150 :ഇന്ത്യയെ (കേരളത്തെ) കണ്ടെത്തലിന്റെ ബാക്കി ഭാഗങ്ങള്‍

 സിംഗപൂരില്‍ നിന്ന് വന്ന കുട്ടികളുടെ ഇന്ത്യ യെ കണ്ടെത്തല്‍ പരിപാടി വളരെ വിജയ കരമായിതന്നെ മുന്നോട്ടു പോയി. കേരള ത്തിലങ്ങോളം ഇങ്ങോളം അവരെ കൊണ്ടു പോയി നമ്മുടേതായ എല്ലാ കലാ രൂപങ്ങ ളെയും അവരെ പരിചയപ്പെടുത്തി കേരള ത്തിലെ കുടില്‍ വ്യവസായം മുതൽ സ്വാശ്രയ സംഘങ്ങളെയും കൊച്ചിയിലെ വ്യവസായങ്ങളും കൊച്ചി ഇന്‍ഫോപാര്‍ക്ക് , തിരുവനന്തപുരം ടെക്നോ പാര്‍ക്ക് എന്നി വിടങ്ങളിലും അവരെ കൊണ്ടു പോയി അവി ടെയൊക്കെ എന്താണ് നടക്കുന്നത് എന്ന് കാണിച്ചു കൊടുത്തു.
അവര്‍ ക്യാമ്പസ്സില്‍ ഉണ്ടായിരുന്ന സമയ ത്തായിരുന്നു ഹോളി ആഘോഷിച്ചത്. ആര്‍ ഈ സി (എന്‍ ഐ റ്റി) യില്‍ പകുതിയോളം കുട്ടികള്‍ കേരള ത്തിന്‌ വെളിയില്‍ നിന്നും വരുന്നവര്‍ ആയതു കൊണ്ടു ഹോളി വിപു ലമായി ആഘോഷിച്ചി രുന്നു. ആണ്‍കുട്ടി കളും പെണ്‍കുട്ടികളും അന്ന് സിന്ദൂരം വാരികോരി പരസ്പരം എറിഞ്ഞു രാവിലെ പുലര്‍ച്ച മുതല്‍ ഉച്ചവരെ വലിയ മേളം ആയിരുന്നു. നന്മയ്ക്ക് തിന്മ മേല്‍ വിജയം ആഘോഷിക്കുന്നു എന്ന് പറയപ്പെടുന്ന ഹോളി ആഘോഷങ്ങളില്‍ സിങ്ങപൂര്‍ കുട്ടികള്‍ ആത്മാര്‍ഥമായി ഇടപെട്ടു. ഞങ്ങ ളുടെ കുട്ടികള്‍ അവരെ സ്നേഹപൂര്‍വ്വം പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. (ചിത്രങ്ങള്‍കാണുക).
അതുപോലെ തന്നെ എന്‍ ഐ റ്റി യിലെ പ്രധാനപ്പെട്ട കലോത്സവമായ രാഗം ഫെസ്റിവല്‍ ആയിടക്കായിരുന്നു. ശങ്കര്‍ മഹാദേവന്റെ സംഗീത മേളയും വിവിധ കോളേജുകളില്‍ നിന്ന് വന്ന കുട്ടികളുടെ കലാ പ്രകടനങ്ങളും സിങ്ങപൂര്‍ കുട്ടികള്ക് മൂന്നു ദിവസത്തേക്ക് കണ്ണിനും കാതിനും നല്ല വിരുന്നായി.
ഒരു വാരാന്ത്യം കുട്ടികളെ വടക്കന്‍ മലബാ റില്‍ കണ്ണൂര്‍ കാസര്‍കോട് ഭാഗത്തേക്ക് കൊണ്ടു പോയി. മലബാറിന്റെ തനതായ തെയ്യം പരിപാടി കുട്ടികള്‍ കണ്ടു ആസ്വ ദിച്ചു. കളമെഴുതി പാട്ട്, തായമ്പക എന്നിവ യും കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെ ഒരു സായാഹ്നവും അവര്‍ ആസ്വദിച്ചു.
പ്രധാനമായും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠിക്കുന്ന കുട്ടികള്‍ ആയിരുന്നത് കൊണ്ടു കേരളത്തിലെ ഐ ടി വ്യവസായം അന്ന് ശൈശവ ദിശയില്‍ ആയിരുന്നു എങ്കിലും കൊച്ചിയിലെ ഇന്ഫോ പാര്‍ക്കും മറ്റു വ്യവസായങ്ങളും അവര്‍ സന്ദര്‍ശിച്ചു. കൊച്ചി കായലില്‍ ബോട്ടിങ്ങും അവര്‍ ആസ്വദിച്ചു.
നമ്മുടെ കേരളത്തിലെ ഐ ടി വ്യവസായ ത്തിനു തുടക്കം കുറിച്ച തിരുവനന്തപുരം ടെക്നോപാര്‍ക്കും കുട്ടികള്‍ സന്ദർശിച്ചു അവിടെ പ്രവര്‍ത്തിച്ചു വന്നിരുന്ന ചില സോഫ്ട്വെയര്‍ കമ്പനികള്‍ അവരെ ഹാര്‍ദ്ദമായി സ്വീകരിച്ചു അവിടത്തെ പരിപാടികള്‍ വിശദീകരിച്ചു കൊടുക്കുകയു ണ്ടായി. തലസ്ഥാന നഗരിയിലെ മറ്റു കാഴ്ചകളും അവര്‍ കണ്ടു മടങ്ങി.
ഇതിനിടയില്‍ കേരളത്തിലെ സ്വാശ്രയ സ്വയം സഹായ കൂട്ടായ്മകളായ കുടുംബശ്രീ സംഘത്തി ന്റെ പ്രവര്‍ത്തനവും കുടില്‍ വ്യവസായങ്ങളായ നെയ്തു കേന്ദ്രങ്ങളും അവര്‍ കാണുകയുണ്ടായി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇത്തരം സഹക രണ കൂട്ടായ്മകളെപ്പറ്റി ക്ലാസ് എടുക്കു കയും ചെയ്തു എന്‍ ഐ റ്റി യില്‍ വച്ച്. സാമ്പത്തിക സഹായവും സംഘടനാ ഉപദേശവും നല്‍കുന്ന ഗ്രാമീണ ബാങ്കു കളിലെ ഉദ്യോഗസ്ഥര്‍ ആയിരുന്നു ക്ലാസെ ടുത്ത വരില്‍ ചിലര്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും