95 :കൊണ്ഫരന്‍സും ഷൈലോക്കിന്ടെ കുടുംബക്കാരനായ സ്പോണ്സരും
ഒരു സ്ഥാപനത്തെപ്പറ്റി മറ്റുള്ളവരറിയുന്നത് പല രീതിലാണല്ലോ. പ്രത്യേകിച്ചും വിദ്യാഭ്യാസസ്ഥാപ നങ്ങളാകുമ്പോള്‍ പൊതുജനങ്ങള്ക്കു സ്ഥാപനങ്ങളെ പറ്റി അറിയാന്‍ മുപ്പതോളം വര്ഷ്ങ്ങള്‍ മുമ്പ് അവസരങ്ങള്‍ കുറവായിരുന്നു. ഇന്നാണെങ്കില് സ്ഥാപനത്തിന്റെ വെബ്സൈ റ്റില്‍ പോയി വിവരങ്ങള്‍ അറിയാം. നല്ല സ്ഥാപനങ്ങള്‍ വ്യാജമായ കാര്യങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ ഇടുകയില്ല. ചില പ്രൈവറ്റ് സ്ഥാപനങ്ങള്‍ പൊതുജനങ്ങളെ കബളിപ്പ്ക്കാന്‍ അവര്ക്കുള്ളത് പെരുപ്പിച്ചു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുള്ള കാര്യം മറക്കുന്നില്ല.
198൦ – 90 കളില്‍ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ മാര്ഗങ്ങള്‍ കുറവായിരുന്നു. പത്ര വാര്ത്ത കളില്‍ കൂടിയും സ്ഥാപനങ്ങളുടെ പരസ്യം വഴിയും പ്രവേശന സംബന്ധമായ പ്രോസ്പെ ക്ടസ് വഴിയും സ്ഥാപനത്തില്‍ പഠിച്ച കുട്ടികളുടെയും അവരുടെ രക്ഷിതാക്ക ളുടെയും അഭിപ്രായത്തിലും ഒക്കെ കൂടിയൊക്കെയാണ് മറ്റുള്ളവര്‍ സ്ഥാപനത്തെക്കുറിച്ചറിയുക. വിദ്യാഭ്യാസ്ഥാപനങ്ങളില്‍ നടത്തുന്ന അദ്ധ്യാപ കരുടെ തുടര്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമ്മര്‍/ വിന്റെര്‍ സ്കൂളുകളും മറ്റു ഹ്രസ്വകാല കോഴ്സുകളും ഇത്തരം പരസ്യത്തിനു പ്രയോജ നപ്പെടുന്നു. ഇന്ന് മിക്കവാറും എല്ലാ സ്ഥാപനങ്ങ ളും ദേശീയ അന്തര്‍ ദേശീയ കൊണ്ഫരന്സു കള്‍ നടത്തുന്നു, ഇതേ ലക്ഷ്യത്തിനു വേണ്ടി. നമ്മുടെ നാട്ടിലെ സ്വാശ്രയ കോളേജുകള്‍ ഇതില്‍ ഇന്ന് മത്സരിക്കുന്നുണ്ടോ എന്ന് പോലും തോന്നുന്നു. IEEE ( Institution of Electrical and Electronics Engineers), IEI ( Institution of Engineers India) മുതലായ പ്രൊഫഷനല്‍ സംഘടനകളുടെ സാങ്കേതിക സഹായത്തോടെ ആണ് ഇത്തരം കൊണ്ഫരന്സുകള്‍ നടത്തു ക. വിദേശത്ത് നിന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന അദ്ധ്യാപകരും ഗവേഷണ വിദ്യാര്ഥി്കളും അവരുടെ ഗവേഷണ പ്രബന്ധ ങ്ങള്‍ അവതരിപ്പിക്കാന്‍ വരുന്നു. രണ്ടോ മൂന്നോ ദിവസം കൊണ്ഫെര്ന്സില്‍ പങ്കെടുത്ത് പുതിയ കൂട്ടുകാരെയും അവരവരുടെ ഗവേഷണ മേഖലയില്‍ പ്രവര്ത്തിക്കുന്നവരുമായി ചങ്ങാത്തം കൂടി നല്ല ഓര്മ്മകളോടെ തിരിച്ചു പോകുമ്പോള്‍ സ്ഥാപന ത്തിന്റെ പ്രശസ്തി വര്ദ്ധിക്കുന്നു.
ആര്‍ ഈ സി യില്‍ ആദ്യകാലത്ത് ഇങ്ങനെ യുള്ള സംഭവങ്ങള്‍ ഒന്നും നടക്കുന്നില്ലായി രുന്നു. സംസ്ഥാനതലത്തില്‍ ഒന്നോ രണ്ടോ ഏകദിന സെമിനാറുകള്‍ വല്ലപ്പോഴും മാത്രം നടത്തിയിരുന്നു. എന്നാല്‍ 1983 ല്‍ പുതിയ പ്രിന്സിപ്പാള്‍ നേതൃത്വംഏറ്റെടുത്തപ്പോള്‍ ഇത്തരം പരിപാടികള്ക്ക് പ്രോത്സാഹനം നല്കി തുടങ്ങി. രണ്ടോ മൂന്നോ ദിവസം നീണ്ടു നില്ക്കു ന്ന കൊണ്ഫരന്സ് ആണെങ്കിലും അതിന്റെ പിന്നില്‍ ആറോ എട്ടോ മാസത്തെ ഒരു കൂട്ടം ആള്ക്കാരുടെ തീവ്രമായ പരിശ്രമം ഉണ്ടാവും. ഇത്തരം കൊണ്ഫെരന്സ്് വിജയകരമായി നടത്തുവാന്‍ കൂട്ടായ പ്രവര്ത്തനം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. . ഇതിനു വേണ്ട പണം സര്ക്കാ്ര്‍ സര്ക്കാ്രേതര സ്ഥാപനങ്ങളില് നിന്ന് (സ്പോന്സര്‍) സംഭാവനയായി പിരിച്ചെടുക്കുകയാണ് പതിവ്, ചെറിയ ഒരു ഭാഗം രെജിസ്ട്രേഷന്‍ ഫീസ് ഇനത്തിലും ലഭിക്കും. കുട്ടികള്ക്കും അധ്യാപകര്ക്കും ഈ വക സംഭവങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഉണ്ടാകുന്ന പരിചയം ആണ് പ്രധാന പ്രയോജനം.
അങ്ങനെ ആര്‍ ഈ സി യിലെ ആദ്യത്തെ ദേശീ യ കൊണ്ഫരന്സ് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്റെ ( Indian Society for Technical Education) വാര്ഷിക സമ്മേളനം ആയി രുന്നു. ഇന്ത്യന്‍ സാങ്കേതിക വിദ്യാഭ്യാസ സംഘടന ആദ്യം സാങ്കേതിക സ്ഥാപ നങ്ങളുടെ പ്രിന്സിപ്പല്‍മാരുടെ സംഘടനയാ യാണ് തുട ങ്ങിയത്.
സാങ്കേതികസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെയും അവിടെ പഠിക്കുന്ന വിദ്യാര്ഥികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന സ്ഥാപനമാണിത്. അടുത്ത കാലത്ത് കിട്ടിയ കണക്കനുസരിച്ച് 102985 അദ്ധ്യാപകരും 5.5 ലക്ഷം വിദ്യാര്ഥി കളും, 2410 സ്ഥാപനങ്ങളും ഇതില്‍ അംഗങ്ങളാണ്. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിലെ ഏറ്റവും ഉയര്ന്ന ഉപദേശക സ്ഥാപനമായ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌന്സലിന്റെ ( All India Council for Technical Education AICTE ) സഹായക സംഘടനയുമാണിത്. അദ്ധ്യാപകരുടെ തുടര്‍ വിദ്യാ ഭ്യാസത്തിനും മറ്റും ഹ്രസ്വ കാല കോഴ്സുകള്‍ സംഘടിപ്പിക്കാന്‍ ധനസഹായം അതു നടത്തുന്ന സ്ഥാപനങ്ങള്ക്ക് ലഭ്യമാക്കുന്നത് ഇവര്‍ വഴിയാണ്. അദ്ധ്യാപകര്ക്ക് പഠിപ്പിക്കാനും വിദ്യാര്ത്ഥികള്ക്ക് പഠിക്കാനും ഉള്ള പല ഉപകരണങ്ങളും സി ഡി കളും മറ്റും പഠന സഹായികളും ഉണ്ടാക്കുകയും ഇതിന്റെ ലക്ഷ്യമാണ്. ചുരുക്കത്തില്‍ ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ ISTE ചെയ്യുന്ന സംഭാവനകള്‍ അളവറ്റതാണ്. ഈ സ്ഥാപനം എല്ലാ വര്ഷവും സംഘടിപ്പിക്കുന്ന വാര്ഷിക സമ്മേളനം ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വച്ചാണ് നടത്തുന്നത്. 1994 വാര്ഷിക സമ്മേളനം കോഴിക്കോട് ആര്‍ ഈ സി യില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു. ഡിസംബര്‍ 17 മുതല്‍ 19 വരെ ആയിരുന്നു ഈ സമ്മേളനം. “സാങ്കേതിക വിദ്യാഭ്യാസം ആഗോളീകരണ ത്തിന്റെ നിഴലില്‍ “ എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന വിഷയം.
കോളേജിലെ എല്ലാ ഡിപ്പാര്ട്ട്മെന്റുകളും സഹകരിച്ചായിരുന്നു ഈ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തിയത്. പ്രിന്സിപ്പാള്‍ അദ്ധ്യക്ഷനായ സംഘാടക സമിതിയില്‍ ഞാനും അംഗമായിരുന്നു. മുഖ്യാഥിതി ആയി വന്നത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാക രനായിരുന്നു.പണ്ടു രാജന്‍ കേസ് കാലഘട്ടത്തില്‍ ആര്‍ ഈ സി യിലെ കുറ്റാരോപണം മൂലം മന്ത്രി പദം നഷ്ടപ്പെട്ട അദ്ദേഹം ആ കാലമൊക്കെ കഴിഞ്ഞു മുഖ്യമന്ത്രി ആയതിനു ശേഷം ആര്‍ ഈസി യില്‍ ആദ്യമായി വരുകയായിരുന്നു. കുട്ടികളുടെ പ്രതിഷേധം ഉണ്ടാകും എന്ന് സംശ യം ഉണ്ടായിരുന്നു , അതുകൊണ്ടു ഇരട്ടി പോലീസു കാരെ നിയോഗിച്ചിരുന്നു. എങ്കിലും അനിഷ്ട സംഭാവങ്ങള്‍ ഒന്നും ഉണ്ടായില്ല. സമ്മേ ളനം കെ കരുണാകരന്‍ ഉദ്ഘാടനം നടത്തി പ്രസംഗിച്ചു. തുടര്ന്നു നടന്ന സമ്മേളനം വന്‍ വിജയമായിരുന്നു.
അതിനിടയില്‍ ഒരു രസകരമായ സംഭവം ഉണ്ടായി. മൂന്നു ദിവസത്തെയും ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്നത് സ്പോന്സര്‍ ചെയ്തത് തമിഴ് നാട്ടിലെ എം ജി ആര്‍ സര്വകലാ ശാലയുടെ അദ്ധ്യക്ഷനായ ജെപ്പിയാര്‍ ആയിരു ന്നു. ജെപ്പിയാര്‍ ദിവംഗതനായ എം ജി രാമച ന്ദ്രന്റെ ഡ്രൈവര്‍ ആയിരുന്നു എന്നും അദ്ദേഹം മരിച്ചപ്പോള്‍ വീട്ടില്‍ നിന്നും വിലപ്പെട്ട സാധന ങ്ങള്‍ കയറ്റിയ ഒരു ലോറി അയാള്‍ കടത്തിയെ ന്നും അതില്‍ നിന്ന് ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പടിപടി യായി വളര്ന്നു. എഞ്ചിനീയറിംഗ്, മെഡിക്കല്‍ തുടങ്ങിയ പല കോളെജുകളും മറ്റുമായി ഒരു സര്വ കലാശാലയായി വളര്ന്നതായിരുന്നു. ഇപ്പോഴും തമിഴ് നാട്ടിലെ പ്രധാനപ്പെട്ട ഒരു പ്രൈവറ്റ് സര്വകലാ ശാല ആകുന്നു ഇത്. അച്ചടക്കത്തിന് പ്രസിദ്ധമായ അവിടെ ജെപ്പിയാര്‍ തെറ്റ് ചെയ്യുന്ന കുട്ടികളെ മാത്രമല്ല അദ്ധ്യാപകരെ പ്പോലും നിഷ്കരുണം അടിക്കാന്‍ വരെ ഇദ്ദ്ദേഹം തയ്യാറായിരുന്നുവത്രേ. എല്ലാവര്ക്കും ഇദ്ദേഹത്തെ ശരിക്കും ഭയം ആയിരുന്നു എന്ന് ഞാന്‍ അവിടെ ഒരു AICTE സംഘത്തിന്റെ കൂടെ പരിശോധനയ്ക്ക് പോയപ്പോള്‍ നേരിട്ട് കണ്ടതാണ്. അവരുടെ കീഴില്‍ ഉള്ള ഹോട്ടല്‍ മാനെജ്മെന്ടു കോളേജുകളിലെ കുട്ടികള്‍ ആണ് ഭക്ഷണം ഉണ്ടാക്കുന്നതിനും വിളമ്പാനും സഹായിക്കുന്നത്. തമിഴ് നാട്ടില്‍ നിന്നും നേരിട്ട് അരി, പച്ചക്കറി , എണ്ണ ഇവയെല്ലാം ലോറിയില്‍ കൊണ്ടു വന്നിരു ന്നു. ഒന്നാം തരാം ഭക്ഷണം ആവശ്യത്തിനു എല്ലാവര്ക്കും കൊടുത്തു വന്നു. ആദ്യ ദിവസവും രണ്ടാം ദിവസവും കാര്യങ്ങള്‍ ഉഷാറായി നടന്നു. . മൂന്നാം ദിവസം ഉച്ച ഭക്ഷണം എല്ലാം തയ്യാറാക്കി വച്ചു കഴിഞ്ഞു. അപ്പോഴാണ് സുഗ്രീവാജ്ഞ , എല്ലാവരും തിരിച്ചു പോവാന്‍ തയ്യാരായിക്കൊ ള്ളാന്‍ . ഉണ്ടാക്കി വെച്ച ഭക്ഷണം വിളമ്പാന്‍ പോലും അനുവദിക്കാതെ ഇതിനു ആജ്ഞാപിക്കാന്‍ എന്താണ് കാരണം ? എല്ലാവര്ക്കും സംശയമായി. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഇതായിരുന്നു. മൂന്നാം ദിവസം രാവിലെ ആയിരുന്നു സംഘടനയുടെ അടുത്ത വര്ഷത്തെ ഭാരവാ ഹികളെ തിരഞ്ഞെടുത്തതു. ഭാരവാഹികളില്‍ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യക്ഷപദം ശ്രീജെപ്പി യാര്‍ ആഗ്രഹിച്ചിരുന്നു. സാധാരണ ഏതെങ്കി ലും സര്വകലാശാലയിലെ വൈസ് ചാന്സലരോ കോളേജുകളിലെ പ്രിന്സിപ്പാള്‍ മാരോ പോലെ യുള്ള വിദ്യാഭ്യാസ വിദഗ്ധരായിരുന്നു മുന്കാല ത്തെ അദ്ധ്യക്ഷന്മാര്‍. എന്നാല്‍ കഷ്ടിച്ച് പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉള്ള എം ജി ആരിന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന യോഗ്യത മാത്രമുള്ള ടിയാനെ സാങ്കേതിക വിദ്യഭ്യാസ സംഘടനയുടെ അദ്ധ്യക്ഷനാക്കാന്‍ ആരും തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പാകം ചെയ്ത ഭക്ഷണം പോലും വിളമ്പാതെ എല്ലാവരോടും പാക് ചെയ്യാന്‍ പറഞ്ഞത്. 2000 ഓളം ആള്ക്കാര്‍ പങ്കെടുത്ത സമ്മേളനം അങ്ങനെ അലങ്കോലം ആകുമെന്ന് തോന്നിയപ്പോള്‍ ഞങ്ങളുടെ പ്രിന്സി്പ്പാളും മറ്റു ചില സീനിയര്‍ അംഗങ്ങളും കൂടി ജെപ്പിയാ രിനെ ഒരു ഉപാദ്ധ്യക്ഷനാക്കി പ്രശ്നം ഒതുക്കി തീര്ത്തു എന്നാണു കേട്ടത്, അരമന രഹസ്യം അങ്ങാടിപ്പാട്ടായി എന്ന് പറഞ്ഞത് പോലെ. ആതിഥേയരായ ഞങ്ങള്‍ വലിയ ഒരു ജാളിത്യ ത്തില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. ഭാഗ്യത്തിന് അതിഥികള്‍ ആരും ഈ സംഭവം അറിഞ്ഞുമില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ