്കിലും ഉണ്ടോ എന്ന് നോക്കി. ഭാഗ്യത്തിന് മൂന്നു നാലുപേരുടെ പേര് കണ്ടു. അതില്‍ ഒന്ന് രണ്ടു പേരുടെ ഈമെയിൽവിലാസം സംഘടി പ്പിച്ചു. അവര്ക്ക് മെയിൽ അയച്ചു . അവിടെ ചുരുങ്ങിയ ചിലവിൽ യുണിവേര്സിറ്റി ക്യാമ്പ സിൽ താമസം തരമാക്കാന്‍ ആവുമോ എന്ന് അന്വേഷിച്ചു. മെയിൽ അയച്ചവര്‍ എല്ലാവരും തന്നെ മറുപടി അയച്ചു, ഒരാളെ ഞങ്ങൾ നിങ്ങളെ സഹായിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അയാൾ വേണ്ടത് ചെയ്യും. അവിടെ ഫാകൽറ്റി ഹൌസിൽ ഇരുപത്തഞ്ചു ഡോളര്‍ കൊടുത്താൽ താമസിക്കാം. പക്ഷെ എത്ര ദിവസം ആണെന്ന് കണക്കാക്കി തുക മുന്കൂറായി തുക അയക്കണം. താങ്കള്ക്കു അയക്കാന്‍ സമയം ഇല്ലെങ്കിൽ ഞങ്ങൾ കൊടുക്കാം നിങ്ങൾ വന്നിട്ട് തിരിച്ചു തന്നാൽ മതി. യൂണിവേര്സിട്ടിയില്‍ നിന്ന്ബം ഒന്നോ രണ്ടോ ഡോളര്‍ ബസ്സ്കൂലി കൊടുത്താല്‍ കൊണ്ഫറന്‍സ് നടക്കുന്ന ഹോട്ടലിലേക്ക് പോകാം . ആ അജ്ഞാത സുഹൃത്തുക്കള്ക്ക് നന്ദി പറഞ്ഞുകൊണ്ടു ഏതായാലും മൂന്നു ദിവസത്തെ താമസത്തിന്റെ പണം ഡ്രാഫ്റ്റ് ആയി എടുത്ത യച്ചു. ഭാഗ്യവശാൽ ഞാൻ അവിടെ എത്തുന്നതിനു മുമ്പ് പണം അവിടെ എത്തുകയും ചെയ്തു. കടം വാങ്ങിയാണ് പുറപ്പെട്ടത്. പുറപ്പെടുമ്പോൾ ഒറ്റ പൈസ പോലും തിരിച്ചു കിട്ടുമെന്നുറപ്പില്ല. പക്ഷെ ഹോണോലുലുവിൽ ചെന്നു ഇറങ്ങി കഴിഞ്ഞപ്പോൾ UGC യില്‍ നിന്നു കമ്പി വന്നു എന്ന വിവരം സഹപ്ര വര്തകയായ റിസര്ച്ച് വിദ്യാര്ഥിനി ഈമെയിൽ വഴി അറിയിക്കുകയും ചെയ്തു. ചിലവിന്റെ സിംഹ ഭാഗവും യു ജി സി വഹിക്കും എന്നുറപ്പായി. പകു തി ആശ്വാസമായി .
ഹോണോലുലുവിനെപ്പറ്റി കേട്ടപ്പോൾ ഈ സഹപ്രവര്ത്തകയുടെ മകൾ പറഞ്ഞതു " അയ്യോ അങ്കിളേ, അവിടെയൊക്കെ ഇപ്പോഴും സജീവമായ അഗ്നിപര്വതം ഉണ്ടല്ലോ" എന്നാണ്. പസി ഫിക് സമുദ്രത്തിന്റെ ഒത്ത നടുക്ക്, മാപ്പിൽ പൊട്ടുകൾ പോലെ കാണുന്ന ഒരു ദീപ സമൂഹം, അവൾ പറഞ്ഞതു ശരിയായിരുന്നു. അമേരിക്കന്‍ ഐക്യ നാടുകളിലെ അന്പതാമത്തെ സംസ്ഥാനം. ചില ദ്വീപുകളില് ഇപ്പോഴും ജ്വലിക്കുന്ന അഗ്നിപ ര്വെതങ്ങൾ. നാഷണല്‍ ജോഗ്രഫിക് ചാനലിൽ കണ്ടത് ഓര്മ വന്നതപ്പോഴാണു. സജീവമായ അഗ്നിപര്വതങ്ങളുടെ ഒരു നാഷണല്‍ പാര്ക്ക് തന്നെ അവിടെ ഉണ്ടത്രേ. ഉള്ളിൽ ഭയത്തോടെയാ ണെങ്കിലും എല്ലാവരുടെയും സ്നേഹപൂര്വമായ നിര്ബന്ധത്തിനു വഴങ്ങി പോകാന്‍ തന്നെ തീരുമാ നിച്ചു. അങ്ങനെയാണ് ആദ്യത്തെ വിദേശ യാത്ര..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ