155: അങ്ങനെ ഞാനും അടുത്തൂണ്‍ പറ്റി: ( ഉപ സംഹാരം)
ഒരിക്കല്‍ എന്റെ മകള്‍ എന്നോടു ചോദിച്ചു “അച്ഛന് എങ്ങനെ ആര്‍ ഈ സി യില്‍ ഇത്ര യധികം വര്ഷം തുടര്‍ച്ചയായി ബോറടിക്കാ തെ ജോലി ചെയ്യാന്‍ കഴിഞ്ഞു ?” . ഞാന്‍ തിരിച്ചു പറഞ്ഞു “ ഞാന്‍ ആരീസിയില്‍ വന്നുകഴിഞ്ഞു ഏതാനും മാസങ്ങള്‍ കഴി ഞ്ഞാണ് നിന്റെ അമ്മയെ വിവാഹം കഴിച്ചത്. ഞങ്ങള്‍ ഇപ്പോഴും സന്തോഷമായി കഴിയുന്നത് നീ കണ്ടിട്ടില്ലേ. അതാണ് പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തി ന്റെയും വിശ്വസ്തതയുടെയും വിജയം. ഞങ്ങള്‍ പഴയ തലമുറയില്‍ ഉള്ള വര്‍ക്ക് ഞങ്ങളുടെ സ്ഥാപനം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത് പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയുകയില്ല, എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും “.
അതെ, അങ്ങനെ 1969 സെപ്റ്റംബര്‍ ഒന്നാം തീയതി ചാത്തമംഗലത്ത് വന്നു ആര്‍ ഈ സി യുമായി തുടങ്ങിയ ബാന്ധവം 2011 ഏപ്രില്‍ മാസം മുപ്പതാം തീയതി അവസാനിപ്പിച്ചു ,ഈ നാല്പ്പത്തിരണ്ടു വര്‍ഷം ഒരദ്ധ്യാപകന്‍ എന്ന നിലയിലും മറ്റു രീതിയിലും എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്റെ ജോലിയോട് സത്യസന്ധ തയും ആത്മാര്‍ഥതയും കാണിച്ചു എന്ന് ആണ് എന്റെ പൂര്‍ണ വിശ്വാസം. ആരും പൂര്ണരല്ലല്ലോ, പൂര്‍ണത ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണല്ലോ. അത് കൊണ്ടു തെറ്റുകുറ്റങ്ങള്‍ പലതും ഉണ്ടായിരുന്നിരിക്കാം, വീഴ്ചകള്‍ പലതും പറ്റിയിട്ടുണ്ട്, പക്ഷെ ആരെയും ഞാന്‍ മന:പൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതില്‍ അഭിമാനം ഉണ്ട്. എന്റെ പ്രവര്‍ത്തിയില്‍ എന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് ഉപരിയായി സ്ഥാപനത്തിന്റെ, എന്റെ വിദ്യാര്‍ഥികളുടെ ന്യായമായ താല്പര്യങ്ങള്‍ക്ക് ഞാന്‍ മുന്ഗണന കൊടുത്തിരുന്നു എന്ന് തീര്‍ച്ച. ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ ഇപ്പോഴും മെച്ചപ്പെടാന്‍ ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും എന്റെ വിദ്യാര്‍ഥികള്‍ എന്നെ വെറുക്കുമെന്നു ഞാന്‍ കരുതുന്നില്ല. ക്ലാസ് മുറിയ്ക്കകത്ത് ഞാന്‍ കര്‍ശക്കാരനായിരുന്നു എങ്കിലും പുറത്തു അവര്‍ക്ക് എനിക്ക് ചെയ്യാനാവുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ട്, തീര്‍ച്ച. എന്റെ കീഴില്‍ ഗവേഷണം നടത്തിയ കുട്ടികള്, മുപ്പതിലധികം എം ടെക് തീസിസ് ചെയ്തവരും അഞ്ചു പി എച് ഡി ചെയ്തവരും, ഒരു പക്ഷെ ഞാന്‍ അവരെക്കൊണ്ട് കഠിനമായി ജോലി ചെയ്യിക്കുന്നയാള് (task master) ആണെന്ന് പരാതി പറഞ്ഞേക്കാം. പക്ഷെ അവരെ പീഡിപ്പിച്ചു എനിക്ക് ഒന്നും നേടാന്‍ ഉണ്ടായിരുന്നില്ല. അവരുടെ ജോലി എത്രയും മെച്ചമാക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്‌ഷ്യം. പരിപൂര്ണതക്കു വേണ്ടി നിരന്തരമായി ശ്രമിക്കണം എന്ന് ഞാൻ അവർക്കു കാണിച്ചു കൊടുക്കാൻ ശ്രമിച്ചു. അവരില്‍ പലരും അത് തിരിച്ചറിഞ്ഞു എന്റെ നല്ല സുഹൃത്തുക്കളായി പിന്നീടു മാറിയിട്ടുണ്ട്.
ആര്‍ ഈ സി എന്‍ ഐ റ്റി ആയപ്പോഴും അതിനു മുമ്പും പ്രശ്ന ങ്ങള്‍ ഉണ്ടായി രുന്നു, ഇപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. അവയുടെ പരിഹാര ത്തിന് എന്നെക്കൊണ്ട് ചെയ്യാവുന്നതൊ ക്കെ ഞാന്‍ ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. സ്ഥാപനം വളര്ന്നതോടു കൂടി ഞാനും വളര്‍ന്നു, ഞങ്ങ ളുടെ കുട്ടികള്‍ ഈ മഹത്തായ സ്ഥാപന ത്തിന്റെ തണലില്‍ വളര്‍ന്നു വലുതായി സ്വ ന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ളവരായി.
ഒരു പ്രൊഫഷണല്‍ കോളേജിലെ അദ്ധ്യാപകന്റെ ജോലി വെറും ക്ലാസ് എടുക്കുക മാത്രമല്ല എന്ന് ഞാന്‍ വിശ്വസിച്ചു. അക്കാര ണത്താല്‍ അദ്ധ്യാപന ജോലിയുടെ കൂടെ തന്നെ വിദ്യാര്‍ഥികളുടെ പഠനേതര കഴിവു കള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്നാല്‍ കഴിയുന്നത് ചെയ്തിരുന്നു. പ്രൊഫഷണല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടി അതാണ് ഞാന്‍ ചെയ്തത്. സിസ്റ്റം സൊസൈറ്റിയില്‍ തുടങ്ങി IEEE യില്‍ ദീര്‍ഘകാലം പ്രവര്ത്തിച്ചതിന്റെ ലക്‌ഷ്യം മറ്റൊന്നുമായിരുന്നില്ല. കൂട്ടത്തില്‍ എനിക്കും പ്രയോജനം ഉണ്ടായി എന്നത് മറക്കുന്നില്ല.
അദ്ധ്യാപന ജോലിക്ക് പുറമേ അതതു കാല ങ്ങളില്‍ ഞാന്‍ മറ്റു ജോലികളും സന്തോഷപൂര്‍വ്വം ഏറ്റെടുത്തു നടത്തിയിരുന്നു. ഹോ സ്റല്‍ വാര്ഡനായിരുന്ന കാലത്താണ് രാജന്‍ കേസ് ഉണ്ടായതു. രാജന്റെ കൂട്ടുകാര നായിരുന്ന ചാലി എന്റെ ഹോസ്റ്റ്ലില്‍ ആയി രുന്നു. കോളേജിലെ സാമൂഹ്യ പ്രതിബദ്ധത യുള്ള നാഷണല്‍ അഡല്ട്ടു എഡ്യുക്കേ ഷന്‍ പദ്ധതിയുടെയും (National Adult Education Programme NAEP) സ്കൂളുക ളിലെ കംപ്യുട്ടര്‍ സാക്ഷരതാ പദ്ധതിയുടെ യും ( Computer Literacy and Studies in Schools – CLASS) സംഘാടകന്‍ ആയി എനിക്കാവുന്നത് ചെയ്തിട്ടുണ്ട്.
ഇലക്ട്രിക്കല്‍ വിഭാഗം തലവനായും ചീഫ് വിജിലന്‍സ് ആഫീസരായും പി ജി & റിസേര്‍ച് ഡീന്‍ ആയും അവസാനം ഇന്റര്‍നാഷണല്‍ ലയസോന്‍ ആഫീസരും അക്കാദമിക് ഗുണ നിലവാരം വര്‍ദ്ധിപ്പാനുള്ള പരിപാടിക ളുടെയും സംഘാടകനായും ഞാന്‍ പ്രവര്‍ ത്തിച്ചിട്ടുണ്ട്.
പലതും ശ്രമിച്ചു എങ്കിലും പലതിലും പരാജയപ്പെട്ടിട്ടും ഉണ്ട്, എങ്കിലും ശ്രമിക്കാതിരിക്കുന്നതിനു പകരം പരാജയപ്പെട്ടാലും ശ്രമിക്കുക ( It is better to have tried and failed, than not to have tried at all) എന്ന തത്വത്തില്‍ ഞാന്‍ വിശ്വസിച്ചു , വിശ്വസിക്കുന്നു.
ക്യാമ്പസ് ജീവിതത്തിലും എനിക്ക് കയ്പ്പേ റിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,, എന്നാല്‍ നര്സരി സ്കൂളിന്റെയും സ്റാഫ് ക്ലബ്ബി ന്റെ യും സെക്രട്ടറിയായും സ്റാഫ് അസോസി യെഷന്‍ കമ്മറ്റി മെമ്പര്‍ ആയും ഞാന്‍ എന്റെ വ്യക്തിപരമായ താല്പര്യങ്ങളെക്കാള്‍ പൊതു താല്പര്യങ്ങള്‍ക്ക് തന്നെ മുന്‍ ഗണന കൊടുത്തിരുന്നു.
എന്റെ ഈ നീണ്ട യാത്രയില്‍ എന്നെ കൈപിടിച്ചു നടത്തിയ , നല്ലത് പറഞ്ഞും കാണിച്ചും നയിച്ച എന്റെ അദ്ധ്യാപകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എന്റെ അകൈതവമായ നന്ദി ഞാന്‍ ഇവിടെ പ്രദര്ശിപ്പിക്കട്ടെ. നാല് പ്രിന്‍സിപ്പല്‍ മാരുടെ കീഴിലും നാല് ഡയരക്ടര്‍ മാരുടെ കീഴിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അവര്‍ക്ക് അര്‍ഹമായ അനുസരണയും ബഹുമാനവും നല്‍കിയിട്ടുണ്ട്. ചിലരുടെ പക്കല്‍ നിന്നും ചില കാര്യങ്ങളില്‍ എനിക്ക് വിവേചനാപരമായ അനുഭവങ്ങള്‍ ഉണ്ടായി ട്ടുണ്ട്, അതവരുടെ കുറ്റം കൊണ്ടല്ലാ അവരു ടെ ഉപജാപക സംഘം എന്നെപ്പറ്റി തെറ്റായ വിവരം ധരിപ്പിച്ചത് കൊണ്ടാണെന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ അക്കാദമിക് കഴിവുകളില്‍ മതിപ്പുള്ള ഒരു ഡയരക്ടര്‍ ഇന്‍ ചര്ജായിരുന്നിട്ടും എന്നെ ഡീനായി നിയമിച്ചു. അതുകൊണ്ടു എന്‍ ഐ റ്റി ആയപ്പോഴും പലതും ചെയ്യാന്‍ കഴിഞ്ഞു .
എനിക്ക് വേണ്ടിയോ എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയോ ആരെയും ശുപാര്‍ശ കൊണ്ടോ മറ്റോ സ്വാധീനിച്ചു കാര്യം നേടാന്‍ ശ്രമിച്ചിട്ടില്ല,. എന്റെ സഹപ്രവര്‍ത്തകരില്‍ പ്രത്യേകിച്ചും പ്രൊഫ. ചാര്‍ലൂ , പ്രൊഫ. ശ്രീനിവാസന്‍ എന്നീ വകുപ്പ് തലവന്മാരും സഹോദര നിര്‍വിശേഷമായ സ്നേഹത്തോടു കൂടി എന്നെ നയിച്ച ഭരതന്‍ സാറും തിരുവേങ്കടം സാറും , സുഹൃത്തും വഴികാട്ടിയുമായി സഹായിച്ച നീലകണ്ടന്‍ വെങ്കടരമണി എന്നിവരും എല്ലാം എന്നെ ഹൃദയ പൂര്‍വ്വം സഹായിച്ചിട്ടുണ്ട്. ഇവരില്‍ പ്രൊഫ. ചാര്‍ലൂ , പ്രൊഫ. ശ്രീനിവാസന്‍, ഡോ. നീലകണ്ടന്‍ എന്നിവര്‍ ഇന്ന് നമ്മോടൊപ്പം ഇല്ല. അവരുടെ പാവന സ്മരണക്ക് മുമ്പില്‍ പ്രണാമം. അദ്ധ്യാപകെതര ജീവനക്കാര്‍ വളരെയുണ്ടു, ആരെയും പേരെടുത്തു പറയുന്നില്ല. അവരോടുള്ള കടപ്പാടും മറക്കുന്നില്ല.
1969 ല്‍ അസോസിയേറ്റ് ലക്ചറര്‍ ആയി ആര്‍ ഈ സി യില്‍ വന്ന ഞാന്‍ 1971ല്‍ ലക്ചറര്‍ ആയി, 1983 ല്‍ അസിസ്റ്റണ്ട് പ്രൊഫസറും 1987ല്‍ പ്രൊഫസരുമായി. ആര്‍ ഈ സി യില്‍ നിന്ന് ഒരു വര്ഷം ശമ്പളം ഇല്ലാത്ത വധിയില്‍ ഐ ഐ റ്റി മദ്രാസില്‍ നിന്ന് എം ടെക്കും മൂന്നു വര്ഷം ശമ്പളത്തോ ടെയുള്ള അവധിയില്‍ ഐ ഐ റ്റി ഡല്‍ഹി യില്‍ നിന്ന് പി എച് ഡി യും എടുത്തു. ആറു മാസം ശമ്പളത്തോടെ സബാറ്റിക്കല്‍ അവ ധിയില്‍ സിംഗപൂരിലും ഒന്നര വര്ഷം അസാ ധാരണ അവധിയില്‍ ടര്‍ക്കിയിലും സൈപ്ര സിലും വിസിറ്റിംഗ് പ്രൊഫസര്‍ ആയും ജോലി നോക്കി.. ബാക്കിയുള്ള സമയം എന്റെ കഴിവനുസരിച്ച് ഇവിടെ തന്നെ ജോലി ചെയ്തു. വിദേശത്ത് കുട്ടികളെ കാണാന്‍ പോയപ്പോള്‍ അമേരിക്കയിലും ഇന്ഗ്ലന്ടു സ്കൊട്ലന്ടു, യൂറോപ്പ് എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടു.
എന്റെ അദ്ധ്യാപനത്തിലുള്ള പരിചയം അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുക്കു ന്നതിന്റെ ഭാഗമായി Modern Control Engineering , A Guide to Academic Research, (Both Sanguine Technical Publishers Bangalore) Basics of Electrical Engineering, Introduction to Electrical Engineering( Both EC Reference Books, Ernakulam) എന്നീ ഇങ്ങ്ലീഷ് പുസ്തകങ്ങളും സംസ്ഥാന ഭാഷാ സ്ഥാപനത്തിന് വേണ്ടി "വൈദ്യുതി യുടെ പ്രേഷണം വിതരണം" എന്ന പുസ്തകവും "വൈദ്യുത ടെക്നോളജി " എന്ന പുസ്തകത്തിന്റെ ഏതാനും അദ്ധ്യായ ങ്ങളും മലയാളത്തിലും ചില ശാസ്ത്ര വിഷയങ്ങളില്‍ മലയാള ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. “അത്തത്തുര്‍ക്കിന്റെ നാട്ടില്‍” എന്ന ഓര്‍മ്മക്കുറിപ്പുകളും “ബാലിയിലേക്ക് ഒരു ഹ്രസ്വ യാത്ര” എന്ന യാത്രാവിവരണവും മലയാളത്തില്‍ എഴുതിയിട്ടുണ്ട്. (രണ്ടും സ്വയം പബ്ലിഷ്മ ചെയ്തത്ത് ) ചില യാത്രാക്കുറിപ്പുകളും ഓര്‍മ്മക്കുരിപ്പുകളും ബ്ലോഗായി പ്രസിദ്ധീകരിച്ചത് പുസ്തക രൂപത്തില്‍ ആക്കാന്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടി രിക്കുന്നു.
കുടുംബകാര്യത്തില്‍ എന്റെ മകള്‍ ഭര്‍ത്താവിനോടും രണ്ടു കുട്ടികളോടും കൂടി അമേരിക്കയില്‍ ജോലി ചെയ്യുന്നു, രണ്ടു പേരും സോഫ്ട്വെയര്‍ എഞ്ചിനീയര്‍മാര്‍. മകനും മരുമകളും ഡോക്ടര്‍മാര്‍ സ്കൊ ട്ലന്റില്‍ ജോലി ചെയ്യുന്നു. അവര്‍ക്കും രണ്ടു കുട്ടികള്‍. ഇതൊക്കെയാണ് എന്റെ ജീവിതത്തിന്റെ ആകെത്തുക. ജീവിതം മുഴുവന്‍ എനിക്കും മക്കള്‍ക്കും വേണ്ടി അദ്ധ്വാനിച്ച ഭാര്യയുമായി അല്‍പ സ്വല്പം വാര്‍ധക്യകാല സഹജമായ ചെറിയ രോഗ ങ്ങള്മായി മല്ലിട്ട് കൊണ്ടു കോഴിക്കോട് ജീവിക്കുന്നു. പഴയ ഓര്‍മ്മകള്‍ അയവിറ ക്കുന്നതിന്റെ ഭാഗമായി ഉത്തരം കുറിപ്പു കള്‍ എഴുതുകയാണ് പ്രധാന ജോലി ഇപ്പോള്‍.
എന്റെ ഈ കുറിപ്പുകള്‍ വല്ലപ്പോഴുമോ തുടര്‍ച്ചയായോ വായിച്ച എല്ലാവര്ക്കും ഫെയ്സ്ബുക്കില്‍ ‘ലൈക്” അടിക്കുകയും കമന്റിടുകയും ചെയ്ത എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി , നമസ്ക്കാരം .
ഞാന്‍ എന്‍ ഐ റ്റി യില്‍ നിന്ന് പിരിഞ്ഞ പ്പോള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ എഴുതിയ കത്തില്‍ നിന്ന് ഒരു വാക്ക് ഉദ്ധരിച്ചു കൊണ്ടു നിര്‍ത്താം.
I have retired, but not yet tired (still)!



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ