8 കള്ളും കപ്പലണ്ടിയും ലോട്ടറിടിക്കറ്റും ആലപ്പുഴ ബസ്റ്റാണ്ടില്‍
വീട്ടുകാരിയെ നാട്ടിലാക്കിക്കഴിഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു വാരാന്ത്യത്തില്‍ വെള്ളിയാഴ്ച കോഴിക്കോട്ടു നിന്ന് മന്കൊമ്പിലേക്ക് പുറപ്പെടും. തിരിച്ചു വരുന്നത് ഞായറാഴ്ച രാത്രിയില്‍ ആല പ്പുഴയില്‍ നിന്ന് ബസ്സിലായിരിക്കും. ചിലപ്പോള്‍ രാത്രി ഒമ്പതര മണിക്ക് ആലപ്പുഴ യില്‍ എത്തുന്ന തിരുവനന്തപുരം കണ്ണൂര്‍ ഡീലക്സില്‍ ഒരു സീറ്റ് തരമാക്കി യാത്രചെയ്യാന്‍ കഴിയുമോ എന്ന് നോക്കും. അത് കിട്ടിയില്ലെങ്കില്‍ മാത്രമേ മറ്റു മാര്ഗം നോക്കാറുള്ളൂ. അങ്ങനെ ബസ്സ് കാത്തു നില്ക്കുമ്പോള്‍ അവിടെ ബസ് സ്റ്റാന്റില്‍ വച്ച് കണ്ട ചില ആള്ക്കാരെപ്പറ്റി ആവട്ടെ ഇന്നത്തെ കുറിപ്പ്. എല്ലാവരും ചില പ്രത്യേകതയുള്ളവര്‍ തന്നെ.
1. കള്ളുമാത്രം കുടിച്ചു ജീവിക്കുന്ന ഒരാള്‍.
അത്ഭുതപ്പെടെണ്ട, അറുപതുകളില്‍ ആലപ്പുഴ സ്റ്റാന്ഡിില്‍ പകല്‍ സമയത്ത് കാണുമായിരുന്ന ഒരാള്‍. ടാഗൂരിന്റെ പോലെ നീണ്ട താടി, ഒറ്റ വസ്ത്രം, യാചകനാണ്, വളരെ സൌമ്യമായി അടുത്തു വന്നു “ സര്‍ രണ്ടു രൂപ തരുമോ “. എന്താണാവോ രണ്ടു രൂപയുടെ പ്രസക്തിയെ ന്നല്ലേ? അന്ന് ഒരു കുപ്പി കള്ളിന്റെ വിലയാണ് രണ്ടു രൂപ. ചോദിക്കുന്നത് രണ്ടു രൂപയാണെങ്കിലും എന്ത് കൊടുത്താലും വാങ്ങും, ചിലപ്പോള്‍ ഒരു താങ്ക്സും പറയും. പക്ഷെ കിട്ടിയ തുക രണ്ടു രൂപ തികയുമ്പോള്‍ അയാള്‍ നേരെ പോകുന്നത് കുറച്ചു കിഴക്കുള്ള തത്തമ്പള്ളി കള്ള് ഷാപ്പിലേക്കാണ്. ചെന്നാല്‍ ഒരുകുപ്പി കള്ള് വാങ്ങിക്കുടിച്ചു തിരിച്ചു സ്റ്റാണ്ടില്‍ വരും, അടുത്ത കുപ്പിക്കുള്ള തുക ഒപ്പി ക്കാന്‍. കൌതുകം തോന്നി അയാളെപ്പറ്റി അന്വേ ഷിച്ചപ്പോള്‍ അറിഞ്ഞത് ഇതാണ്. എവിടെ നിന്നോ വന്നതാണ്, ചെറിയ തോതില്‍ ‘നൊസ്സ്’ ഉണ്ട്. പക്ഷെ ആഹാരം വെറും കള്ള് മാത്രം, അതിന്റെ കൂടി കപ്പയോ കറിയോ ഒന്നും വേണ്ട. ഞാന്‍ അല്പ്പം ഗവേഷണം നടത്തിനോക്കി. ഒരാള്‍ കള്ള് മാത്രം കുടിച്ചു ജീവിക്കാന്‍ കഴിയുമോ.? തെങ്ങിന്‍ കള്ള് കുടിച്ചാല്‍ ഒരാള്ക്ക് അത്യാവശ്യം ജീവിക്കാന്‍ വേണ്ട ഊര്ജം കിട്ടുമെന്നാണ്. (ക്ഷമിക്കണം , ആരും ശ്രമിച്ചു നോക്കി എന്നെ കോടതിയില്‍ കയറ്റില്ലെന്നു വിശ്വസിക്കുന്നു )
2. ഗാന്ധിയന്‍ കപ്പലണ്ടി
മറ്റൊരാള്‍ വൈകുന്നേരം എട്ടു മണി കഴിഞ്ഞേ വരൂ. കാക്കി ബെല്ട്ടു നിക്കറും ഖാദി അരക്കയ്യന്‍ ഷര്ട്ടും ഇട്ടു, ഒരു ഗാന്ധി തൊപ്പിയും ആയാണ് വരവ്. കയ്യില്‍ ഉള്ളത് ചര്ക്കയല്ല , കപ്പലണ്ടി, കടലാസില്‍ പൊതിഞ്ഞത്. ഒരു പൊതിക്കു വെറും നാലണ (25 പൈസ) മാത്രം. വളരെ സൌമ്യന്‍, ഇടയ്ക്ക് വന്ദേമാതരമോ ഐ എന്‍ എ യുടെ ഗീതമായ ‘കദം കദം ബഢയെ ജാ “ യോ മൂളിക്കൊന്റായിരിക്കും ആയിരിക്കും വരുന്നത്. പഴയ ഒരു സ്വാന്തന്ത്ര്യസേനാനിയായിരുന്നു എന്ന് തോന്നുന്നു. പകല്‍ പപ്പടം ഉണ്ടാക്കി വില്ക്കുന്നു, രാത്രിയില്‍ വരൂത്ത കപ്പലണ്ടിയും , സ്ഥിരം കസ്റ്റ മേര്സിനു പപ്പടവും തയ്യാര്‍.
3.അഭിമാനിയായ ലോട്ടറി വില്പ്പനക്കാരന്‍ പയ്യന്‍
മറ്റൊരു ദിവസം ഞാന്‍ കോഴിക്കോട്ടേക്ക് രാത്രി വണ്ടിക്കു കാത്തുനില്കുംകയാണ്.
കൊലുന്നനെയുള്ള ഒരു പതിനാലു വയസ്സുകാരന്‍ എന്റടുത്ത് കൂടി.
“സാറേ ഒരു ലോട്ടറി ടിക്കറ്റെടുക്കുമോ “
എന്ന് ചോദിച്ചു കൊണ്ടു. വേണ്ട എന്ന് പറഞ്ഞിട്ടും വിടാതെ കൂടിയിരിക്കുകയാണ്. ശല്യം സഹിക്ക വയ്യാതെ ഞാന്‍ ചോദിച്ചു,
“ നിനക്ക് ഒരു ടിക്കറ്റ് വിറ്റാല്‍ എന്ത് കിട്ടും?” .
അവന്‍ പറഞ്ഞു “ ഒരു രൂപയുടെ ഒരു ടിക്കറ്റിനു കമ്മീഷന്‍ 20 പൈസയാണ് , അതില്‍ പത്തു പൈസ ഏജെന്റെ്ടുക്കും, പത്തു പൈസ എനിക്ക് കിട്ടും“.
ശരി ഞാന്‍ അവന്റെ കയ്യില്‍ ഒരു രൂപാ വച്ചു കൊടുത്തു.
“നിന്റെ പത്തു ടിക്കറ്റ് ഞാന്‍ വാങ്ങിയതായി കൂടിക്കോ“ .
പയ്യന്റെ മുഖഭാവം പെട്ടെന്ന് മാറി, അല്പം കോപത്തില്‍ തന്നെ അവന്‍ പറഞ്ഞു:
“ സാറേ ഞാന്‍ ഇവിടെ ഭിക്ഷ യാചിക്കുകയല്ല, ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു, സുഖമി ല്ലാത്ത അച്ഛനെയും അമ്മയെയും സഹായിക്കാന്‍ രാത്രിയില്‍ ഈ ലോട്ടറി ടിക്കറ്റ് വില്ക്കാന്‍ ഇറങ്ങിയതാണ്, ഇന്ന് ഇത് വരെ ഒരു ടിക്കറ്റ് പോലും വിറ്റില്ല, അത് കൊണ്ടു സാറിനെ സമീപിച്ചതാണ്, സാറിന്റെ ഭിക്ഷ എനിക്ക് വേണ്ട “ .
പൈസ എന്റെ കയ്യില്‍ തിരിച്ചു തന്നു അവന്‍ ദ്വേഷ്യപ്പെട്ടു പാഞ്ഞു പോയി. ഞാന്‍ അവനെ തിരിച്ചു വിളിച്ചു, ജീവിതത്തില്‍ ആദ്യമായും അവസാനമായും ഞാനങ്ങനെ അഞ്ചു ലോട്ടറി ടിക്കറ്റു അവനോടു വാങ്ങി. പെട്ടെന്ന് ധനിക നാവാന്‍ ആഗ്രഹമുണ്ടായിട്ടല്ല, തന്റെ മാതാപി താക്കളെ സഹായിക്കാന്‍ ഇറങ്ങിയ ആ പയ്യന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തിയതിനുള്ള ശിക്ഷയായി. പിന്നീട് ഞാന്‍ മനസ്സിലാക്കി നമ്മുടെ കുട്ടികള്‍ പലരും വിദേശത്ത് പഠിക്കാന്‍ പോകുമ്പോള്‍ അവിടെ റെ്സ്റ്റൊരന്റിലോ മറ്റോ ചില്ലറ ജോലികള്‍ ചെയ്തു ചെറിയ തോതില്‍ പണം ഉണ്ടാക്കി അത്യാവശ്യ ചിലവുകള്ക്ക് പൈസ ഉണ്ടാക്കുന്ന വിവരങ്ങള്‍. ഉയര്ന്ന് ജീവിത ചിലവും ട്യൂഷന് ഫീസും കൊടുക്കാന്‍ റെസ്റൊരന്റില്‍ പാത്രം കഴുകലോ (Dish washing) കുട്ടികളെ നോക്കു കയോ (Baby sitting) പോലുള്ള ജോലികള്‍ ചെയ്‌താല്‍ മിനിമം വേജസ് അനുസരിച്ച് മണിക്കൂറിനു എട്ടോ പത്തോ ഡോളര്‍ മാന്യമായി ഉണ്ടാക്കാന്‍ വിഷമമില്ല. ജോലി ചെയ്യുന്നത് അതേതായാലും മാന്യതയായി നാട്ടുകാരും വിദേ ശികളും അവിടെ കണക്കാക്കുന്നു, നമ്മുടെ നാട്ടില്‍ മാത്രം ദുരഭിമാനവും മറ്റുള്ളവരുടെ പരിഹാസവും ഇതിനു വിലങ്ങു തടിയായി നില്ക്കുന്നു. ഒരു തൊഴിലിന്റെ മാന്യതയും മഹത്വവും മനസ്സിലാക്കാന്‍ നമ്മുടെ നാട്ടുകാര്‍ ഇപ്പോഴും തയ്യാറാവുന്നില്ല എന്നത് സങ്കടക രമാണ്. വെള്ളക്കോളര്‍ ജോലിക്ക് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ ഉള്ള ജോലി ചെയ്യാന്‍ നാം ഇന് ബംഗാളികളേയും ബീഹാരികളെയും ആശ്രയി ക്കുന്നു, ജോലി ഇല്ലാഞ്ഞല്ല, ഉള്ള ജോലി ചെയ്യാന്‍ തയ്യാറാകാത്തതാകുന്നു നമ്മുടെ നാടിന്റെ ശാപം.










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ