74 :ഒരു സ്ഥാനക്കയറ്റവും കൂടെ ഹൈക്കോടതിയില്‍ ഒരു കേസും

 ആര്‍ ഈ സി യുടെ കഷ്ടകാലം കഴിഞ്ഞതായി കഴിഞ്ഞ ദിവസത്തെ കുറിപ്പില്‍ സൂചിപ്പിച്ചി രുന്നു. വര്ഷങ്ങളായി ഒഴിവായി കിടന്ന തസ്തി കകള്‍ ആര്‍ ഈ സി യിലെ അംഗീക്രുത രീതി അനുസരിച്ച് അഖിലേന്ത്യാ പരസ്യത്തില്‍ കൂടി നികത്താനുള്ള ശ്രമങ്ങള്‍ പുതിയ പ്രിന്സ്പ്പാ ലിന്റെ ശ്രമഫലമായി തുടങ്ങി. ഒരു ഘട്ടത്തില്‍ ആര്‍ ഈ സി യിലെ ഒരു എഞ്ചിനീയറിംഗ് വകുപ്പില്‍ തലവനാകാന്‍ ഒരു പ്രൊഫസര്‍ പോലും ഇല്ലാത്ത സ്ഥിതി ഉണ്ടായി. വര്ക്ഷോപ്പ് സൂപ്രണ്ടാ യിരുന്ന ഒരാളെ അസിസ്റ്റന്റ്റ് പ്രൊഫസറായി തസ്തിക മാറ്റി തലവനാക്കി വച്ചിരിക്കുകയായിരുന്നു. ഏതായാലും അങ്ങനെയുള്ള അവസ്ഥ മാറുമെന്നു ഉറപ്പായി.

ഞങ്ങളുടെ ഇലക്ട്രിക്കല്‍ ഡിപ്പാര്ട്ടുമെന്റ്ലും സിവില്‍ ഡിപ്പാര്ട്ടു മെന്റിലും അന്ന് പ്രൊഫസര്‍ തസ്തിക രണ്ടു മാത്രം ആയിരുന്നു. ഒന്ന് ബി ടെക് കോര്സിന്റെയും മറ്റൊന്ന് ഒരേ ഒരു എം ടെക് കോര്സിന്റെയും. എന്നാല്‍ അസിസ്റ്റന്റ്റ് പ്രൊഫ സര്‍ തസ്തിക മൂന്നെണ്ണം ഇലക്ട്രിക്കലിലും ഒരെണ്ണം ഇലക്ട്രോണിക്സിലും ഉണ്ടായിരുന്നു. ഇതെല്ലാം പരസ്യപ്പെടുത്തി. ഡിപ്പാര്ട്ടുമെന്റില്‍ എന്നെക്കാള്‍ സീനിയറായി കുറച്ചുപേര്‍ ലെക്ച്ചറര്‍ മാരായി തന്നെ തുടരുന്നുണ്ടായിരുന്നു. എന്നാല്‍ പി എച് ഡി ബിരുദം നേടിയവര്‍ മൂന്നു പേര്‍ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. തുറന്ന മത്സരം ആയതു കൊണ്ടു ഇന്ത്യയില്‍ എവിടെ നിന്നുള്ളവര്കും അപേക്ഷിക്കാന്‍ കഴിയുമായി രുന്നു. ആര്‍ ഈ സി കളുടെ അന്നത്തെ സ്ഥിതി മോശമായി പരക്കെ അറിയപ്പെട്ടിരുന്നത് കൊണ്ടു പുറത്തു നിന്ന് അധികം അപേക്ഷകര്‍ ഇല്ലായിരുന്നു. അത് കൊണ്ടു ഞങ്ങള്ക്ക് പി എച് ഡി യുള്ള മൂന്നു പേര്ക്ക് ഇലക്ട്രിക്ക ലിലും ഇലക്ട്രോണിക്സിലെ തസ്തിക എന്റെ കൂടെ കാന്പൂര്‍ ഐ ഐ റ്റി യില്‍ നിന്ന് പി എച് ഡി നേടിയ വെങ്കടരമണിക്കും കിട്ടി. എന്നാല്‍ ഞങ്ങളെക്കാള്‍ രണ്ടു വര്ഷം മുമ്പ് ആര്‍ ഈ സി യില്‍ ജോലി ചെയ്തു തുടങ്ങിയ ഒരാള്ക്ക് ‌ സീനിയോരിറ്റി അനുസരിച്ച് പ്രമോഷന്‍ കിട്ടിയില്ല എന്ന് പരാതി. സെലക്ഷന്‍ കമ്മറ്റി സര്വീസ് ദൈര്ഘ്യത്തോടൊപ്പം ഉയര്ന്ന യോഗ്യതയ് ്ക്കും ഗവേഷണ പ്രബന്ധങ്ങള്ക്കും മറ്റും പ്രാധാന്യം കൊടുത്തു എന്നതു വ്യക്തമായി രുന്നു. അഖിലേന്ത്യാ തിരഞ്ഞെടുപ്പ് നടത്തു ന്നതും അതിനു വേണ്ടി തന്നെ ആയിരുന്നല്ലോ.

അങ്ങനെ പ്രൊമോഷന്‍ കിട്ടാതിരുന്ന ആ അദ്ധ്യാപകന്റെ കാര്യം കഷ്ടമായിരുന്നു. അദ്ദേഹം കുറെയധികം കാലം അസുഖം മൂലം നാട്ടില്‍ നിന്നും വിദൂര സ്ഥലങ്ങളിലെ ഐ ഐ റ്റി കള്‍ പോലെയുള്ള മറ്റു സ്ഥാപനങ്ങളില്‍ പോയി ഗവേഷണം ചെയ്യാന്‍ മടിച്ചത് കൊണ്ടു പി എച് ഡി പൂര്ത്തിയാക്കാന്‍ കഴിഞ്ഞില്ല. മദിരാശി ഐ ഐ റ്റി യില്‍ നിന്ന് എം ടെക് ബിരുദം എന്നെക്കാള്‍ മുമ്പുതന്നെ നേടിയിരുന്നു. ശുദ്ധഗതിക്കാരനായ അദ്ദേഹത്തെ ആരൊക്കെയോ ഇളക്കി വിട്ടു, ഞങ്ങളുടെ മൂന്നു പേരുടെയും സെലക്ഷന്‍ തെറ്റായ രീതിയില്‍ ആയിരുന്നു എന്നും സീനി യോരിറ്റി അനുസരിച്ച് അദ്ദേഹ ത്തിനാണ് പ്രൊമോഷന് കിട്ടാന്‍ അര്ഹത യെന്നും മറ്റും കാണിച്ചു ഹൈക്കൊടതിയില്‍ കേസ് കൊടുത്തു. അദ്ദേഹത്തിന് പ്രൊമോഷന്‍ നിഷേധിച്ചത് മൌലികാവകാശ ലംഘനം ആണെന്ന് പറഞ്ഞു കൊണ്ടു ഫയല്‍ ചെയ്ത കെയ്സ് കോടതി ഫയലില്‍ സ്വീകരിച്ചു പ്രിന്സി പ്പാളിനും ഞങ്ങള്‍ കുറെയേറെ പ്രൊമോഷന്‍ കിട്ടിയവര്ക്കും കോടതി നോട്ടീസ് അയച്ചു.


സാധാരണഗതിയില്‍ കോടതിയില്‍ ഇത്തരം കേസുകള്‍ സെലക്ഷന്‍ കമ്മറ്റി ഉണ്ടാക്കി യതിലോ അപേക്ഷ ക്ഷണിച്ചതിലോ മറ്റോ എന്തെങ്കിലും വഴി വിട്ടു ചെയ്തിട്ടുണ്ടോ എന്നായിരുന്നു നോക്കു ന്നത്. എല്ലാ കാര്യങ്ങളും നേരെ ചൊവ്വേ ചെയ്തിരുന്നത് കൊണ്ടു ഈ കേസ് നിലനില്ക്കില്ല എന്നുറ പ്പായിരുന്നു. പോരാഞ്ഞു ഞങ്ങള്‍ എല്ലാവരും പുതിയ തസ്തികയില്‍ നിയമിച്ചു കൊണ്ടുള്ള ഓര്ഡര്‍ കയ്പ്പറ്റി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാണ് കേസ് ഫയല്‍ ചെയ്തത്. എന്നാലും ആദ്യമായി കോടതിയില്‍ ഒരു കേസ് വന്നപ്പോള്‍ ഒന്നുല ഞ്ഞു. പ്രിന്സിപ്പാളിന്റെ ഉപദേശം അനുസരിച്ച് ഞങ്ങളും എറണാകുളത്തു പോയി ഒരു വക്കീലിനെ കേസ് ഏല്പ്പിച്ചു. കുറെ പണവും ചിലവാ ക്കി. പാവം സഹപ്രവര്ത്ത്കനെ ആരോ തെറ്റി ദ്ധരിപ്പിച്ചതായിരുന്നു. അന്നും ആര്‍ ഈ സി ക്യാമ്പസ്സില്‍ ആള്കാര്‍ തമ്മില്‍ അടിപിടി കൂടുന്നത് കണ്ടു രസിക്കാന്‍ ആളുകള്‍ ഉണ്ടാ യിരുന്നു. പാവം “അരയ്ക്കാനും കലക്കാനും വേറെ ആളുണ്ടാവുമെങ്കിലും കുടിക്കുന്നത് അവനവന്‍ തന്നെ വേണ്ടി വരും” എന്ന കാര്യം അയാള്‍ മറന്നു. പ്രൊമോഷന്‍ കിട്ടാത്ത താല്ക്കലത്തെ മനോ വിഷമത്തില്‍ അദ്ദേഹം വര്ഷങ്ങളായി കൂടെ ജോലി ചെയ്തുവന്ന ഞങ്ങള്ക്കെതിരെ കേസ് കൊടുത്തു. പക്ഷെ ഈ കേസ് പിന്നീട് ഉപേക്ഷിക്കപ്പെട്ടു എന്നാണു തോന്നുന്നത്, സുപ്രീം കോടതിയില്‍ ഒരു പ്രാവ ശ്യം ഏതോ കേസ് വാദിച്ചിട്ടുള്ള ആളായിരുന്നു മേല്പാറഞ്ഞ കക്ഷിയുടെ വക്കീല്‍. ഓരോ പ്രാവ ശ്യവും അയാള്ക്ക്ട പണം കൊടുക്കാത്തത് കൊണ്ടോ എന്തോ പിന്നീട് ആ കേസിനെപ്പറ്റി ഒന്നും കേട്ടിട്ടില്ല. ഞങ്ങളുടെ നിയമനം രണ്ടു വര്ഷം കഴിഞ്ഞു സ്ഥിരപ്പെടുത്തുകയും ചെയ്തു.

അങ്ങനെ 1983 ഒക്ടോബര്‍ മൂന്നാം തീയതി , അതാ യതു ലെക്ച്ചരര്‍ ആയി 14 വര്ഷം കഴിഞ്ഞു ഞാന്‍ അസിസ്റ്റന്റ്റ് പ്രൊഫസര്‍ ആയി. ആര്‍ ഈ സി യിലെ ഏറ്റവും മോശമായ സാഹചര്യത്തില്‍ എന്തും വരട്ടെ എന്ന് വിചാരിച്ചു ഡല്ഹിയില്‍ പോയി പഠിച്ചത് കൊണ്ടു പ്രയോജനം ഉണ്ടായി. അന്ന് സര്ക്കാര്‍ കോളേജുകളില്‍ എം ടെക് ബിരുദം ഉണ്ടെങ്കില്‍ ആര്ക്കും പതിമൂന്നു വര്ഷം പൂര്ത്തിയാകു മ്പോള്‍ സ്വാഭാവികമായി അസിസ്റ്റന്റ്റ് പ്രൊഫ സര്‍ ആകാമായിരുന്നു എന്നത് വേറൊരു വസ്തുത. ആര്‍ ഈ സി യില്‍ അന്നും ഇന്നും അഖിലേന്ത്യാ മത്സരത്തില്കൂടി മാത്രമേ സ്ഥാനക്കയറ്റം കിട്ടുകയുള്ളൂ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും