149 :എം ജി എസ നാരായണന്‍ എന്ന ചരിത്രകാ രന്റെ ഓര്‍മ്മകളും മറ്റു കാഴ്ചകളും
സിംഗപൂര്‍ നീയാന്‍ പൊളി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ എന്‍ ഐ റ്റി യില്‍ വന്ന പ്രസിദ്ധ ചരിത്രകാരനായ ശ്രീ എം ജി എസ് നാരായണനുമായി കുറച്ചു സമയം ഞങ്ങള്‍ ഡയരക്ടരുടെ മുറിയില്‍ കഴിഞ്ഞതു അല്പം രസകരമായ വിവരങ്ങളിലേക്കു നയിച്ചു. ശ്രീ. എം ജി എസ് പലപ്പോഴും അല്പം സ്തോഭ ജനകമായ (sensational) ചരിത്ര വസ്തു തകള്‍ പരസ്യമായി പറയുന്ന ആളായി എനിക്ക് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് എല്ലാവരും കരുതുന്നതു പോലെ വാസ്കോ ഡാ ഗാമാ കോഴിക്കൊട്ടല്ല (കാപ്പാട് ) കപ്പ ലില്‍ നിന്ന് കരയ്ക്കിറങ്ങിയത് എന്നദ്ദേഹം പറഞ്ഞു. അതായത് ഗാമ കോഴിക്കോട് തുറമുഖ തീരത്ത് കപ്പലില്‍ വന്നപ്പോള്‍ സാമൂതിരി സ്ഥലത്തില്ലായിരുന്നു എന്നും , കൊയിലാണ്ടിയില്‍ പോയി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു എന്നും കുറെ ദിവസംകഴിഞ്ഞു ഗാമയും കൂട്ടുകാരും കൊയിലാണ്ടിയില്‍ നിന്ന് കരമാര്‍ഗം കോഴിക്കോട്ടു വരുകയാ യിരുന്നു എന്നും അദ്ദേഹം ഒരിക്കല്‍ ഒരു പ്രസംഗ മദ്ധ്യെ പറയുകയുണ്ടായി. അതുപോ ലെ കൊടുങ്ങല്ലൂരില്‍ മാലിക് ദീനാര്‍ ആദ്യ ത്തെ മുസ്ലിം പള്ളിയുണ്ടാക്കിയപ്പോള്‍ അവിടെ നിന്ന് കുഴിച്ചെടുത്ത ചരിത്ര വസ്തുതകളില്‍ ഒരു ചെമ്പുതകിടു കണ്ടു എന്നും അതു കൊടുങ്ങല്ലൂര്‍ ഭാഗത്തുണ്ടാ യിരുന്ന ഹിന്ദു, കൃസ്ത്യന്‍ പുരോഹിതന്മാ രുടെയും നാടുവാഴി കളുടെയും കയ്യൊപ്പോ ടു കൂടിയ സമ്മത പത്രമായിരുന്നു എന്ന വിവരവും പറഞ്ഞിരുന്നു.
ഏതായാലും എം ജി എസ്സും ഞാനും ഡയര ക്ടരുടെ മുറിയില്‍ ഇരിക്കുമ്പോള്‍ പല കാര്യങ്ങളും സംസാരിച്ചപ്പോള്‍ നമ്മുടെ നാട്ടുകാരുടെ ജാതി സ്പര്‍ദ്ധയിലേക്ക് എത്തി ചേര്‍ന്നു. കോഴിക്കോട്ടു സാമൂതി രിയുടെ ഭരണവും തിരുവിതാംകൂര്‍ രാജ ഭരണവും സംസാര വിഷയമായി. തിരുവി താം കൂറില്‍ രാജാക്കന്മാരുടെ അല്പം 'നേരമ്പോക്കിന് '(കടപ്പാട് വി കെ എന്‍ ) വേണ്ടി നില നിന്നിരുന്ന നായര്‍ വീടുകളായി രുന്നു അമ്മ വീടുകളെന്നും, അത് പോലെ സാമൂതിരിക്കും കോഴിക്കോട്ടു ചില നായര്‍ വീടുകളില്‍ അവിഹിത ബന്ധം ഉണ്ടാ യിരുന്നു എന്ന് എം ജി എസ് പണ്ടു വെളി പ്പെടുത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ എം ജി എസ് നായരല്ലാത്തത് കൊണ്ടു നായ ന്മാരെ മോശമാക്കാ നാണ് ഇങ്ങനെ പറഞ്ഞത് എന്ന് കരുതി ചിലര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്രേ. അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു : “ ഞാനും ഒരു ഒന്നാം തരം നായര്‍ തന്നെ ആണെന്നുള്ള വിവരം എനിക്ക് വാലില്ലാത്തത് കൊണ്ടു ( പേര് എം ജി എസ നാരായണന്‍ എന്ന് മാത്രം , നായര്‍ , മേനോന്‍ എന്നീ ജാതിപ്പേരില്ലാതെ) അവര്‍ അറിഞ്ഞില്ല, ഞാന്‍ അവരെ അറിയിക്കാനും ശ്രമിച്ചില്ല”.
ഏതായാലും ഇന്ത്യാ ചരിത്രത്തെയും കേരള ത്തിന്റെ പ്രത്യേകതകളെ പറ്റിയും അദ്ദേഹം എടുത്ത ക്ലാസ് കുട്ടികള്‍ക്ക് വളരെ അറിവു ണ്ടാക്കുന്നതും രസകരമായിരുന്നു എന്നും അറിഞ്ഞു. വന്ദ്യ വയോധികനായ അദ്ദേഹം സ്നേഹപൂര്‍വ്വം ഞങ്ങളുടെ ക്ഷണം സ്വീകരി ച്ചു വിദേശി കുട്ടികളുടെ കൂടെ രണ്ടു മൂന്നു മണിക്കൂര്‍ ചിലവഴിച്ചതിനു നന്ദി , വൈകി ആണെങ്കിലും.
ആദ്യത്തെ ആഴ്ചയില്‍ തന്നെ നമ്മുടെ കേരളത്തിന്റെ തനതു കലയായ കഥകളി ഞങ്ങള്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്ത വിവരം എഴുതിയിരുന്നല്ലോ. അന്നത്തെ കഥ കര്‍ണ ശപഥം ആയിരുന്നു. കുരുക്ഷേ ത്ര യുദ്ധത്തിനു മുമ്പ് ദുര്യോധനന്‍ ഭാര്യ ഭാനുമതിയുമായി സല്ല്പിച്ചിരിക്കുംപോള്‍ അവള്‍ക്കുണ്ടായ മനോവിഷമത്തിനു കാരണം ചോദിക്കുകയും യുദ്ധത്തില്‍ ദുര്യോധനന് അപകടം പിണയുമോ എന്ന് ഭയന്നിട്ടാണെന്നും പറയുന്നു. ഇത് കേട്ട് അവി ടേക്ക് വന്ന ഉറ്റ സുഹൃത്തായ കര്‍ണന്‍ ഭാനുമതിക്ക് ഉറപ്പുകൊടുക്കുന്നു, തന്റെ മരണ ശേഷം മാത്രമേ ദുര്യോധനന് പരാജ യം ഉണ്ടാവൂ എന്ന് ശപഥം ചെയ്യുന്നതാണ് കഥ. രംഗത്ത് കഥകളിയുടെ പ്രധാന വേഷങ്ങളായ പച്ച (കര്‍ണന്‍ ) കത്തി ( ദുര്യോധനന്‍ ) , മിനുക്ക് (ഭാനുമതി), ചുവന്ന താടി (ദുശ്ശാസനന്‍ ) , മുടി (കൃഷ്ണന്‍ , തോടയം ) ഇവയെല്ലാം ഉണ്ടായിരുന്നത് കൊണ്ടു കുട്ടികള്‍ക്ക് കഥകളി എന്ന കലാരൂപത്തെപ്പറ്റി ഒരു ഏകദേശ രൂപം കിട്ടിയെന്നു തോന്നുന്നു. അവര്‍ ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു.
കാപ്പാട് നിന്ന് തിരിച്ചു വരുന്ന വഴി സി വി എന്‍ കളരിയില്‍ പോയി കളരിപ്പയറ്റ് എങ്ങ നെ എന്ന് കാണിക്കുകയും ചെയ്തു. അവിട ത്തെ ഗുരുക്കള്‍ കാര്യങ്ങള്‍ കുട്ടികള്‍ക്ക് ആയോധന മുറകള്‍ പറഞ്ഞു കൊടുക്കു കയും ചെയതു. അര മണിക്കൂര്‍ നീണ്ടു നിന്ന ആയോധന കലാ പ്രദര്‍ശനവും അതോ ടൊപ്പം ഉണ്ടായിരുന്നു. ബെയ്പ്പൂര്‍ ഉരു നിര്‍മ്മിക്കുന്നയിടത്തിലും ഞങ്ങള്‍ കുട്ടികളെ കൊണ്ടു പോയിരുന്നു.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ