153 :പ്രൊഫഷണല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍

നാല്പതിലധികം വര്ഷം ജോലിയെടുത്ത സ്ഥാപന ത്തെപറ്റിയും എന്നെക്കുറിച്ചും കുറച്ചു നല്ലതും കുറെ ചീത്തയും എഴുതി. ഇനി ഏതാനും ലക്ക ങ്ങള്‍ കൊണ്ടു അവസാനിപ്പിക്കാം എന്ന് കരുതുന്നു.
പ്രൊഫഷണല്‍ വിദ്യാഭ്യാസം ക്ലാസ് റൂമുകളില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല എന്ന് ഞാന്‍ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പഠിക്കുന്നതിന്റെ കൂടെ തന്നെ വിദ്യാര്‍ഥികള്‍ അവരുടെ മറ്റു കഴിവുകള്‍ പരി പോഷിപ്പിക്കാന്‍ വേണ്ടി ശ്രമിക്കെണ്ടതു അത്യാ വശ്യമാണ്. സ്പോട്സും ഗെയിംസും പോലെ തന്നെ പ്രധാനമാണ് പ്രോഫഷണല്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുക എന്നത്. മുമ്പ് ഞാന്‍ എഴുതിയ സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ , ഇന്സ്ടി ട്യ്ട്യൂ ഷന് ഓഫ് എഞ്ചിനീയെര്സ്, ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലകട്രികല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയെര്സ് തുടങ്ങിയ സംഘടനകള്‍ കുട്ടികളുടെ നേത്രുത്വ പാടവവും സംഘടനാശേഷിയും വളര്തുന്നതോ ടൊപ്പം മറ്റു രാജ്യയങ്ങളില്‍ ഇത്തരം സംഘടനക ളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടാനും സഹായിക്കുന്നു.
സിസ്സ്ടംസ് സൊസൈറ്റിയുടെ പ്രവര്‍ത്തനവും മറ്റും മുമ്പ് സൂചിപ്പിച്ചു. എന്നാല്‍ ഞാന്‍ 1981 മുതല്‍ തുട്രച്ചയായി ഇന്ന് വരെ അംഗമായ ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലകട്രികല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീ യെര്സ് ( IEEE) എന്ന സംഘടന വഴിയാണ് ഞാന്‍ കുട്ടികളുമായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചി ട്ടുള്ളത്. ഈ സംഘടനയുടെ ഒരു ശാഖ ആര്‍ ഈ സി യില്‍ 198൦ കളില്‍ തന്നെ പ്രവര്തിക്കുന്നു ണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ ആദ്യം മുതല്‍ തന്നെ ഇടപെട്ടിരുന്നു. കുറെ നാള്‍ ഈ വിദ്യാര്‍ഥി ശാഖ (Students Branch) ഇന്റെ ഉപദേ ശകനുമായിരുന്നു ഞാന്‍. ഇത്തരം സംഘടനക ളില്‍ അംഗമാകുന്ന കുട്ടികള്‍ കാര്യമായി പഠി ക്കാന്‍ വേണ്ടി തന്നെ ആത്മാര്ഥമായി തുനിഞ്ഞിറങ്ങുന്നവരാണ്. അവര്‍ക്ക് ഉള്ള നൂതനാശയങ്ങള്‍ പ്രാവര്ത്തികമാക്കാന്‍ ഉള്ള ഉപദേശം മാത്രമേ ഞങ്ങള്‍ അദ്ധ്യാപകര്‍ ചെയ്യേന്ടിയിരുന്നുള്ളൂ. ബാക്കി കാര്യങ്ങള്‍ കുട്ടികള്‍ തന്നെ ചെയ്തു കൊള്ളുമായിരുന്നു. ചില ഭാരവാഹികള്‍ വളരെ സജീവമായി പ്രവര്‍ത്തി ക്കാന്‍ തയാരുല്ള്ളവര്‍ ആയിരിക്കും. മറ്റു ചിലര്‍ തണ്‌പ്പന്മാരും . അതുകൊണ്ടു ചില വര്‍ഷങ്ങളില്‍ ഒരു പാടു പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും, ചിലപ്പോള്‍ വളരെ കുറവും.
ആര്‍ ഈ സി യില്‍ എന്റെ കൂടെ പ്രവര്‍ത്തി ക്കാന്‍ തയ്യറായ കുട്ടികളില്‍ ചിലര്‍ ആദ്യത്തെ സംഘത്തില്‍ പെട്ടവര്‍ ആയിരുന്നു. ഇല്കട്ര്സിടി ബോര്‍ഡില്‍ ഇന്ന് എക്സികുടീവ് എഞ്ചിനീയര്‍ ആയ അനില്‍ എം (Anil Madhavan Pillai ), അമേരിക്കയില്‍ ജോലി ചെയ്യുന്ന രാഹുല്‍ ആര്‍ (rāhul pōtéra) , ഐ ഐ എസ അസി യില്‍ ഗവേഷണം ചെയ്തു കൊണ്ടി രുന്ന ദീപക് മലാനി (deepak malanii ) എന്നിവര്‍ കൂട്ടത്തില്‍ വളരെ മുമ്പില്‍ നില്‍ക്കുന്നു. ഇവര്‍ വിദ്യാര്‍ഥി ശാഖ ചെയര്‍ പെര്സന്‍ ആയിരു ന്നപ്പോള്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു വന്നു. അനില്‍ എം ഇന്റെ കാലത്താണ് ഞങ്ങള്‍ ആര്‍ ഈ സി യില്‍ മൂന്നു ദിവസം നീണ്ടു നിന്ന ഒരു ദേശീയ സെമിനാര്‍ നടത്തിയത്. അതുപോലെ രാഹുലിന്റെ കാലത്ത് പുറത്തു നിന്ന് വന്ന ചില മഹാരഥന്മാരെ ഉള്‍പ്പെ ടുത്തി എസ-പാക് (S-PAC Professional Awareness Programme ) എന്ന പരിപാടി നടത്തി. ദീപക് മലാനിയുറെ കാലത്തു ആര്‍ ഈ സി യിലെ കുട്ടികള്‍ക്ക് രോബോടിക്സില്‍ താല്പര്യം ജനിപ്പി ക്കാന്‍ പല പരിപാടികളും തുടങ്ങി വച്ചത്. 
ഇതോടൊപ്പം തന്നെ IEEE യും കമ്പ്യൂട്ടര്‍ സോസൈ റ്റിയും ആയി സഹകര്ച്ചു സ്വതന്ത്ര സോഫ്റ്റ്‌ വെയരിനെ പരിചയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞു. സ്വതന്ത്ര സോഫ്റ്റ്‌ വെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഞങ്ങള്‍ കോഴിക്കോട്ടു കാര്‍ക്ക് പരിചയപ്പെടുത്തി. നഗരത്തിലേ ഏറ്റവും വലിയ സമ്മേളന ഹാളായ ടാഗോര്‍ സെന്ടിനരി ഹാള്‍ നിറയെ ജനങ്ങള്‍ ഇത്തരം ഒരു സാങ്കേതിക വിദ്യായയെപ്പറ്റി അറിയാന്‍ വന്നു എന്നത് തന്നെ ഞങ്ങള്‍ക്ക് അത്ഭുതം ആയിരുന്നു. ഞങ്ങളുടെ എം എല്‍ എ ശ്രീ പ്രദീപ്കുമാറിന്റെ സഹായവും ഉപദേശവും ഞങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. അച്യു തനും ഞങ്ങള്‍ക്ക് സഹായകമായി. മൈക്രോ സോഫ്ട്ടിന്റെയും ആപ്പിളിന്റെയും കുത്തക സോഫ്ട്വെയറുകള്‍ ഉപയോഗിക്കാതെ ആര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന സോഫ്റെ വേയര്‍ ആണ് സ്വതന്ത്ര സോഫ്ട്വെയര്‍. ആ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിനു കുത്തക മുതലാളിമാര്‍ക്ക് പണം നല്‍കേണ്ട. ഇതുപയോ ഗിച്ച് നമ്മള്‍ ഉണ്ടാക്കുന്ന സോഫ്ട്വെയര്‍ മറ്റുള്ള വര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാന്‍ അനുവ ദിക്കണം എന്ന ഒരൊറ്റ വ്യവസ്ഥ മാത്രമേ ഉള്ളൂ. നമ്മുടെ ഐ റ്റി മിഷന്‍ കേരള ഉപയോഗിക്കുന്നതു ഇത്തരം സ്വതന്ത്ര സോഫ്ട്വെയര്‍ ആണ്. കോടി കള്‍ മുടക്കി മറ്റു സോഫ്ട്വെയര്‍ വാങ്ങുന്നതിന് പകരം ഒരൊറ്റ പൈസ ചിലവാക്കാതെ സ്കൂളുക ളിലെ കംപ്യുട്ടര്‍വല്‍ക്കരണം സാദ്ധ്യമായത് ഇത് വഴിയാണ്. ഇത്തരം സോഫ്ട്വെയര്‍ വികസി പ്പിക്കാന്‍ ഒരു സംഘം ഞങ്ങള്‍ ആര്‍ ഈ സി യില്‍ തുടങ്ങി വച്ചു. FOSS എന്ന പേരില്‍ അറിയപ്പെടുന്ന ഇത് ഇന്നും സജീവമായി നില നില്‍ക്കുന്നു. അതി ന്റെ തുടക്കത്തില്‍ IEEE യോട് സഹകരിച്ച ദിലീപ് (dilip vamanan) വാമദേവന്‍ എന്നിവരെയും ഞാന്‍ സ്മരിക്കുന്നു.

IEEE യുടെ കേരള ഘടകത്തിന്റെ കേന്ദ്രം തിരുവ നന്തപുരത്തായിരുന്നു അന്നും ഇന്നും. മലബാറില്‍ ഉള്ള ഞങ്ങളില്‍ പലര്‍ക്കും അതുകൊണ്ടു വാര്‍ഷിക സമ്മേളന ത്തിനൊഴികെ ഒന്നിനും പോകാന്‍ കഴിയുമായിരുന്നില്ല. ഈ ഗതി മാറ്റാന്‍ വേണ്ടി എന്‍ ഐ റ്റി യിലും ചുറ്റുപാടും ഉള്ള കുറെ അംഗങ്ങളെ കൊണ്ടു മലബാര്രില്‍ ആദ്യത്തെ ഉപ വിഭാഗം (IEEE Subsection) ഉണ്ടാക്കാന്‍ ഞാന്‍ മുന്കയ്യെടുത്തു. പാലക്കാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലക ളിലെ അംഗങ്ങളെ ചേര്‍ത്ത് ആണ് ഇതുണ്ടാക്കിയത്. ഇതോടെ IEEE യുടെ മലബാറിലെ പ്രവര്‍ത്തനത്തിന് ഒരു ഉണറവു ഉണ്ടായി. ഒരു പക്ഷെ ഇത്തരം പ്രവരത്തികളില്‍ എന്നെക്കാള്‍ താല്പര്യം പ്രകടിപ്പിച്ച പലരും (ഡോ സമീര്‍, നന്ദ കുമാര്‍ തുടങ്ങിയവര്‍ ) എനിക്ക് വേണ്ട ഊര്‍ജം പകര്‍ന്നു എന്ന് പറയുകയായിരിക്കും ശരി. ഞാന്‍ ഈ ഉപവിഭാഗത്തിന്റെ സ്ഥാപക അദ്ധ്യക്ഷ നുമായി. ഇപ്പോഴും മലബാര്‍ ഉപവിഭാഗം വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും നന്മ ചെയ്യുന്ന പ്രയോജനപ്രദമായ പല പരിപാടികളും ആസുത്രണം ചെയ്തു നടത്തി വരുന്നു. IEEE എന്ന ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഫ ഷനല്‍ സംഘടനയുടെ ആയുഷ്കാല അംഗം ആയി തീര്‍ന്നു ഞാന്‍ ഏതാനും വര്ഷം മുമ്പ്. ( ഒരാള്‍ തുടര്‍ച്ചയായ അംഗമായിരുന്ന വര്‍ഷവും പ്രായവും കൂട്ടിയാല്‍ 100 ആകുമ്പോഴാണ് ആയുഷ്കാല അംഗത്വം കിട്ടുന്നത്ഗ്, ആങ്ങനെ ആകുന്നവര്‍ക്ക് വാര്‍ഷിക വരി സംഖ്യ 60 ഡോളര്‍ കൊടുക്കേണ്ട ) ഇപ്പോള്‍ IEEE കേരള ഘടകത്തിന്റെ വിദ്യാഭ്യാസ കാര്യ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു.
അതുപോലെ അല്‍പ്പം വൈകിയാണെങ്കിലും ഇന്സ്ട്ടിട്യ്യുഷന്‍ ഓഫ് എഞ്ചിനീയെര്സിന്റെയും ഫെലോ ആയിതീര്‍ന്നു ഞാന്‍. ഇപ്പോള്‍ കോഴിക്കോട് കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായി വര്‍ത്തിക്കുന്നു.
വിശ്രമ ജീവിതം ഇങ്ങനെ ഏതെങ്കിലും രീതിയില്‍ സമൂഹത്തിനും ചെറുപ്പക്കാര്‍ക്കും പ്രയോജന പ്പെടണം എന്ന ലക്ഷ്യത്തോടെ ചിലതൊക്കെ ചെയ്യുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും