17:കേരളത്തിലെ ഒരു പഴയ ഡോക്ടരെപ്പറ്റി ഒരു കുറിപ്പ്

 (ആമുഖം: ഒരു ഡോക്ടറുടെ ജോലി ഏറ്റവും മാന്യ മായതാണെന്നു കരുതുന്ന ഒരാളാണു ഞാന്. മറ്റുള്ള വരുടെ വേദന കുറയ്ക്കാനും ഒരു പക്ഷേ ഒരു ജീവന് തന്നെ നിലനിറുത്താനും ഒരു ഡോക്ടര്ക്ക് മാത്രമേ കഴി യുകയുള്ളൂ. എന്നാല് ഇന്നു നമ്മുടെ സമൂഹത്തില് പ്രവ റ്ത്തിക്കുന്ന ഡോക്ടറ്മാരില് എത്ര പേര് ഈ കാര്യം മന സ്സിലാക്കുന്നു. കഴിവുള്ള, മനുഷ്യത്വമുള്ള , ദയയുള്ള ഒരു ഡോക്ടറെ സംബ ന്ധിച്ചിടത്തോളം പണം അയാള് ചോദിക്കാതെ തന്നെ, ആള്ക്കാര് കൊടുക്കും, തീര്ച യാണു, എന്നാല് ഇന്നു ഇത്തരം എത്ര ഡോക്ടറ്മാര് ഉണ്ടു? )

രംഗം ഒന്നു:

കാലം 1955-56. എന്റെ ഒരമ്മാവനു ശ്വാസം മുട്ട ലായി തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നത്തെ ആധുനിക രോഗ നിറ്ണയ മാറ്ഗമൊന്നും അന്നില്ല എന്നോറ്ക്കണം. എന്നാല് അവിടത്തെ ഒരു കൂട്ടം ഡോക്ടറ്ര്മാര് പരിശോധിച്ചു അമ്മാവനു ഹൃദയ ത്തിനാണു തകരാറ് എന്നു കണ്ടു പിടിച്ചു. അപകട സാദ്ധ്യത കൂടുതലാണെങ്കിലും ഹൃദയ ശസ്ത്രക്രിയ മാത്രമേ ജീവന് രക്ഷിക്കാന് മാറ്ഗമുള്ളൂ എന്നു തീരുമാനിച്ചൂ. അന്നത്തെ പരിമിതമായ സൌകര്യ ങ്ങളില് ഏതാണ്ടു പത്തു മണിക്കൂറ് നീണ്ടു നിന്ന ശസ്ത്ര ക്രിയ വിജയകരമായി പൂറ്ത്തിയാക്കി, ഒന്നു രണ്ടാഴ്ച വിശ്രമം കഴിഞ്ഞു അമ്മാവന് വീട്ടിലേക്കു പോന്നു. സാധാരണ ജീവിതം നയിച്ചു വന്നു.

രംഗം രണ്ടു. 1970-71. 
കോഴിക്കോട്ടു മെഡിക്കല് കോളെജു. അന്നു അമ്മാവനെ ചികിത്സിച്ച പ്രധാന ഡോക്ടറ് റ്റി ഡി ഗോപാലകൃഷ്ണപിള്ള കോഴിക്കോട്ടു മെഡിസിന് പ്രഫസ്സര് ആണു. അമ്മാവനു ചില സമയത്തു എക്കിട്ടം (എക്കിള് ) തുടര്ച്ചയായി വരുന്നു. അദ്ദേഹത്തിനു പഴയ ഡോക്ടരെ തന്നെ കാണണമെന്നു വാശി. ഞാന് കോഴി ക്കോട്ടു ജോലി യില് ഉണ്ടു എന്നുള്ള വിവരം അറിഞ്ഞു ഒരു രാത്രിയില് , എന്റെ അടുത്തെത്തി. ഡോക്ടറെ കാണണം , എന്താണു വഴി. അന്നും ഇന്നും കോഴി ക്കോട്ടു ഒരു നല്ല ഡോക്ടര്മാരെ കാണണമെങ്കില് രണ്ടാഴ്ചമുമ്പ് ബുക്കു ചെയ്യണം. അമ്മാവന് അല്പ്പം കൃഷിയും മറ്റും നോക്കാനുള്ളത് കൊണ്ടു ഒന്നോ രണ്ടോ ദിവസം മാത്രമേ താമസിക്കാന്‍ പരിപാടി യുള്ളൂ. ഞാന് അന്വേഷിച്ചു. ഡോ. റ്റി ഡി ജി വീട്ടില് വച്ചു രോഗികളെ പരിശോധിക്കാറില്ല ,അമ്മാവ ന്റെ കയ്യില് പഴയ കടലാസുകള് ഒന്നും ഇല്ല, ഓ പി യില് കാണിച്ചു ഡോക്ടറെകാണാനും ചീട്ടു വാങ്ങാനും . എനിക്കു മറ്റു ഡോക്ടറ്മാരെ ആരെയും പരിചയവും ഇല്ല. പഴയ ചികിത്സയുടെ വിവരം പറഞ്ഞപ്പോള്‍ ആരോ പറഞ്ഞു ഡോക്ടര് എട്ടു മണിക്കു കൃത്യമായി വരും . വരുമ്പോള് അദ്ദേഹ ത്തിന്റെ ആഫീസ് മുറിയുടെ വാതില്ക്കല് നിന്നാല് ഒരു പക്ഷേ എന്താണെന്നു ചോദിക്കുമായിരിക്കുമെന്നു. ഏതായാലും ഭാഗ്യം പരീക്ഷിക്കാന് തന്നെ ഞങ്ങള് തീരുമാനിച്ചു.
രംഗം മൂന്നു
പുലറ്ച്ചെ ഞങ്ങള് രണ്ടു പേരും കുളിച്ചു ചാത്തമംഗ ലത്തു നിന്നു ബസ്സില് കയറി 730 മണിക്കു തന്നെ ഡോക്ടറുടെ ആഫീസിന്റെ മുമ്പില്‍ നിലയുറ പ്പിച്ചു. സമയം 755. ഏതാണ്ടു നൂറു മീറ്ററ് അകലെ എത്തി ഡോക്ടറ്. ഞങ്ങളവിടെ നിന്നതു ശ്രദ്ധിച്ചു, പെട്ടെന്നു അദ്ദേഹം അമ്മാവന്റെ അടുത്തേക്കു ഓടി തന്നെ വന്നു “ കൈമളെ, നിങ്ങള് ഇപ്പൊഴും ജീവിച്ചിരിപ്പുണ്ടോ?, എന്തൊക്കെ ആണു വിശേ ഷം?” എന്നു പറഞ്ഞു നേരെ മുറിയിലെക്കു കൊണ്ടു പോയി. എല്ലാ വിവരങ്ങളും ചോദിച്ചറി ഞ്ഞു, “സാരമില്ല, എക്കിട്ടമല്ലേ ,എല്ലാം ശരി യാക്കാം, കൈമള് ഒരാഴ്ച കഴിഞ്ഞു വീട്ടില് പോയാല് മതി” എന്നു പറഞ്ഞു പ്യൂണിനെ വിട്ടു ഒ പി ടിക്കറ്റു വരുത്തി ഒരാഴ്ച മെഡിക്കല് വാറ്ഡില് പ്രവേ ശിപ്പിച്ചു, പൂറ്ണ സസ്യാഹാരി ആയ അമ്മാവനു മുട്ടയും ആട്ടിന് കരളും എല്ലാം ഉള്പെട്ട പ്രത്യേക ഭക്ഷണവും നല്കാന് നിറ്ദേശം കൊടുത്തു. അടുത്ത ഒരാഴ്ച അമ്മാവനെ അദ്ദേഹം അവിടെ താമസി പ്പിച്ചു. (എല്ലാ ദിവസവും വൈകുന്നേരം ഞാനമ്മാ വനെ കാണാന് ചെല്ലുമ്പോള്‍ കോഴിമുട്ടയും പൊരിച്ച ആട്ടിന് കരളും അമ്മാവന് കുഞ്ഞു ങ്ങള്ക്കു കൊടുക്കാന് സൂക്ഷിച്ചു വച്ചു എന്നെ ഏല്പിച്ചിരുന്നു)

15 വറ്ഷം മുമ്പു താന് വിജയകരമായി ചികിത്സിച്ച ഒരു രോഗിയെ തന്റെ വിദ്യാറ്ത്ഥികള്ക്കു അഭി മാന പൂരസ്സരം കാണിച്ചു കൊടുക്കാനും അവറ്ക്കു ക്ലാസ് എടുക്കാനും വേണ്ടി ആയിരുന്നു അതു. മുമ്പു ചികി ത്സിച്ച ഒരു സാധാരണ രോഗിയെ അടുത്തൂണ് പറ്റാറായ കാലത്തും ഓര്മ്മിക്കാനും സ്നേഹപൂര്‍വം പരിചരി ക്കാനും തയ്യാറായ ആ ഡോക്ടറ്ക്കു എന്തു തന്നെ നല്കിക്കൂടാ. ഇത്തരം ഡോക്ക്ടര്‍മാര്‍ നമ്മുടെ പ്രത്യക്ഷ ദൈവങ്ങള് തന്നെ അല്ലേ? അവരല്ലേ ഇന്നും ഈ തൊഴിലിന്റെ മഹത്വം ഉയര്ത്തി്പ്പിടിക്കുന്നത്? എന്തിനും ഏതിനും കമ്മീഷനും മരുന്ന് കമ്പനികളുടെ ഔദാര്യത്തില്‍ അമേരിക്കയിലും പാരീസിലും വിദേശ യാത്ര ഒപ്പിച്ചെടുക്കുന്നവരുമായ ഇന്നത്തെ ചില ഡോക്ടര്മാരോ?
LikeShow more reactions
Comment

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും