7. ആര്‍ ഈ സി ക്യാമ്പസ്സില്‍ താമസം

കല്യാണം കഴിച്ചു ഒരു കൃസ്തുമസ് അവധിക്കാലം കൊണ്ടു അത്യാവശ്യം പോകേണ്ട ബന്ധുവീടു കളിലെല്ലാം പോയി വിരുന്നു പോയി . വിരുന്നു പോകല്‍ ഞങ്ങളുടെ നാട്ടില്‍ പതിവാണ്, അല്ലെങ്കില്‍ നവദമ്പതികള്‍ വിനയമില്ലാത്തവരും അഹങ്കാരി കളുമായി മുദ്രകുത്തപ്പെടും. അതുകൊണ്ടു ഒഴിവാക്കാന്‍ വയ്യ. ഓരോ വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചില്ലെങ്കില്‍ അതും പരാതി. അതുകൊണ്ടു ഇന്നത്തെപ്പോലെ വാഹനസൌകര്യമില്ലെങ്കിലും എല്ലാവരുടെയും വീട്ടില്‍ പോയി എന്ന് വരുത്തി തിരിച്ചു വന്നു, കോഴിക്കോ ട്ടേക്ക് പുറപ്പെടാന്‍ തയാറായി.

പക്ഷെ കോഴിക്കോട്ടു ആര്‍ ഈ സി കാമ്പസില്‍ നേരത്തെ വിവാഹിതരായ പലര്ക്കും പോലും താമസസൗകര്യം ഇല്ല. ആവശ്യത്തിനു സ്റ്റാഫ്‌ ക്വാര്ട്ടറുകള്‍ അന്ന് നിര്മ്മിച്ചിട്ടില്ല. ചാത്ത മംഗലത്ത് ക്യാമ്പസ്സിനു പുറത്ത് താമസിക്കാന്‍ പറ്റിയ വീടുകള്‍ വാടകയ്ക്ക് കിട്ടാനും തീരെയില്ല. അത് കൊണ്ടു, തല്ക്കാലം രണ്ടു മുറികള്‍ മാത്രമുള്ള ഗസ്റ്റ് ഹൌസില്‍ കുറച്ചു ദിവസം കൂടാമെന്നു തീരുമാനിച്ചു. ഗസ്റ്റ് ഹൌസ് ആകുമ്പോള്‍ ഔദ്യോഗിക അതിഥികള്‍ വന്നാല്‍ എപ്പോഴാണെങ്കിലും ഞങ്ങളെപ്പോലെയുള്ളവര്‍ ഒഴിഞ്ഞു കൊടുത്തു കൊള്ളണം എന്നാണു നിബന്ധന. പ്രത്യേകം ഗസ്റ്റ് ഹൌസ് കെട്ടിടം ഒന്നുമില്ല. റോഡരികില്‍ ഉള്ള ക്വാര്ട്ടറുകളില്‍ ഒന്നാണ് താല്ക്കാലിക ഗസ്റ്റ് ഹൌസ്.. അത്യാവശ്യം ഫര്ണീച്ചര്‍ ഉണ്ട്, ഭക്ഷണം തൊട്ടടുത്തുള്ള കാന്ടീനില്‍ നിന്ന് വരുത്താം, ചിലപ്പോള്‍ അവിടെ പോയിക്കഴിക്കുകയും ആവാം. എന്തും വരട്ടെയെന്നു കരുതി അവിടെ ഞങ്ങള്‍ രണ്ടു പേരും കൂടി താമസം തുടങ്ങി. ഒരു വാച്ച്‌മാന്‍ ഉള്ളത് സഹായം ആയി, ഗോവിന്ദമാരാര്‍ എന്ന പ്രായമായ ആളും അശോകന്‍ എന്ന് പേരായ ചെറുപ്പക്കാരനും. രണ്ടു പേരും രാത്രിയും പകലും മാറി മാറി ഡ്യുട്ടിയില്‍ വരും. രണ്ടു പേരും വളരെ സ്നേഹവും വിനയവും ഉള്ളവര്‍. അത്യാവശ്യത്തിനു രാത്രി ഭക്ഷണം കാന്റീനില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്നു തരും.. മറ്റത്യാവശ്യ കാര്യങ്ങള്ക്കും അവര്‍ വലിയ സഹായമായിരുന്നു. ഇതില്‍ മാരാര്‍ പിന്നീട് ഹോസ്റ്റലിലും അശോകന്‍ ഫിസിക്സ് ലാബില്‍ അറ്റണ്ടരും ആയി സ്ഥിരം ജോലിയില്‍ കയറി.

രണ്ടു ദിവസം ഗസ്റ്റ് ഹൌസില്‍ മറ്റാരും ഇല്ലാതെ കഴിഞ്ഞു. മൂന്നാം ദിവസം ഒരു ഗസ്റ്റ് വന്നു, കോഴി ക്കോട് യൂണിവെര്സിറ്റിയിലെ ആദ്യത്തെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ ആയി നിയമിതനായ ഒരു ജേക്കബ് സാറായിരുന്നു അത്. ജര്മ്മ്നിയിലും മറ്റു ചില വിദേശ രാജ്യങ്ങളിലും യാത്ര ചെയ്തു സ്പോര്ട്ട്സി ല്‍ നല്ല അവഗാഹവും ലോക പരിചയവും ഉള്ളയാള്‍. സരസമായ സംഭാ ഷണം. കോഴിക്കോട്ടു യൂണിവെര്സിറ്റിയെ ഇന്ത്യയിലെ  സ്പോര്‍ട്സ് മാപ്പില്‍   മുമ്പിലാക്കാന്‍  ശ്രമിച്ചു വിജയിച്ചയാള് തന്നെ. ശ്രീ ജേക്കബും കൂടി വര്ത്തമാനം പറയുമ്പോള്‍ ആദ്യമാദ്യം മടിച്ചു നിന്നു എങ്കിലും പിന്നീട് ശ്രീമതിയും നല്ല കേള്വിക്കാരിയായി കൂടെ കൂടി . അങ്ങനെ കുറെ ദിവസം കഴിഞ്ഞു. പിന്നീടാണ് പ്രശ്നം രൂക്ഷമായത്. കോളേജില്‍ ഏതോ മീറ്റിങ്ങിനു നാല് പേര്‍ വരുന്നു. അവര്‍ കുറച്ചു ദിവസം ഇവിടെ ഉണ്ടാവും. അതുകൊണ്ടു ഞങ്ങള്‍ ഒഴിഞ്ഞു കൊടുക്കണം. ഭാഗ്യത്തിന് അത്യാവശ്യം വസ്ത്രങ്ങളും ക്ലാസ് എടുക്കാനുള്ള പുസ്തകങ്ങളും മാത്രമേ കയ്യില്‍ ഉള്ളൂ. അപ്പോള്‍ താമസം മാറ്റാന്‍ ഏതാനും മിനുട്ടുകളുടെ നോട്ടീസ് മതി. പക്ഷെ എവിറെയോട്ടാണ് താമസം മാറ്റുക എന്നതായി രുന്നു പ്രശ്നം ?

ആര്‍ ഈ സി ക്യാമ്പസ്സില്‍ ക്വാര്ട്ടറുകള്‍ വിവിധ ടൈപ്പ്കളായി തരം തിരിച്ചിരുന്നു. A,B,C,D,E,F,G,H തരങ്ങള്‍. ഇതില്‍ A ടൈപ്പ് പ്രിന്സിപ്പാളിന് മാത്രം ഉള്ളത്. അന്ന് അത്തരം ഒന്നും ഇല്ല. രണ്ടാമത്തെ B ടൈപ് പ്രഫര്സ്മാര്ക്കുള്ളത്. അന്ന് ഒരെണ്ണം മാത്രമേ ഉള്ളൂ അത്. ആദ്യത്തെ പ്രിന്സിപ്പലാ യിരുന്ന ഡോ എം വി കേശവറാവു താമസിച്ചിരുന്ന കെട്ടിടം. മുകളില്‍ വലിയ ഒരു ഹാളും താഴെ ഏതാനും മുറികളും ഉള്ള ഒരു കെട്ടിടം. അദ്ദേഹം സായി ബാബ ഭക്തനായിരുന്നതു കൊണ്ടു പ്രാര്ഥനായോഗവും മറ്റും നടത്താന്‍ സൌകര്യമാക്കി ഉണ്ടാക്കിയ കെട്ടിടം. C ടൈപ് റോഡരികില്‍ ഉള്ള രണ്ടു കെട്ടിടം മാത്രം . രണ്ടിലും ഈരണ്ടു ക്വാര്ട്ട ര്‍. അതില്‍ ഒന്നാണ് ഗസ്റ്റ് ഹൌസായി ഉപയോഗിക്കുന്നത്. മറ്റു മൂന്നു ക്വാര്ട്ടുറുകളിലും സീനിയറായ അദ്ധ്യാപകര്‍ താമസിക്കുന്നു. ഫ്രാന്സിൂലെ ഒരു യൂണീവെര്സിറ്റിയില് നിന്ന് പി എച് ഡി നേടിയ സിവില്‍ വകുപ്പിലെ ഡോ രഘുനാഥന്‍ , സിവിളിലെ തന്നെ മാണിക്ക ശെല്വം എന്നിവരായിരുന്നു താമസം. ലെക്ചരര്മാര്ക്കുള്ളതു D ടൈപ്പാണ്. കുറച്ചെണ്ണം മാത്രമേ ഉള്ളൂ. അതുകഴിഞ്ഞ് E ടൈപ്പ് അസോ സിയെറ്റ് ലെക്ച്ചരര്‍മാര്കും വര്ക്കുൂ ഷോപ്പിലെ ഫോര്മാന്‍ മുതലായവര്ക്കും അതില്‍ താഴെ ഉള്ളവര്ക്കു F ടൈപ്പും അദ്ധ്യാപകേതര ജീവനക്കാര്ക്ക്ന G , H ടൈപ്പുകളും.

ആവശ്യത്തിനു ക്വാര്ട്ട്റുകളില്ലാത്തതു കൊണ്ടു അപൂര്വ്വം അദ്ധ്യാപകര്‍ F ടൈപ്പിലും താമസം ഉണ്ട്. മെക്കാനിക്കല്‍ ഡിപ്പാര്ട്ടു മെന്റിലെ കെ പി സാം എന്ന സാറിന്റെ ഭാര്യ പ്രസവത്തിനു വീട്ടില്‍ പോകുന്നു എന്ന് കേട്ട് ആരോ പറഞ്ഞു അദ്ദേഹത്തിനോടു ചോദിച്ചാല്‍ തല്‍ക്കാലം ഒന്ന് രണ്ടു മാസം അവിടെ തങ്ങാന്‍ കഴിയുമോ എന്ന് നോക്കിയാലോ എന്ന്. എനിക്ക് സാറിനെ അത്ര പരിചയമില്ലെങ്കിലും ആരോ വഴി ചോദിച്ചു. സാറിന് തല്ക്കാലം ബാച്ച്ലര്മാര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ താമസിക്കാനുള്ള സൗകര്യം ഞാന്‍ ഒപ്പിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ സാധനങ്ങള്‍ എല്ലാം ഒരു മുറിയിലാക്കി ഒരു മുറിയും അടുക്കളയും മുമ്പിലെ മുറിയും ഞങ്ങള്ക്ക് ഒഴിഞ്ഞു തന്നു. അങ്ങനെ തല്കാംലം താമസ സൗകര്യം ഒപ്പിച്ചു. അത്യാവശ്യമായി വേണ്ട ഒരു കട്ടിലും നാല് പ്ലാസ്റ്റിക് ബാസ്കറ്റ് ചെയറും ടീപ്പോയിയും വാങ്ങി താമസം തുടങ്ങി. മണ്ണെണ്ണ സ്റൌവും അത്യാവശ്യം വേണ്ട പാത്രങ്ങളും ഗോവിന്ദ മാരാരുടെ സഹായത്തോടെ കട്ടാങ്ങലില്‍ നിന്നും ചില തൊക്കെ ടൌണില്‍ നിന്നും വാങ്ങി. മണ്ണെണ്ണ വലിയബുദ്ധിമുട്ടില്ലാതെ കിട്ടുമായിരുന്നു. ശ്രീമതിക്ക് നാടന്‍ അടുക്കളയില്‍ പണിയെടുത്ത പരിചയമേ ഉള്ളൂ. എങ്കിലും അയല്വ ക്കത്തുള്ള എഞ്ചിനീയര്‍ പത്മനാഭന്റെ ഭാര്യ ഉഷയുടെ സഹായത്തോടെ എല്ലാം കുറച്ചു ദിവസം കൊണ്ടു പരിചയമാക്കി എടുത്തു., അങ്ങനെ ഗൃഹസ്ഥാ ശ്രമം തുടങ്ങി. സാം സാറിന്റെ ഭാര്യ തിരിച്ചു വരുന്ന സമയം ആകുമ്പോള്‍ മദ്ധ്യവേനല്‍ അവധി യാകുമെന്നു കണക്കാക്കി നീണ്ട അവധി വരെ ഒരു വിധം പിടിച്ചു നിന്നു.

താമസ സൗകര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായി രുന്നു എങ്കിലും മറ്റു കാര്യങ്ങള്‍ മുറപോലെ നടന്നു, ശ്രീമതി അധികം താമസിയാതെതന്നെ അടുത്ത ഘട്ടത്തിലേക്ക് കടന്നു, മനം പുരട്ടലും തല ചുറ്റലുമൊക്കെ. വെക്കേഷന്‍ ആയപ്പോള്‍ ശ്രീമതി നല്ലവണ്ണം ക്ഷീണിച്ചു, നിര്മ്മലാഹോസ്പിറ്റലിലെ ഒരു ഇറ്റാലിയന്‍ സിസ്റ്റര്‍ (ഡോക്ടര്‍  മരിയ  അല്ബെരോണി )ആയിരുന്നു നോക്കിയത്. വയറ്റില്‍  ഏതോ  ജാര്ടിയ  എന്നാ വിര ശല്യം ഉണ്ടെന്നല്ലാതെ  വേറെ  പ്രശ്നം ഒന്നുമില്ല എന്നവര്‍   സമാധാനിപ്പിച്ചു. ഏപ്രില്‍ മേയ് മാസം ശ്രീമതിയെ വീട്ടിലാക്കി ഞാന്‍ തിരിച്ചു പോന്നു, എട്ടുമാസം മുഴുവന്‍ ജോലി നോക്കാത്തത് കൊണ്ടു എനിക്ക് വെക്കേഷന്‍ കഷ്ടിച്ച് ഒരു മാസമേ ഉള്ളൂ. അത് മുതലാക്കി ബാക്കി സമയം കൊളെജി ലുമായി കഴിഞ്ഞു. ഇടയ്ക്ക് ശനി ഞായര്‍ അവധി കിട്ടുമ്പോള്‍ ആലപ്പുഴയില്‍ നിന്ന് രാത്രി ബസ്സില്‍ കോഴിക്കോട്ടേക്ക് ബസു കാത്തു നില്ക്കുമ്പോള്‍ പരിചയപെട്ട ചില ആള്ക്കാരെ നാളെ കാണാം. . അതുവരെ വിട.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും