45 :ഗവേഷണത്തിനു സഹ ഗൈഡും ചില കടമ്പകളും
ആദ്യമായി ഗവേഷണത്തിനു ഗൈഡിനെ തീരുമാനിച്ചതു എങ്ങനെ യെന്നുമുമ്പ് പറഞ്ഞല്ലോ, പ്രൊഫ, മഹലനാബിസ് എന്ന ബംഗാളി പ്രൊഫസറായിരുന്നു ഗൈഡ്ര്. എന്നാല്‍ ഡല്ഹി ഐ ഐ റ്റി യില്‍ പൊതുവേ എല്ലാ ഗവേഷണ വിദ്യാര്ഥികള്ക്കും ഒന്നില്‍ കൂടുതല്‍ ഗൈഡന്മാര്‍ ഉണ്ടായിരുന്നു. അത് കൊണ്ടു പലപ്പോഴും ഗുണമേ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ചും എ കെ മഹലനാബിസിന്റെ (എകെഎം ) കൂടെയാകുമ്പോള്‍. അദ്ദേഹം വളരെയുര്ന്നു പടര്‍ന്നു നില്ക്കുന്ന ഒരു ആല്മരം ആയിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ പി എച് ഡി പൂര്ത്തി്യാക്കിയ ചില അദ്ധ്യാപകരായിരിക്കും അദ്ദേഹ ത്തിന്റെ കൂടെ ഞങ്ങളുടെ സഹഗൈഡായി വരുക. ഉദാഹരണ ത്തിന് ഞാന്‍ അവിടെ ഉള്ളപ്പോള്‍ ഇതേ ഡിപ്പാര്ട്ടുമെന്റില്‍ ഉണ്ടായിരുന്ന അദ്ധ്യാപകര്‍ ഡോ ബിസ്വാസ്, ഡോ എ കെ സിന്ഹാ, ഡോ സുരേന്ദ്ര പ്രസാദ് ഇവര്‍ പ്രൊഫ എ കെ എം ന്റെ തന്നെ വിദ്യാര്ഥികളായിരുന്നു. ഗുരുവും ശിഷ്യനും കൂടി ഒരുമിച്ചു ഗൈഡന്മാരായാല്‍ പല ഗുണങ്ങളും ഉണ്ടായിരുന്നു. ഒന്നാമത് വളരെ സീനിയറായ പ്രൊഫസരുടെ തിരക്ക് കാരണം കാണാന്‍ തന്നെ വിഷമമായിരുന്നു. എന്തെങ്കിലും സംശയം തീര്ക്കാനും കാര്യങ്ങള്‍ പ്രാഥമികമായി ചര്ച്ച ചെയ്യാനും ഒരു ജുനിയര്‍ അദ്ധ്യാപകന്‍ ഉള്ളത് നല്ലത് തന്നെ. അക്കാര്യത്തില്‍ എനിക്കു കിട്ടിയ സുരേന്ദ്ര പ്രസാദ് എന്ന സഹഗൈഡ് വളരെ ഉപകാരിയായിരൂനു. പ്രായം എന്നെക്കാള്‍ കുറവ്, പഞ്ചാബിയാണ്, മുടി കുറേശ്ശെ വെളുത്തു തുടങ്ങിയെങ്കിലും ഞാന്‍ കാണുമ്പോള്‍ വിവാഹം കഴിച്ചിട്ടില്ല. ഒരിക്കല്‍ ഞാന്‍ വെറുതെ ചോദിച്ചു എന്താണ് വിവാഹം കഴിക്കാത്തത് ? അദ്ദേഹം പറഞ്ഞു :’എനിക്ക് ഭയമാണ് “ , ഞാന്‍ കളിയാക്കി, “ഭയക്കാനൊന്നുമില്ല, ചുമ്മാ കെട്ടിക്കോ.” എന്ന്. ഇങ്ങനെയൊക്കെ സമഭാവനയോടെ സംസാരിക്കാന്‍ വിഷമമില്ലാത്തയാളായിരുന്നു ഡോ പ്രസാദ്. “അധികം താമസിക്കാതെ കല്യാണം കഴിഞ്ഞി ല്ലെങ്കില്‍ നല്ല പെണ്കു്ട്ടികളെ കിട്ടുകയില്ല” എന്നു വരെ ഞാന്‍ ഇടയ്ക്ക് കളിയാക്കാന്‍ പോലും സ്വാതന്ത്ര്യം നല്കിയ ആള്‍. ആദ്യവര്ഷം അവസാനം അദ്ദേഹം ഡല്ഹി യൂണീവെര്സിറ്റിയിലെ ഒരു അദ്ധ്യാപികയെ വിവാഹം കഴിച്ചു , കുറച്ചു നാള്‍ കഴിഞ്ഞു ഞാന്‍ ചോദിച്ചു “ ഇപ്പോള്‍ എങ്ങനെ “ ഉത്തരം : “കുഴപ്പമില്ല”. (ഇദ്ദേഹം പിന്നീടി ഐ ഐ റ്റി ഡല്ഹിയില്‍ ഡയരക്ടരായി )
പക്ഷെ രണ്ടു ഗൈഡന്മാര്‍ ഉള്ളത് എപ്പോഴും നന്നായി ക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും രണ്ടു പേരും സമശീര്ഷ്ര രാണെങ്കില്‍ ചിലപ്പോള്‍ അവരുടെ സ്വാര്ത്ഥ താല്പര്യങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ “ രണ്ടു പെണ്ണുങ്ങളെ വച്ചോണ്ടിരിക്കുന്ന തണ്ടു തപ്പിക്ക് സുഖമി ല്ലൊരിക്കലും “ എന്നതല്ല. ഒരേ നിലയിലുള്ള രണ്ടു പേരെ ഗൈഡായി വക്കുന്നത് അത്ര ആശാസ്യമായി എനിക്ക് തോന്നിയിട്ടില്ല, അല്ലെങ്കില്‍ രണ്ടു പേരും പരിപൂര്‍ണ സാത്വികരായിരിക്കണം. രണ്ടു ഗൈഡന്മാരുടെ ഇടയില്‍ കിടന്നു വിഷമിച്ച പലരെയും അവിടെ കണ്ടിട്ടുണ്ട് . ഗവേഷണത്തിന്റെ ഒരു ഭാഗം ഗൈഡന്മാരെ എങ്ങനെ തൃപ്തിപ്പെടുത്തുക എന്നതും കൂടിയാണ്. പല കാര്യത്തിലും അവര്‍ തമ്മില്‍ ഏകാഭിപ്രായം ഉണ്ടാവണമെന്നില്ല, അക്കാരണത്താല്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നത് ഗവേഷണ വിദ്യാര്ഥി ആയിരിക്കും. ഏതായാലും എനിക്ക് ആ വിഷമം ഉണ്ടായില്ല. എന്റെ ഗുരുക്കന്മാര്‍ തമ്മില്‍ അങ്ങനെ അഭിപ്രായവ്യത്യാസം ഉണ്ടോ എന്ന് പോലും ഞാന്‍ അറിയേണ്ടി വന്നില്ല. അവസാന വര്ഷം തീസിസ് എഴുതുമ്പോള്‍ അല്ലാതെ. അതും അത്ര പ്രധാനപ്പെട്ടതായിരുന്നുമില്ല.
ഡല്ഹി് ഐ ഐ റ്റി യില്‍ കാര്യമായ ഗവേഷണം തുടങ്ങുന്നതിനു മുമ്പ് ചില പ്രാഥമികമായ നടപടികള്‍ പൂര്ത്തിയാക്കെ ണ്ടതുണ്ടായിരുന്നു. പി എച് ഡി ചെയ്യാന്‍ ഗവേഷകന്‍ ശരിക്കും തയാറാണോ എന്ന് നോക്കാന്‍ ഒരു വാചാപ്പരീക്ഷ പാസാകണം. ഇതിന്റെ പേര് കൊമ്പ്രിഹെന്സീ്വ് (Comprehensive Examination) പരീക്ഷ എന്നാണു. ഗവേഷണം നടത്താന്‍ ഗവേഷകനു അതുമായി ബന്ധപ്പെട്ട ഏതൊക്കെ വിഷയങ്ങളില്‍ പ്രാവീണ്യം ഉണ്ടായിരിക്ക ണം എന്ന് ഗൈഡന്മാര്‍ ഉള്പ്പെട്ട ഒരു കമ്മറ്റി ആണ് തീരുമാനിക്കുക. എനിക്ക് പ്രധാനമായും കണക്കും കമ്മ്യുണിക്കെഷനുമായിരുന്നു കണ്ട്രോള്‍ സിസ്സ്ടംസ് അല്ലാത്ത വിഷയങ്ങള്‍. ഗവേഷണം തുടങ്ങി ആറു മാസത്തിനകം ഇത് പാസാകണം, ആദ്യത്തെ പരീക്ഷയില്‍ തോറ്റാല്‍ ഒരു ചാന്സ് കൂടി കിട്ടും. അതും തോറ്റാല്‍ ഗവേഷണം നിറുത്തിപ്പോകുകയെ നിവൃത്തിയുള്ളൂ. എനിക്കാണെങ്കില്‍ മദിരാശിയില്‍ ഒരു വര്ഷം മാത്രം കൊണ്ടു എം ടെക് ചെയ്തു എന്ന ശങ്കയും കലശലായി ഉണ്ടായിരുന്നു. ഏഴു പേര്‍ അടങ്ങിയ പരീക്ഷക രുടെ പാനല്‍ മൂന്നു മണിക്കൂര്‍ എല്ലാ വിഷയവും ചോദിച്ചു .
കൂടുതല്‍ പ്രായമായി പഠിക്കാന്‍ പോകുമ്പോള്‍ ഉള്ള പ്രധാന പ്രശ്നം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള വിഷമം അല്ല, പഠിച്ചത് ഓര്മ്മി്ച്ചു പറയാനാണ് . ചെറുപ്പത്തില്‍ കുറച്ചേ മനസ്സിലാവുകയുള്ളൂ എങ്കിലും മനസ്സിലായതെല്ലാം ഓര്മ്മയില്‍ നില്ക്കും , വയസ്സായാല്‍ കൂടുതല്‍ മനസ്സിലാവും കുറച്ചു മാത്രം ഓര്മ്മയില്‍ നില്ക്കും എന്നത് സത്യമാണെന്ന് മനസ്സിലായി. ഏതായാലും പരീക്ഷകര്‍ അധികം വിഷമിപ്പിച്ചില്ല. കഷ്ടിച്ച് പത്ത് വര്ഷം പഠിപ്പിച്ചത് കൊണ്ടു അവര്‍ ഉപദ്രവിക്കാതെ വിട്ടതാണോ അറിയില്ല കൊമ്പ്രി പാസായി, പി എച് ഡി യ്ക്കുള്ള ആദ്യത്തെ കടമ്പ കടന്നു.
അന്ന് ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്റില്‍ കണ്ട്രോള്‍ സിസ്റ്റവും ബന്ധ പ്പെട്ട വിഷയങ്ങളിലും ഗവേഷണം നടത്തുന്ന വിദ്യാര്ഥികളെല്ലാം കൂടി ഒരു മുറിയിലാണിരിക്കുന്നത്. അവിടെ ഒരു വശത്തെ ചെറിയ മുറിയില്‍ ചായ ഉണ്ടാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. പഞ്ചസാരയും പാല്പ്പൊടിയും തേയില/ നെസ്കഫേ ഇവ കരുതിയിട്ടു ണ്ടാവും രാവിലെ ആരെങ്കിലും ഒരു കെറ്റിലില്‍ വെള്ളം നിറച്ചു ഹീറ്റരില്‍ വച്ചിരിക്കും. പത്തു മണിയാകുമ്പോള്‍ പ്രൊഫസറും മറ്റും വരും. ചിലപ്പോള്‍ ഞങ്ങള്‍ പ്രൊഫസര്ക്ക് ചായയോ കാപ്പിയോ ഉണ്ടാക്കി കൊടുക്കും, ചിലപ്പോള്‍ പ്രൊഫസര്‍ ഞങ്ങള്ക്കും. ഞങ്ങളു ടെ് പ്രൊഫസറായിരുന്നു ആദ്യമായി ചായ സഞ്ചി (tea bags) ഒരു വിദേശയാത്ര കഴിഞ്ഞു വന്നപ്പോള്‍ ഞങ്ങള്ക്ക് പരിചയപ്പെടു ത്തിയത് (1978) .എല്ലാവരും കുടിച്ച ചായ / കാപ്പി യുടെ കണക്കു ഒരു ബുക്കില്‍ കുറിച്ച് വയ്ക്കും. മാസാവസാനം ചെലവ് ഒരു നിശ്ചിത തുക അവരവര്‍ കുടിച്ച ചായ/ കാപ്പി അനുസരിച്ച് വാങ്ങും, അടുത്ത മാസത്തെ സാധനങ്ങള്‍ വാങ്ങാന്‍. ഗവേഷണ സംബന്ധമായ ചെറിയ കാര്യങ്ങള്‍ ഞങ്ങള്ക്ക് പ്രൊഫസറെ അറിയിക്കാന്‍ ഇതൊരു സന്ദര്ഭവും കൂടി ആയിരുന്നു. ചിലപ്പോള്‍ ചായ മുറിയില്‍ വച്ച് തുടങ്ങിയ ചര്ച്ച സാറിന്റെ മുറിയില്‍ പോയി തുടരുകയും ചെയ്യാ മായിരുന്നു.
പ്രൊഫ. എകെഎം കണ്ടാല്‍ ഒരു തണുപ്പനെപ്പോലെ തോന്നുമായിരുന്നു എങ്കിലും എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം ചെയ്യുന്ന കുട്ടികള്‍ ആരെങ്കിലും രണ്ടു മൂന്നു ദിവസം ഷേവ് ചെയ്യാതെ കണ്ടാല്‍ പോലും ചോദിക്കും “എന്താടോ പ്രശ്നം വല്ലതുമുണ്ടോ, എങ്കില്‍ നമുക്ക് ശനിയാഴ്ച ഉച്ചയ്ക്കിരിക്കാം.” എന്ന് പറയും. അല്ലാത്ത സമയം മറ്റുള്ളവരുടെ തിരക്ക് മൂലം തുടര്‍ച്ചയായി സംസാരിക്കാന്‍ കഴിയാത്തത് കൊണ്ടു സാര്‍ ശനിയാഴ്ച ഉച്ചക്ക് അവധിയാണെങ്കിലും ഞങ്ങള്ക്ക് വേണ്ടി വന്നു കാര്യങ്ങള്‍ ചര്ച്ച് ചെയ്തു പോകുമായിരുന്നു. വളരെയധികം സ്നേഹധനനായ എന്റെ പ്രൊഫസര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. എന്റെ ടി കെ എമ്മിലെ ഏതാനും അദ്ധ്യാപകരെപ്പോലെ എന്റെ മാതൃകയായിരുന്ന ആ മഹാ മനുഷ്യ നെപ്പറ്റി പറ്റി ഇനിയും പറയാനുണ്ട്. അത് പിന്നീടാവാം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ