14 :ആര്‍ ഈ സി യുടെ ചില പാളിച്ചകളും ഒരു പ്രൊമോഷനും
റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്ന സ്ഥാപനങ്ങളുടെ പ്രധാന ലക്‌ഷ്യം സാങ്കേതിക വിദ്യാഭ്യാസത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും മാതൃകയായി ഓരോ സ്ഥാപനം ഉണ്ടാവുക എന്നതായിരുന്നു. ഖരഗ്പൂര്‍, ബോംബെ , ഡല്ഹി, മദ്രാസ് , കാണ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ മാത്രമായിരുന്നല്ലോ ഐ ഐ ടി ക ള് തുട ങ്ങിയത്. ഇവ എണ്ണത്തില്‍ വളരെ കുറവായത് കൊണ്ടു അതാതു സംസ്ഥാനങ്ങളില്‍ ഓരോ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ടാക്കി തുടങ്ങി. പക്ഷെ ഈ സ്ഥാപനങ്ങളുടെ നിര്മ്മാണത്തിലേക്ക് നയിച്ച വ്യവസ്ഥകളില്‍ തന്നെ പല പാളിച്ചകളും ഉണ്ടായിരുന്നു എന്ന് ക്രമേണ മനസ്സിലായി. ഒന്നാമതായി ഈ സ്ഥാപനങ്ങളുടെ പേരിലുള്ള സമാനതയും സാമ്പത്തിക ഉറവിടവും ഒഴിച്ച് മറ്റൊരു കാര്യത്തിലും ഏകതാന തയൊന്നും ഉണ്ടായിരുന്നില്ല. ഈ സ്ഥാപനങ്ങളുടെ കെട്ടിട നിര്മ്മാണത്തിനും ലബോറട്ടറി ഉപകരണങ്ങള്ക്കും മറ്റും ആവശ്യ മായ മൂലധനച്ചിലവ്(Capital expenditure) പൂര്ണമായും കേന്ദ്ര സര്ക്കാ ര്‍ കൊടുക്കുമായിരുന്നു. ജോലിക്കാരുടെ ശമ്പളം, അനുരക്ഷണ ചിലവുകള്‍ തുട ങ്ങിയ ദൈനം ദിന ചിലവുകള്‍ പകുതി കേന്ദ്രവും പകുതി സംസ്ഥാനസര്ക്കാരും വഹിക്കണം എന്നതായിരുന്നു ധാരണ. ഇവ സ്ഥാപിക്കാന്‍ വേണ്ട സ്ഥലം കണ്ടെത്തുക, വെള്ള വും വൈദ്യുതിയും ആവശ്യത്തിനു കൊടുക്കുക എന്നിവയും സംസ്ഥാന സര്ക്കാരിന്റെ ബാദ്ധ്യത ആയിരുന്നു.
സ്വയംഭരണ സ്ഥാപനങ്ങളായി നിലനിര്ത്തിയ ഇവയുടെ ഭരണ നിയന്ത്രണം ഒരു ഭരണ സമിതി യില്‍ നിക്ഷിപ്തമായിരുന്നു. ഭരണസമിതിയില്‍ കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ പ്രതിനിധി കളും ചില നോമിനേറ്റു ചെയ്യപ്പെട്ട അംഗങ്ങളും ആണ് ഉണ്ടായി രുന്നത്. സംസ്ഥാന സര്ക്കാരിനെ പ്രതിനിധാനം ചെയ്തു സാങ്കേതിക വിദ്യാഭ്യാസ ഡയരക്ട്രര്‍, പൊതു വിദ്യാ ഭ്യാസ സെക്രട്ടരി, ധനകാര്യ സെക്രട്ടറി മുതലായവരും അതാതു സ്ഥലത്തെ യൂണിവെര്സി റ്റിയുടെ പ്രതിനിധിയും ആ മേഖലയിലെ ഒന്നോ രണ്ടോ വ്യവസായ പ്രമു ഖരും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയും ആണ് ഉണ്ടായിരുന്നത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഭരണ സമിതിയുടെ അദ്ധ്യക്ഷനും കോളേജു പ്രിന്സിപ്പല്‍ സെക്രട്ടരിയും ആയിരുന്നു. വര്ഷ ത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഏതാനും മണിക്കൂറുകള്‍ കൂടുന്ന ഭരണസമിതിയുടെ മീറ്റിങ്ങ് പലപ്പോഴും ഔപചാരികമായ ചടങ്ങ് മാത്രമായിരുന്നു. സെക്രട്ടറി യും ചെയര്മാ്നും എടുത്ത തീരുമാനങ്ങള്‍ ശരി വെക്കാന്‍ ഉള്ള ഒരു മീറ്റിങ്ങ് മാത്രം ആയി മാറി. ചുരുക്കത്തില്‍ സര്ക്കാരിന്റെ പണം മുടക്കി നടത്തുന്ന ഒരു പ്രൈവറ്റ് കോളേജിന്റെ നിലയിലേക്ക് ചില ആര്‍ ഈ സി കള് അധ:പതിച്ചു.
സ്ഥാപനം തന്നെ 1860 ലെ സൊസൈറ്റീസ് ആക്ടില്‍ രെജിസ്റ്റര്‍ ചെയ്തതായിരുന്നു. ഇതനു സരിച്ച് ഭരണാധികാരികളും തൊഴിലാളികളും തമ്മില്‍ ഉള്ള ബന്ധം യജമാന ഭ്രുത്യ (Master Servant) ബന്ധമായിരുന്നു. ഇതനുസരിച്ചു എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അടുത്തുള്ള മുന്സ്ഫ് കോര്ട്ടില്‍ കേസ് ഫയല്‍ ചെയ്യാനേ കഴിയൂ, ഹൈക്കോടതിയില്‍ നേരിട്ട് പോകാന്‍ ഉള്ള അവകാശം പോലും നിഷേധിക്ക പ്പെട്ടിരുന്നു. ചിലവിന്റെ 95% ലധികം കേന്ദ്ര സര്ക്കാ്ര്‍ ചിലവാക്കി വന്നു എങ്കിലും ഭരണം പൂര്ണമായും സംസ്ഥാന സര്ക്കാ രിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. പലപ്പോഴും ഭരണം = പ്രിന്സി്പ്പല്‍ + ചെയര്മാ്ന്‍ എന്ന സമവാക്യത്തില്‍ ഒതുങ്ങുമാ യിരുന്നു. കൂടുതല്‍ അധികാരം കയ്യില്‍ വരു മ്പോള്‍ സ്വാഭാവികമായും പല അനാശാസ്യ പ്രവണതകളും ഭരണത്തില്‍ കടന്നു കൂടി (Power corrupts, absolute power corrupts absolutely എന്ന വചനം സത്യമായി വന്നു തുടങ്ങി.) അദ്ധ്യാപകരുടെ ഉയര്ന്ന ലാവണങ്ങളിലേക്ക് നടന്ന പല നിയമനങ്ങളും സംസ്ഥാന സര്ക്കാരി ന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായി എന്ന് ആര്‍ ഈ സി യുടെ ഭരണം പുനരവലോകനം ചെയ്യാന്‍ നിയമിക്കപ്പെട്ട ജയകൃഷ്ണ കമ്മീഷന്‍ അവരുടെ റിപ്പോര്ട്ടി ല്‍ എടുത്തു പറയുകയുണ്ടായി. ജോലിക്കാരില്‍ അദ്ധ്യാപകര്ക്ക് കേന്ദ്ര സര്ക്കാ്ര്‍ നിരക്കിലും അദ്ധ്യാപകേതര ജീവനക്കാര്ക്ക് സംസ്ഥാന സര്ക്കാര്‍ നിരക്കിലും ശമ്പളം ഭരണസമിതി നിശ്ചയിക്കുന്ന വ്യത്യാസങ്ങളോടുകൂടി (mutatis mutandis ) കിട്ടുമായിരുന്നു. അദ്ധ്യാപകരുടെ സംഘടനയായ സ്റ്റാഫ് അസ്സൊസിയെഷന്റെ യും അധ്യാപകേതരരുടെ സംഘടനയായ എന്‍ ടി എസ് ഒ (Non Teaching staff Association) യുടെയും മുറവിളി കൊണ്ടു ഒരു സേവന വ്യവസ്ഥ (Service rules) ഉണ്ടാക്കി ഭരണ സമിതി 1970ആദ്യം പാസാക്കി. ഇത് ശരിക്കും അതുവരെ തുടര്ന്നു വന്ന ശരിയും തെറ്റുകളും ക്രോഡീ കരിച്ചുണ്ടാക്കിയതായിരുന്നു, മുമ്പുണ്ടായിരുന്ന പല ആനുകൂല്യങ്ങളും ഇല്ലാതാക്കുകയും ചെയ്തു കൊണ്ടുതന്നെ..
ആര്‍ ഈ സി കളുടെ ബൈലാസ് അനുസരിച്ച് ഉയര്ന്ന അദ്ധ്യാപക തസ്ഥികകളിലേക്ക് അഖിലേന്ത്യാ പരസ്യ ത്തില്‍ കൂടിയും ഇന്ടെര്വ്യു വഴിയും ആയിരുന്നു നിയമനം നടത്തിയിരുന്നത്. അന്നും ഇന്നും അങ്ങനെ തന്നെ. എന്നാല്‍ അദ്ധ്യാപക ജോലിയില്‍ ആദ്യത്തെ നിയമനം അസോസിയേറ്റ് ലെക്ച്ചരര്‍ എന്നതു മാത്രം ഒരു താല്ക്കാലികമായ സ്ഥാനം ആയിരുന്നു. ലെക്ച്ചരര്‍ പോസ്റ്റുകള്‍ ഒഴിവു വരുന്നതനുസരിച്ച് സീനിയോരിറ്റി അനുസരിച്ച് അസോ. ലെക്ച്ചരര്‍മാരെ ലെക്ച്ചരറായി പ്രൊമോട്ടു ചെയ്യുക പതിവായിരുന്നു. അങ്ങനെ 1969 സെപ്റ്റംബറില്‍ അസോ. ലെക്ച്ചരറായി ജോലിയില്‍ പ്രവേശിച്ച എനിക്കും മെക്കാനിക്കലിലെ രണ്ടു പേര്ക്കും ഒഴിവുവന്ന ലെക്ച്ചരര്‍ പോസ്റ്റിലേക്ക് പ്രൊമോഷന്‍ കിട്ടി. ഇതിന്റെ മെമ്മോ കയ്യില്‍ കിട്ടി ഏതാനും ആഴ്ചകള്‍ കഴിഞ്ഞായിരുന്നു നിശ്ചിത സേവന വ്യവസ്ഥകള്‍ ബോര്ഡി്ല്‍ പാസാക്കിയത്. പുതിയ വ്യവസ്ഥകളില്‍ ഈ പ്രമോഷന് അസോ ലെക്ച്ചരര്‍ പോസ്റ്റില്‍ പ്രൊബേഷന്‍ ( രണ്ടു വര്ഷം) കഴിയണം എന്ന നിബന്ധനയുണ്ടായിരുന്നു. ഈ വുവ്യസ്ഥകള്‍ പാസാക്കിയതിനു ശേഷം ഉണ്ടായ ഒന്ന് രണ്ടു ഒഴിവുകളിലെക്കു ഞങ്ങളുടെ തന്നെ ബാച്ചില്‍ പെട്ട ഒന്നുരണ്ടു പേര്ക്ക് പ്രമോഷന്‍ കൊടുക്കാന്‍ പ്രിന്സിപ്പല്‍ വിസമ്മതിച്ചു. അവരില്‍ ചിലര്‍ സ്റ്റാഫ് അസോസി യേഷന് പരാതി കൊടുത്തു. അല്പം സാങ്കേതികത്വം ആയിരുന്നു പ്രമോഷന്‍ കൊടുക്കാ തിരിക്കാന്‍ കാരണമായി പറഞ്ഞത്. എന്നാല്‍ അസ്സോ സിയെഷന്കാര്‍ പ്രിന്സിപ്പാളിനെ കണ്ടു ഞങ്ങള്‍ മൂന്നു പേര്ക്ക് പ്രമോഷന്‍ കൊടുത്തത് എങ്ങനെ ന്യായീകരിക്കുമെന്നു വാദിച്ചു. പ്രിന്സിപ്പല്‍ അസോസിയേഷന്‍കാരുടെ നിര്‍ബന്ധം ശക്തിയായപ്പോള്‍ ഞങ്ങളുടെ മൂന്നു പേരുടെയും പ്രമോഷന്‍ നിരുപാധികം റദ്ദാക്കി. ഇത് കാണിച്ചു ഞങ്ങള്ക്ക് തന്ന മെമ്മോയില്‍ പ്രിന്സിപ്പല്‍ ഖേദം പ്രകടി പ്പിച്ചു കൊണ്ടു സ്റ്റാഫ് അസോസി യേഷന്റെ മേമ്മോരാണ്ടമായിരുന്നു കാരണമായി കാണിച്ചി രുന്നതു.. ശരിക്കും പഴയ നായര്‍ കുടുംബത്തിലെ അമ്മാവന്മാരുടെ മനോഭാവം അല്ലാതെ മറ്റൊന്നും കാരണം ആയിരുന്നില്ല. “ ഞാന്‍ ചെയ്തത് നിങ്ങള്‍ തെറ്റാണെന്ന് പറഞ്ഞാല്‍ കിട്ടിയവനും ഞാന്‍ കൊടുക്കുന്നില്ല, കൊടുത്തവന്റെയും തിരിച്ചെടു ക്കുന്നു” എന്ന മുടന്തന്‍ ന്യായം. അങ്ങനെ ഏതാനും മാസം അല്പ്പം ശമ്പളം കൂടുതല്‍ കിട്ടിയത് റദ്ദാക്കി , ഞങ്ങള്‍ മറ്റുള്ളവരോടൊപ്പം രണ്ടു വര്ഷം പൂര്ത്തിയായപ്പോഴാണ് ലെക്ചരര്‍ പോസ്റ്റിലേക്ക് പ്രൊമോഷന്‍ ആയതു. പൊതുവേ സ്റ്റാഫ് അസോസിയേഷന്‍ പ്രിന്സിപ്പലിന്റെ പല നടപടികള്ക്കും എതിരായി നിന്നതിന്റെ ഒരേ ഒരു ഫലം ഞങ്ങള്ക്ക് കിട്ടിയ പ്രമോഷന്‍ റദ്ദാക്കുക മാത്ര മായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ