96 :പ്രൊഫഷനല്‍ സൊസൈറ്റി പ്രവര്ത്തനങ്ങള്‍
എഞ്ചിനീയറിംഗ് മെഡിസിന്‍ നിയമം മുതലായ പ്രൊഫഷണല്‍ സംഘടനകള്‍ അംഗങ്ങള്ക്ക് തൊഴിലില്‍ വലിയ സഹായം ആവുന്നു. പ്രത്യേ കിച്ചും ചെറുപ്പക്കാര്ക്ക് . എഞ്ചിനീയര്മാരുടെ സംഘടനകളായ ഇന്സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീ യെര്സ് ഇന്ത്യ ( IEI), ഇന്റ്റിട്യൂഷന്‍ ഓഫ് ഇലക് ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയെര്സ് , ( IEEE ) , സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ (SSI), ഇന്സ്റ്റി ട്യൂഷന്‍ ഓഫ് ഇലക്ട്രോണി ക്സ് & ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയെര്സ് ( IETE ) ഇവയൊക്കെ അതില്‍ പെടുന്നു. പ്രത്യേക പ്രൊഫഷണല്‍ ബിരുദവും കുറച്ചെ ങ്കിലും പ്രവൃത്തി പരിചയവും ഉള്ളവ ര്‍ക്കാണ് അംഗത്വം കിട്ടുന്നത്. അംഗത്വ ഫീസ് വര്ഷാ വര്ഷം അടയ്ക്കണം. വിദ്യാര്ഥികള്ക്ക് കുറഞ്ഞ ഫീസില്‍ അംഗമാകാം. ഒരു സ്ഥലത്ത് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്ക്ക് ആ സൊസൈറ്റിയുടെ പ്രാദേശിക ചാപ്റ്റര്‍ തുടങ്ങാം. അവിടെ ചെറിയ സമ്മേള നങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടത്താം. വിദ്യാര്‍ഥികളുടെ ചാപ്റ്റര്‍ തുടങ്ങിയാല്‍ അംഗത്വ ഫീസായി വാങ്ങിയ തുകയുടെ ഒരു ഭാഗം ചാപ്ട്റ്റരിന്റെ പരിപാടികള്ക്കായി തിരിച്ചു നല്കുന്നു. കുട്ടികളുടെ സാങ്കേതിക അറിവും നേത്രുത്വ പാടവവും പ്രസംഗ പരിച യവും പ്രബന്ധങ്ങള്‍ എഴുതി അവതരിപ്പിക്കാ നും ഉള്ള പരിശീലനവും മറ്റും കൊടുക്കാന്‍ കഴിയും. ഉപരിപഠനത്തിനും മറ്റും വിദേശത്തുള്ള അദ്ധ്യാപകരുമായും മറ്റും സ്വതന്ത്രമായി ബന്ധ പ്പെടാന്‍ ഇത്തരം സൊസൈറ്റി അംഗത്വം പ്രയോജന പ്പെടുന്നു. ഇത്തരം സംഘടനകളില്‍ അംഗമാണെന്നു സ്വയം പരിചയപ്പെടുത്തിയാല്‍ തന്നെ പല സഹായങ്ങളും മറ്റംഗങ്ങള്‍ ചെയ്യാന്‍ മടി കാണിക്കുകയില്ല. സംഘടനകള്‍ പ്രസിദ്ധീകരിക്കുന്ന ചില ജേര്‍ണലുകള്‍ നമുക്ക് അയച്ചു തരുന്നു.
1981 ലാണ് ഞാന്‍ IEEE അംഗത്വം എടുത്തത്. ആദ്യകാലത്ത് അംഗത്വ ഫീസ് 30 – 40 ഡോളര്‍ വലിയ തുകയായി തോന്നി യെങ്കിലും ക്രമേണ അതിന്റെ പ്രയോജനം മനസ്സിലാക്കിയപ്പോള്‍ അത് അത്ര വലിയ തുകയായി തോന്നിയില്ല. എന്റെ ഡിപ്പാര്ട്ടുമെന്റിലെ പ്രൊഫ. തിരുവേ ങ്കടം സാര്‍ ആയിരുന്നു എന്നെ ഇതിനു പ്രോത്സാ ഹിപ്പിച്ചത്. (പല കാര്യത്തിലും എന്ടെ ഗുരു ദുല്യനനായിരുന്നു അദ്ദെഹം) . ക്രമേണ ഇങ്ങനെ യുള്ള ഒരു സൊസൈറ്റിയില്‍ അംഗമായാല്‍ പകുതി അംഗത്വ ഫീസ് കോളേജില്‍ നിന്നും കിട്ടുമെന്നായി. ആറാം ശമ്പള കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ച് പ്രൊഫഷനല്‍ സൊസൈറ്റി അംഗത്വ ഫീസ് മുഴുവനും കോളേജു തന്നെ വഹിക്കാം എന്നായിരുന്നു. ഞാന്‍ കഴിഞ്ഞ 36 വര്ഷമായി തുടര്ച്ചയായി അംഗമാണ്. തുടര്ച്ചയായി അംഗമായിരുന്ന വര്ഷങ്ങളുടെ എണ്ണവും അയാളുടെ വയസും കൂടി കൂട്ടിയാല്‍ നൂറിലധികം ആയാല്‍ അയാള്ക്ക് ആജീവനാന്ത അംഗത്വം ലഭിക്കുന്നു. അങ്ങനെ ഞാന്‍ ഇപ്പോള്‍ IEEE യില്‍ ആജീ വനാന്ത അംഗം ആകുന്നു. വര്‍ഷാ വര്ഷം അംഗത്വ ഫീസ് കൊടുക്കാതെ തന്നെ.
ആര്‍ ഈ സി യില്‍ 1981 മുതല്‍ തന്നെ വിദ്യാ ര്ഥികളുടെ ഒരു ചാപ്റ്റര്‍ ( ശാഖ) പ്രവര്ത്തിച്ചു തുടങ്ങിയിരുന്നു. തിരുവെങ്കടം സാര്‍ ആയിരുന്നു അന്ന് ഈ ശാഖയുടെ കൌണ്സിലര്‍. ഈ ബ്രാഞ്ച് കേരളത്തിലെ തന്നെ ആദ്യത്തെ വിദ്യാ ര്ത്ഥികളുടെ ശാഖയായിരുന്നു. ഈ ശാഖയുടെ പ്രവര്ത്തനം നിയന്ത്രിക്കുന്നത് കുട്ടികള്‍ തന്നെ ആയിരുന്നു, കൌണ്സിലര്‍ വെറും ഒരു ഉപദേശ കന്റെ ഭാഗം മാത്രമാണ് വഹിച്ചിരുന്നു. പിന്നീട് ഞാന്‍ തന്നെ ഈ ശാഖയുടെ കൌണ്സിലര്‍ ആയി. കുട്ടികള്‍ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെ ടുക്കുന്ന അദ്ധ്യക്ഷന്‍ കാര്യദര്ശി ഖജാഞ്ചി എന്നിവരും കാര്യനിര്വ്ഹണ സമിതി അംഗ ങ്ങളും ഉണ്ടായിരിക്കും. ഇവരെല്ലാം കൂടി വളരെ യധികം പ്രയോജനപ്രദമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. കേരള സ്റ്റെയിറ്റ് ഇലക്ട്രിസിറ്റി ബോര്ഡില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എം അനില്‍ ,(Anilmkseb ) അമേരിക്കയില്‍ പഠിച്ചശേഷം ജോലി ചെയ്യുന്ന രാഹുല്‍ (Rahul Potera), ബാംഗളൂര് ഐ ഐ എസ് സി യില്‍ എം എസ് ചെയ്തു ഗവേഷണം നടത്തിയ ദീപക് മലാനി ( Deepak Malaniഎന്നിവര്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഈ ശാഖയുടെ പ്രവര്ത്തനം മാതൃ കാപരം തന്നെ ആയിരുന്നു. അവരുടെ ഉത്സാഹവും സംഘടനാ പാടവവും അനുകര ണീയം തന്നെ ആയിരുന്നു.
IEEE എന്ന പ്രൊഫഷനല്‍ സൊസൈറ്റി ലോക ത്തിലെ ഏറ്റവും വലിയ ഇത്തരം സംഘടന യാണ്. ആ സംഘടനയിലേക്ക് നയിച്ച അമേരി ക്കന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയെര്സ് ( AIEE ) തുടങ്ങിയത് പ്രസിദ്ധ ശാസ്ത്രജ്ഞ ന്മാരായ തോമസ് ആല്വാ എഡിസണും ( സ്വന ഗ്രാഹി യന്ത്രം, വൈദ്യുത വിളക്കുകള്‍ തുടങ്ങി അസംഖ്യം കണ്ടു പിടുത്തങ്ങളുടെ ഉപജ്ഞാ താവു ), ഗ്രഹാം ബെല്‍ ( ടെലിഫോണ്‍ കണ്ടുപിടിച്ചയാള്) എന്നിവരായിരുന്നു. 1887 ല ആദ്യത്തെ വൈദ്യുത വിതരണ വ്യുഹം ഉണ്ടായ അതെ വര്ഷം ന്യു യോര്ക്കില്‍ ആയിരുന്നു തുടക്കം. ഇല്കട്രോണിക്സ് ഉപകരണങ്ങള്ക്ക് പ്രചാരം ഉണ്ടായപ്പോള്‍ ഇലക്ട്രോണിക് എഞ്ചി നീയെര്സ് സ്ഥാപിച് റേഡിയോ എഞ്ചിനീയെര്സ് സൊസൈറ്റി ( Institute of Radio Engineers – IRE) പിന്നീട് വലിയ സംഘടനയായി. IRE യു, AIEE യും കൂടി ചേര്ന്നാണ് 1964 ല്‍ IEEE എന്ന സംഘടന രൂപം കൊണ്ടത്. ഏഴു ലക്ഷത്തിലധി കം അംഗങ്ങള്‍ ഉള്ള IEEE ലോകത്തിലാകെ പത്തു മേഖലകളായി പ്രവര്ത്തിക്കുന്നു. ഈ സംഘടനയുടെ തലസ്ഥാനം അമേര്രിക്കയിലെ ന്യു ജെര്സിയില്‍ ആണ്. ഇന്ത്യ പത്താമത്തെ മേഖലയില്‍ ആണ്, ഏഷ്യ പസിഫിക് മേഖല. ഓരോ മേഖലയിലും ഓരോ രാഷ്ട്രങ്ങളില്‍ കൌണ്സിലും അവയുടെ കീഴില്‍ സെക്ഷ നുകളും പ്രവര്ത്തിക്കുന്നു. കേരള സെക്ഷന്‍ ഇന്ത്യാ കൌണ്സിലില്‍ ഉള്പ്പെട്ടിരിക്കുന്നു. കേരള സെക്ഷന്റെ തലസ്ഥാനം തിരുവനന്തപു രത്താണ്. അതുകൊണ്ടു പല സമ്മേളനത്തി നും മലബാറില്‍ നിന്ന് അംഗങ്ങള്‍ തിരുവനന്ത പുരം വരെ യാത്ര ചെയ്യേണ്ടി വന്നിരുന്നു.
പുതിയ ശമ്പള കമ്മീഷന്‍ ശുപാര്ശകള്‍ വന്നപ്പോള്‍ ഞാന്‍ ആര്‍ ഈ സി (എന്‍ ഐ റ്റി) യില്‍ കുറെ അംഗങ്ങളെ കൂടി ചേര്ത്തു. നോക്കി യപ്പോള്‍ മലബാരില്‍ തന്നെ 400 ഓളം അംഗ ങ്ങള്‍ ഉണ്ടെന്നു കണ്ടു. മലബാര്‍ മേഖലയില്‍ IEEE യുടെ പ്രവര്ത്തനം വികസിപ്പിക്കാന്‍ ഒരു ഉപസെക്ഷന്‍ ഉണ്ടാക്കാന്‍ എന്‍ ഐ റ്റി യിലെ ചില സഹപ്രവര്ത്തകകരുടെ സഹായ ത്തോടെ ശ്രമിച്ചു . മലബാറില്‍ നിന്നും തലസ്ഥാ നത്തു സ്ഥിര താമസം ആക്കിയ ശ്രീ വി കെ ദാമോദരൻ, ശ്രീ പി എം ശശി ഇവരുടെ അ്നുഗ്ര ഹാശംസകലും ഉണ്ടായിരുന്നു. അങ്ങനെ IEEE യുടെ മലബാര്‍ ഉപവിഭാഗം ( subsection) രൂപം കൊണ്ടു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്കോട് ജില്ലകള്‍ ചേര്ത്തായിരുന്നു മലബാര്‍ ഉപവിഭാഗത്തിന്റെ പ്രവര്ത്തന മേഖല. ഞാന്‍ അതിന്റെ സ്ഥാപക അദ്ധ്യക്ഷനുമായി. അതിന്റെ ഫലമായി ഈ ഭാഗത്ത് കൂടുതല്‍ പ്രവര്ത്തനം നടത്താന്‍ കഴിഞ്ഞു. ഡോ സമീര്‍ ( https://www.facebook.com/pages/Vice-Chairman-IEEE-Kerala-Section/160655887614889) അദ്യത്തെ സെക്രട്ടറിയുമായി. കുട്ടികളുടെ ചാപ്റ്ററുകള്ക്ക് കൂടതല്‍ സഹായം ചെയ്യാനും സമൂഹത്തിന്റെ നന്മയ്ക്ക് പല കാര്യങ്ങളും അങ്ങനെ ചെയ്യാനും കഴിഞ്ഞു. എഞ്ചിനീയറിംഗി ന് ചേരാന്‍ തയാറെടുക്കുന്ന കുട്ടികള്ക്കു വേണ്ടി കഴിഞ്ഞ ആര് വര്ഷമായി അവരുടെ അഭിരുചികള്ക്കനുസരിച്ചു ഏതു ബ്രാഞ്ചാണ് തിരഞ്ഞെടു ക്കേണ്ടത് , എഞ്ചിനീയറിംഗ് പഠനം എങ്ങനെ വിജയകരമായി മുന്നോട്ടു കൊണ്ടു പോകാം എന്നീ കാര്യങ്ങളില്‍ ഏകദിന ശില്പശാല നടത്തുന്നു മലബാര്‍ ഉപവിഭാഗം. വീട്ടമ്മമാര്ക്ക് എല്‍ ഈ ഡി വിളക്കുകള്‍ സംയോജിപ്പിക്കാനും ആദിവാസികളുടെ വീടുകളില്‍ സുര്യോര്ജം എത്തിക്കാനും ചില പരിപാടികള്‍ ചെയ്തു വരുന്നു. സ്ത്രീകളായ എഞ്ചിനീയര്മാരുടെ ( WIE- Women in Engineering) എന്ന കൂട്ടായ്മ എഞ്ചിനീയരിംഗിനു പഠിക്കുന്ന പെണ്കുട്ടികള്ക്ക് പ്രോത്സാഹനം നല്കി വരുന്നു. ഇപ്പോള്‍ കേരള സെക്ഷനിലെ വിദ്യാഭ്യാസ കാര്യങ്ങളുടെ അദ്ധ്യ ക്ഷനാണ് ഈയുള്ളവന്‍.
IEEE യുടെ ശക്തി അതിലുള്ള വിദ്യാര്ഥി അംഗങ്ങളുടെ ഊര്ജ്വവും ശുഷ്കാന്തിയും ആണ്. അവര്ക്ക് വേണ്ട ഉപദേശം കൊടുത്തു അവരെ അവര്ക്കും സമൂഹത്തിനും പ്രയോജ നമുള്ള പൌരന്മാരാക്കാന്‍ ഞങ്ങള്‍ ശ്രമി ക്കുന്നു. IEEE യിലെ അംഗങ്ങള്‍ പാലിക്കേണ്ട പ്രവര്ത്തന നിയമങ്ങള്‍ താഴെ കൊടുക്കുന്നു.
1. ചെയ്യുന്ന ജോലിയില്‍ പൊതുജനങ്ങളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ പരിഗണി ച്ചു കൊണ്ടു തീരുമാനങ്ങള്‍ എടുക്കുക, ഇവയെ ഏതെങ്കിലും രീതിയില്‍ ഹനിക്കാന്‍ സാധ്യത യുണ്ട് എങ്കില്‍ അത് പൊതുജനങ്ങളെ അറി യിക്കുക.
2. പരസ്പരം സംഘട്ടനമോ എത്രുപ്പോ ഉണ്ടാകുന്ന അവസരങ്ങളൊഴിവാക്കുക, ഉണ്ടാവാന്‍ സാധ്യ തയുണ്ട് എങ്കില്‍ അത് മുന്കൂട്ടി പരസ്യ മാക്കുക.
3. അവകാശവാദങ്ങള്‍ സത്യ സന്ധമായതും, യഥാര്ത്ഥ ബോധത്തോടെ ഉള്ളതും ആയിരിക്കുക.
4. ഏതു രീതിയിലുള്ള അഴിമതിയും കൈക്കൂ ലിയും പൂര്ണമായും ഒഴിവാക്കുക.
5. ടെക്നോളജിയെയും അതിന്റെ ശരിയായ ഉപയോഗത്തെ പറ്റിയും ശരിയായി മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക,
6. നമ്മളുടെ പ്രവര്ത്തന മേഖലയില്‍ വരുന്ന പുതിയ പ്രവണതകളെ കുറിച്ച് ബോധാവാ ന്മാരായിരിക്കുക. തന്റെ യോഗ്യതക്കും പ്രാപ്തിക്കും അനുസരിച്ചുള്ള ജോലികള്‍ മാത്രം ഏറ്റെടുക്കുക ,ചെയ്യുക.
7. നാം ചെയ്യുന്ന ജോലിയെ ആരെങ്കിലും സത്യസന്ധമായി വിമര്ശിച്ചാല്‍ അതിന്റെ പ്രസക്തിയും അതില്‍ ഉന്നയിച്ച കാര്യങ്ങളും ക്ഷമാപൂര്വ്വം മനസ്സിലാക്കി മാത്രം പ്രതികരിക്കുക, ക്രിയാത്മകമായ വിമര്ശനങ്ങള്‍ സ്വാഗതം ചെയ്യുക , അതനു സരിച്ച് പദ്ധതിയില്‍ യുക്തമായ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ വരുത്തുക.
8. ജാതി മത ലിംഗ വര്ഗ ഭേദമില്ലാതെ എല്ലാവരെയും സമന്മാരായി കണക്കാക്കുക.
9. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ വേദനിപ്പിക്കുകയോ അവരുടെ സ്വത്ത് വകകളെയോ മാന്യതയെയോ മോശ പ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
10. സഹപ്രവര്ത്തകരെയും സുഹൃത്തുക്കളെയും ഈ നിര്ദേ്ശങ്ങള്‍ പാലിക്കാന്‍ സഹായിക്കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ