71 :ആര്‍ ഈ സി യുടെ നല്ല കാലം തുടങ്ങുന്നു

മൂന്നു വര്ഷം വളരെ വേഗം കഴിഞ്ഞത് പോലെ തോന്നി ക്യാമ്പസ്സില്‍ തിരിച്ചെത്തിയപ്പോള്‍. ഐ ഐറ്റി യില്‍ വച്ച് ജോലി ത്തിരക്ക് കാരണം ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നത് ശരി തന്നെ, പ്രത്യേകിച്ചും കുറച്ചുനാള്‍ പഠിത്തത്തില്‍ നിന്ന് വിട്ടു നിന്നിട്ട് വയോജന വിദ്യാഭ്യാസത്തിനു പോകുമ്പോള്‍ ഉള്ള സാധാരണ വിഷമങ്ങളല്ലാതെ. ആര്‍ ഈ സി യിലെ കാര്യങ്ങള്‍ അന്നും മെച്ചപ്പെട്ടിട്ടില്ലായി രുന്നു. ഏതായാലും അതാതു മാസം ശമ്പളം ബാങ്കില്‍ കൃത്യമായി ക്രെഡിറ്റ്‌ ആയി വന്നിരുന്നത് കൊണ്ടു കൊണ്ടു മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഇരുന്നു., ഒരു കണക്കിന് മന: പ്പൂര്വം തന്നെഎന്ന് കൂട്ടിക്കോളൂ. ഐ ഐ റ്റി യില്‍ വച്ച് ഞങ്ങള്‍ എന്തിനു അവിടെ എത്തിയോ അതിനു മാത്രം സമയം ചിലവാക്കുക എന്ന ഉറച്ച തീരു മാനത്തില്‍ ആയിരുന്നു എന്റെ പ്രവര്ത്തനം.

ഇതിനിടയ്ക്ക് , ആര്‍ ഈ സി യുടെ പ്രശ്നങ്ങള്‍ കേരളത്തില്‍ നിന്നും പുറത്തു നിന്നും ഉള്ള എം പി മാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി സ്റ്റാഫ് അസോസിയേഷന്റെ ഭാരവാഹിയായ ഒരാള്‍ ഡല്ഹിയില്‍ കുറെ മെമ്മോറാണ്ടവും ലഘുലേഖകളും ആയി വരുകയുണ്ടായി, അസോസിയേഷന്റെ ചിലവില്‍. ഞങ്ങള്‍ ക്യാമ്പസ്സിനു പുറത്തു താമസിക്കുമ്പൊഴായിരുന്നു ഇത്. അദ്ദേഹം വന്നു കോലപ്പന്‍ പിള്ള സാറിന്റെ വീട്ടില്‍ ആയിരുന്നു താമസി ച്ചത്. മൂന്നു നാല് ദിവസം ന്യു ഡല്ഹി്യില്‍ ചുറ്റി നടന്നതായി ഓര്മ്മയുണ്ട്. ഒരു ദിവസം പാര്ലമെണ്ട് ഹൌസില്‍ പോയി എന്ന് പിള്ള സാര്‍ പറഞ്ഞു. ആരെയോ കണ്ടെന്നു വരുത്തി ബാക്കിയുണ്ടായിരുന്ന മേമ്മോറാണ്ടവും ലഘുലേഖകളും പിള്ള സാറിന്റെ വീട്ടില്‍ ഉപേക്ഷിച്ചു അദ്ദേഹം തിരിച്ചു പോയി , നമ്മുടെ നാട്ടിലെ ചില സംഘടനാപ്രവര്ത്തകരെപ്പോലെ തന്നെ. അണികളെ കബളിപ്പിച്ചു സ്വന്തം കാര്യങ്ങള്‍ നേടുക എന്നതാ ണല്ലോ മിക്കവാറും സംഘടന നേതാ ക്കളുടെ ശൈലി. ഇദ്ദേഹ വും അതില്‍ നിന്ന് വ്യത്യസ്തനായിരുന്നില്ല. അസോസിയേഷന്‍ മീറ്റിങ്ങുകളില്‍ ഘോര ഘോരം വിപ്ലവം പ്രസംഗിക്കുമെങ്കിലും അധികാരികളുടെ മുമ്പില്‍ വെറും പൂച്ചയാകുന്ന വിദ്യയും വശമുള്ളവര്‍. ഇരു മുഖങ്ങളുള്ള വീരന്മാര്‍.

ഞങ്ങള്‍ ഡല്ഹിയില്‍ ആയിരുന്ന ജൂലായ്‌ 1978 മുതല്‍ 1981 വരെയുള്ള കാല ഘട്ടത്തില്‍ ഇവിടെ പലതും സംഭവിച്ചിരുന്നു. കേരള ഭരണത്തില്‍ ഒരുപാടു മാറ്റങ്ങള്‍ ഉണ്ടായ കാലം ആയിരുന്നു ഇത്. 1978 ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി സി എച്ചു മുഹമ്മദ്‌ കോയ ആയി രുന്നു. പിന്നീട് 1978 ഒക്ടോബറില്‍ പി കെ വാസുദേവന്‍ നായര്‍ മുഖ്യനായി എങ്കിലും വിദ്യാഭ്യാസ വകുപ്പ് സി എച്ചു മുഹമ്മദ്‌ കോയ തന്നെ ആയിരുന്നു കൈകാര്യം ചെയ്തത്. 1979 ഒക്ടോബർ 12 മുതൽ 1979 ഡിസംബർ 1 വരെ സി എച്ചു തന്നെ മുഖ്യമന്ത്രിയായി എങ്കിലും 1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 20 വരെ ഈ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ശ്രീ ബേബി ജോണിന്റെ കയ്യിലായി. പൊതുവേ കേരള സര്ക്കാ രില്‍ വരുന്ന മാറ്റങ്ങള്‍ ഞങ്ങളുടെ സ്ഥാപനത്തിന്റെ ഭരണ ത്തിലും പ്രതിഫലിക്കുന്നത് സ്വാഭാവികമായി രുന്നു. കാരണം ഭരണ സമിതിയുടെ അദ്ധ്യക്ഷന്‍ വിദ്യാഭ്യാസമന്ത്രിയും പ്രധാന അംഗങ്ങള്‍ എല്ലാം കേരള സര്ക്കാരിന്റെ പ്രതിനിധികളുമായത് കൊണ്ടു തന്നെ. അന്നത്തെ പ്രിന്സിപ്പാളും ഭരണസമിതി അദ്ധ്യ ക്ഷനുമായ വിദ്യാഭ്യാസ മന്ത്രിയുമായി പല കാര്യത്തിലും യോജിപ്പില്ലാതെ ഭരണം വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തില്‍ പ്രിന്സിപ്പാള്‍ സ്വമേധയായോ അല്ലാതെയോ രാജി വച്ച് പോകു കയാണ്‌ ഉണ്ടായതു. ഞാന്‍ തിരിച്ചു ആര്‍ ഈ സി യില്‍ ചേരു മ്പോള്‍ പ്രിന്സി്പ്പാള്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. പഴയ പ്രിന്സിപ്പാള്‍ അലിഗര്‍ യൂനീവെര്സിറ്റിയില് പ്രൊവൈസ് ചാന്സലരായി പോയിക്കഴിഞ്ഞിരുന്നു. ഇല്കട്രിക്കല്‍ വിഭാഗം തലവന്‍ ഞങ്ങളുടെ പ്രൊഫ. ചാര്ളൂ സാറിന് ആയിരുന്നു പ്രിന്സപ്പലിന്റെ ചാര്ജു. അദ്ദേഹം താല്ക്കാലിക ചുമതലയായിരുന്നത് കൊണ്ടു നയപരമായ തീരുമാനങ്ങളൊന്നും എടു ത്തിരുന്നില്ല. 1982 മേയ് 5 മുതൽ 1987 മാർച്ച് 25 വരെ കരുണാകരന്‍ മുഖ്യമന്ത്രിയായി മന്ത്രിസഭ ഭരണ മേറ്റത്‌ കഴിഞ്ഞാണ് സ്ഥിരത യുള്ള ഒരു സര്ക്കാര്‍ കേരളത്തില്‍ ഉണ്ടായതു. ഈ മന്ത്രി സഭയില്‍ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് ആയിരുന്നു. അദ്ദേഹമാണ് സ്ഥിരമായ പ്രിന്സി പ്പല്‍ നിയമനവും കുറെ നാളായി അധ്യാപക അധ്യാപകേതര ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ മുന്കയ്യെടുക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ ഭരണ കാലത്തു 1983 ല്‍ പ്രൊഫ. ഉണ്ണികൃഷ്ണ പിള്ള പ്രിന്സിപ്പലാകുകയും ചെയ്തു. ക്യാനഡായിലെ ക്വീന്‍സ് യൂനീവെര്സി റ്റിയില് നിന്നു തിരിച്ചു വന്നു ആര്‍ ഈ സി യില്‍ പ്രൊഫസര്‍ ആയി ജോലി നോക്കിയിരുന്ന ഡോ ഉണ്ണികൃഷ്ണ പിള്ള പ്രിന്സിപ്പാളായി കഴിഞ്ഞാണ് എല്ലാ വകുപ്പുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് കുറെയേറെ അദ്ധ്യാപകരുടെ നിയമനം നടന്നത്.

ആര്‍ ഈ സി തുടങ്ങിയ കാലം മുതല്‍ സിവില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്നീ ബ്രാഞ്ചുകളില്‍ ബി ടെക്കും ഈ വകുപ്പു കളില്‍ ഓരോ എം ടെക് കോര്സുകളും മാത്രമാണ് അതുവരെ ഉണ്ടായിരുന്നത്. പുതിയ കോര്സുകള്‍ കൊണ്ടു വന്നാല്‍ മാത്ര മേ സ്ഥാപനം വളരുകയുള്ളൂ, അദ്ധ്യാപകര്ക്കും മറ്റും ഉയര്ന്ന തസ്തികകളിലേക്ക് പ്രമോഷനും കിട്ടൂ എന്ന് അദ്ദേഹം മനസ്സിലാക്കി പുതിയ കോര്സുകള്‍ തുടങ്ങാന്‍ ശ്രമം തുടങ്ങി. ഭരണപരമായ സ്വയം ഭരണം ഉണ്ടായിരുന്നു എങ്കി ലും അകാഡ മിക് സ്വയം ഭരണം ( ഐ ഐ റ്റി കളിലെപ്പോലെ) ഇല്ലാതിരു ന്നത് കൊണ്ടു കേന്ദ്ര സര്ക്കാരില്‍ നിന്ന് കിട്ടിയിരുന്ന ഗ്രാന്റു കൊണ്ടു വാങ്ങിയ പല ഉപകരണങ്ങളുടെ ഉപയോഗവും പഠന പദ്ധതിയില്‍ ഉള്പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അത് കൊണ്ടു ഒന്ന് രണ്ടു ഉന്നതാധികാര കമ്മറ്റികള്‍ അഭിപ്രായ പ്പെട്ടത് പോലെ അക്കാഡമിക് സ്വയംഭരണം സ്ഥാപനത്തിന്റെ വളര്ച്ചയ്ക്ക് ആവശ്യമാണെന്ന് കണ്ടു സ്വയം ഭരണത്തിനുള്ള ശ്രമങ്ങള് അപ്പോള്‍ മുതല്‍ തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ കേരള സര്ക്കാരിന്റെ ഉദാസീനതയും വിവിധ സംസ്ഥാ നങ്ങളിലെ ആര്‍ ഈ സി കള് തമ്മില്‍ യോജിച്ചുള്ള ശ്രമം ഉണ്ടാകാതിരു ന്നതു കൊണ്ടും യാതൊരു തീരുമാനങ്ങളും കേന്ദ്ര സംസ്ഥാന സര്ക്കാരുകള്‍ എടുത്തിരുന്നില്ല, 2002 ല്‍ നാഷണല്‍ ഇന്സ്റ്റിട്ട്യുട് ആകുന്നതു വരെ.

എന്നാല്‍ ഈ കാലത്ത് സ്ഥാപനത്തിന്റെ മുരടിച്ചു നിന്ന വളര്ച്ച മുമ്പോട്ടു കൊണ്ടു പോകാന്‍ പല കാര്യങ്ങളും ഡോ ഉണ്ണികൃഷ്ണ പിള്ള പ്രിന്സിപ്പലായിരുന്നപ്പോള്‍ തുടങ്ങി. ഇല്കട്രിക്കല്‍ ഡിപ്പാര്ട്ടുമെന്റ് മുന്കയ്യെടുത് ഇല്കട്രോണിക്സ് & ടെലികമ്മ്യുണിക്കെഷനിലും സിവില്‍ ഡിപ്പാര്ട്ടുമെന്റിന്റെ കീഴില്‍ ആര്ക്കിടെക്ച്ചരല്‍ എഞ്ചിനീയരിങ്ങിലും മെക്കാനി ക്കലിന്റെ കീഴില്‍ പ്രൊഡക്ഷന്‍ & മാനെജുമെന്ടിലും ബി ടെക് കോര്സുകള്‍ തുടങ്ങി. അതുപോലെ പുതിയ എം ടെക് കോര്സുകളും തുടങ്ങി. പന്നീട് കമ്പ്യൂടര് സയന്സ് & എഞ്ചി നീയറിങ്കിലും ബിടെ ക്കു തുടങ്ങി. അങ്ങനെ പുതിയ പ്രിന്സിപ്പാളിന്റെ ഭരണത്തില്‍ ആര്‍ ഈ സി യ്ക്കു ശാപ മോക്ഷം കിട്ടി തുടങ്ങി എന്ന് തന്നെ പറയാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും