147 :അന്തര്‍സമുദ്ര അക്ക്വേറിയവും ഡോള്ഫിന്‍ ലഗൂനും
സിംഗപൂറ് ഷോപ്പിങ് പറുദീസ ആണെങ്കില് സെന്റോസ സഞ്ചാരികള്കു ശരിക്കും ഒരു മാന്ത്രിക ദ്വീപു തന്നെ ആണു. കണ്ണിനും കാതിനും കുളുര്‍മ്മ നല്കുന്ന വൈവിധ്യമാറ്ന്ന കാഴ്ചകള് അവിടെ ഒരുക്കി വച്ചിരിക്കുന്നു. സ്വാഗതം ചെയ്യുന്നതു
സിംഹപുരത്തിന്റെ ചിഹ്നം ആയ പകുതി സിംഹവും പകുതി മത്സ്യകന്യകയുടെയും രൂപത്തില് ഉള്ള മെറ്ലയണിന്റെ ഭീമാകാരമായ രൂപം. ചെറിയ ചാറ്റല് മഴ ഞങ്ങളുടെ ഉത്സാഹത്തെ തീരെ കെടുത്തിയില്ല. ഉള്ള സമയം കൊണ്ടു ഞങ്ങള്‍ സിംഗപൂര്‍ അക്വേറിയവും ഡോള്‍ഫിന്‍ കുളവും കാണാന്‍ ശ്രമിച്ചു .
സെന്റോസ ദ്വീപിലെ അപൂറ്വ ദൃശ്യങ്ങളില്‍ ഒന്നാണു വെള്ളത്തിനടിയിലെ അക്വേറിയം. കനം കൂടിയ അക്രിലിക് ഗ്ലാസ്സില്‍ ഉണ്ടാക്കിയ ഭിത്തി കള്‍കു മുകളിലു വലിയ മത്സ്യങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നു. കൂറ്റന്‍ സ്രാവുകളും തിരണ്ടിയും മറ്റു വിവിധ മത്സ്യങ്ങളും നമ്മുടെ തലക്കു മുകളില്‍ കൂടി നീങ്ങുന്നു. ഒക്ടൊപസ്സിന്റെ തന്നെ വിവിധ തരം. നമ്മുടെ നാട്ടില്‍ ഓന്തിനും രാഷ്ട്രീയക്കാ റ്കും മാത്രമേ നിറം മാറാന്‍ കഴിയുള്ളൂ എന്നാ ണല്ലോ നാം ധരിച്ചു വച്ചിരിക്കുന്നതു. എന്നാല്‍ ഇതാ ഒരു ഒക്റ്റോപസ് സൌകര്യം പോലെ നിറം മാറാന്‍ കഴിയുന്നതു. പെന്‍ ഗുയിനുകള്‍കു അന്റാര്‍ട്ടി ക്കില്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നാണല്ലൊ പൊതുവെ ധാരണ. എന്നാല്‍ ഇവിടെ ഭൂമദ്ധ്യരേഖ ക്കു തൊട്ടടുത്തു പെന്‍ ഗുയിനുകള്‍കു വേണ്ട താമസ സൌകര്യം ഒരുക്കിയിരിക്കുന്നു. അവയ്കു ജീവിക്കാനും വളരാനുമുള്ള താപനില നിലനി റ്ത്തി ഒരു ആവാസ കേന്ദ്രം ഉണ്ടാക്കിയിരിക്കുന്നു. വിവിധ തരത്തിലും വലുപ്പത്തിലും ഉള്ള പെന്‍ ഗുയിനുകള്‍. അവയ്കു ഭക്ഷണം കൊടുക്കുന്ന സമയത്തു കാണാന്‍ പ്രത്യേക രസമുണ്ടു. അങ്ങനെ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെ ആണു ആ അക്ക്വേറിയം. എല്ലാം കുറിച്ചു വയ്കാന്‍ കഴിയാഞ്ഞതു കൊണ്ടു ഓര്‍മ നില്‍കുന്നില്ല. പിന്നെ കുഞ്ചന്‍ നമ്പ്യാറ് സദ്യ വറ്ണിക്കുന്നതു പോലെ വറ്ണിക്കാന്‍ ‘ആയിരം നാവുള്ളൊര നന്തനും സാദ്ധ്യമാണോ?‘. കണ്ടറിയാനുള്ളതു കണ്ടു തന്നെ അറിയണം. ഒന്നൊന്നര മണിക്കൂറ് അവിടെക്കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു അത്ഭുത ദ്വീപില്‍ നിന്നു പുറത്തിറങ്ങിയതു പോലെയാണു തോന്നിയതു. ഇനിയും മണിക്കൂറു കള്‍ അവിടെ കഴിയാന്‍ തോന്നും.
ഡോള്ഫിന് ലഗൂണ്
അടുത്ത് പോയതു ഒരു ഡോള്ഫിന് കുളത്തിലേ ക്കാണു. സമാന്യം വലിപ്പമുള്ള ഒരു വലിയ കുളം. ഒരു വശത്തു ഒരു സ്റ്റേജും മറ്റേ വശത്തു കാണികള്കു ഇരിക്കാനുള്ല സൌകര്യവും. പ്രവേശന ഫീസ് കൊടുത്തു അകത്തു കടന്നപ്പോള് പ്ര്ദറ്ശനം തുടങ്ങാറായി. ചൈനീസ് ഇംഗ്ലീഷില് വിശദീക രണം ഉണ്ടു. ഡോല്ഫിനുകല് മനുഷ്യനു നല്ലവണ്ണം മെരുങ്ങുമെന്നു കേട്ടിട്ടുണ്ടു. എന്നാല് ഇത്രയധികം അനുസരണയോടെ അവ പരിശീലകയുടെ ഓരോ നിര്ദേശവും അനുസരിക്കുന്നു. കുളത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ ശരീരത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനു മുകളില് ഉയറ്ത്തി പിടിച്ചു കൊണ്ടുള്ള ഓട്ടം , മൂന്നു ഡോള്ഫിനുകള് ഒന്നിച്ചു ഒരേ സമയം വളയത്തില് കൂടി ചാടുന്നതു, ഇവ മൂന്നും ഒരേ സമയത്തു വെള്ലത്തില് നിന്നു പുറത്തേക്കു ഉയറ്ന്നു ചാടുന്നതു എല്ലാം കാണികള്കു ഫോട്ടൊയ്യിലോ വിഡിയോ യിലോ പകര്താം. കാണികളില് ചിലരെ ക്ഷണിച്ചു ഡോള്ഫിനു ഭക്ഷണം കൊടുക്കാനും അവയെ താലോലിക്കാനും അവസരം കൊടുക്കുന്നു. നല്ല അനുസരണയുള്ള കുട്ടികളെപ്പോലെ അവ നിന്നു കൊടുക്കുന്നു. അവിടെ നിന്നെടുത്ത ചില ചിത്ര ങ്ങള് ഇതില് ചേര്ക്കുന്നു. നല്ലൊരനുഭവം തന്നെ. പണ്ടു ഞാന് ഇതു കണ്ട ഓറ്മയില്ല, അതുകൊണ്ടു കൂടുതല് ആസ്വാദ്യകരം ആയി.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ