94 :അമേരിക്കയും രണ്ടാം ലോകമഹായുദ്ധവും

 അല്പം ചരിത്രം . രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ ഹിറ്റ്ലറുടെ ജെര്മ്മനിയും ഫ്രാന്സും ബ്രിട്ടനും തമ്മിൽ ആയിരുന്നു. എന്നാൽ അമേരിക്ക അതിൽ പങ്കെടു ിരു ന്നില്ല. അന്ന് അമേരിക്കയുടെ പ്രധാനപ്പെട്ട ഒരു തുറമുഖമായിരുന്നു ഹവായിയിൽ ഉള്ള പേൾ ഹാര്ബർ. പെട്ടെന്ന് 1941 ഡിസംബര്‍ ഏഴിന് രാവിലെ 7.55നു ജപ്പാന്റെ 180 പോറ്വിമാനങ്ങൾ പേൾഹാര്ബറിൽ നങ്കൂരമിട്ടിരുന്ന അമേരിക്ക യുടെ കപ്പൽപടയെ ബോംബ്‌ ചെയ്തു. പോള ണ്ടിനെ ആക്രമിച്ചതോ, ബ്രിട്ടനുമായുള്ള യുദ്ധ മോ , എന്തിനു യഹൂദരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമോ അല്ല, ഈ ഒരൊറ്റ ആക്രമണം ആണ് അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തി ലേക്ക് വലിച്ചിഴച്ചത്.
ആയിരത്തിലധികം നാവികരാണു അന്ന് മരിച്ചത്. അവരുടെ സ്മരണക്കായി ഉണ്ടാക്കിയതാണ് അരിസോണാ സ്മാരകം. അന്ന് ഏറ്റവും കൂടു തൽ നാശ നഷ്ടം സംഭവിച്ച കപ്പലായിരുന്നു യു എസ് എസ് അരിസോണ. നാല് വിമാനങ്ങളിൽ നിന്നുള്ള ബോംബു കൾ അതിൽ പതിച്ചു. മൂന്നെ ണ്ണം അതിനു വളരെ അടുത്തും. 800കിലോഗ്രാം ഉണ്ടായിരുന്ന അവസാനത്തെ ബോംബിൽ കപ്പൽ രണ്ടായി മുറിഞ്ഞു. അന്ന് നശിപ്പിക്കപ്പെട്ട മുങ്ങി ക്കപ്പലിന്റെ അവശിഷ്ടങ്ങള്ക്ക് കുറുകെ ആണ് 187 അടി നീളമുള്ള ഈ സ്മാരകം നിര്മ്മിച്ചത്. അന്ന് മരിച്ച 1177 നാവികര്‍ ഇവിടെ അന്ത്യ വിശ്രമം കൊള്ളു ന്നു. അവരുടെ പേരുകൾ മാര്ബിൾ ശിലയിൽ ഈ സ്മാരകത്തില്‍ ഭിത്തി യില്‍ കൊത്തി വച്ചിരിക്കുന്നു. അമേരിക്ക യിൽ ഉള്ള മറ്റു പല യുദ്ധ സ്മാരകങ്ങളിൽ നിന്നും അതുല്യമായതായി ഈ സ്മാരകം കണക്കാക്ക പ്പെടുന്നു.
ഒയാഹു ദ്വീപിന്റെ കാറ്റുള്ള ഭാഗത്തെ ഒരു പ്രധാന കാഴ്ചയാണ് സമുദ്ര ജീവികളുടെ പാര്ക്ക് . ഡോള്ഫിനുകളുടെയും സീലുകളുടെയും കൂടെ കളിക്കാനും ഇവിടെ സൗകര്യം ഉണ്ട്. ഡോള്ഫിനുകൾ മനുഷ്യരുമായി നല്ലവണ്ണം ഇണങ്ങുന്നവയാണ്. അവയെക്കൊണ്ടു പല കളികളും പരിശീലകര്‍ ചെയ്യി ക്കുന്നു. ഓരോ കളി കഴിയുമ്പോഴും കുട്ടികള്ക്ക് മുട്ടായി കൊടുക്കുന്നതുപോലെ അവയ്ക്ക് മീന്‍ കൊടുത്തു സന്തോഷിപ്പിച്ചു കൊണ്ടിരിക്കണം എന്ന് മാത്രം. സീലുകളുടെ കയ്യടിയും ആംഗ്യ ഭാഷകളും കൊണ്ടുള്ള പ്രകടനങ്ങളും കാണിക ളെ ചിരിപ്പിക്കുന്നു. എല്ലായിടത്തും പ്രവേശന ഫീസ്‌ കുറവൊന്നും അല്ല. ഇരുപതു ഡോളറും അതിലധികവും. സമയത്തിന്റെയും സാമ്പത്തിക ത്തിന്റെയും കുറവ് കൊണ്ടു ഞങ്ങൾ അവിടെ കൂടുതൽ സമയം ചിലവാക്കിയില്ല. അവിടെ ഒരു ഡോളര്‍ കൊടുത്താൽ ചെമ്പില്‍ ഉള്ള ഒരു പെനി അടിച്ചു പരത്തി നമ്മുടെ ഇഷ്ടമുള്ള ചിത്രം ആലേ ഖനം ചെയ്തു തരും. നമ്മുടെ നാട്ടിൽ ആണെ ങ്കില്‍ അംഗീകൃത നാണയങ്ങൾ രൂപാന്തരം വരുത്തുന്നത് ശിക്ഷാര്ഹമാണല്ലോ. അമേരി ക്കയിൽ പലയിടത്തും ഇത് ചെയ്യുന്നു. വലിയ നാണയങ്ങൾ ഇങ്ങനെ ചെയ്യാറില്ല.
വൈകുന്നേരം ആയപ്പോൾ ഞങ്ങൾ തിരിച്ചെത്തി. അന്നാണ് കൊണ്ഫെരെസിന്റെ പ്രധാന ഡിന്നര്‍. അഥവാ ബാന്ക്വേ . ഉച്ച ഭക്ഷണം പരിമിതമായത് കൊണ്ടു രാത്രിയെങ്കിലും വല്ലതും കഴിക്കാമെന്ന് കരുതി അവിടെ എത്തി. ഇരുപതിനായിരം രൂപ രെജിസ്ട്രേഷന്‍ ഫീസ്‌ കൊടുത്തതില്‍ ഉള്പെട്ടതാ ണ് ഈ പ്രത്യേക ഡിന്നര്‍. വിശപ്പുണ്ടായത് മാത്രം മിച്ചം. ഡിന്നര്‍ വിഭവങ്ങൾ ഒന്നും തന്നെ നമുക്ക് ഭക്ഷിക്കാന്‍ പറ്റുന്നതല്ലായിരുന്നു. നൂഡില്സ് പോലെ എന്തോ ഒരു സാധനവും ഐസ്ക്രീമും മാത്രം കഴിച്ചു യുനിവേര്സിറ്റിയിലേക്ക് തിരിച്ചു.
യൂണിവെര്സിറ്റി ഫാകല്റ്റി ഹൌസിലെ അന്തേ വാസികളുടെ പേരില്‍ പ്രൊഫ. നഹാത്ത എന്ന പേര്‍ കണ്ടു. അദ്ദേഹത്തെ കാണാന്‍ താല്പര്യം ഉണ്ടെ്ന്നു ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. എതാ യാലും അദ്ദേഹത്തെ ലിഫ്റ്റില്‍ വച്ച് കണ്ടു മുട്ടി. ഡല്ഹിയിൽ നിന്നും വന്ന ഒരു ഇന്ഗ്ലിഷ് പ്രഫസര്‍ ആണ്. എഴുപതു വയസ്സെങ്കിലും കാണും നല്ല ഒക്സ്ഫോര്ഡ് ഇന്ഗ്ലിഷ് സംസാരിക്കുന്നു. പ്രായം സംസാരത്തില്‍ അറിയാനേ ഇല്ല. നമ്മുടെ നാട്ടിൽ പ്രൊഫസര്മാര്‍ അൻപത്തഞ്ചു വയസ്സില്‍ പിരി യുന്നത് ആലോചിക്കുക. മുപ്പതോ അതിലധിക മോ വര്ഷം പ്രവൃത്തി പരിചയം ഉള്ള ആരോഗ്യമു ള്ള പ്രൊഫസര്‍മാരെ അൻപത്തഞ്ചു വയസ്സ് കഴിഞ്ഞു വീട്ടില്‍ ഇരുത്തുന്നത് എന്ത് കഷ്ടമാണ്. അവരുടെ നീണ്ട കാലത്തെ അദ്ധ്യാപനപരിചയം വിദ്യാർത്ഥികള്ക്ക് നഷ്ടപ്പെടുന്നു. ഒരു പക്ഷെ അവര്‍ നമ്മുടെ പാരലൽ കോളേജുകളില്‍ അഥവാ സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്നുണ്ടാവും. (ക്ഷമിക്കണം, ഇത് പൊതുവായ കാര്യം പറഞ്ഞു എന്നെ ഉള്ളൂ. ഞാന്‍ 65 വയസ്സിലാണു NIT യില്‍ നിന്നു പിരിഞ്ഞതു. അതിനു ശേഷം 5 വര്ഷം കുറ്റിപ്പുരം MES കോളേജില്‍   ജോലി ചെയ്യുകയും  ചെയ്തു )

അവസാനത്തെ ദിവസം അവസാനത്തെ സെഷ നിൽ ആണ് നമ്മുടെ ബംഗ്ലാ ശ്രീമതിയുടെ പ്രബന്ധം. മിക്കവാറും എല്ലാവരും തന്നെ പോയി ക്കഴിഞ്ഞു. ശ്രീമതി പ്രബന്ധം അവതരിപ്പിച്ചപ്പോൾ റെഡ്ഢിയും ഞാനും സെഷന്‍ ചെയര്മാനും കോചെയര്മാനും ഉള്‍പ്പെടെ ആകെ അഞ്ചു പേര്‍ മാത്രം . ഏതായാലും നാട്ടുകാരിയെ സന്തോഷി പ്പിക്കാന്‍ ഞങ്ങൾ അവിടെ ഇരുന്നു. നാട്ടുകാരി അമേരിക്കൻ വൻകരയിൽ ചില സര്വ‍കലാ ശാലകൾ സന്ദര്ശിച്ച ശേഷമേ നാട്ടിലെക്കുള്ളൂ എന്ന് പറഞ്ഞു. ഒരു മാസത്തോളം നീണ്ട സന്ദര്ശന പരിപാടി ആണ് അവരുടേത്. അതുകൊണ്ടു റെഡ്ഢിയോടും ബംഗ്ലാശ്രീമതിയോടും അവിടെ വച്ച് തന്നെ യാത്ര പറഞ്ഞു.

ഹവായിയിലെ മറ്റു കാഴ്ചകൾ ഹവായി ദ്വീപ സമൂഹത്തിലെ ഏറ്റവും വലുതായ ഹവായി ദ്വീപിൽ ആണ്. സജീവമായ അഗ്നിപർവതങ്ങൾ ഉള്ളതു അവിടെയാണ്. അവിടെക്ക് വിമാനത്തിൽ പോകണം. നമ്മുടെ മിനിക്കൊയി ദ്വീപിൽ നിന്നു മറ്റു ദ്വീപുകളിലെക്കു പോകുന്നതിനുള്ളതുപോലെ ബോട്ടുകൾ ഇല്ല. ദൂരവും വളരെ കൂടുതൽ ആണു. മുന്കൂ്ട്ടി പ്ലാൻ ചെയ്യാതിരുന്നതു കൊണ്ടും സാമ്പ ത്തികം അനുവദിക്കാതതു കൊണ്ടും അതൊ ഴിവാക്കി. പോരാഞ്ഞ് പിറ്റേ ദിവസം തിരിച്ചു പുറപ്പെടുകയും വേണം. വൈകുന്നേരം തിരിച്ചു വന്നതിനു ശേഷം ബംഗാളി സുഹൃത്തുക്കളെ കണ്ടു നന്ദി അറിയിച്ചു. യാത്ര പറഞ്ഞു പോന്നു. മടക്ക യാത്രയില്‍ സിംഗപൂരില്‍ രണ്ടു ദിവസത്തെ താമസം ഉണ്ട്. അതിനു കാരണവും ഉണ്ട് .
യു ട്യുഉബില്‍ കണ്ട ഒരു വിഡിയോയുടെ ലിങ്ക് താഴെക്കൊടുക്കുന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും