64 :ഐ ഐ റ്റി ഡല്ഹിയില്‍ നിന്ന് കമ്പ്യൂട്ടറുകള്‍ തേടി

 ഇന്ത്യയിലെ ആദ്യകാലത്ത് സ്ഥാപിച്ച ഓരോ ഐ ഐ റ്റി യും ഓരോ വിദേശ രാജ്യങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് തുടങ്ങി യത്. ഐ ഐ റ്റി മദ്രാസ് ജെര്മ്മനിയുടെയും ബോംബെ റഷ്യയുടെയും കൊണ്പൂര്‍ അമേരി ക്കയുടെയും അങ്ങനെ ഡല്ഹി ഐ ഐ റ്റി ബ്രിട്ടീഷ് സര്കാറിന്റെ സഹായത്തോടെയും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും അതാതു രാജ്യങ്ങളില്‍ നിന്ന് കൊണ്ടു വന്ന ഉപകരണങ്ങളാണല്ലോ ഉപയോഗിക്കുക. ഐ ഐ റ്റി മദ്രാസില്‍ ജെര്മ്മന്‍ ഉപകരണങ്ങള്‍ പലതും കണ്ടിട്ടും ഉപയോഗിച്ചിട്ടും ഉണ്ടായിരുന്നു.

ഐ ഐ റ്റി ഡല്ഹി തുടക്കത്തില്‍ ഐ ഐ റ്റി ആയിരുന്നില്ല. 1959ല്‍ ബ്രിട്ടീഷ് സര്ക്കാരിന്റെ സഹായത്തോടെ ഒരു എഞ്ചിനീയരിന്ഗ് & ടെക്നോളജി കോളേജിന് ആസ്ഥാന ശിലയിട്ടത് ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരനായിരുന്നു. ഈ സ്ഥാപനത്തിന്റെ സഹായത്തിനു ഒരു ട്രസ്റ്റും ഉണ്ടാക്കി. ഡല്ഹി് യുണിവേര്സിറ്റിയുടെ കീഴില്‍ ആയിരുന്നു തുടക്കത്തില്‍. കോളേജിലെക്കുള്ള പ്രവേശനം. 1961 ലാണ് തുടങ്ങിയത്. ഔപചാ രികമായ ഉദ്ഘാടനം പ്രൊഫ. ഹുമായൂണ്‍ കബീറും നിര്‍വഹിച്ചു.. പിന്നീടാണ് മറ്റു ഐ ഐ റ്റി കള് പോലെ ഇതും ഒരു ഐ ഐ റ്റി ആയി പ്രഖ്യാപി ക്കപ്പെട്ടത്.

ഞങ്ങള്‍ ഇവിടെ എത്തിയപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന കംപ്യുട്ടര്‍ ഐ സി എല്‍ (ICL) എന്ന കമ്പനിയുടെതായിരുന്നു. ICL 1909 എന്നതായിരുന്നു. പഞ്ച് ചെയ്ത കാര്ഡും കാര്ഡ് റീഡറും മറ്റും ഉപയോഗിക്കുന്ന തരം. മാത്തമാറ്റിക്സ് വകു പ്പിന്റെ കീഴിലായിരുന്നു അന്നത്തെ കംപ്യുട്ടര്‍ സെന്റര്‍. ആദ്യത്തെ ഒന്നര വര്ഷ്ത്തോളം ഈ കമ്പ്യുട്ടറില്‍ ആയിരുന്നു ഞാന്‍ എന്റെ കമ്പ്യു ട്ടിംഗ് ജോലികള്‍ ചെയ്തിരുന്നത്. മിക്കവാറും ദിവസങ്ങളില്‍ “ സിസ്റ്റം തകരാറില്‍ “എന്ന നോട്ടീ സായിരുന്നു ഞങ്ങളുടെ കമ്പ്യൂട്ടര്‍ കേന്ദ്രത്തില്‍ കണ്ടത്. ക്രമേണ ഈ പഴയ കംപ്യുട്ടര്‍ മാറ്റി പുതിയ കംപ്യുട്ടര്‍ സ്ഥാപിക്കാന്‍ വേണ്ടി പഴയത് പൊളിച്ചു മാറ്റി തുടങ്ങി കുറെ മാസങ്ങളില്‍ ഞങ്ങള്ക്ക് കംപ്യുട്ടര്‍ ജോലി ഒന്നും ചെയ്യാന്‍ മാര്ഗമില്ലാതായി. പുതിയ കമ്പ്യൂട്ടരില്‍ ടെര്മി നല്‍ സ്വയം പ്രോഗ്രാം ചെയ്തു തെറ്റ് തിരുത്തി മുന്നോട്ടു പോകാനുള്ള ഏറ്റവും പുതിയ സംവി ധാനങ്ങളൊക്കെ ഉണ്ടാവുമെന്ന് പറഞ്ഞു. ICL 2960 എന്ന പുതിയ തലമുറ കമ്പ്യൂടര് ആയി രുന്നു പുതിയതായി വരുന്നത്.

കംപുട്ടരിനെ ആശ്രയിക്കാതെ മുമ്പോട്ട്‌ പോകാന്‍ തീരെ കഴിയാത്ത എന്നെപ്പോലെ യുള്ളവര്‍ ബുദ്ധിമുട്ടിലായി. ഭാഗ്യത്തിന് എന്റെ പ്രൊഫസറും മാത്തമാറ്റിക്സ് ഡിപ്പാര്ട്ടു മെന്റിലെ മറ്റൊരു പ്രോഫസരുടെയും കാലാവ സ്ഥ പ്രവചന സംബന്ധമായ ഒരു പ്രോജക്റ്റ് ഉണ്ടായിരുന്നു. അതിന്നു ലോധി റോഡിലുള്ള ഇന്ത്യന്‍ മീറ്റിയരോളജി ഡിപ്പാര്ട്ടുമെന്റിലെ (Indian Meteorology Department - I M D ) കമ്പ്യൂട്ടരില്‍ കുറച്ചു സമയം അനുവദിച്ചിരുന്നു. അതില്‍ കുറച്ചു ജോലി ചെയ്യാന്‍ പ്രൊഫസര്‍ മഹാലനാബിസ് എനിക്ക് അനുവാദം തന്നു. അവിടെ കാലാവസ്ഥാ പ്രവചനത്തിനുള്ള കംപ്യുട്ടര്‍ ജോലിയായിരുന്നു ചെയ്തിരുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിട്ടുന്ന മഴ, താപനില, കാറ്റിന്റെ വേഗത തുടങ്ങിയ 10 – 12 കാലാവസ്ഥയെ ബാധി ക്കുന്ന ഡാറ്റാ സംഭരിച്ചു എട്ടോ പത്തോ മണിക്കൂര്‍ എടുത്തു ഒരു പ്രോഗ്രാം പ്രവര്ത്തി പ്പിച്ചാണ് ഉച്ചയ്ക്ക് രണ്ടു മണിക്കും വൈകു ന്നേരം 7 മണിക്കും കാലാവസ്ഥാ പ്രവചനം റേഡിയോയില്‍ കൂടി നടത്തിയിരുന്നത്.

ഞാന്‍ കംപ്യുട്ടര്‍ പ്രോഗ്രാം ചെയ്ത കാര്ഡിന്റെ കെട്ടുകളുമായി ഐ ഐ റ്റി യില്‍ നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ ദൂരത്തുള്ള ഐ എം ഡി യില്‍ പോയി പ്രോഗ്രാം കൊടുക്കും, ചിലപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കാത്തിരുന്നു റിസള്ട്ട് വാങ്ങി വരും . അല്ലെങ്കില്‍ അടുത്ത ദിവസം റിസള്ട്ടി്നു വേണ്ടി പോകും. ചില ദിവസം ഉച്ച ഭക്ഷണം അടുത്തു ള്ള തട്ട് കടയില്‍ നിന്ന് ചായയും സമൂസയിലും നിര്ത്തും. അങ്ങനെ കുറെ നാള്‍ ബുദ്ധി മുട്ടിയി രുന്നു. പ്രോഗ്രാം കാര്ഡു്കള്‍ തന്നെ മുന്നൂറു നാനൂറു ഉണ്ടാവും . സീസ്മിക്ക് ഡാറ്റ തന്നെ ഇരുനൂറോ മുന്നൂറോ കാര്ഡുകളില്‍ ഉണ്ടാവും. ഇതെല്ലാം തൂക്കി ബസ്സിലാണ് യാത്ര. യാത്രക്കി ടയില്‍ ഏതെങ്കിലും ഒരു കാര്ഡ് മടങ്ങിയോ ഒടിഞ്ഞോ പോയാല്‍ അത് മാറ്റി പുതിയ കാര്ഡു പഞ്ച് ചയ്തു വക്കണം. ഇതിനൊക്കെ സമയം ഉണ്ടാക്കണം. പോരാഞ്ഞു കിട്ടിയ റിസള്ട്ട് പ്ലോട്ട് ചെയ്‌താല്‍ മാത്രമേ അപഗ്രഥനം കൊള്ളാമോ എന്നറിയാന്‍ കഴിയൂ. കൈ കൊണ്ടു പ്ലോട്ട് ചെയ്യുക വിഷമ മായിരുന്നു. ഓരോ സീസ്മിക്ക്സ ട്രെയ്സിനും 4000 സാമ്പിളുകള്‍ ഉണ്ടാവും . ഏതായാലും സഹഗൈഡിന്റെ ലാബില്‍ അന്നുണ്ടായിരുന്ന ഒരു ചെറിയ കമ്പ്യൂട്ടരില് പ്ലോട്ടര്‍ ഉണ്ടായിരുന്നു. ലോധി റോഡിലെ കമ്പ്യൂട്ടരില്‍ നിന്ന് രിസല്ട്ടായി കിട്ടിയ ഡാറ്റ ഈ ചെറിയ കംപുട്ടരില്‍ ടൈപ്പ് ചെയ്തു കയറ്റി പ്ലോട്ട് ചെയ്യുകയായിരുന്നു പതിവ്. പ്ലോട്ടരില്‍ വരച്ചാല്‍ മാത്രമേ എന്റെ പ്രോഗ്രാമിന്റെ റിസള്ട്ട് നല്ലതാണോ എന്നറി യാന്‍ പറ്റൂ. ഇതെല്ലാം കഴിഞ്ഞാണ് പ്രോഗ്രാ മുമായി ഇടക്കിടയ്ക്ക് ദേഹ്രാ ദൂനില്‍ പോയിരു ന്നത്. ഇന്നത്തെ കമ്പ്യുട്ടറില്‍ ഏതാനും മിനുട്ടു കള്‍ കൊണ്ടു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അന്ന് ആഴ്ചകള്‍ കൊണ്ടൂ പോലും തൃപ്തിക രമായി ചെയ്യാന്‍ വിഷമമായിരുന്നു എന്നത് സത്യം ആയിരുന്നു. ചുരുക്കത്തില്‍ ഐ ഐ റ്റി ഡല്ഹിയില്‍ ഗവേഷണത്തിനു കംപ്യുട്ടര്‍ അത്യാവശ്യമായിരുന്ന എന്നെപ്പോലെയുള്ളവര്‍ അന്ന് ശരിക്കും വിഷമിച്ചിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും