89 :അക്കാഡമിക് ആഡിറ്റ് :പൊതുവായ കാര്യങ്ങള്‍

 ഏതായാലും കഴിഞ്ഞ രണ്ടു ലക്കം ഓര്മ്മകള്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല യിലെ ഗുണ നിലവാരത്തെപ്പറ്റി ആയിരുന്നല്ലോ. അല്പം ഗൌരവമേറിയ പ്രശ്നം ആയതുകൊണ്ട് എന്റെ വായനക്കാര്ക്ക് എത്രമാത്രം ഇഷ്ടപ്പെട്ടു എന്നറിയില്ല. ഏതായാലും ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് ഇന്ന് പല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്ബ്ന്ധമായി ചെയ്യുന്ന അക്കാഡമിക് ആഡിറ്റ് എന്നതു എന്താണെന്നും എന്‍ ഐ റ്റി യില്‍ അത് തുടങ്ങി വച്ചപ്പോള്‍ ഉണ്ടായ ചില അനുഭവ ങ്ങളും രണ്ടു ലക്കമായി പങ്കുവെക്കാന്‍ ഉപയോഗിക്കുന്നു. പൊതുവായ കാര്യങ്ങള്‍ ഈ ലക്കത്തിലും സ്വന്തം അനുഭവങ്ങള്‍ അടുത്ത തിലും ആവാം.
പൊതുവേ ആഡിറ്റ് എന്ന് പറയുമ്പോള്‍ നമ്മള്ക്ക് ഓര്മ്മ വരു ന്നത് ഏ ജീസ്‌ ഓഫീ സില്‍ നിന്നും മറ്റും വരുന്ന ചില വിദഗ്ദ്ധന്മാര്‍ നമ്മുടെ സ്ഥാപനത്തിലെ വരവ് ചെലവ് കണക്കുകളും ലെഡ്ജരും മറ്റും പരിശോധിച്ച് കുറ്റം കണ്ടെത്തി കുറെ കമന്റു കള്‍ എഴുതി പോകുന്ന ഒരു പ്രക്രിയയെയാണ്. അല്ലെങ്കില്‍ നാം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച് ആഡിറ്റര്‍ ഒരു സര്ട്ടി്ഫിക്കറ്റ് നല്കു്ന്നതാണ്. പൊതുവേ ആഡിറ്റര്മാര്‍ കുറ്റം കണ്ടു പിടിക്കാന്‍ നടക്കു ന്നു എന്നൊരു ധാരണ പരന്നിരിക്കുന്നു.
അപ്പോള്‍ അക്കാഡമിക് ആഡിറ്റും അങ്ങനെ തന്നെ അല്ലെ എന്ന് സംശയം ഉദിക്കുന്നത് സ്വാഭാവികം തന്നെ. എന്നാല്‍ അക്കാഡമിക് ആഡിറ്റ് കൊണ്ടു ഉദ്ദേശിക്കുന്നത് സ്വയം വിമര് ശനത്തില്‍ കൂടിയും പരസ്പര സഹകരണത്തില്‍ കൂടിയും സംഘടിതമായും മേലധികാരികളുടെ സഹകരണത്തോടെയും വിദ്യാഭ്യാസത്തിന്റെ മേന്മ നേടാനുള്ള ഒരു മാര്ഗമാണ്.
വിദ്യാഭ്യാസത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, മേലധികാരികള്‍, ആഡിറ്റു ചെയ്യു വാന്‍ വരുന്ന ആള്ക്കാ്ര്‍ എല്ലാവരും ചേര്ന്ന് ഒരു സ്ഥാപനത്തില്‍ നിലനില്ക്കുുന്ന രീതികളെ വിലയിരുത്തി അദ്ധ്യയനവും അദ്ധ്യാപനവും എങ്ങനെ മെച്ചപ്പെടുത്താം എന്ന് കണ്ടെത്താ നുള്ള വഴി തുറന്നു കിട്ടുന്നു, ആഡിറ്റ് ചെയ്യുന്നത് വഴി.
ഇതിനു പ്രധാനമായും നാല് സവിശേഷതകളാണ് ഉള്ളത് . ഒന്നാമതായി ഇതു അതാതു സ്ഥാപന ങ്ങളിലാണ് നടത്തുന്നത്, പലപ്പോഴും സന്തന്ത്ര മായി തന്നെ. ഇത് ചെയ്യുന്നത് സ്വന്തം ആവശ്യ പ്രകാരം ആണ്, മറ്റുള്ളവരുടെ നിര്ബന്ധം മൂലമല്ല. സ്ഥാപനവുമായി നേരിട്ട് ബന്ധമില്ലാത്ത സ്വന്തന്ത്രരായ ആഡിറ്റര്മാരുടെ സഹായം അവ ശ്യമാണ്. സ്ഥാപനത്തിലെ എല്ലാ പ്രവര്ത്തി കളും ആഡിറ്റില്‍ അപഗ്രഥിക്കപ്പെടുന്നു,
ഒരു ആഡിറ്റില്‍ പ്രധാനമായും ചെയ്യേണ്ട (ചെയ്യുന്ന) കാര്യങ്ങള്‍ ഇവയാണ് .
1. സ്ഥാപനത്തില്‍ ചെയ്യുന്ന പ്രവര്ത്തികള്‍ നിശ്ചിതമായ അധികാരസ്ഥാപനങ്ങളുടെ (ഉദാഹരണത്തിന് യൂണിവെര്സി റ്റിയുടെ ) അംഗീകാരം നെടിയതാണോ?
2. സ്ഥാപനത്തിലെ പ്രവൃത്തികള്‍ അതിന്റെ ലക്‌ഷ്യം പ്രാപിക്കാന്‍ സാദ്ധ്യമായ രീതിയിലാണോ നടത്തുന്നത് ? 
3. പ്രവൃത്തികള്‍ കാര്യക്ഷമമായും ഉദ്ദേശ ലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ ഉതകുന്ന രീതിയില്‍ ഉള്ളതാണോ ?
4.അവിടെ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പണം നിയമങ്ങള്ക്ക്നുസരിച്ചാണോ സമ്പാദിക്കുന്നതും ചിലവാക്കുന്നതും?. 
5. കാര്യങ്ങള്‍ നല്ല രീതിയില്‍ ചെയ്യുന്നതിനു ആവശ്യമായ ഭരണപരമായ ചട്ടവട്ടങ്ങളും നിര്ദ്ദേശങ്ങളും പ്രവര്ത്തന രീതികളും വ്യക്തമാക്കി ഉണ്ടാക്കിയിട്ടുണ്ടോ? 
6. വിദ്യാഭ്യാസ സ്ഥാപനമാകുമ്പോള്‍ അതില്‍ ബന്ധപ്പെട്ട വിദ്യാര്ഥികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍, സമൂഹത്തിലെ മറ്റു ബന്ധപ്പെട്ടവര്ക്കെ്ല്ലാം സ്വീകാര്യമായ രീതിയില്‍ ആണോ കാര്യങ്ങള്‍ നടക്കുന്നത്, നടത്തുന്നത് ?

ഇതില്‍ നിന്ന് എന്ത് നേടാന്‍ കഴിയും ?
വിദ്യാര്ഥികള്ക്ക് : അനാവശ്യമായ ജോലി ഭാരം വര്ദ്ധി്പ്പിക്കാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അന്തിമ ലക്‌ഷ്യം പ്രാപിക്കാന്‍ കഴിയുന്നു.
അദ്ധ്യാപകര്ക്ക്ന: അവരുടെ ഉത്തരവാദിത്വ ത്തെപ്പറ്റിയും അവര്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ബോധാവാന്മാരാക്കുന്നതു വഴി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്നു.
സമൂഹത്തിനു: പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച പണം സമൂഹ നന്മക്കു വേണ്ടി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തുന്നു. 
ജീവനക്കാര്ക്ക്ന : തൃപ്തികരമായ പ്രതിഫലവും തൊഴിലവ സരങ്ങളും നല്ല സാഹചര്യങ്ങളും ഉറപ്പു വരുത്തുന്നു.

ഇതില്‍ ബന്ധപ്പെട്ട മൂന്നു കാര്യങ്ങള്‍ : ഒന്ന്. അദ്ധ്യാപന പഠന രീതികളെപ്പറ്റി സ്വന്തം വിശകലനം ,രണ്ട്, മേലധികാരികളുടെ അപഗ്രഥനം , മൂന്നു , സ്വതന്ത്ര ആഡിറ്റര്മാരുടെ വിലയിരുത്തലു കള്‍ എന്നിവയാണ് .
ആഡിറ്റ് ചെയ്യുന്നതിനു നിയതമായ ഒരു ചോദ്യാവലി ഉണ്ടാക്കി യിരിക്കും , സ്ഥാപനത്തില്‍ നിലവിലിരിക്കുന്ന രീതികള്ക്കനു സരിച്ചും ഉദ്ദേശ ലക്ഷ്യങ്ങള്‍ സുഗമമായി നേടാന്‍ ആവശ്യമായതു മനസ്സില്‍ കണ്ടു കൊണ്ടും ശ്രദ്ധാപൂര്വം ഉണ്ടാക്കുന്നതായിരിക്ക ണം ഈ ചോദ്യാവലി.
ഉദാഹരണത്തിനു അദ്ധ്യാപകരുടെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച്: 
ഒരു വിഷയത്തിനു സെമസ്റ്ററില്‍ പരമാവധി എത്ര മണി ക്കൂറുകള്‍ എടുക്കാം, ഒരദ്ധ്യാപകന്‍ എത്ര മണിക്കൂര്‍ ക്ലാസെടുത്തു, കുട്ടികള്‍ എത്രപേര്‍ നിശ്ചിത ക്ലാസുകള്‍ അറ്റന്റു ചെയ്തു, ക്ലാസ്സില്‍ അദ്ധ്യാപകന്‍ കുട്ടികളുടെ സംശയങ്ങള്‍ തൃപ്തി കരമായി ദൂരീകരിക്കുന്നുണ്ടോ, വിഷയത്തില്‍ അദ്ധ്യാപകന് ആവശ്യമായ അറിവുണ്ടോ, പൊതുവേ കുട്ടികളുമായി സ്നേഹ പൂര്വ്വം ആയാണോ പെരുമാറുന്നത്, എത്ര ക്ലാസ് പരീക്ഷകള്‍ നടത്തി, നടത്തിയ പരീക്ഷകള്‍ മൂല്യ നിര്ണയം നടത്തി കുട്ടി കള്ക്ക് നിശ്ചിത സമയത്തിനകം തിരിച്ചു കൊടുത്തോ, മൂല്യ നിര്ണയം നീതി പൂര്വവും പക്ഷപാത രഹിതവുമായിരുന്നോ, ആവശ്യമായ പഠന സഹായ ഉപകരണങ്ങള്‍ ഉപയോഗിക്കു ന്നുണ്ടോ, വീട്ടില്‍ വച്ച് ചെയ്യുന്നതും അല്ലാതെയു മുള്ള ഗൃഹ പാഠങ്ങള്‍ ആവശ്യത്തിനു നല്കിയിട്ടു ണ്ടോ, സെമ്സ്റ്റര അവസാനം ഇന്റെ‍ര്ണല്‍ മാര്ക്കില്‍ എത്രപേര്‍ ജയിച്ചു, തോറ്റു, പരമാവധി മാര്ക്കെത്ര, കുറഞ്ഞ മാര്ക്കെ്ത്ര, ആവശ്യമായ അട്റ്റണ്ട ന്സില്‍ കുറവുള്ളവരെത്ര എന്നിങ്ങനെ വളരെ വിശദമായ വിവരങ്ങള്‍ ആണ് ശേഖരിക്കുക.

അദ്ധ്യാപകര്ക്കും വിദ്യാര്‍ഥികള്ക്കും മേലധ്യക്ഷന്മാര്ക്കും മറ്റധികാരികള്ക്കും എല്ലാം വേറെ വേറെ ചോദ്യാവലികള്‍ ഉണ്ടായിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും