9 :ക്യാപസ്സിലെ ജന സേവനം തൊഴിലാക്കിയവര്‍

കോഴിക്കോട്ടു ആര്‍ ഈ സി ക്യാമ്പസില്‍ താമസിക്കുന്നവര്ക്കു സഹായികളായി നാലഞ്ചു പേര്‍ ഉണ്ടായിരുന്നു. ഇവരെ എല്ലാം പൊതുവേ ആള്ക്കാ ര്‍ ‘കോയ’ എന്ന പൊതുവായ പേരിലാണ് വിളി ച്ചിരുന്നത്‌. ഇവരില്‍ ഓരോരുത്തരുടെയും സ്വഭാവവും രൂപവും അനുസരിച്ച് ‘കോയ’ എന്നു ള്ളതിന് മുമ്പ് ഒരു വിശേഷണം ചേര്ത്താണ് ഇവരെ തിരിച്ചറിഞ്ഞിരുന്നത്. ശരിക്കും അവര്‍ ‘കോയ’ എന്ന പേരിനു എങ്ങനെ അര്ഹരായി എന്ന് ചോദിക്കരുത് എം ടി വാസുദേവന്‍‌ നായരുടെ സിനിമകളിലെ നെല്ലിക്കോട് ഭാസ്കരനെ പ്പോലെയുള്ള നടന്മാര്‍ അവതരിപ്പിച്ചു വന്ന ഒരു നല്ല മനുഷ്യനാവും ഈ ‘കോയ’ മാര്‍. (എന്തിനും ഏതിനും വര്ഗീയത കാണുന്ന ഈ കാല ഘട്ടത്തില്‍ ആരെയും അപഹസിക്കാനോ മോശമാക്കാനോ അല്ല ഇതെന്ന് പ്രത്യേകം ഓര്മ്മപ്പെടുത്തുന്നു.)

അതിലൊരാള്‍ ഞങ്ങള്‍ വന്ന അന്ന് തന്നെ പരിചയപ്പെട്ട അദ്രമാന്‍ കോയ ആയിരുന്നു, കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനും പൊതുവെ എല്ലാവര്ക്കും ഉപകാരിയുമായിരു ന്നത്. തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ വളര്ന്ന ശ്രീമതിക്ക് ആദ്യമൊക്കെ അയാളുടെ രീതികള്‍ അല്പ്പം വെറുപ്പ്‌ തന്നെ ഉണ്ടാ ക്കി എന്നത് സത്യം. അയാള്‍ പറയുന്ന തനി മലബാറന്‍ ഭാഷയില്‍ “മോളെ “ എന്ന വിളി മാത്രമേ ശ്രീമതിക്ക് മനസ്സിലാകുമായിരുന്നുള്ളൂ. കക്ഷി “ മോളെ “ വിളിച്ചു കൊണ്ടു എവിടെയും കയറി വരും, പ്രത്യേകിച്ച് അടുക്കളയിലും മറ്റും കയറു ന്നത് ശ്രീമതിക്ക് തീരെ പിടിച്ചില്ല എന്ന് മുഖഭാവം കൊണ്ടു തന്നെ അറിയാം. പക്ഷെ ഇയാള്‍ എല്ലാവ ര്ക്കും സഹായി ആയിരുന്നു. അതുകൊണ്ടാ യിരുന്നു ഇയാളെ “ജനസേവനം കോയ” എന്നു വിളിച്ചിരുന്നത്.

ആര്ക്കു എന്ത് വേണമെങ്കിലും ഏത് സമയത്തും ചെയ്യാ നും സഹായിക്കാനും അയാള്‍ തയ്യാറായിരുന്നു. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ, ചെയ്യു ന്ന ജോലിക്ക് അയാള്‍ കൃത്യമായി പ്രതിഫലം പറഞ്ഞു വാങ്ങി പോകുന്നു. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാ നോ മറ്റോ ഏല്പ്പിച്ചാല്‍ കൃത്യമായി കണക്കു ബോധിപ്പി ക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചു. ഒരു പൈസയുടെ പോലും വ്യത്യാസം വരുകയില്ല. കക്ഷിയുടെ സേവനങ്ങള്‍ പലതാണ്, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക, ഞായറാഴ്ച ദിവസം എല്ലാവര്ക്കും 7 കിലോമീറ്റര്‍ ദൂരെയുള്ള മുക്കത്ത് നിന്ന് മാംസം വാങ്ങിക്കൊണ്ടു വരുക എന്ന് തുടങ്ങി റേഷന്‍ കാര്ഡ് ഉണ്ടാക്കിക്കൊ ടുക്കുക , മണ്ണെണ്ണ പെര്മി്റ്റ്‌ ശരിയാക്കുക എല്ലാം അയാളുടെ സേവനങ്ങളില്‍ പെടും. ഞായറാഴ്ചത്തെ മാംസം വാങ്ങാനുള്ള ലിസ്റ്റ് തലേദിവസം തന്നെ അയാള്‍ തയാറാക്കും ആവശ്യക്കാരുടെ അളവനുസരിച്ച് ആട്ടിറച്ചി, മാട്ടിറച്ചി , ചിക്കന്‍ ഇവ കാല്‍ കിലോ, അര കിലോ, മുക്കാല്‍ കിലോ, ഒരു കിലോ അങ്ങനെ ഒരു മുപ്പതു വീട്ടു കാര്ക്ക് എങ്കിലും വേണ്ട മാംസം വാങ്ങി കൃത്യ മായി തൂക്കി പൊതിയില്‍ ആക്കി അയാള്‍ വീട്ടില്‍ എത്തിക്കും. അതിന്റെ അളവനുസരിച്ച് വിലയും കമ്മീഷനും വാങ്ങും. ഒരാള്‍ പോലും തൂക്കത്തില്‍ കുറവുള്ളതായോ കമ്മീഷന്‍ കൂടുതല്‍ വാങ്ങിയ തായോ പരാതി പറഞ്ഞിട്ടില്ല. തികച്ചും സത്യസന്ധ മായ രീതി.

റേഷന്‍ കാര്ഡിനും മണ്ണെണ്ണ പെര്മിറ്റിനും അപേക്ഷ ഫോറം പൂരിപ്പിച്ചു വേണ്ട സഹായക തെളിവും ആയി കൊടുത്താല്‍ മൂന്നോ നാലോ ദിവസത്തിനകം താലൂക്ക് സപ്ലെ ആഫീസില്‍ നിന്ന് സാധനം വാങ്ങി വീട്ടില്‍ എത്തിക്കും. കമ്മീഷന്‍ അല്പം കൂടുതല്‍ ആണെന്ന് മാത്രം.

കോളേജു തുറക്കുന്ന സമയത്ത് കുട്ടികളുടെ ബാഗും മറ്റും ഹോസ്റ്റലില്‍ എത്തിക്കുക, പുതിയതായി പ്രവേശനം വാങ്ങി വരുന്നവര്ക്ക് കിടക്കയും ബക്കറ്റും മറ്റും വാങ്ങാന്‍ സഹായിക്കുക, അവസാന വര്ഷം കോഴ്സ് പൂര്ത്തിയാക്കി പോകുന്നവരുടെ സാധനങ്ങള്‍ കോഴിക്കോട്ടു കൊണ്ടുപോയി ടി വി എസ്സില്‍ ബുക്ക് ചെയ്യുക ഇവയെല്ലാം അയാള്‍ ചെയ്യുമായിരുന്നു. ശരിക്കും ഒരു സകലകലാവല്ലഭന്‍ (Jack of all trades !!) തന്നെ ആയിരുന്നു ഞങ്ങളുടെ കോയ.

അയാളില്‍ ഞങ്ങള്‍ കണ്ട ഗുണം രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അപാര കഴിവാണ്. ഞങ്ങള്‍ പറയുമായിരുന്നു ആനയെപ്പോലും മനസ്സില്‍ തളച്ചു സൂക്ഷിക്കാനുള്ള കഴിവു അയാള്ക്കുണ്ട് എന്ന് . മിക്കവാറും എല്ലാ വീടുകളിലും അയാള്‍ നിത്യവും സന്ദര്ശിക്കുക പതിവായിരുന്നു എങ്കിലും മറ്റുള്ള വരെപ്പറ്റി നല്ലത് മാത്രമെ അയാള്‍ പറഞ്ഞിട്ടുള്ളൂ. അയാള്ക്ക് നീരസം തോന്നിയവരെപ്പറ്റി പോലും അയാള്‍ ഒരിക്കലും മോശമായി പറയുകയില്ല. മറ്റുള്ളവരെപ്പറ്റി ഒരു വിവരവും അയാളില്‍ നിന്ന് ആര്ക്കും ചോര്ത്തി എടുക്കാനും സാധിക്കുമായിരുന്നില്ല.

തിരഞ്ഞെടുപ്പ് സമയത്ത് അയാള്‍ വളരെ സജീവമാകും. അയാള്‍ പിടിച്ചിരുന്ന കൊടിയുടെ നിറം പോലും ആര്കും അറിയില്ലാ യിരുന്നു. രഹസ്യങ്ങളുടെ ഒരു കലവറ തന്നെ ആയിരുന്നു അയാള്‍. ഒരു പാര്ട്ടിക്കാ രുടെയും കൊടിപിടിക്കാനോ മുദ്രാവാക്യം വിളി ക്കാനോ ഞങ്ങളുടെ അറിവില്‍ അയാള്‍ പോയിട്ടില്ല എങ്കിലും വ്യക്ത മായ രാഷ്ട്രീയ ബോധം അയാള്ക്കു ണ്ടാ യിരുന്നു. തെരഞ്ഞെടുപ്പ് സമയത്തു എല്ലാവരെയും വോട്ടു ചെയ്യിക്കാന്‍ അയാള്‍ പ്രത്യേകം നിഷ്കര്ഷി ച്ചിരുന്നു. ആര്ക്കു വോട്ടു ചെയ്യണമെന്നു അയാള്‍ പറയുക യില്ല. പക്ഷെ ക്യാമ്പസ്സിലെ മടി പിടിച്ചിരി ക്കുന്ന സ്ത്രീകളെപ്പോലും വോട്ടിംഗ് ബൂത്തിലെ ത്തിക്കാന്‍ അയാള്‍ ഉത്സാഹിച്ചു. സ്വന്തം ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ആരിലും അടിച്ചേല്പിക്കാന്‍ അയാള്‍ മുതിര്ന്നിട്ടുമില്ല. ക്യാമ്പസില്‍ ആരെങ്കിലും റേഷന്‍ വാങ്ങുന്നി ല്ലെങ്കില്‍ അവരുടെ കാര്ഡ് വാങ്ങി ആഴ്ചയില്‍ കിട്ടുന്ന അരി മുഴുവന്‍ അയാള്‍ വാങ്ങി സ്വന്തം വീട്ടിലോ വിവാഹം കഴിച്ചു വേറെ താമസിക്കുന്ന മകളുടെ വീട്ടിലോ എത്തിക്കും. ബക്രീദ് സമയത്ത് അയാളുടെ വീട്ടില്‍ തന്നെ കൊന്നു മുറിച്ച ആട്ടിന്‍ കുട്ടിയുടെ (മൂരിക്കുട്ടന്റെ) മാംസം എല്ലാവര്ക്കും എത്തിച്ചിരുന്നു. ആരും വെറുതെ വാങ്ങുകയില്ല എന്നയാള്ക്കറിയാം , ആരെങ്കിലും പണം കൊടുത്തിലെങ്കിലും അന്ന യാള്ക്ക് പരാതിയില്ല.

അയാള്‍ താമസിച്ചിരുന്നത്‌ ഏകദേശം അഞ്ചു കിലോ മീറ്റര്‍ ദൂരെ ആയിരുന്നു. എഴുപതു വര്ഷ ത്തോളം അയാള്‍ അധ്വാനിച്ചു ജീവിച്ചു. ദിവസേന ചുരുങ്ങിയത് പത്തു കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാവണം അയാള്‍. ഭാര്യയും മക്കളില്‍ ചിലരും ഈ ലോകം വിട്ടുപോയി എങ്കിലും തന്റെ പതിവു ജോലികളൊന്നും അയാള്‍ മുടക്കിയിട്ടില്ല. ഇത്ര നിരന്തരമായ അദ്ധ്വാനം കൊണ്ടോ മറ്റോ അയാള്ക്ക് ‌ 85 വയസു വരെ ഒരസുഖവും ബാധിച്ചതായി ആര്ക്കും അറിയില്ല. അതുകൊണ്ടു തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവ നായിരുന്ന, സഹായി ആയിരുന്ന, അയാള്‍ പെട്ടെന്ന് ഒരു ദിവസം മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പലരുടെയും ജീവിതത്തില്‍ ഒരു വിടവായി ശേഷിച്ചു , രാഷ്രീയക്കാര്‍ പറയുന്ന അര്ത്ഥ്ത്തിലല്ല. ശരിക്കും.

ഇയാളെക്കൂടാതെ വേറെ മൂന്നു ‘കോയാ’മാരും കൂടി ക്യാമ്പസ്സില്‍ ഉണ്ടായിരുന്നു. ഒരാള്‍ ഗാന്ധി കോയ. തലയില്‍ ഒരൊറ്റ രോമം കൂടിയില്ല. തനി ഗാന്ധി. തൊപ്പിമാത്രം ഇല്ല. ഇദ്ദേഹവും പൊതുവേ ക്യാമ്പസ്സിലെ സഹായിയായിരുന്നു,, അദ്രമാന്റത്ര സമര്ത്ഥന്‍ അല്ല. പോരാഞ്ഞു ചെറിയ തോതില്‍ കള്ളത്തരവും ഉണ്ടാ യിരുന്നു. വെക്കേഷന്‍ സമയ ത്ത് ഞങ്ങള്‍ ക്വാര്ട്ടരിനു ചുറ്റും വച്ച വാഴ കുല യ്ക്കുകയാണെങ്കില്‍ കക്ഷി കുല വെട്ടി കടയില്‍ കൊടുത്തു പണം വാങ്ങും. ആരെങ്കിലും ചോദിച്ചാല്‍ സാറ് എന്നെ ഏല്പ്പിച്ചു പോയതാണ് എന്ന് വെട്ടിവിടും. ആരെങ്കിലും ക്രോസ് ചെക്ക് ചെയ്‌താല്‍ സത്യം അറിയാം. വേറെ ഒരാള്‍ പഷണിക്കോയ എന്നാണു അറിയപ്പെട്ടിരുന്നത്. കണ്ടാല്‍ തന്നെ തീരെ അവശന്‍, ആറോ ഏഴോ മക്കള്‍ ഉണ്ടായിരുന്നു അയാള്ക്ക്,പണിയൊന്നും ചെയ്യാന്‍ ഉള്ള ആരോഗ്യമില്ല. കുചേലന്റെ കാര്യം പോലെ. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ കൈ നീട്ടി വാങ്ങും അത്ര തന്നെ. മൂന്നാമന്‍ വിറകു കീറി ജീവിതം കഴിച്ചിരുന്നു, ഞങ്ങള്‍ അയാളെ വിറകുകോയ എന്ന് വിളിച്ചിരുന്നു. കാന്റീ നിലും ഹോസ്റ്റലുകളിലും വിറകു കീറുകയായിരുന്നു അയാളുടെ തൊഴില്‍. അന്ന് പാചകവാതകം പ്രചാരമാ യിരുന്നില്ല. മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന സ്റ്റൌവോ, അറക്കപ്പൊടിയുപയോഗിക്കുന്ന അടുപ്പോ വിറക് കത്തിക്കുന്ന അടുപ്പോ ആയിരുന്നു സാധാരണ ഉപയോഗത്തില്‍ . അതുകൊണ്ടു വിറകു വണ്ടിയില്‍ ഒരുമിച്ചു വാങ്ങി വീട്ടില്‍ വച്ച് ചെറിയ കഷണങ്ങളാക്കി ഉണക്കിയെടുക്കു കയായിരുന്നു പതിവ്. അങ്ങനെ ക്യാമ്പസ് കൊണ്ടു ജീവിതം കഴിച്ചിരുന്ന നാല് നല്ല മനുഷ്യര്‍ ഉണ്ടായിരുന്നു. ഇവരില്‍ എല്ലാം കൊണ്ടു അദ്വിതീയന്‍ ഞങ്ങളുടെ സാക്ഷാല്‍ കോയ , അദ്രമാന്‍ കോയ, തന്നെ. പൊതുവേ ഉപകാരികള്‍, ക്യാപസ്സിലെ താമസക്കാരെ ആശ്രയിച്ചു കുടുംബം പുലര്ത്തിയിരുന്നവര്‍ . അങ്ങനെയും ചിലര്‍ !!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും