87 :നല്ലൊരദ്ധ്യാപകന്‍ പഠിപ്പിച്ചാല്‍ മാത്രം മതിയോ ?

 അദ്ധ്യാപകരുടെ ജോലി അദ്ധ്യാപനമല്ലേ, കുട്ടിക ള്ക്ക് നന്നായി ക്ലാസ് എടുക്കുക, അവര്ക്ക് ക്ലാസ് പരീക്ഷയും മറ്റും നടത്തി മാര്കിടുക, ഹോം വര്ക്ക് കൊടുത്തു മൂല്യ നിര്ണയം നടത്തുക , സെമസ്റ്റര്‍ അവസാനം അവരുടെ സെഷണല്‍ മാര്ക്ക് ശരിയായ രീതിയില്‍ ഇടുക ഇവയൊക്കെയാണ് ഒരു സാധാരണ അദ്ധ്യാപകന്‍ നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ചെയ്യുന്നത്. ഇതിനു പുറമേ യൂണീവെര്സിറ്റി പരീക്ഷകനായി നിയമിച്ചാല്‍ പരീക്ഷാ കടലാസുകള്‍ കൃത്യസമയത്ത് മൂല്യ നിര്ണയം നടത്തി മാര്ക്ക് ലിസ്റ്റ് അയച്ചു കൊടുക്കുക, പ്രായോഗിക പരീക്ഷയ്ക്ക് മറ്റു കോളേജുകളില്‍ പോകാന്‍ നിയമനം കിട്ടുക യാണെങ്കില്‍ അവിടെ പോയി പരീക്ഷ നടത്തുക ഇതൊക്കെയും ചെയ്യുന്നു.

എന്നാല്‍ ആര്‍ ഈ സി യില്‍ സ്വന്തം പുരോഗതി ഉണ്ടാവണമെങ്കില്‍ , അഥവാ പ്രോമോഷനും മറ്റും കിട്ടണമെങ്കില്‍ ഇത് മാത്രം ചെയ്‌താല്‍ പോരാ. ഗവേഷണം ചെയ്യണം , അതില്‍ നിന്ന് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കണം,. ബി ടെക്, എം ടെക്, പി എച് ഡി ഇവയ്ക്കു കുട്ടികളെ ഗയിഡ് ചെയ്യണം, ഡിപ്പാര്ട്ടുമെന്റിലെ ഭരണ പരമായ കാര്യ ങ്ങളില്‍ സഹായിക്കണം, ലബോ റട്ടറികള്‍ വികസിപ്പിക്കാനും നവീകരിക്കാനും നല്ല രീതിയില്‍ അനുരക്ഷണം നടത്തുവാനും സഹായിക്കണം ഇവയൊക്കെ ചെയ്യണം, ഇവയൊക്കെ ചെയ്‌താല്‍ മാത്രമേ സ്ഥാപന ത്തിന് ഉയര്ച്ച ഉണ്ടാവൂ, വ്യക്തികള്ക്കും. കൂടുതല്‍ പരിചയ സമ്പന്നരായവര്‍ മറ്റു കോളേജു കളിലെ അദ്ധ്യാപകര്ക് പുനര്‍ വിദ്യാഭ്യാസത്തി നു വേണ്ടി ഹ്രസ്വകാല കോര്സുകള്‍ നടത്തു ക, ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി കൊണ്ഫരന്സ് നടത്തുക ഇതുമൊക്കെ ആര്‍ ഈ സി യില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു. ആദ്യമാദ്യം സീനിയര്‍ ആയ അദ്ധ്യാപകരുടെ കൂടെ സഹായി ആയി നിന്ന് പ്രവര്ത്തിക്കുക, പിന്നീട് സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുക ഇതൊക്കെ കുറച്ചുപേരെങ്കിലും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനെല്ലാമുപരി ഇന്സ്ട്ടിടുഷന്‍ ഓഫ് എഞ്ചിനീയെര്സ്,, ഇന്സ്ട്ടിട്യ്യുറ്റ് ഓഫ് ഇല്കട്രിക്കല്‍ & ഇല്ക്ട്രോണിക്സ് എഞ്ചിനീയെര്സ് എന്നിങ്ങനെ യുള്ള പ്രൊഫഷണല്‍ സംഘടനകളില്‍ സ്വയം അംഗമാകുക, ഈ സംഘടനകളില്‍ കുട്ടികളെ ചേര്ത്ത് വിദ്യാര്ഥി അംഗങ്ങളുടെ ചാപ്റ്റര്‍ ഉണ്ടാക്കി കുട്ടികളുടെ നേത്രുത്വ പാടവം വര്ധി പ്പിക്കാനും വ്യക്തിത്വവികാസത്തിനും സഹായി ക്കുക ഇവയും ചെയ്യാം. ഡല്ഹിയില്‍ വച്ച് അവിടത്തെ ഒരു പ്രൊഫസര്‍ പ്രേം സത്സംഗി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന അദ്ധ്യാ പക ഗവേഷകരെ വിളിച്ചു ഒരു പുതിയ പ്രൊഫ ഷനല്‍ സൊസൈറ്റിക്ക് രൂപം കൊടുത്തു. സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ പുതിയ പ്രൊഫഷ നല്‍ സംഘടനയുടെ സ്ഥാപക അംഗമായി. തിരിച്ചു വന്നതിനു ശേഷം ആ സംഘടനയുടെ ഒരു ചാപ്റ്റര്‍ ആര്‍ ഈ സി യില്‍ തുടങ്ങാനുള്ള ശ്രമം ആരംഭിച്ചു. കുറെയാള്ക്കാരില്‍ നിന്ന് അംഗത്വ ഫീസ്‌ വാങ്ങി ഡല്ഹിയിലേക്കു അയച്ചു അംഗീകാരം വാങ്ങി സിസ്റ്റംസ് സൊസൈറ്റി യുടെ ആദ്യത്തെ ചാപ്റ്റര്‍ കോഴിക്കോട്ടു ആര്‍ ഈ സി യില്‍ പ്രവര്ത്ത്നം തുടങ്ങി. മാസത്തിലൊ രിക്കല്‍ എങ്കിലും സഹഅദ്ധ്യാപകര്ക്കും കുട്ടികള്ക്കും താല്പര്യമുള്ള പുതിയ വിഷയങ്ങളെ അധികരിച്ച് പുറത്തു നിന്നോ അകത്തു നിന്ന് തന്നെയോ ഉള്ള പ്രാസംഗികരെക്കൊണ്ട് പ്രഭാഷണം നടത്തുക, കുട്ടികള്ക്ക് പ്രബന്ധം എഴുതാനും മറ്റും പരൃിശീലനം കൊടുക്കുക ക്വിസ് ല്സരം നടത്തുക ഇതെല്ലാം പ്രൊഫഷനല്‍ സൊസൈറ്റിയുടെ പ്രവര്ത്തനത്തില്‍ വരും.
വളരെ മുമ്പ് തന്നെ അമേരിക്കയില് ന്യു ജര്സി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്സ്ട്ടുട്യ്യുറ്റ് ഓഫ് ഇല്കട്രിക്കല്‍ & ഇല്ക്ട്രോണിക്സ് എഞ്ചിനീ യെര്സ് (IEEE) എന്ന സംഘടനയെപ്പറ്റി ഞാന്‍ കേട്ടിരുന്നു. ഈ പ്രൊഫഷ്ണല്‍ സംഘടനയുടെ മുന്ഗാമി അമേരിക്കന്‍ ഇന്സ്ട്ടുട്യ്യുറ്റ് ഓഫ് ഇല്കട്രിക്കല് എഞ്ചിനീ യെര്സ് ( AIEE) സ്ഥാപിച്ചത് വൈദ്യുതിയിലെ അസംഖ്യം കണ്ടുപിടുത്തങ്ങള്‍ നടത്തിയ തോമസ്‌ ആല്വ് എഡിസണും ആധുനിക ടെലിഫോണ്‌ ഉണ്ടാക്കിയ ഗ്രഹാം ബെല്ലും കൂടി ആയിരുന്നു. ലോകത്തിലെ ആദ്യ ത്തെ വൈദ്യുത ലൈന്‍ ഉണ്ടാക്കിയ വര്ഷം , 1887 ല്‍ ആയിരുന്നു അത് എന്ന് തോന്നുന്നു. അതുകഴിഞ്ഞ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രചാരത്തില്‍ വന്നപ്പോള്‍ ഇന്സ്ട്ടുട്യ്യുറ്റ് ഓഫ് റെഡിയോ എഞ്ചിനീ യെര്സ്( IRE) എന്ന സംഘടനയും ഉണ്ടായി . AIEE യും IRE കൂട്ടി ചേര്ത്താണ് ഇന്നത്തെ IEEE എന്ന ബൃഹത്തായ സംഘടന ഉണ്ടായത്. ഇന്ന് ലോകത്തില്‍ പത്തു മേഖലകളിലായി ആര് ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ സംഘടനയാണ് ഇലക്ട്രിക്കല്‍ ഇല്കട്രോണിക്സ്‌ കംപ്യുട്ടര്‍ ശാഖകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ജേര്ണ്ലുകളില്‍ ഭൂരി ഭാഗവും പ്രസിദ്ധീകരിക്കുന്നതു. ഈ സംഘടന യിലെ അംഗത്വം അഭിമാനകരമാണ്. ഞാന്‍ അതിലും അംഗമായി. കുട്ടികളെ കുറച്ചുപേരെ ചേര്ത്ത് ഒരു ചാപ്റ്റര്‍ ഉണ്ടാക്കി കുട്ടികള്ക്ക് പല കാര്യങ്ങളും പറഞ്ഞു കൊടുക്കാനും കഴിഞ്ഞു.
ഇതിന്റെ ഇടയിലാണ് മറ്റു കോളേജിലെ അദ്ധ്യാപകര്ക്ക് വേണ്ടി ഒരു സമ്മര്‍ സ്കൂള്‍ നടത്താന്‍ ശ്രമിച്ചത്. മദ്ധ്യ വേനല്‍ അവധിക്കാന് ഇത് നടത്തുക. മറ്റു കോളേജുകളില്‍ നിന്ന് വരുന്ന അധ്യാപകര്ക്ക് യാത്രാക്കൂലിയും താമസസൗക ര്യവും ഭക്ഷണവും എല്ലാം കൊടുക്കും. ഐ ഐ റ്റി പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിദ ഗ്ദ്ധരായ അദ്ധ്യാപകരെയും വുവസയായ ങ്ങളില്‍ ജോലി ചെയ്യുന്നവരേെയും വിളിച്ചു ക്ലാസെടുപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതിനു ആവശ്യമായ സാമ്പത്തിക സഹായം ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യു ക്കെഷന്‍ എന്ന സംഘടനയില്‍ നിന്ന് കിട്ടി. സിവില്‍ വകുപ്പിലെ ഡോ ബി എന്‍ നാഗരാ ജിനും ഒരു സമ്മര്‍ സ്കൂള്‍ കിട്ടിയിരുന്നു. ഞങ്ങള്‍ ഈ രണ്ടു സമ്മര്‍ സ്കൂളുകളും ഒരേ സമയത്ത് സഹകരിച്ചു നടത്താന്‍ തീരുമാനിച്ചു. അദ്ധ്യാപകരുടെ താമസവും ഭക്ഷണവും എല്ലാം കുട്ടികളുടെ ഹോസ്റ്റലില്‍ തയാറാക്കി, ഗസ്റ്റ് പ്രാസംഗികരെ ഗസ്റ്റ് ഹൌസി ലും താമസിപ്പിച്ചു ഞങ്ങള്‍ പൂര്ണ സഹകരണത്തോടെ രണ്ടു സമ്മര്‍ സ്കൂളും ഒരുമിച്ചു തുടങ്ങി ഒരുമിച്ചു അവസാനിപ്പിച്ചു. രണ്ടാഴ്ച ആയിരുന്നു ക്ലാസ്. എന്റെ വിഷയം മോഡലിംഗ് & സിമുലെഷന്‍ ഓഫ് എഞ്ചിനീയരിംഗ് സിസ്സ്ട്ടംസ് എന്നതും ബി എന്‍ എനിന്റെതേ ട്രാന്സ്പോര്ട്ടെഷന്‍ എഞ്ചിനീയരിങ്ങിലും ആയിരുന്നു. വാരംഗല്‍ ആര്‍ ഈ സി യിലെ പ്രൊഫ. ചാരി ആയിരുന്നു ഇവ രണ്ടും ഉദ്ഘാടനം ചെയ്തത്. അതുവരെ ഇങ്ങനെ രണ്ടു വകുപ്പുകള്‍ സഹകരിച്ചു പ്രവര്തിച്ചിരുന്നില്ല. അങ്ങനെയും ഞങ്ങള്‍ ഒരു പുതിയ വഴക്കം ഉണ്ടാക്കി. ആരോഗ്യപരമായ മത്സരം ഇങ്ങനെയുള്ള അക്കാഡമിക് കാര്യ ങ്ങളിലും ആവാം എന്ന് ഞങ്ങള്‍ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു.
ചുരുക്കത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്ത്തി്ക്കുന്ന അദ്ധ്യാപകര്‍ അദ്ധ്യാപന ത്തോടൊപ്പം കുട്ടികളുടെ ബഹുമുഖമായ കഴിവുകള്‍ വര്ധി്പ്പിക്കാനും സമൂഹത്തിനു നന്മയുണ്ടാക്കുന്ന പ്രവര്ത്തികളിലും ഭാഗഭാക്കു കള്‍ ആയെ പറ്റൂ. ഇങ്ങനെ ചെയ്യുന്നത് വഴി സ്ഥാപനത്തിന്റെ യശസ്സ് വര്ദ്ധികുകയും സ്ഥാപ നം വളരുകയും അതില്കൂടി വ്യക്തികള്ക്കും പ്രയോജനം ഉണ്ടാവുകയും ചെയ്യും, തീര്ച്ച
.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും