16 :ഉപരി പഠനത്തിന്റെ ആദ്യ ചുവടുകള്‍

എഞ്ചിനീയറിംഗ് പരീക്ഷ 1968ല്‍ അത്ര മോശമാകാതെ പാസായ ഞാന്‍ സാധാരണ എല്ലാവരും താല്പര്യപ്പെടുന്ന ഇലക്ട്രിസിറ്റി ബോര്ഡിലോ പി ഡബ്ല്യു ഡി യിലോ മറ്റേതെങ്കിലും സര്ക്കാര്‍ സ്ഥാപനങ്ങളിലോ എഞ്ചിനീയറാകാന്‍ ശ്രമിക്കാതെ കോളേജില്‍ പഠിപ്പിക്കാന്‍ കയറിയത് എന്ത് കൊണ്ടാണെന്ന് മുമ്പ് സൂചിപ്പിച്ചു എന്ന് തോന്നുന്നു. ഒരു എഞ്ചിനീയര്‍ കൈകൊണ്ടു ജോലി ചെയ്യുന്നു, അദ്ധ്യാപകന്‍ വായ്കൊണ്ടു ജോലി ചെയ്യുന്നു എന്നറിയാന്‍ വയ്യാത്തത് കൊണ്ടാണെന്ന് തോന്നരുത്. തുടര്ച്ചയായി പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാലും ഉപരിപഠനത്തിനു ഏറ്റവും സൗകര്യം നല്കു്ന്നത് അദ്ധ്യാപന ജോലി തന്നെ എന്നുള്ളത് കൊണ്ടും , എന്നെങ്കിലും ഭാവിയില്‍ എഞ്ചിനീ യര്‍ ആയി പ്രവര്ത്തിക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ തന്നെയാണ് അദ്ധ്യാപകനായത്.( പക്ഷെ നമ്മുടെ സമൂഹത്തില്‍ മൂഷികന്‍ എന്നും മൂഷികനായി തന്നെ നില്ക്കേണ്ടി വരും എന്ന് അന്നറിയാന്‍ വയ്യായിരുന്നു, വിദേശരാജ്യങ്ങളില്‍ യൂനീവെ ര്സിറ്റികളും വ്യവസായങ്ങളും തമ്മില്‍ നല്ല സഹകരണത്തില്‍ വര്ത്തിക്കുന്നു. അദ്ധ്യാപകര്‍ ഇടയ്ക്ക് വ്യവസായ ശാലകളില്‍ ജോലി ചെയ്യുകയും തിരിച്ചു വ്യവസായത്തില്‍ ജോലി ചെയ്യുന്നവര്‍ യൂനീവെര്സിറ്റിയില് ക്ലാസ് എടുക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ മാത്രം എന്താണാവോ തൊട്ടു കൂടായ്മ്മ അന്നും ഇന്നും നിലനില്ക്കുന്നതു ?) പണ്ടു ജോര്ജ് ബെര്നാര്ഡഷാ പറഞ്ഞത് ചെവിയില്‍ മുഴങ്ങുന്നു.” എന്തെങ്കിലും ചെയ്യാന്‍ ഉള്ളവന്‍ ചെയ്യുന്നു അല്ലാത്തവന്‍ പഠിപ്പിക്കുന്നു (One who can does, who cannot teaches ”.

ഏതായാലും ഉപരി പഠനത്തിനു പരിപാടി കൊല്ലത്തു വച്ച് തന്നെ തുടങ്ങി. അന്ന് കോളേജു അദ്ധ്യാപകരുടെ അറിവ് വര്ദ്ധിപ്പിക്കാന്‍ മദ്ധ്യ വേനല്‍ അവധിക്കാ ലത്ത്‌ ചില നല്ല സ്ഥാപന ങ്ങളില്‍ സമ്മര്‍ സ്കൂളുകള്‍ നടത്തിയിരുന്നു. APTI ( Association of the Principals of Technical Institutions ) എന്ന സ്ഥാപനം ആയിരുന്നു ഇതു സംഘടിപ്പിച്ചിരുന്നത്, പിന്നീടു ISTE (Indian Society for Technical Education) ആയി ഇത് മാറി. അങ്ങനെ മദി രാശി ഐ ഐ ടി യില്‍ ഒരു സമ്മര്‍ സ്കൂളിനു മറ്റു ചില അദ്ധ്യാപകരോടോപ്പം ഞാനും അപേക്ഷിച്ചു. ഏപ്രില്‍ മേയ് അവധിക്കാലത്ത്‌ മദിരാശിയിലെ ചൂടില്‍ പഠിക്കാന്‍ കഴിയുമോ എന്നൊന്നും നോക്കിയില്ല. ഇത് ഒരു പ്രാവശ്യം മാത്രമുള്ള തല്ല. മൂന്നു അവധിക്കാലം തുടര്ച്ചയായി ഓരോ പ്രാവശ്യവും എട്ടാഴ്ച വീതം അവിടെ താമസിച്ചു പഠിക്കണം. ഹോസ്റ്റല്‍ താമസവും യാത്രാക്കൂ ലിയും തരും, കയ്യില്‍ നിന്ന് വലിയ ചിലവൊന്നും ഇല്ല. പ്രധാനമായും ഉള്ള മെച്ചം, സമ്മര്‍ സ്കൂളില്‍ നടത്തുന്ന പരീക്ഷ കളില്‍ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ വിജയിക്കുന്ന ( മൂന്നു സമ്മര്‍ സ്കൂളിലായി പഠിപ്പിക്കുന്ന 30 ഓളം വിഷയങ്ങളില്‍ ഒന്നിന് പോലും B യില്‍ കുറയാത്ത ഗ്രെയ്ടഡു കിട്ടുന്നവര്ക്ക് ) ഏതാനും പേര്ക്ക് എം ടെക്ക് ക്ലാസ്സിന്റെ രണ്ടാം വര്ഷത്തിലേക്ക് നേരിട്ട്‌ പ്രവേശനം കിട്ടുമെന്ന തായിരുന്നു. അങ്ങനെ സാമ്പത്തിക ബാദ്ധ്യത യില്ലാതെ ഒന്നാം വര്ഷ എം ടെക് പൂര്ത്തിയാക്കാം എന്നതാ യിരുന്നു വാഗ്ദാനം. ടി കെ എമ്മില്‍ വച്ചുതന്നെ ആദ്യത്തെ സമ്മര്‍ സ്കൂള്‍ (April-May 1969) പൂര്ത്തിയാക്കി. രണ്ടും മൂന്നും ആര്‍ ഈ സി യില്‍ എത്തിയ ശേഷവും ( April – May, 1970, 1971) കഴിഞ്ഞു. അന്ന് മദിരാശി ഐ ഐ ടി യില്‍ ഇലക്ട്രിക്കലിലും മെക്കാനി ക്കലിലും സമ്മര്‍ സ്കൂള്‍ നടക്കുന്നുണ്ടായിരുന്നു.

മദിരാശിയിലെ 40 - 42 ഡിഗ്രീ ചൂടില്‍ പഠിക്കുക എന്നത് ശ്രമകരമായിരുന്നു എങ്കിലും ഒരു വിധം മോശമല്ലാതെ മുന്നോട്ടു പോയി. പോരാഞ്ഞു എം ടെക്കിനു പഠിക്കേണ്ട എല്ലാ വിഷയങ്ങ ളുടെയും കുറേശ്ശെ കുറേശ്ശെ പഠിക്കണമായിരുന്നു, ഇല്കട്രോണി ക്സ് ഇലക്ട്രിക്കല്‍ മുതലായ വിഷയങ്ങള്‍ എല്ലാം. കാരണം അന്നും ഇന്നും ഐ ഐ ടി മദ്രാസില്‍ ഇല്കട്രിക്കല്‍ ബ്രാഞ്ചു ഒന്നേ ഉള്ളൂ. ഇലക്ട്രോ ണിക്സ് എന്ന പ്രത്യേക ബ്രാഞ്ച് ഇല്ല, ഇല്കട്രി ക്കലില്‍ കുറഞ്ഞ കരണ്ടും (Low current LC ഇലക്ട്രോണിക്സ്) കൂടിയ കരണ്ടും ( High Current HC ഇലക്ട്രിക്കല്‍ ) എന്ന രണ്ടു തരം തിരിവേ ഉണ്ടായി രുന്നുള്ളൂ. ബി ടെക് , എം ടെക് ഡിഗ്രിയും പ്രത്യേകം ഇല്ല. പഠിച്ച വിഷയങ്ങളനു സരിച്ചായിരുന്നു HCയോ LC യോ എന്ന് തിരിച്ചറിയുന്നത്‌. പോരാഞ്ഞു സമ്മര്‍ സ്കൂളുക ളില്‍ ക്ലാസ് എടുക്കുന്ന അദ്ധ്യാപകര്ക്കെല്ലാം കുറച്ചു പണം എക്സ്ട്രാ കിട്ടുന്നത് പരമാവധി ആള്ക്കാര്ക്ക് കിട്ടുന്ന രീതിയിലാണ് പഠിക്കാ നുള്ള വിഷയങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ബി എസ സി എഞ്ചിനീയറിങ്ങിനു കേട്ട് കേഴ്വിപോലും ഇല്ലാത്ത ചില വിഷയങ്ങളും ( ഉദാ : മൈക്രോവേവ് എഞ്ചിനീയറിംഗ് ) ഞങ്ങള്ക്കു പഠിക്കേണ്ടിയിരുന്നു. പക്ഷെ എല്ലാവരും ചെറുപ്പക്കാര്‍, മദിരാശി ഐ ഐ ടി ക്യാമ്പസ്സിലെ ഹോസ്റ്റല്‍ ജീവിതം സുഖകരം, ഭക്ഷണം കുശാല്‍ ഇങ്ങനെ പല പോസിടീവും ഉള്ള കൂട്ടത്തില്‍ ചൂടും മറ്റു പ്രശ്നങ്ങളും അവഗണിക്കാന്‍ കഴിഞ്ഞു. ആരെങ്കിലും വൈകുന്നേരം അഡയാരില്‍ പോയി മലയാളം ന്യുസ് പേപ്പറും വായിക്കാന്‍ വാരികകളും ( ചൂടുള്ളതും അല്ലാത്തതും ) വാങ്ങി വരുമായിരുന്നു. അതു കൊണ്ടു എട്ടാഴ്ച്ചത്തെ സമ്മര്‍ സ്കൂള്‍ ബോറടിക്കാതെ പോകുമായിരുന്നു. ടി കെ എമ്മില്‍ നിന്ന് ഇ കെ ഭാസ്, എ പി സ്കറിയ എന്നിവരും ആര്‍ ഈ സി യില്‍ നിന്ന് ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്റിലെ വൈ വെങ്കടരമണി , മെക്കാനി ക്കലിലെ വി ജോര്ജു, സിവിളിലെ വി ജെ കുര്യന്‍, ബാബു ടി ജോസ് എന്നിവരും നല്ല കമ്പനിയായിരുന്നു. പിന്നെ മെസ്സിലെ മലയാളികളെ പ്രത്യേകം മണി യടിച്ചു ആഴ്ചയിലൊരിക്കല്‍ കിട്ടുന്ന ചിക്കന്‍ കറിയില്‍ ചിക്കന്റെ നല്ല കഷണം ഒപ്പിക്കലും എല്ലാം ജീവിതം ബഹു രസം തന്നെ ആയിരുന്നു.

എഴുപതിലെ സമ്മര്‍ സ്ക്കൂള്‍ സമയത്ത് ശ്രീമതി ഗര്ഭിണിയായിരുന്നത് കൊണ്ടു വീട്ടിലാക്കി പോന്നു. 1971ലും കൊച്ചു കുട്ടിയുമായി ചൂട് കാലാവസ്ഥയില്‍ ഭാഗ്യം പരീക്ഷിക്കണ്ട എന്ന് കരുതി അവരെ മദ്രാസിലേക്ക് കൊണ്ടു പോയില്ല. അതിന്റെ പരാതി ഇപ്പോഴും ഇടയ്ക്ക് കേള്‍ക്കാരുണ്ട് എന്നത് സത്യം.
LikeShow more reactions
Comment

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും