152 :ഡീനായി കാലാവധി കഴിഞ്ഞപ്പോള്‍ വിദേശ വിദ്യാർഥികളും അക്കാഡമിക് ആഡിറ്റും

ഡയരക്ടര്‍ ഇന്‍ ചാര്ജായിരുന്നപ്പോഴാ യിരുന്നു എന്നെ പി ജി & റിസേര്‍ച് ഡീന്‍ ആയി നിയമിച്ചത്. പുതിയ ഡയരക്ടര്‍ വന്നപ്പോള്‍ കാലാവധി കഴിയുന്നത്‌ വരെ തുടരാന്‍ അനുവദിക്കുകയായിരുന്നു. അതനുസരിച്ച് അദ്ദേഹത്തിന്റെ കീഴില്‍ രണ്ടു വര്ഷം കൂടി ഞാന്‍ പി ജി ഡീന്‍ ആയി തുടര്‍ന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അഡ് മിന്‍ കെട്ടിടത്തില്‍ നിന്ന് തിരിച്ചു എന്റെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോകാ ന്‍ തയാറെടുക്കുകയായിരുന്നു. അന്നത്തെ ഏറ്റവും സീനിയര്‍ പ്രൊഫസര്‍ ഞാനായിരു ന്നു ഡയരക്ടര്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ ഇന്‍ ചാര്‍ജു ആകുക. അതു കൊണ്ടാണോ അറിയില്ല അദ്ദേഹം എന്നോടു അഡ്മിന്‍ ബ്ലോക്കില്‍ തന്നെ തുട്രരണമെന്നു ആവശ്യ പ്പെട്ടു. വേറൊരു ദൂതന്‍ വഴി ഒഴിവു വന്ന ഡീന്‍ പ്ലാനിംഗ് ആകാന്‍ താല്പര്യം ഉണ്ടോ എന്ന് അറിയാന്‍ ശ്രമിച്ചു. എനിക്ക് അതിനു താല്പര്യം ഇല്ല എന്ന് ഞാന്‍ വ്യക്തമാക്കി. കാരണം പലപ്പോഴും ഡയരക്ടരുടെ താല്പര്യം നോക്കി മനസ്സാക്ഷിക്കു നിരക്കാത്ത പല തിനും കൂട്ട് നില്‍ക്കേണ്ടി വരുമെന്നു ള്ളത് കൊണ്ടും ധനകാര്യത്തില്‍ ഞാന്‍ അന്നും ഇന്നും അല്പം പിന്നോക്കമായിരുന്നു എന്നത് കൊണ്ടും തന്നെ. എന്റെ കൂടെ യുജി ഡീന്‍ ആയിരുന്ന ആള്‍ സന്തോഷപൂര്‍വ്വം ഈ ഡീന്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
പലപ്പോഴും ഡയരക്ടരും ഡീന്‍മാരും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തീ കെടുത്താന്‍ (Fire fighting) എന്നെ ഡയര ക്ടര്‍ പല തവണ ഉപയോഗിച്ചിരുന്നു. അങ്ങ നെയുള്ള ഒരാള്‍ അടുത്തുള്ളത് നല്ലതാണ് എന്ന് തോന്നിയത് കൊണ്ടും എന്നെ അഡ ്മിന്‍ ബ്ലോക്കില്‍ തന്നെ തുടര്‍ന്നു ഇരു ത്താന്‍ എന്ത് മാര്‍ഗം എന്ന് എന്നോടു ചോദിച്ചു. ഒരു ദേശീയ സ്ഥാപനം എന്ന നിലയില്‍ മറ്റു ചില രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ച്, സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് പത്തു മുപ്പത്തിലധികം കുട്ടികള്‍ എന്‍ ഐ റ്റി യില്‍ പഠിക്കുന്നത് കൊണ്ടു വിദേശത്ത് നിന്ന് വരുന്ന കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു സീനിയര്‍ പ്രൊഫസര്‍ ഉള്ളത് നന്നായിരിക്കും എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അത് പോലെ ഡീന്‍ ആയിരുന്നപ്പോള്‍ അക്കാഡമിക് ഗുണ നിലവാരം മെച്ചപ്പെടു ത്താന്‍ ഞാന്‍ തുടങ്ങിവച്ച ചില പരിപാടി കള്‍ പൂര്‍ത്തിയാക്കാനും ഉണ്ടായിരുന്നു. ഈ രണ്ടു പരിപാടികള്‍ക്കും കൂടി എന്നെ ഒരു പുതിയ പോസ്റ്റ് ഉണ്ടാക്കി അഡ്മിന്‍ ബ്ലോ ക്കില്‍ ഒരു ഓഫീസ് ഉണ്ടാക്കി ഇരുത്തി തന്നു. പോസ്റ്റിന്റെ പേര് അന്തര്‍ദ്ദേശീയ ലയിസണ്‍ ആഫീസര്‍ (International Liaison Officer ) എന്നും അക്കാഡമിക് ഗുണനില വാര മാനെജുമെന്റിനുള്ള സംഘാടകന്‍ ( Coordinator, Academic Quality Manage ment) എന്നും കൂടിയാക്കി. ഡീന്‍പോസ്റ്റിനു തുല്യമായ എല്ലാ അധികാരങ്ങളും ഉള്ള ജോലിയാക്കി. അങ്ങനെ ഡിപ്പാര്‍ട്ടുമെ ന്റിലെ ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം ഞാന്‍ ഈ രണ്ടു കാര്യങ്ങളിലും ചിലത് ചെയ്യാനുള്ള ശ്രമം തുടങ്ങി.
ആദ്യമായി എന്‍ ഐ റ്റി യിലെ മറ്റു രാജ്യ ങ്ങളില്‍ നിന്ന് വന്ന വിദ്യാര്‍ഥികളെ എല്ലാ വരെയും വിളിച്ചു വരുത്തി പരിചയപ്പെട്ടു. അവര്‍ക്ക് സ്ഥാപനത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോ എങ്കില്‍ അവരെ സഹായിക്കാനാണ് എന്നെ ഏല്പ്പിച്ചിരിക്കു ന്നത് എന്ന് ഞാന്‍ പറഞ്ഞു. അന്ന് പ്രധാന മായും മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ പരസ്പ ര സഹകരണത്തിന്റെ (SAARC) ഭാഗമായി നേപ്പാള്‍, ശ്രീലങ്ക, ചില ആഫ്രിക്കന്‍ രാജ്യങ്ങള് എന്നിവിടങ്ങളില്‍ നിന്ന് ചില കുട്ടികള്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ടായിരുന്നു. നേപ്പാളില്‍ നിന്ന് മൂന്നു കുട്ടികള്‍, കെനിയയില്‍ നിന്ന് ഒരു കുട്ടി, ശ്രീലങ്കയില്‍ നിന്ന് പത്തോളം കുട്ടിക ള്‍ ഇവരായിരുന്നു സാര്‍ക്ക് ( SAARC ) രാജ്യ ങ്ങളില്‍ നിന്നുള്ളവര്‍. ഇവരുടെ വിസ സംബന്ധമായ കാര്യങ്ങള്‍ , പ്രവേശനം കിട്ടുമ്പോള്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പോ ടുകൂടി പോലീസില്‍ വിവരം അറിയിക്കുക മുതലായ കാര്യങ്ങള്‍ ആയിരുന്നു ചെയ്യേണ്ടി യിരുന്നത്.
വിദേശകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തി ക്കുന്ന ഇന്ത്യന്‍ സാംസ്ക്കാരിക കൌന്സീല് (ICCR Indian Council for Cultural Relations) എന്ന വകുപ്പുമായി സഹകരിച്ചു ചില സാംസ്കാരിക പരിപാടികളില്‍ സഹക രി ക്കാനും തുടങ്ങി. തിരുവനന്തപുരത്തെ ICCR ആഫീസില്‍ നിന്ന് ഒരാള്‍ ഇവിടെ വന്നു കാലി ക്കറ്റ് യുനിവേര്സിറ്റിയില്‍ വച്ച് ഒരു യോഗം കൂടുകയുണ്ടായി. അഫ്ഘാനി സ്ഥാ നില്‍ നിന് വന്ന കുറെ കുട്ടികളെ പരിചയ പ്പെടുകയും ചെയതു. പുതിയതായി വന്ന കുട്ടികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ വിദേശികള്‍ എന്ന നിലയില്‍ താമസിക്കു മ്പോള്‍ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങ ളെപ്പറ്റി ക്ലാസ് എടുക്കുകയും ചെയ്തു. എന്റെ തുര്‍ക്കിയിലെയും സിംഗപൂരിലെയും താമസവും അമേരിക്കയിലും ഇന്ഗ്ലണ്ടിലും കുട്ടികളെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങളും ഇതിനു സഹായിച്ചു.
അതുപോലെ അക്കാഡമിക് ഗുണനില വാരം ഉറപ്പു വരുത്തുന്നതിന് അക്കാഡമിക് ആഡിറ്റ് ചെയ്യേണ്ടതിന്റെ അത്യാവശ്യം മനസ്സിലാക്കി അദ്ധ്യാപകരെ ആഡിറ്റിന്റെ ആവശ്യകതയെപ്പറ്റി ബോധവാന്മാരാക്കാന്‍ രണ്ടു ദിവസത്തെ ഒരു സെമിനാറും നടത്തി , അതിന്റെ അവസാനം ആഡിറ്റിനുള്ള ഒരു ചോദ്യാവലി ചര്‍ച്ച ചെയ്തു ഉണ്ടാക്കി. അതനുസരിച്ച് ഒരു പ്രാവശ്യം കോളേജില്‍ ഉള്ളവര്‍ തന്നെ മറ്റു ഡിപ്പാര്‍ട്ടു മെന്റുകളില്‍ പോയി ആഡിറ്റ് ചെയ്തു. ആഡിറ്റ് ഫലം വിശകലനം ച്യ്തപ്പോള്‍ ചില വകുപ്പുകള്‍ താരതമ്യേന മെച്ചപ്പെടെണ്ട ആവശ്യം ഉണ്ടെന്നു കണ്ടു. ഇങ്ങനെ താരതമ്യേന മോശമായ വകുപ്പുകളിലെ പ്രതിനിധികള്‍ ചോദ്യാവലിയുടെ കുഴപ്പം കൊണ്ടാണ് അവ രുടെ ഡിപ്പാര്‍ ട്ട്മെന്ടു മോശമായതെന്ന് പരാതി ഉണ്ടായി. പുതിയ ചോദ്യാവലി ഉണ്ടാക്കി വീണ്ടും ഒരിക്കല്‍ കൂടി ആഡിറ്റ് ചെയ്തു, അപ്പോഴും ഫലം വ്യത്യാസം ഉണ്ടായില്ല. ശരിക്കും ആഡിറ്റ് ബാഹ്യ ഏജെന്സി യെക്കൊന്ടു ചെയ്യിക്കണം എന്നതായിരുന്നു ലക്‌ഷ്യം എങ്കിലും ചില ഡിപ്പാര്ട്ടുമെന്റുകളുടെ എത്രുപ്പു രൂക്ഷ മായതോടു കൂടി ഡയരക്ടര്‍ക്ക് ആഡിറ്റ് വേണമോ എന്ന് സംശയം ആയി. ഇന്ത്യയി ലെ എന്‍ ഐ റ്റി കളില്‍ ആദ്യമായി ഒരു നല്ല കാര്യം തുടങ്ങിവച്ചു എന്ന തൃപ്തി മാത്രം എനിക്കുണ്ടായി. ക്രമേണ മറ്റു പലതും പോലെ ഈ സദ്‌ ശ്രമവും ഉപേക്ഷിക്കപ്പെട്ടു. തലപ്പത്തിരിക്കുന്നവരുടെ താല്പര്യങ്ങളും താല്ല്പര്യമില്ലായ്മ്മയും ഇത്തരം കാര്യങ്ങളില്‍ നിര്‍ണായക പ്രാധാന്യം ഉള്ളതാണല്ലോ. ഏതാ യാലും ഇത് കഴിഞ്ഞു എന്‍ ഐ റ്റി യില്‍ അക്കാഡമിക് ആഡിറ്റ് ചെയ്തതായി അറിവില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും