10 : ആദ്യത്തെ കണ്മണിയുടെ ജനനം

മദ്ധ്യവേനല്‍ അവധിക്കു ശ്രീമതിയെ വീട്ടിലാക്കിയെങ്കിലും ജുണില്‍ പുതിയ അദ്ധ്യയന വര്ഷം ആരംഭിച്ചപ്പോള്‍ തിരിച്ചു ക്യാമ്പസ്സില്‍ എങ്ങനെ വരും എന്നായി. സാം സാറിന്റെ ശ്രീമതി തിരിച്ചു വരുമല്ലോ. ആഗസ്റ്റ്‌ വരെ കഴിയാന്‍ അടുത്തയിടം അന്വേഷിച്ചു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാനു ഏതാനും F ടൈപ്പ് ക്വാര്ട്ടരുകള്‍ ഒഴിവു വന്നത്. അതിലൊന്നു ഭാഗ്യവശാല്‍ ഞങ്ങള്ക്ക് കിട്ടി. സാം സാറിന്റെ ക്വാര്ട്ടരിനു അടുത്തു തന്നെ. ഞങ്ങ ളുടെ സ്റ്റാഫ് നര്സായ ശ്രീമതി ഗൌരി പൊതുവാ ളിന്റെ തൊട്ടടുത്ത വീട് തന്നെ. അങ്ങനെ ആര്‍ ഈ സി ക്യാമ്പസ്സില്‍ സ്വന്തമായ ഒരു താമസ സ്ഥലം കിട്ടി. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു അത്യാവശ്യം ബാക്കി ഫര്ണി്ച്ചറും വാങ്ങി താമ സം ഉറപ്പിച്ചു.

ശ്രീമതിയുടെ പ്രസവം നാട്ടില്‍ തന്നെ ആവണം എന്നാണു മുതിര്ന്നവരുടെയെല്ലാം അഭിപ്രായം. എട്ടും പൊട്ടും തിരിയാത്ത പയ്യനായ(?) എന്നെ ഏല്പ്പിക്കാന് വയ്യ. പക്ഷെ ഞങ്ങളുടെ നാട്ടില്‍ അന്ന് വാഹന സൗകര്യം കുറവാണ്, അടിയന്തി രമായി ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വിഷമമാണ്. നല്ല ആശുപത്രികള്ക്ക്കോട്ടയത്തോ ആലപ്പുഴയോ പോകണം. ആലപ്പുഴ ചങ്ങനാ്ശ്ശേരി റോഡില്‍ ആലപ്പുഴയ്ക്ക് പോകുമ്പോള്‍ നെടുമു ടിയും പള്ളാത്തുരുത്തിയും രണ്ടു കടത്തു കടക്ക ണം, ചങ്ങനാശ്ശേരിക്കു കിടങ്ങറയിലെ ഒരു കടത്തു കയറിയാല്‍ മതി. കൂടുതല്‍ സൗകര്യം കോട്ടയം ആയി തോന്നി. ശ്രീമതി കുറച്ചുനാള്‍ റബര്‍ ബോര്ഡിമല്‍ ജോലി ചെയ്തതും കോട്ടയത്ത്‌ തന്നെ. അന്ന് കോട്ടയത്ത് താമസമായിരുന്ന ഞങ്ങളുടെ മരുമകന്റെ മാതാപിതാക്കള്‍ രണ്ടു പേരുടെയും ( എന്റെ ഒരു കസിനും ഭര്ത്താ്വും ) സഹായ സഹകരണങ്ങളും ലഭ്യമായിരുന്നു. കോട്ടയത്ത്‌ അറിയപ്പെടുന്ന രണ്ടു പ്രായമായ സ്ത്രീരോഗ വിദഗ്ദ്ധകള്‍ ( ഡോ ആനി ജോസെഫും സുഹൃത്തും) നടത്തുന്ന ഒരു നര്സിംഗ് ഹോം ഉണ്ട് എന്നറിഞ്ഞു. കോട്ടയം നഗരത്തിന്റെ മദ്ധ്യത്തില്‍ തന്നെ പഴയ രാജ് മഹല്‍ സിനിമ കൊട്ടകയ്ക്ക് നേരെ എതിര്വശം ആയിരുന്നു ആ ആശുപത്രി. പഴയ നാല് കേട്ടുപോലെ ഒരു കെട്ടിടം. ( ഇന്ന് നിലവിലില്ല) വലിയ സൌകര്യങ്ങള്‍ ഒന്നുമില്ല, എന്നാലും ഡോക്ടര്മാ്ര്‍ നല്ല കൈപ്പുണ്യം ഉള്ളവര്‍. അവധി സമയത്ത് ഒരു ദിവസം അവരെ കാണാന്‍ പോയിരുന്നു . സമയം ആകുമ്പോള്‍ വന്നു കൊള്ളൂ എന്ന് പറഞ്ഞു വിട്ടു.

അങ്ങനെ സെപ്തംബര്‍ മാസം പകുതിയായപ്പോള്‍ കോഴിക്കോട്ടു നിന്ന് കോട്ടയത്തു ട്രെയിനില്‍ ഇറങ്ങി ഡോക്ടരരെ കാണാന്‍ ചെന്നു. പരിശോ ധിച്ച ശേഷം വീട്ടില്‍ പോയി എത്രയും വേഗം അത്യാവശ്യ സാധനങ്ങള്‍ എടുത്തു പോരെ എന്ന് പറഞ്ഞു. കോട്ടയത്ത്‌ നിന്ന് ബോട്ടില്‍ മങ്കൊമ്പില്‍ എത്തി അടുത്ത ദിവസം സെപ്തംബര്‍ 20 നോ മറ്റോ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി. ഞാന്‍ ഒന്ന് രണ്ടു ദിവസം അവധി എടുത്തു, പക്ഷെ മൂന്നു നാല് ദിവസം ആയിട്ടും ഒന്നും സംഭവിക്കുന്നില്ല. ശ്രീമതിയെ സഹായിക്കാന്‍ കൂടെയുള്ള ഒരു സ്ത്രീയും പുറത്തു ഞാനും. എനിക്ക് അവധി കുറവായത് കൊണ്ടു ഞാന്‍ തിരിച്ചു കോഴിക്കോ ട്ടേക്ക് പോരാന്‍ തുടങ്ങി, ശ്രീമതിയുടെ അച്ഛനും അമ്മയും അദ്ധ്യാപകരായതു കൊണ്ടു എന്റെ അച്ഛനെ ചുമതല ഏല്പ്പി ച്ചു ഞാന്‍ കോഴിക്കോ ട്ടേക്ക് പോന്നു. നാലഞ്ചു ദിവസം കഴിഞ്ഞു ഏതോ ഒരു കേന്ദ്ര മന്ത്രി മരിച്ച അവധി കിട്ടിയപ്പോള്‍ കോട്ടയത്തേക്ക് പുറപ്പെട്ടു. രാവിലെ നാലര മണി ക്ക് മലബാര്‍ എക്സ്പ്രെസ്സില്‍ കോട്ടയത്തെ ത്തി. നേരെ ആശുപത്രിയിലെത്തി. അവിടെ ചെന്നപ്പോള്‍ എന്റെ അച്ഛന്‍ രാവിലെ കുളിയൊക്കെ കഴിഞ്ഞു തിരുനക്കര ക്ഷേത്രത്തില്‍ തൊഴുതു വന്ന ശേഷം എനിക്ക് കമ്പിയടിക്കാന്‍ പോസ്റ്റ്‌ ആഫീസിലേക്ക് പോകാന്‍ തുടങ്ങുന്നു. സെപ്തംബര്‍ 28 രാത്രിയില്‍ ശ്രീമതി ഒരു പെങ്കുഞ്ഞിനു ജന്മം നല്കി. പ്രസവ വേദന നീണ്ടു പോകുന്നു, ഗര്ഭാ്ശയ ദ്രവം (amniotic fluid) നഷ്ടപ്പെട്ട ശേഷം കുട്ടിയ്ക്ക് തലച്ചോറിനു ക്ഷതം പറ്റാതെ കുട്ടിയെ പുറത്തെടു ക്കാന്‍ മാര്ഗം അന്വേഷിക്കുകയായിരുന്നു. അന്ന് ഇന്നത്തെപ്പോലെ സീസറിന്റെ ശസ്ത്രക്രിയ ഇല്ലാതിരുന്നത് കൊണ്ട് കുട്ടിയെ എടുക്കാന്‍ ചവണ (forceps) വെള്ളത്തിലിട്ടു തിളപ്പിച്ചു ശരിയാക്കി വന്നപ്പോള്‍ കുഞ്ഞുമോള്‍ കൂടുതല്‍ കാത്തിരി പ്പിക്കാതെ പുറത്തേക്കു പോന്നു. ഞാന്‍ കണ്ടപ്പോള്‍ രാവിലെ പൊന്നും തേനും അരച്ചതു കുടിച്ചു സുഖമായി ഉറങ്ങുകയായിരുന്നു കക്ഷി. കുഞ്ഞിന്റെ ഉറക്കത്തില്‍ മുകളിലത്തെ ചിറി അകത്തോട്ടു വലിച്ചുകൊണ്ടുള്ള നുണയല്‍ ഇപ്പോഴും ഓര്ക്കു ന്നു. നാലാം ദിവസം തന്നെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു പോന്നു. 28ആം ദിവസം അവള്ക്കു മിനിയെന്നു പേരും ഇട്ടു. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ കണ്മണി ഭൂജാതയായി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും