73 :വാചാ പരീക്ഷക്കുള്ള യാത്രയും സഹപ്രവര്ത്തകന്റെ ‘കാരുണ്യവും’
പി എച് ഡി തീസിസ് 1981 ജൂലൈ മാസം സമര്പ്പിച്ചു എങ്കിലും എന്റെ വാചാപരീക്ഷ കുറെ താമസിച്ചാണ് നടന്നത്. കാരണം പതിവുള്ളത് തന്നെ. പരീക്ഷകരുടെ റിപ്പോര്‍ട്ട് കിട്ടാനുള്ള താമസം. എന്റെ ഗുരുക്കന്മാരില്‍ സീനിയര്‍, പ്രൊഫ. എ കെ മഹാലനാബിസ്, എന്റെയും കൂടെ ഉണ്ടായിരുന്ന ഗോഷേയ് ദാസിന്റെയും തീസിസ് സമര്പ്പിച്ചതിന് ശേഷം വിദേശത്തേെക്ക് പോയി. എന്റെ തീസിസിന്റെ കാര്യം നോക്കിയിരുന്നത് ജൂണിയര്‍ ഗൈഡായിരുന്ന ഡോ. പ്രസാദ് ആയിരുന്നു. ഞാന്‍ വാചാ പരീക്ഷ താമസിക്കുന്ന കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് വിദേശത്ത് നിന്നുള്ള റിപ്പോര്ട്ടു വന്നു, പക്ഷേ നമ്മുടെ നാട്ടുകാരനായ പ്രൊഫസരുടെ റിപ്പോര്ട്ട് വല്ലാതെ താമസിക്കുന്നു എന്നാണു. കാണ്പൂര്‍ ഐ ഐ റ്റി യിലെ ഒരു പ്രൊഫസരായിരുന്നു കക്ഷി. ഡോ പ്രസാദിന് അദ്ദേഹത്തെ ഓര്മ്മിപ്പിക്കാനും മടി. ചുരുക്കത്തില്‍ 1981 ഡിസംബര്‍ മാസം നടന്ന ബിരുദദാന സമ്മേളനത്തിനു മുമ്പ് വാചാപ്പരീക്ഷ നടന്നില്ല. 1982 ഏപ്രില്‍ മാസം ആണ് റിപ്പോര്ട്ട് കിട്ടി പരീക്ഷ തീരുമാനി ച്ചത്. (പൊതുവേ നമ്മുടെ നാട്ടുകാരുടെ സ്വഭാവം എനി ക്ക് പിന്നെ എന്‍ ഐ റ്റി യില്‍ ഡീന്‍ ആയിരിക്കുമ്പോഴാണ് മനസ്സിലായത്. വിദേശത്ത് നിന്നുള്ള പരീക്ഷകര്‍ പരീക്ഷാജോലി ഏറ്റെടുത്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്ട്ട് തീര്ച്ചയായും അയച്ചിരിക്കും. നമ്മുടെ ആള്ക്കാര്‍ ജോലി ഏറ്റെടുക്കും, പക്ഷെ തീസിസ് പരിശോധിച്ച് റിപ്പോര്ട്ടയക്കാന്‍ സമയം കണ്ടെത്താന്‍ വളരെ വിഷമിക്കുന്നതായി തോന്നിയിട്ടുണ്ട്. പലപ്പോഴും, മൂന്നും നാലും ഓര്മ്മപ്പെടുത്തല്‍ കഴിഞ്ഞും റിപ്പോര്ട്ടയക്കാത്ത വരുമായി എനിക്ക് ബന്ധ പ്പെടെണ്ടി വന്നിരുന്നു, ആ അനുഭവം പിന്നീടോരി ക്കലാവട്ടെ.)
ഏതായാലും തീയതി നേരത്തേ അറിയിച്ചിരുന്നതു കൊണ്ടു അന്നു കോഴിക്കോടുനിന്നു ഡല്ഹിയി ലേക്കുള്ള ഒരേ ഒരു തീവണ്ടി , ജയന്തി ജനതായില് റ്റിക്കറ്റു ബുക്കു ചെയ്തു പരീക്ഷക്കുള്ള തയ്യാറെ ടുപ്പു നടത്തിക്കൊണ്ടിരിക്കുന്ന സമയം. പെട്ടെന്നാ ണു എന്റെ രണ്ടു സഹപ്രവറ്ത്തകറ്കു ഒരു വിദേശ രാജ്യത്തെ ജോലിക്കുള്ള ഇന്റര്വ്യൂ വിനുള്ള ക്ഷണം കമ്പി വഴി കിട്ടിയതു. പെട്ടെന്നുള്ള യാത്ര ക്കു ഡല്‍ഹിക്കു ടിക്കറ്റു കിട്ടിയില്ല സഹ പ്രവര്ത്ത തകറ് രണ്ടു പേര്ക്കും . ഒരാള് എന്തുമാകട്ടേ എന്നു വിചാരിച്ചു ജനറല് കമ്പാറ്ട്ടുമെന്റില് കയറിക്കൂടി. എന്നാല് എന്റെ സീനിയറ് സഹപ്രവറ്ത്തകന് എന്റെ കൂടെ റിസര്വേഷന് കമ്പാറ്ട്ടുമെന്റിലു തന്നെ കയറിപ്പറ്റി, രണ്ടും കല്പിച്ചു, അല്ലെങ്കില് എന്റെ റിസര്റ്വു ചെയ്ത റ്റിക്കറ്റിന്റെ ബലത്തില്. റ്റി റ്റി യെ കണ്ടു അദ്ദേഹം ടിക്കറ്റു ശരിയാക്കും എന്നു വിചാരിച്ചു ഞാന് കാത്തിരുന്നു. അദ്ദേഹം വണ്ടിയില്‍ കയറിയപ്പോള് തന്നെ എന്റെ ബെറ്ത്തില് കയറി എന്റെ കിടക്ക വിരിച്ചു ഉറക്കമായി. ഞാന് മറ്റുള്ളവരുടെ ദയയില് ഒത്തു കൂടി ഇരുന്നു. റ്റി റ്റി വന്നപ്പോള് റ്റിക്കറ്റു അദ്ദെഹം എന്നെ ഏല്പിച്ചിരുന്നതു കൊണ്ടു ഞാന് റ്റി റ്റി യെ കാണി ച്ചു വിവരം പറഞ്ഞു. ആദ്യം വിരട്ടിയെ ങ്കിലും എന്റെ ഗതി കേടു കണ്ടു അദ്ദേഹം പറഞ്ഞു “എങ്ങനെയെങ്കിലും ആര്ക്കും ശല്യമു ണ്ടാക്കാതെ ഇരുന്നൊ, വിജയ വാഡാ വരെ , അതുകഴിഞ്ഞു നിങ്ങളുടെ ഭാഗ്യം പോലെ”. ഏതായാലും ഒരു രാത്രി കഴിഞ്ഞല്ലോ എന്നു സമാധാനിച്ചു ഞാന് ഇരുന്നു. റ്റി റ്റി ടിക്കറ്റു പരിശോധന കഴിഞ്ഞു പോയപ്പോള് നമ്മുടെ ആശാന് ബെര്തില് നിന്നു ഇറങ്ങി വന്നു വിവരം അന്വേഷിച്ചു. ഭക്ഷണവും മറ്റു കാര്യങ്ങളും കഴി ഞ്ഞു വീണ്ടും ഉറക്കമായി. ഡല്ഹിയില് എത്തി യാല് അടുത്ത ദിവസം വാചാ പരീക്ഷക്കു പോകേ ണ്ട എന്നൊടു എനിക്കുറങ്ങണോ എന്നു ഒരു വാക്കു പൊലും ചോദിക്കാതെ അദ്ദേഹം രാത്രി യില് സുഖമായി ഉറങ്ങി. ഞാന് മറ്റുള്ളവര് വായിച്ചു തള്ളിയ വറ്ത്തമാന പത്രങ്ങള് വിരിച്ചു നിലത്തു കിടന്നു.
തമിഴ്നാടു കഴിഞ്ഞപ്പോള്‍ അരിച്ചു കയറുന്ന തണുപ്പു കൊണ്ടു ഉറക്കം തീരെ കിട്ടിയില്ല. രാവിലെ വിജയ വാഡായില് എത്തി. വിവരം നേരത്തെ പറഞ്ഞതു കൊണ്ടു അദ്ദേഹം പുതിയ റ്റി റ്റി യെ സ്വന്തം ഭാഷ (തെലുങ്കു)യില് കാര്യം പറഞ്ഞു മനസ്സിലാക്കി എനിക്കു കമ്പാറ്ട്ടുമെന്റില് ഇരിക്കാന് അനുമതി വാങ്ങി തന്നു എന്നു അറിയി ച്ചു. നോക്കണേ ഭാഗ്യത്തിനു മരുഭൂമിയില് തന്റെ ടെന്റില് കാലു വക്കാന് ഒട്ടകത്തിനു സ്ഥലം കൊടു ത്തയാളിന്റെ ഗതി എനിക്കു വന്നില്ല എന്നു സമാ ധാനം, അദ്ദേഹ സത്തിന്റെ ദയ കൊണ്ടു എന്നെ പുറത്താക്കിയില്ലത്രെ!. രണ്ടാമത്തെ ദിവസവും നിലത്തു കിടന്നു ഞാന് നേരം വെളുപ്പിച്ചു. ഡല്ഹി അടുക്കു ന്തോറും തണുപ്പു കൂടിവരുന്നുണ്ടായി രുന്നു. ഡല്ഹിയില്‍ അദ്ദേഹത്തിന്റെ കൂടെ റഷ്യയില് ഒരുമിച്ചു പഠിച്ച കൂട്ടുകാരന് ജവഹ ര്ലാല്‍ നെഹ്‌റു യുണിവേര്സി റ്റിയില്‍ ഉണ്ടു, അദ്ദേഹത്തിന്റെ കൂടെ താമസിക്കാം എന്നാണു പുറപ്പെട്ടപ്പോള് പറഞ്ഞതു. പക്ഷേ ഞങ്ങള്‍ ഐ ഐ റ്റി യില് എത്തിയപ്പോള് സമയം 5 മണി. അദ്ദേഹം സുഹൃത്തിനെ അന്വേഷിച്ചു പോകാന് തയ്യാറാവുന്നില്ല. ഞാന് ഹോസ്റ്റലില് താമസ സൌകര്യം ബുക്കു ചെയ്തിരുന്നു, അവിടെ തന്നെ അദ്ദേഹവും കൂടാന് തീരുമാനിച്ചു എന്നു ഉറപ്പായി. രാത്രി ശിവാലിക് ഹോസ്റ്റലില് ഉള്ള ചെറിയ കട്ടിലില് നമ്മുടെ സഹപ്രവറ്ത്തകന് ഉള്ള കിടക്ക യും വിരിച്ചു കൊടുത്തു അദ്ദേഹം ഉറക്കമായി, ഞാന് കുറച്ചു പേപ്പറ് വിരിച്ചു സിമന്റു തറയിലും. മൂന്നാമത്തെ രാത്രിയിലെങ്കിലും അല്പം ഉറങ്ങാന് തീരുമാനിച്ചു. കണ്ണടഞ്ഞു വരുമ്പോള്‍ കേള്‍ക്കാം ഒരു ശബ്ദം, തീവണ്ടിയുടെയൊ, അടുത്തുള്ള പാലം വിമാനത്താവളത്തില് നിന്നു പുറപെടുന്ന ബോയിങ് ജെറ്റിന്റെയോ ആരവം, മെല്ലെ മെല്ലെ തുടങ്ങി ക്രമേണ ഉച്ചസ്ഥായിയില് ആകുന്ന ശബ്ദം. ഒരു ക്ലൈമാക്സില്‍ ഞെട്ടി ഉണറ്ന്നു കഴിഞ്ഞു രണ്ടാമതു ഉറക്കം വന്നു കണ്ണുകളില് കയറു മ്പോള് അടുത്ത ആവൃത്തി തുടങ്ങുന്നു. തീവണ്ടിയില്‍ വണ്ടിയുടെ ശബ്ദം കൊണ്ടു ആരും ഇതറിഞ്ഞില്ല. പാവം സീനിയര്‍ ഇതൊന്നും അറിയുന്നില്ല. “ കൂര്ക്കം വലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, കാരണം അവര്‍ ചെയ്യുന്നതെ ന്തെന്ന് അവര്‍ അറിയുന്നില്ല “ തണുപ്പും എന്നെ കാറ്ന്നു തിന്നുന്നു. എതായാലും ആ രാത്രിയും എനിക്കു കാള രാത്രി ആയി.
രാവിലെ അദ്ദേഹം കുളിച്ചു കുട്ടപ്പനായി കോട്ടും ടൈയും സൂട്ടും ഇട്ടു വിദേശ എംബസ്സിയിലേക്കു യാത്ര ആയി. പിന്നീട് അങ്ങോരെ കാണുന്നതു ഒരാഴ്ച കഴിഞ്ഞു കോഴിക്കൊട്ടു വച്ചാണു. ഇന്റെര്വ്യൂ കഴിഞ്ഞു അദ്ദേഹം ജെ എന് യു വില് കൂട്ടുകാരന്റെ വീട്ടില് രണ്ടു ദിവസം താമസിച്ചു കഴിഞ്ഞാണു ഇവിടെ എത്തിയതു. വിദേശ ജോലി ഉറപ്പാക്കിയതിനു ശേഷം തന്നെ. തിരിച്ചു വന്നതി നു ശേഷം ഒരു വാക്കു പറയാനൊ എന്റെ പരീക്ഷ യുടെ കാര്യം അന്വേഷിക്കാനോ പോലും അദ്ദേഹത്തിനു സമയം ഉണ്ടായില്ല. കാരണം അദ്ദേഹം എന്റെ ഡിപാറ്ട്ടുമെന്റു തലവനായി രുന്നു. ഞാനോ വിനീത വിധേയനായ ഒരു ജൂണി യറ് അദ്ധ്യാപകനും!!!!
വാചാപരീക്ഷ വലിയ ബുദ്ധിമുട്ട് കൂട്ടാതെ കഴിഞ്ഞു. രണ്ടു പരീക്ഷകരുടെയും റിപ്പോ ര്ട്ടിന്റെ പകര്പ്പ് തന്നിരുന്നു. അതിലെ ഒരു പരാമര്‍ശം രസകരമായി തോന്നി. മുമ്പൊരു ലക്കത്തില്‍ എന്റെ തീസിസിലെ ഒരു പ്രത്യേക അദ്ധ്യായ ത്തിലെ ഗവേഷണ ഫലത്തെപ്പറ്റി സൂചിപ്പി ച്ചിരുന്നു. പ്രൊഫസര്‍ ആ ഫലം തീസിലെ പ്രധാന നിഗമനങ്ങളുമായി ചേരാ ത്തത് കൊണ്ടു ഉപേക്ഷിക്കാന്‍ പറഞ്ഞത്. വിദേശത്ത് നിന്നുള്ള പരീക്ഷകന്‍ പറഞ്ഞത് ഇത് തന്നെ. മറ്റു അദ്ധ്യായങ്ങളിലെ കണ്ടെത്ത ലുകളുമായി ഒത്തു പോകാത്ത ഈ അദ്ധ്യായ ത്തിലെ ഫലത്തെപ്പറ്റി അല്പം പ്രതികൂലമായി തന്നെ സൂചിപ്പിച്ചു. അമേരിക്കയിലെ പര്‍ഡ്യു യൂണിവെര്സിറ്റിയിലെ വളരെയധികം പ്രായോഗിക ഡാറ്റാ അപഗ്രഥനത്തില്‍ ഗവേഷണം നടത്തിയും മേല്നോട്ടം വഹിച്ചും പരിചയം ഉള്ള സീനിയര്‍ പ്രൊഫസര്‍. എന്നാല്‍ നമ്മുടെ ഇന്ത്യന്‍ പരീക്ഷകന് ഏറ്റവും ഇഷ്ടപ്പെ ട്ടത് ഈ അദ്ധ്യായത്തിലെ ഫലങ്ങളായിരുന്നു. എല്ലാ അദ്ധ്യായത്തിലും ഇത്തരം ഫലങ്ങള്‍ ആയിരുന്നു എങ്കില്‍ എന്ന് അദ്ദേഹം എഴുതിയി രുന്നു. കാരണം എനിക്ക് മനസ്സിലായതിതാണ്. എന്റെ ഗവേഷണം പ്രായോഗിക ഡാറ്റാ അപ ഗ്രഥനത്തിനുതക്കുന്ന നല്ല മാര്ഗ്ങ്ങള്‍ (Real life data processing ) കണ്ടെത്തുക എന്നതായി രുന്നു. ആ മേഖലയില്‍ പ്രവര്ത്തിച്ചിരുന്ന വിദേശ പരീക്ഷകന് അതിനുപയുക്തമായ മറ്റു അദ്ധ്യായ ങ്ങളി ലെ ഫലങ്ങളുടെ മേന്മ മനസ്സിലാക്കാന്‍ ആയി. എന്നാല്‍ അക്കാഡമിക് ഗവേഷണ ത്തില്‍ വിദഗ്ദ്ധനായ ഇന്ത്യന്‍ പരീക്ഷകന്‍ സൈദ്ധാന്തികമായ സംഭാവന ( theoretical contribution) യുള്ള ഈ അദ്ധ്യായം കൂടുതല്‍ ഇഷ്ടപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ പ്രായോഗിക മായി ഉപയോഗമുള്ള ഗവേഷണത്തില്‍ ഏര്‍പ്പെ ടുന്നവര്ക്ക് (applications of theory to practical situations) പലര്‍ക്കും നേരിടേണ്ടി വരുന്നതാണ്. തിയറി ഇഷ്ടമുള്ളവര്‍ ഒരു തരം, പ്രായോഗിക ഉപയോഗത്തിന് മൂല്യം കല്പ്പി ക്കുന്നവര്‍ വേറൊരു തരം ഏതായാലും എനിക്ക് വലിയ പ്രതികൂല വിമര്ശനം കൂട്ടാതെ തീസിസ് ഡിഫന്സ് പൂര്ത്തിയാക്കാന്‍ കഴിഞ്ഞു.
പക്ഷെ 1981ല്‍ സമര്പ്പിച്ച തീസിസിന് എനിക്ക് ബിരുദം കിട്ടിയത് 1983 ജനുവരിയില്‍ ആയി എന്ന് മാത്രം. കാരണം 1982 ഡിസംബറിലെ ബിരുദദാന സമ്മേളനം മാറ്റി വച്ച് ജനുവരിയില്‍ ആയിരുന്നു. കടലാസില്‍ നോക്കിയാല്‍ തീസിസ് സമര്പ്പിച്ചു രണ്ടു വര്ഷം കഴിഞ്ഞു., എന്റെതല്ലാ ത്ത കാരണങ്ങള്‍ കൊണ്ടു തന്നെ. ഭാഗ്യവശാല്‍ അതുകൊണ്ടു എനിക്കൊന്നും നഷ്ടമായില്ല. ഡിപ്പാര്ട്ടുമെന്റില്‍ അടുത്ത സെലക്ഷന് മുമ്പ് തന്നെ എനിക്ക് ബിരുദം കിട്ടി. ദൈവത്തിന്റെ അനുഗ്രഹം.
http://eprint.iitd.ac.in/bitstream/2074/5503/1/TH-833.pdf
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ