34: പുറത്തേക്കു പോകാനുള്ള ശ്രമങ്ങളും തിരിച്ചടികളും
ആര്‍ ഈ സി യില്‍ നിന്ന് അന്ന് ഉപരിപഠനത്തിനു പോകുമ്പോള്‍ തിരിച്ചു വന്നു കോളേ ജില്‍ ജോലി ചെയ്യാമെന്ന് ഒരു ബോണ്ട് ഒപ്പിടണ മായിരുന്നു. അല്പ്പം അനീതിയാണെന്ന് തോന്നാമെങ്കിലും ശമ്പളത്തോടെയുള്ള അവധിയാണെ ങ്കിലും ശമ്പളമില്ലാത്ത അവധിയാണെങ്കിലും ബോണ്ടിന്റെ കാലാവധി പഠിക്കാന്‍ പോയ കോഴ്സിന്റെ കാലം തന്നെയായിരുന്നു. ഞാന്‍ എം ടെക്ക് പഠിക്കാന്‍ കഷ്ടിച്ചു എട്ടുമാസം മാത്രമാണ് ശമ്പളമില്ലാത്ത അവധിയെടുത്ത തെങ്കിലും ബോണ്ട് രണ്ടു കൊല്ലം ( എം ടെക് കോഴ്സിന്റെ കാലം ) തന്നെയായിരുന്നു. ഏതായാലും ആര്‍ ഈ സി യിലെ പ്രശ്നങ്ങ ളെപ്പറ്റി കുറേശ്ശെ മനസ്സിലായത് കൊണ്ടു എം ടെക് ബിരുദത്തിന്റെ ബലത്തില്‍ പുറത്തേക്കു പോകാന്‍ അപേക്ഷ അയച്ചു തുടങ്ങി. നല്ല സ്ഥാപനങ്ങളിലേക്ക് അപേക്ഷ കോളേജു വഴി തന്നെ അയക്കണം. അതിനു ബോണ്ടിന്റെ വ്യവ സ്ഥകള്‍ അംഗീകരിച്ചു കൊള്ളാം എന്ന് വീണ്ടും ഒപ്പിട്ടു കൊടുക്കണം, നിര്ബന്ധമാണ്. എന്തും വരട്ടെ എന്ന് വിചാരിച്ചു ഞാന്‍ ചില സ്ഥാപ നങ്ങളിലേക്ക് അപേക്ഷ അയച്ചു തുടങ്ങി.
യൂണിയന്‍ പബ്ലിക് സര്വീസ് കമ്മീഷന്റെ (UPSC) പരസ്യം അനുസരിച്ചും വേറെയും പല അപേക്ഷ കളും അയച്ചു. ആഗ്രഹങ്ങള്‍ പലപ്പോഴും സാധി ച്ചു കൊള്ളണമെന്നില്ലല്ലോ. എന്തു കൊണ്ടോ UPSC ഒന്നും ക്ലിക്ക് ചെയ്തില്ല. മറ്റൊന്ന് ബാംഗ ളൂരിലെ നാഷണല്‍ എയറോനോട്ടിക്കല്‍ ലബോറട്ടറിയില്‍ (NAL) സയന്റിസ്റ്റ് എന്ന ജോലി യായി രുന്നു. NAL ഒരു ഗവേഷണ സ്ഥാപനം ആയിരു ന്നു.എന്നതായിരുന്നു പ്രധാന ആകര്ഷ ണം. അങ്ങനെയുള്ള സ്ഥാപനം ആകുമ്പോള്‍ പി എച് ഡി ചെയ്യാനും അവസരം കിട്ടുമെന്നാരോ പറഞ്ഞു. സയന്റിസ്റ്റായുള്ള ശ്രേണിയില്‍ രണ്ടാമ ത്തെ ലെവലില്‍ ഉള്ള തസ്ഥികയായിരുന്നു. ഇന്ടെര്വ്യൂ വളരെ നന്നായിരുന്നു. എന്റെ ഇഷ്ട വിഷയമായ കണ്ട്രോള്‍ സിസ്റ്റംസില്‍ നിന്നായി രുന്നു ചോദ്യങ്ങള്‍ കൂടുതലും. വിശദമായ ഇന്ട ര്വ്യൂവും മറ്റും കഴിഞ്ഞപ്പോള്‍ വളരെ തൃപ്തി തോന്നി.
NAL ലില്‍ ജോലി കിട്ടാന്‍ നല്ല സാദ്ധ്യതയുണ്ട് എന്ന് ഞാനാരോടോ അറിയാതെ പറഞ്ഞു പോയി. പക്ഷെ അടുത്ത ദിവസം മുതല്‍ അല്പ്പം മുതിര്ന്ന ഒരദ്ധ്യാപകന്‍ സ്ഥിരമായി എന്നോടു ചോദിച്ചു ത്ടങ്ങി. “ ഹലോ എന്നാണ് ബാംഗളൂരിനു പോകുന്നത് “ . എല്ലാ ദിവസവും അദ്ദേഹം ഇത് ചോദിച്ചു തുടങ്ങി. ആദ്യം മറ്റൊ ന്നും വിചാരിച്ചില്ല എങ്കിലും അധികമായപ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശം എന്നെ കളിയാക്കുക യാണെന്നു മനസ്സിലായി. അപ്പോള്‍ ഞാന്‍ പറഞ്ഞു “ “സാറേ ഞാന്‍ ആര്‍ ഈ സി വിട്ടു പോകുന്നെങ്കില്‍ ഒളിച്ചു പോകുകയില്ല, എല്ലാവരോടും പറഞ്ഞിട്ടെ പോകുകയുള്ളൂ, പ്രത്യേകിച്ചും സാറിന്റെ വീട്ടില്‍ വന്നു പറയാം “ എന്ന് പറയേണ്ടി വന്നു. അതോടു കൂടി അദ്ദേഹ ത്തിന്റെ അന്വേഷണം നിലച്ചു. ഒന്ന് രണ്ടു മാസം കാത്തിരുന്നു എങ്കിലും ഇതും ക്ലിക്കായില്ല.
ഏതായാലും പ്രധാന ലക്‌ഷ്യം ഉപരി പഠനം തന്നെ. എന്റെ നാട്ടിലെ ആദ്യത്തെ എഞ്ചിനീ യറായ എന്‍ എന്‍ പണിക്കര്‍ ചേട്ടന്‍ അന്ന് കാലിഫോര്ണിയ യൂണിവെര്സിറ്റിയില് സമുദ്ര എഞ്ചിനീയ റിങ്ങില്‍ ഗവേഷണം നടത്തുന്നു ണ്ടായിരുന്നു. അദ്ദേഹം ഞാന്‍ ബി എസ സി എഞ്ചിനീയറിംഗ് പാസായപ്പോള്‍ അമേരിക്ക യിലെ ചില നല്ല യൂണീവെര്സിറ്റികളുടെ ലിസ്റ്റ് തന്നിരുന്നു. അന്ന് ഒരു എയര്മെയില്‍ കത്തിനും മൂന്നു രൂപാ അമ്പത് പൈസ ചിലവാക്കാന്‍ ബുദ്ധിമുട്ടായിരുന്നത് കൊണ്ടു (ആദ്യ ശമ്പളം 250 രൂപാ മാത്രം) അപേക്ഷ അയച്ചിരുന്നില്ല. ഏതായാലും പഴയ മേല്വിലാസം തേടിപ്പിടിച്ചു വിദേശത്തെ ചില യൂണിവെര്സിറ്റി കളില്‍ പി എച് ഡി ക്കു അപേക്ഷ അയച്ചു. അന്നും ഇന്നും അമേരിക്കയില്‍ പഠിക്കണ മെങ്കില്‍ ഇന്ത്യയില്‍ പഠിച്ച കുട്ടികള്ക്ക് ഇവിടന്നു പോകുന്നതിനു മുമ്പ് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ വിഷമമാണ്. ചില യൂണീവെര്സിറ്റികളില്‍ പ്രവേശനം കിട്ടി, മറ്റു ചിലതില്‍ സാമ്പത്തിക സഹായത്തിനു സാദ്ധ്യ തയുണ്ട് എന്നും അറിഞ്ഞു. പക്ഷെ രണ്ടും കൂടി ഒത്തു വന്നില്ല. പണ്ടു അടിയാന്‍ പറഞ്ഞതു പോലെ “ ഏനുളളപ്പോള്‍ താളില്ല, താളുള്ള പ്പോള്‍ ഏനില്ല “ എന്ന പോലായി.
അങ്ങനെ രണ്ടു മൂന്ന് വര്ഷം ശ്രമങ്ങള്‍ തുടര്ന്നു . ഒന്നും ഒന്നും ശരിയാകാതെ ഇരിക്കുമ്പോഴാണ് കോമണ്വെല്ത്ത് സ്കോ ളര്ഷി്പ്പിന്റെ അപേക്ഷ ക്ഷണിച്ചത് കണ്ടത്. യു കെ യിലെ യൂനീവെര്സിറ്റിയില്‍ ഉപരിപഠനം നടത്താനുള്ള സുവര്ണാവസരം. അപേക്ഷ അയച്ചു. അവസാനതീയതി വളരെ അടുത്തു പോയതു കൊണ്ടു അല്പം തിരക്കില്‍ ആണ് അയച്ചത്. ഫോട്ടോ കോപ്പി അന്ന് നിലവിലില്ല. എല്ലാ സര്ട്ടിഫിക്കെറ്റുകളും ടൈപ്പ് ചെയ്തു കോപ്പി അയക്കെണ്ടിയിരുന്നു. സമയക്കുറവു കൊണ്ടു രാത്രിയില്‍ ഞാനും വെങ്കടരമണി സാറും കൂടി അവയെല്ലാം ടൈപ്പു ചെയ്തു അപേക്ഷ അയച്ചു. മുന്‍കൂര്‍ കോപ്പിയാണയച്ച്ത്. ഒരു കോപ്പി കോളേജിലും കൊടുത്തു പ്രോപ്പര്‍ ചാനലില്‍ അയക്കാന്‍. ഏതായാലും ഒരു മാസം കഴിഞ്ഞു ഇന്ടര്വ്യുവിനു ക്ഷണം കിട്ടി. പക്ഷെ മുന്‍കൂര്‍ കോപ്പിയായത് കൊണ്ടു കോളേജില്‍ നിന്ന് ഒരു വിരോധമില്ല സര്ട്ടിഫിക്കെറ്റു (NOC : No Objection Certificate ) ഇന്ടര്വ്യൂ സമയത്ത് ഹാജരാക്കണം എന്ന് എഴുതിയിരുന്നു. ഞാന്‍ പ്രിന്സി്പ്പാളിനെ കണ്ടു കാര്യം പറഞ്ഞു. അദ്ദേഹം ആദ്യമേ തന്നെ ദ്വേഷ്യത്തില്‍ “നിങ്ങളെന്തു കൊണ്ടു അപേക്ഷ കോളേജു വഴി അയച്ചില്ല?” എന്ന് . ഞാന്‍ സമയക്കുറവു കൊണ്ടായിരുന്നു. അന്ന് തന്നെ ഞാന്‍ ഒരു കോപ്പി കോളേജിലും കൊടുത്തിരുന്നു. “നിങ്ങള്ക്ക് ബോണ്ടില്ലേ ?” അടുത്ത ചോദ്യം . ഞാന്‍ പറഞ്ഞു ബോണ്ടിന്റെ കാലാവധി തീരാന്‍ ഏതാനും മാസങ്ങളെ ഉള്ളൂ. മിക്കവാറും അത് കഴിഞ്ഞേ പോകേണ്ടി വരുക സയുള്ളൂ. പക്ഷെ അദ്ദേഹം പറഞ്ഞു “സാധ്യമല്ല. നിങ്ങള്‍ ആഫീസ് നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടു NOC തരാന്‍ പറ്റുകയില്ല” എന്ന് തീര്ത്തു പറഞ്ഞു. അദ്ദേഹം നാല് ദിവസത്തേക്ക് ഏതോ ഔദ്യോഗി ക കാര്യത്തിനു പോകുകയും ചെയ്തു. ഞാന്‍ വിഷമത്തിലായി. ഇന്റര്വ്യു ദിവസവും അടുത്തു വന്നു. അന്ന് ഭരണസമിതി ചെയര്മാന്‍ കോഴി ക്കോട് യൂനീവെര്സിറ്റിയിലെ വൈസ് ചാന്സലര്‍ പ്രൊഫ മുഹമ്മദ് ഗനി ആയിരുന്നു. വളരെ സാത്വികനായ സ്നേഹസമ്പന്നനായ മനുഷ്യന്‍. പഴയ ഓക്സ്ഫോര്ഡ് പ്രൊഫസര്‍. ആരോ ഉപദേശിച്ചതനുസരിച്ച് ഞാന്‍ അദ്ദേഹ ത്തെ കണ്ടു കാര്യം പറഞ്ഞു . എന്റെ സങ്കടം കണ്ടു അദ്ദേഹം എനിക്ക് NOC നല്കാന്‍ പ്രിന്സിപ്പാളിന് നിര്ദ്ദേശം കൊടുത്തു. ഞാന്‍ അത് കൊണ്ടു കോളേജില്‍ വന്നു പ്രൊഫസര്‍ ഇന്‍ ചാര്ജായ ചാര്ളൂ സാറിനെ കണ്ടു, അദ്ദേഹം ഉടന്‍ തന്നെ NOC യുടെ ഡ്രാഫ്റ്റ് ഉണ്ടാക്കാന്‍ ആഫീസില് നിര്ദ്ദേശം കൊടുത്തു. ഓഫീസ്സുകാര്‍ ഡ്രാഫ്റ്റ് ശരിവച്ചു വാങ്ങി അവസാന കോപ്പി ടൈപ്പ് ചെയ്യാന്‍ കൊണ്ടു പോയി. പിറ്റെ ദിവസം ഇഷ്യു ചെയ്യും എന്നുറ പ്പായപ്പോള്‍ ഞാന്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹി യിലേക്കു വിമാനത്തില്‍ പോകാനുള്ള ടിക്കറ്റും ബുക്കൂ ചെയ്തു, ട്രെയിനില്‍ യാത്ര ചെയ്താല്‍ നിശ്ചിത ദിവസത്തിന് മുമ്പ് എത്തുകയില്ല എന്നത് കൊണ്ടു. പക്ഷെ എന്റെ ദൌര്ഭാഗ്യം എന്നു തന്നെ പറയട്ടെ പ്രിന്സിപ്പല്‍ അവധി ക്യാന്സലാക്കി അടുത്ത ദിവസം തിരിച്ചെത്തി. എന്റെ NOC യില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. “നിങ്ങള്‍ ഗനിസാഹിബിനെ തെറ്റിദ്ധരിപ്പിച്ചാ യിരിക്കും സമ്മതം വാങ്ങിയത്” എന്ന് പറഞ്ഞുകൊണ്ടു. ചാര്ളൂ സാര്‍ പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വെറും ഒരു ഇന്ടെര്വ്യൂവിനു പോകാനുള്ള അനുവാദം പോലും അദ്ദേഹം എനിക്ക് നിഷേധിച്ചു. അദ്ദേഹ ത്തിന് മാത്രമേ കാരണം അറിയൂ. ഞാന്‍ മുമ്പ് പറഞ്ഞ അദ്ദേഹത്തിന്റെ ഉപജാപക വൃന്ദത്തി ന്റെ ഏഷണി ആവാം അല്ലെങ്കില്‍ പൊതുവേ എന്റെ തുറന്ന സമീപനം ആവാം ഇതൊന്നും അല്ലെങ്കില്‍ ക്ലബ്ബില്‍ ചെസ്സ് കളിച്ചപ്പോള്‍ അദ്ദേ ഹത്തെ ഒരിക്കല്‍ തോല്പ്പിച്ചതിന്റെ ദ്വേഷ്യം ആവാം. ഏതായാലും അങ്ങനെ ഒരു നല്ല അവ സരം കൂടി എനിക്ക് നിഷേധിക്കപ്പെട്ടു. ഇതോടു കൂടി ഞാന്‍ എന്റെ വിധിയെ പഴിച്ചു ആര്‍ ഈ സി യില്‍ നിന്ന് പോകാനുള്ള എല്ലാ ശ്രമങ്ങളും തല്ക്കാലത്തേക്ക് നിര്ത്തി വച്ചു. മാനസിക വിഷമം ഒഴിവാക്കാന്‍ ഞങ്ങളുടെ അന്നത്തെ ഉറ്റ സുഹൃത്തായിരുന്ന മാത്ത്സിലെ വര്ഗീസ് ഫിലിപ്പ് സാറും കുടുംബവുമായി ഒരു മൈസൂര്‍ ബാംഗ്ലൂര്‍ യാത്രക്ക് പോയി. ഏതാനും ദിവസം എല്ലാം മറക്കാന്‍, കുഞ്ഞുങ്ങളുമായി ബസ്സില്‍ തന്നെ പുറപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ