151 :ഇന്ത്യയെ കണ്ടെത്തലിന്റെ അവസാനം വേദനാ ജനകം
അങ്ങനെ സിംഗപൂര്‍ നീയാന്‍ പോളിയിലെ കുട്ടികളുടെ ഇന്ത്യയെ കണ്ടെത്തലിന്റെ അവസാന ആഴ്ചയിലേക്ക് കടന്നു. ഈ പരിപാടി യില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ ക്ഷണിക്ക പ്പെട്ടവര്‍ അതാതു മേഖലയില്‍ തികച്ചും പ്രാഗ ത്ഭ്യം തെളിയിച്ചവര്‍ ആയിരുന്നു, പ്രശസ്തിയെ ക്കാള്‍ പ്രാഗത്ഭ്യം ആയിരുന്നു അവരെ തിരഞ്ഞെ ടുത്തതില്‍ ഞങ്ങളുടെ മാനദണ്ഡം. പിന്നെ കുട്ടി കളോട് ഇന്ഗ്ലീഷില്‍ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും. ഞങ്ങളുടെ സ്ഥാപനത്തിലെ തന്നെ വിവിധ വകുപ്പുകളിലെ പ്രഗത്ഭന്മാര്‍ ക്ലാസ് എടുത്തു, അത് പോലെ തന്നെ പുറത്തു നിന്നും.
അവസാന ആഴ്ചയോടടുത്ത ഒരു ദിവസം ഡയര ക്ടര്‍ എന്നെവിളിച്ചു ചോദിച്ചു, “നിങ്ങള്ക്ക് പുതിയ പ്രാസംഗികനായ ഒരാളെ വേണമെങ്കില്‍ ഞാന്‍ തരാം, അദ്ദേഹം എന്റെ സുഹൃത്തും കൂടി ആണ്. “ സംഗതി എനിക്ക് പിടി കിട്ടി ബോസിനു സുഹൃ ത്തുമായി എന്‍ ഐ റ്റി യില്‍ വന്നു കൂട്ട് കൂടാന്‍ ഞങ്ങള്‍ അവസരം ഉണ്ടാക്കണം. ശരിയെന്നു പറഞ്ഞു ഒരു ദിവസം ഞങ്ങള്‍ പറഞ്ഞ ആളി ന്റെ ക്ലാസിനു അവസരം ഉണ്ടാക്കി വിവരം അറിയിച്ചു. അതിനു അടുത്ത ദിവസം കക്ഷി ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ രാവിലെ എത്തു മെന്ന് വിവരം രാത്രി എട്ടു മണി കഴിഞ്ഞു സയരക്ടര്‍ എന്നെ അറിയിച്ചു. അദ്ദേഹം എന്തി നെപ്പറ്റിയാണ് സംസാരിക്കാന്‍ പോകുന്നതെന്നോ എത്രനേരം ക്ലാസ് എടുക്കുമെന്നോ ഞങ്ങള്‍ക്ക റിയില്ല, ബോസ്സ് ഈ വിവരം ഞങ്ങളോട് ചോദിക്കുകയോ കക്ഷിയെ അറിയിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ വിചാരിച്ചു എല്ലാം പറഞ്ഞിട്ടുണ്ടാവു മെന്നു.
ഏതായാലും രാവിലെ ഏഴു മണിയോടു കൂടി ഞാന്‍ ഗസ്റ്റ് ഹൌസിലേക്ക് ഫോണ്‍ ചെയ്തു, കക്ഷി വന്നിട്ടുണ്ട് എന്നുറപ്പാക്കി. അദ്ദേഹത്തിനോട് സംസാരിക്കാന്‍ ശ്രമിച്ചു. ഏകദേശം എട്ട് മണി കഴിഞ്ഞായിരുന്നു എനിക്ക് അദ്ദേഹത്തിനെ ഫോണില്‍ കിട്ടി. ഞാന്‍ ചോദിച്ചു “സാര്‍ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത് ? “. അപ്പോ ഴാണ് അദ്ദേഹം എന്നോടു ചോദിക്കുന്നത് “എന്താണ് പരിപാടി, എത്ര നേരം സംസാരിക്കണം എങ്ങനെ സംസാരിക്കണം” എന്നീ വിവരങ്ങള്‍ ചോദിക്കുന്നത്. ഞാന്‍ പറഞ്ഞു ഞങ്ങളുടെ പരിപാടി അനുസരിച്ച് “രാവിലെ മുഴുവന്‍ ഏതാണ്ട് മൂന്നു മണിക്കൂര്‍ ഒരാള്‍ തന്നെ ആണ് ക്ലാസ് എടുക്കുന്നത് , ഒന്നര മണിക്കൂര്‍ കഴിഞ്ഞു 15 മിനുട്ട് വിശ്രമം കൊടുത്ത്കൊണ്ടു”, ഇത് കേട്ടപ്പോള്‍ അദ്ദേഹം ആകെ അമ്പലാപ്പിലായി. ചുരുക്കത്തില്‍ മൂന്നു മണിക്കൂര്‍ ക്ലാസെടുക്കാന്‍ ഉള്ളതൊന്നും അദ്ദേഹം ആലോചിച്ചു വച്ചിട്ടില്ല എന്ന് സാരം. ഏതോ സമ്മേളനത്തിന്റെ ഉദ്ഘാട ന പ്രസംഗം ആയിരിക്കും എന്നാണു കക്ഷി വിചാരിച്ചതെന്ന് തോന്നി. വലിയ ആല്‍ക്കാര്‍ അതൊക്കെയല്ലേ ചെയ്യൂ.
ഞാന്‍ നഗരത്തില്‍ എന്റെ വീട്ടില്‍ വച്ചാണ് അദ്ദേഹത്തോടു സംസാരിച്ചത്. ഞാന്‍ കോളേജില്‍ എത്തിയപ്പോള്‍ നേരെ ഗസ്റ്റ് ഹൌസിലെക്കാ യിരുന്നു പോയത്, അദ്ദേഹത്തെ നേരിട്ടൂ കണ്ടു സംസാരിക്കാന്‍ . അപ്പോള്‍ അദ്ദേഹം പറഞ്ഞു “ ഞാന്‍ ഒരാളിന്റെ ഇമെയില്‍ അഡ്രസ് തരാം ,അയാള്‍ ഒരു വിഡിയോ അയച്ചു തരും അത് ഡൌണ്ലോഡ് ചെയ്തു ക്ലാസിലേക്ക് കൊടുത്ത യക്കുക , ഞാന്‍ കുറച്ചു സമയം ക്ലാസെടുത്തു തുടങ്ങിക്കഴിഞ്ഞു അത് കിട്ടിയാല്‍ മതി എന്ന് പറഞ്ഞു.
ഞാന്‍ എന്റെ കമ്പ്യൂട്ടരില്‍ അത് . ഡൌണ്ലോ ഡ് ചെയ്യാമെന്ന് കരുതി അദ്ദേഹം പറഞ്ഞ ആള്മാ യി ബന്ധപ്പെട്ടു. അപ്പോഴാണ് മനസ്സിലാകുന്നത് ഒരു മണിക്കൂറോളം നീണ്ട ഒരു വിഡിയോ ആണ് അദ്ദേഹം ആവശ്യപ്പെടുന്നത്, അത് സ്വാഭാവി കമായും ഇമെയില്‍ വഴി അയക്കാന്‍ സാധിക്കുകയില്ല സി ഡി യിലോ ഡി വി ഡി യിലോ പകര്‍ത്തി എത്തിക്കാനെ കഴിയൂ എന്ന് മനസ്സിലാക്കുന്നത്. ഗൂഗിള്‍ ഡ്രൈവും മറ്റും അന്നില്ല. കോയമ്പത്തൂരില്‍ ഉള്ള അദ്ദേഹത്തിന്റെ സുഹൃ ത്തിന്റെ പക്കല്‍ നിന്നും അര മണിക്കൂര്‍ കൊണ്ടു സാധനം ഇവിടെ എത്തികാനുതകുന്ന മാന്ത്രിക വിദ്യ ആര്‍ക്കും അറിയില്ല എന്ന വിവരം ഞാന്‍ നമ്മുടെ കക്ഷിയെ അറിയിച്ചു. ഞാന്‍ തന്നെ ആണ് വിവരം അറിയിക്കാന്‍ ക്ലാസ് റൂമില്‍ എത്തിയത്. അതുവരെയുള്ള അയാളുടെ ക്ളാസി ന്റെ മേന്മ കൊണ്ടോ മറ്റോ അപ്പോള്‍ തന്നെ കുട്ടികള്‍ എല്ലാം അവരവരുടെ ലാപ് ടോപ്പില്‍ എന്തൊക്കെയോ കളിച്ചു കൊണ്ടു ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. ഒരദ്ധ്യാപ കന്‍ കുട്ടികള്‍ക്കുക്ലാസ് എടുക്കുമ്പോള്‍ അവര്‍ക്ക് തീരെ താല്പര്യം ഇല്ലാതെ ഏതെങ്കിലും വിഷയത്തെ കുറിച്ച് യാതൊരു തയാറെടുപ്പും കൂടാതെ എന്തെ ങ്കിലും പറഞ്ഞു കൊണ്ടിരുന്നാല്‍ എന്ത് സംഭവി ക്കുമോ അത് തന്നെ സംഭവിച്ചത്. ഏതായാലും രാവിലെ ഉള്ള ഇടവേള വരെ അദ്ദേഹം കുട്ടിക ളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു എന്ന് മാത്രം .
വൈകുന്നേരം അദ്ദേഹം ഡയരക്ടരുമായി താജ് ഹോട്ടലില്‍ പോയി സല്‍ക്കാരം സ്വീകരിച്ചു രാവിലെആണു മദിരാശി ഫ്ലൈറ്റില്‍ തിരിച്ചു പോയത്. അയാള്‍ പോയി ക്കഴിഞ്ഞു ഞാന്‍ ഡയരക്ടറെ കണ്ടപ്പോള്‍ അദ്ദേഹം വല്ലാതെ ക്ഷോഭിച്ചിരുന്നു. സുഹൃത്തിന്റെ ക്ലാസ്സില്‍ കാലുകള്‍ ബഞ്ചില്‍ കയറ്റി വച്ച് ആണ് കുട്ടികള്‍ ഇരുന്നത് , അവര്‍ സാമാന്യ മര്യാദ കാണിച്ചില്ല, മാന്നെര്സ് ഇല്ലാത്ത ഇത്തരം പോളിടെക്നിക് കുട്ടികളെ പഠിപ്പിച്ചാല്‍ എന്‍ ഐ റ്റി ക്ക് എന്ത് പ്രയോജനം ആണ് ഉണ്ടാവുന്നത് എന്നൊക്കെ അദ്ദേഹം ചോദിച്ചു. കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി. ബോസിന്റെ സുഹൃത്തു തന്റെ കഴിവ് കേടിനെപറ്റി കുട്ടികള്‍ പുറത്തു പറയുന്നതിന് മുമ്പ് തന്നെ അവരെ ആക്രമിച്ചു തുടങ്ങി. ഞങ്ങള്‍ കുറെ ആള്‍ക്കാര്‍ കഴിഞ്ഞ ആറു മാസത്തിലധികമായി പ്ലാന്‍ ചെയ്തു വളരെ നല്ല രീതിയില്‍ നടത്തിയ ഈ പരിപാടിയെപറ്റി ഒരൊറ്റ ദിവസം കൊണ്ടു വളരെ മോശമായ അഭിപ്രായം പറഞ്ഞു ഞങ്ങളുടെ ബോസിന്റെ അഭിപ്ര്രായം ഒറ്റയടിക്ക് മാറ്റാന്‍ അയാള്‍ക്ക് കഴിഞ്ഞു എന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. കഷ്ടം , അയാളെ വളരെ ഒഴിവാക്കാന്‍ ശ്രമിക്കാതിരുന്ന തിനുള്ള ശിക്ഷയായി ഇത് ഞങ്ങള്ക്ക് .
കുട്ടികളും അദ്ധ്യാപകരും അടങ്ങിയ സംഘം വളരെ സന്തോഷമായി മടങ്ങിപ്പോയതിന്റെ അടുത്ത ദിവസം തന്നെ നീയാന്‍ പൊളി ഡയര ക്ടരുടെ അനുമോദനക്കുറിപ്പും അടുത്ത മൂന്നു വര്ഷം ഈ പരിപാടി തുടര്‍ന്നു കൊണ്ടു പോകണം എന്ന അപേക്ഷയും അടങ്ങിയ ഈമെയില്‍ ഞങ്ങള്ക്ക് കിട്ടി. ബുദ്ധിമുട്ടിയായിരൂന്നു എങ്കിലും ആദ്യം നടത്തിയ ഈ പരിപാടി വിജയം ആയ തില്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. പക്ഷെ ഞങ്ങളുടെ ബോസ് നിരുപാധികം ഈ പരിപാടി ഉപേക്ഷിക്കുകയാണ് ചെയ്തത്. കാരണം പറഞ്ഞ തോ “ പോളിടെക്നിക്കുമായി , അവിടത്തെ കുട്ടി കളുമായി സമ്പര്‍ക്കം ഉണ്ടാക്കിയത് കൊണ്ടു നമുക്ക് ഗവേഷണം ചെയ്യാന്‍ അവസരം കിട്ടിയില്ല” എന്ന് . ഇത് ആദ്യം തന്നെ അദ്ദേഹത്തിനു അറി യാന്‍ വയ്യായിരുന്നോ, എന്ന് ഞങ്ങള്‍ അത്ഭുത പ്പെട്ടു. കോഴിക്കോട് എന്‍ ഐ റ്റി എന്ന സ്ഥാപന ത്തെപ്പറ്റി മറ്റു രാജ്യങ്ങളില്‍ അറിയാന്‍ , നല്ലൊരു മാര്‍ഗം ആയാണ് ഈ പരിപാടി ഞങ്ങള്‍ക്ക് തോന്നിയത്, പക്ഷെ ബോസ് ഞങ്ങളുടെ കഠിനാ ദ്ധ്യാനത്തിന്റെ നല്ല ഫലങ്ങള്‍ കാണാന്‍ കൂട്ടാ ക്കാതെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ നുണ പ്രചാരണത്തിനാണ് വില കല്പിച്ചതു. അതുകൊണ്ടു ഈ പരിപാടി പിന്നീട് നടന്നില്ല. മറ്റേതോ എന്‍ ഐ ടി ഏറ്റെടുത്തു നടത്തി എന്ന് ഞങ്ങള്‍ പിന്നീട് കേട്ടു. വല്യ ആള്‍ക്കാര്‍ ആകുമ്പോള്‍ എന്തും ആവാമല്ലോ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ