68 :ഐ ഐ റ്റി യിലെ അവസാന മാസങ്ങള്‍

അങ്ങനെ ഡല്ഹിയിലെത്തിയിട്ടു വര്ഷം മൂന്നാകാന്‍ പോകുന്നു. ഗവേഷണത്തില്‍ മോശ മല്ലാത്ത വിജയം നേടി എന്ന് രണ്ടു ഗൈഡ്മാ രും അംഗീകരിച്ചു. നാല് പ്രധാന പ്രബന്ധങ്ങള്‍ക്കുള്ള ഫലങ്ങള്‍ കിട്ടിയിട്ടുണ്ട്. മൂന്നെണ്ണം എഴുതി അയക്കുകയും ചെയ്തു. നാലാമത്തേ തിന്റെ രൂപരേഖയും ആയിട്ടുണ്ട്. ജൂലായ്‌ ആദ്യം തിരിച്ചു ആര്‍ ഈ സി യില്‍ ചേരണ മല്ലോ എന്ന് കരുതി തീസിസിന്റെ ജോലി ഡിസം ബറില്‍ തന്നെ ഞാന്‍ തുടങ്ങിയിരുന്നു. കുറേശ്ശെ എഴുതിത്തുടങ്ങുകയും ചെയ്തു.

എന്നാല്‍ ഗൈഡന്മാരോടു തീസിസിന്റെ കാര്യം ജനുവരിയില്‍ ആണ് സൂചിപ്പിച്ചത്. രണ്ടു പേരും വായിച്ചു നോക്കി തെറ്റ് തിരുത്തി തരാന്‍ ഏതാ യാലും നാലഞ്ചു മാസം എങ്കിലും എടുക്കുമെന്ന് തീര്ച്ചയായതു കൊണ്ടു തന്നെ. ( ഓടി കൊണ്ടിരി ക്കുന്ന പട്ടിയെ ഒരു മുഴം നീട്ടി എറിയണമെന്നാ ണല്ലോ പണ്ടുള്ളവര്‍ പറയുന്നത്) . പോരാഞ്ഞു കുട്ടികളെ കോഴിക്കോട്ടു സ്കൂളില്‍ ചേര്ക്കാന്‍ മേയ്മാസം പോകുകയും വേണം . ഇതെല്ലാം മന സ്സില്‍ വച്ചുകൊണ്ടാണ് ജനുവരിയില്‍ തന്നെ അവരോടു സൂചിപ്പിച്ചത്. ഞാന്‍ തന്നെ തീസി സിന്റെ അദ്ധ്യായങ്ങളും ആകെക്കൂടിയുള്ള രൂപരേഖയും ഉണ്ടാക്കി രണ്ടു പേരെയും കാണിച്ചു.

തീസിസിന് ആകെ ഏഴു അദ്ധ്യായം. നാല് പ്രബന്ധങ്ങളിലെ വിഷയങ്ങള്‍ നടുക്കത്തെ അദ്ധ്യായങ്ങള്‍. ആദ്യത്തെ അവതരണ (Introduction) അദ്ധ്യായം, രണ്ടാമത്തെതു മുമ്പ് മറ്റുള്ളവര്‍ ഈ മേഖലയില്‍ ചെയ്ത ഗവേഷണ ത്തിന്റെ സര്വെ ( literature survey), അവസാന ത്തെ അദ്ധ്യായത്തില്‍ ചെയ്ത ഗവേഷണ ത്തിന്റെ താരതമ്യ പഠനവും നിഗമനങ്ങളും അങ്ങനെ ഏഴു അദ്ധ്യായങ്ങള്‍. ഇതൊക്കെ വളരെ നാളുകള്‍ മനസ്സില്‍ കൊണ്ടു നടന്നിട്ടാണ് പ്രൊഫസര്മാരോട് പറഞ്ഞത്.

എന്റെ രൂപ രേഖ പൊതുവേ അവര്‍ അംഗീക രിച്ചു എങ്കിലും ഒരു കാര്യത്തില്‍ ഗൈഡന്മാര്‍ തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഞങ്ങള്‍ ചെയ്ത ഗവേഷണ ഫലങ്ങള്‍ മിക്കവാറും ഡെഹ്രാഡൂണിലെ പെട്രോളിയം ഗവേഷണ സ്ഥാപനത്തില്‍ നിന്ന് കൊണ്ടു വന്ന ഡാറ്റായില്‍ ആയിരുന്നു പ്രയോഗിച്ചു നോക്കി യത്. പൊതുവേ തീസിസിലെ പ്രധാനപ്പെട്ട നിഗമനങ്ങളും സീസ്മിക്ക് ഡാറ്റായുടെ പ്രായോഗിക അപഗ്രഥനത്തിനു ഉതകുന്നതു മായിരുന്നു. എന്നാല്‍ ഒരു അദ്ധ്യായത്തിലെ മാത്രം നിഗ മനങ്ങള്‍ എത്ര ശ്രമിച്ചിട്ടും പ്രായോഗിക ഡാറ്റായില്‍ പ്രയോഗിക്കാന്‍ കഴിയാതെ വന്നു. കമ്പ്യൂട്ടരില്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കിയ ഡാറ്റയില്‍ സാമാന്യം നല്ല ഫലങ്ങള്‍ കിട്ടിയിട്ടും ഉണ്ട്. അല്പ്പം പുതുമയുള്ള തിയറിയും ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന ആശയം പറഞ്ഞു തന്നത് സഹ ഗൈഡ് ആയ ഡോ സുരേ ന്ദ്ര പ്രസാദ് ആയിരുന്നു. ഒരു വര്ഷത്തില്‍ കൂടുതല്‍ ഞാന്‍ അതിനു വേണ്ടി പണിയെടു ത്തിട്ടും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാന ത്തില്‍ ഒരു പ്രബന്ധം എഴുതിയത് നല്ല നിലവാ രമുള്ള ഒരു ജേര്ണലില്‍ (IFAC Journal Automatica) പ്രാഥമികമായി സ്വീകരിക്കപ്പെടു കയും ചെയ്തിരുന്നു. പക്ഷെ ഈ ഫലങ്ങള്‍ തീസിസിലെ പൊതുവായ നിഗമനങ്ങളോടു ഒത്തു ചേര്ന്ന് നില്ക്കുന്നില്ലല്ലോ എന്നായിരുന്നു പ്രൊഫസരുടെ വാദം. കാര്യം ശരി തന്നെ. അതു കൊണ്ടു “ ഈ അദ്ധ്യായം ഒഴിവാക്കിയാലും തനിക്കു പി എച് ഡി കിട്ടാനുള്ള വക ഉണ്ടെന്നു” സാര്‍ പറഞ്ഞു. ഇതു ചേര്ത്താല്‍ തന്റെ തീസി സിന്റെ പ്രധാന ആശയത്തിനോടു ചേരുകയില്ല, അക്കാരണത്താല്‍ ‘ ഏച്ചു വെച്ചാല്‍ മുഴച്ചി രിക്കും എന്നത് പോലെയാവും എന്നൊക്കെ ആയിരുന്നു പ്രൊഫസരുടെ വാദം.. പക്ഷെ എനിക്കും ഡോ പ്രസാദിനും ഇത് ചേര്ക്കണം എന്നായിരുന്നു. എന്നെ സംബന്ധിച്ചാണെങ്കില്‍ കുറെയേറെ ബുദ്ധിമുട്ടി കിട്ടിയതാ യിരുന്നു ഈ ഫലം, (കാക്കയ്ക്ക് തന്‍ കുഞ്ഞു പൊന്കുഞ്ഞു തന്നെയല്ലേ ) നല്ല ഒരു ജേര്ണലില്‍ ഒരു പ്രബ ന്ധം ആയി സ്വീകരിക്കപ്പെട്ടിട്ടും ഉണ്ട്, പിന്നെ ഡോ പ്രസാദിനു അദ്ദേഹത്തിന്റെ സ്വന്തം ആശ യം ആണെന്നുള്ള പ്രത്യേകതയും.. ഇതൊക്കെ കൊണ്ടു ഒരാഴ്ച്ച ഞങ്ങളുടെ തര്ക്കം നീണ്ടു നിന്നു. അവസാനം പ്രൊഫസര്‍ , പകുതി മനസ്സോടെ. ഞങ്ങളുടെ അഭിപ്രായം സ്വീകരി ച്ചു . ഒരു വ്യവസ്ഥയില്‍ മാത്രം . അവസാന അദ്ധ്യായത്തിലെ താരതമ്യ പഠനത്തില്‍ നിന്ന് ഇതൊഴിവാക്കിയെ പറ്റൂ എന്നതായിരുന്നു വ്യവസ്ഥ.

അങ്ങനെ തീസിസിന്റെ ഉള്ളടക്കം ഫെബ്രുവരി യില്‍ തന്നെ രണ്ടു പേരും അംഗീകരിച്ചു തന്നു. പിന്നെ എഴുതുക എന്നതും ഏറ്റവും പ്രധാനപ്പെട്ട വിവിധ അദ്ധ്യായങ്ങളില്‍ കൊടുക്കുന്ന ഫലങ്ങ ളെ സംയോജിപ്പിച്ച് അവസാന അദ്ധ്യായത്തിലെ നിഗമനങ്ങള്‍ ഉണ്ടാക്കുക എന്നതുമായിരുന്നു പ്രധാന ജോലി. പല കാലങ്ങളില്‍ ആയി ചെയ്ത കംപ്യുട്ടര്‍ സിമുലെഷന്‍ ചിലതൊക്കെ വീണ്ടും ചെയ്യേണ്ടി വന്നു. എന്നാലും മേയ് മാസം പകുതിയായപ്പോള്‍ ആദ്യത്തെയും അവസാന ത്തെയും അദ്ധ്യായങ്ങള്‍ ഒഴികെ ബാക്കി എല്ലാം എഴുതിക്കഴിഞ്ഞു. ആദ്യം ഡോ പ്രസാദ് നോക്കിയതിനു ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തി വീണ്ടും എഴുതി പ്രൊഫസര്ക്ക് കൊടുക്കും. രണ്ടു പേരും അധികം താമസിപ്പി ക്കാതെ നോക്കി തന്നു കൊണ്ടിരുന്നത് കൊണ്ടു മൂന്ന് വര്ഷം തീരുമ്പോഴെക്ക് തീസിസ് സമര്പ്പി ക്കാന്‍ കഴിയും എന്ന് ബോദ്ധ്യമായി.

കുട്ടികളെ സ്കൂളില്‍ കോഴിക്കോട്ടെ നല്ല സ്കൂളു കളില്‍ ചേര്ക്കാന്‍ കോലപ്പന്‍ പിള്ള സാര്‍ തന്നെ സഹായിച്ചു. അവര്ക്ക് സാമാന്യം നല്ല മാര്ക്കുണ്ടായിരുന്നത് കൊണ്ടു കാര്യം എളുപ്പമായി. . പ്രത്യേകിച്ചും മകള്ക്ക്. മകളെ അന്നും ഇന്നും നഗരത്തിലെ ഏറ്റവും മെച്ചപ്പെട്ട സ്കൂളുകളില്‍ ഒന്നായ പ്രോവിഡന്സ് ഹൈസ്കൂളിലും മകനെ സില്‍വര്‍ ഹില്ല്സ് സ്കൂളിലും ചേര്ക്കാനായിരുന്നു ശ്രമം . കുട്ടികളെ കാണാതെ പറ്റുകയില്ല എന്ന് തീര്ച്ച പറഞ്ഞെങ്കിലും പ്രോവിഡന്സിലെ സിസ്റ്റര്‍ മാര്‍ പകുതി സമ്മതിച്ചിരുന്നു, പ്രത്യേകിച്ചു ആര്‍ ഈ സി യിലെ അധ്യാപകരുടെ കുട്ടികളോടുള്ള മമത കൊണ്ടു തന്നെ . പക്ഷെ മകന്റെ കാര്യം ആയിരുന്നു കൂടുതല്‍ വിഷമം . സില്‍വര്‍ ഹില്സില്‍ അവര്ക്ക് അന്ന് അവനെ ചേര്‍ക്കേ ണ്ട ക്ലാസില്‍ ഒരു ബാച്ച് മാത്രമേ ഉണ്ടായിരു ന്നുള്ളൂ. കുട്ടികള്‍ ആവശ്യത്തിനു കിട്ടിയാല്‍ രണ്ടാമത് ഒരു ബാച്ചും കൂടി തുടങ്ങും , രണ്ടാമത്തെ ബാച്ച് തുടങ്ങുകയാണെങ്കില്‍ അവനെ ചേര്ക്കാം എന്ന് ഫാദര്‍ പറഞ്ഞു. അങ്ങനെ കുട്ടികളെയും ശ്രീമതി യെയും ആര്‍ ഈ സി യില്‍ ആക്കാന്‍ മേയ് ഇരുപതോടു കൂടി ജയന്തി ജനതയില്‍ പുറപ്പെടാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. തിരിച്ചു വരവിന്റെ രസകരമായ അനുഭവങ്ങള്‍ അടുത്ത ലക്കം
LikeShow more reactions
Comment

അഭിപ്രായങ്ങള്‍