42:ഐ ഐ റ്റി യില്‍ ഗവേഷണത്തിനു വഴികാട്ടിയെ തിരയല്‍

അങ്ങനെ 1978 ജൂലൈ മാസം ഞാനും ഐ ഐ റ്റി ഡല്ഹിയില്‍ ഗവേഷണത്തിനു ചേര്ന്നു. ഇന്ടര്വ്യൂ സമയത്ത് ഗവേഷണത്തിനു ചിലര്‍ ഗവേഷണം നയിക്കാന്‍ സാദ്ധ്യതയുള്ള വഴികാട്ടി (Guide)യുമായി ചെറിയ രീതിയില്‍ മുന്‍ ധാരണ യുമായി എത്താരുണ്ട് , പ്രത്യേകിച്ചും നിശ്ചിതമായ ഏതെങ്കിലും മേഖല യിലോ വിഷയത്തിലോ ഗവേഷണം നടത്ത ണമെന്നു താല്പര്യം ഉള്ളവര്‍. എം ടെക്കിനു തുടങ്ങി വച്ച ഗവേഷണം പി എച് ഡി ക്കു പ്രയോജന പ്പെടുമെന്ന് ഉറപ്പുണ്ട് എങ്കില്‍ അങ്ങനെ ആവാം. പക്ഷെ ഡിപ്പാര്ട്ടുമെന്റില്‍ ഉള്ള ഏതെങ്കിലും അദ്ധ്യാപകര്‍ വഴികാട്ടിയാവാന്‍ തയ്യാറായിരിക്കണം. ഞാനാരെയെങ്കിലും അങ്ങനെ മുന്കൂ്ട്ടി ബന്ധപ്പെ ട്ടിട്ടില്ല. മദിരാശി ഐ ഐ റ്റി യില്‍ ചെയ്ത ഗവേഷ ണം പി എച് ഡി ക്കു തുടരാന്‍ പ്രയോജനപ്പെടു മെന്നും ഉറപ്പില്ല. ഏതായാലും ഇന്ടെര്വ്യൂ നന്നായി രുന്നു, എം ടെക് തീസിസില്‍ നിന്ന് മൂന്നു പ്രബന്ധ ങ്ങള്‍ ഉണ്ടായിരു ന്നത് കൊണ്ടു സെലക്ഷന്‍ എളുപ്പമായിരുന്നു എന്ന് മാത്രം.

അന്ന് ഐ ഐ റ്റി ഡല്ഹി്യില്‍ സിസ്റ്റംസ് (വ്യൂഹം) ബന്ധപ്പെട്ട ധാരാളം ഗവേഷണങ്ങള്‍ നടന്നുവന്നിരുന്നു. പ്രധാനമായും രണ്ടു അതി കായന്മാരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഒന്ന് വൈദ്യുത വിഭാഗം തലവനും കൂടി ആയിരുന്ന പ്രൊഫസര്‍ പി എസ സത്സംഗിയുടെ കീഴില്‍, മറ്റൊന്ന് പ്രൊഫ. എ കെ മഹാലനാബിസിന്റെ കീഴില്‍. ഇതില്‍ എനിക്ക് താല്പര്യം ഉള്ള വിഷയ ങ്ങളില്‍ ഗവേഷണം നയിക്കുന്നത് രണ്ടാമത്തെ യാളായിരുന്നു, പ്രൊഫ. മഹാലനാബിസ്. ഞാന്‍ ഉപരിപഠനത്തിനു തിരഞ്ഞെടുത്ത കണ്ട്രോള്‍ സിസ്റ്റംസ് കൂടുതല്‍ കണക്കുമായി ബന്ധപ്പെട്ട തായത് ശുദ്ധ കണ്ട്രോള്‍ സിസ്റ്റത്തില്‍ പി എച് ഡി ചെയ്യാനുള്ള വിവരം എനിക്കുണ്ടോ എന്ന് സംശ യം ഉണ്ടായിരുന്നു. പോരാഞ്ഞു എന്തെങ്കിലും ഗവേ ഷണം ചെയ്തു ബിരുദം നേടുന്നതിലുപരി കഴി യുമെങ്കില്‍ ചെയ്യുന്ന ഗവേഷണം പ്രായോഗി കമായ ഉപയോഗം ഉണ്ടാവണമെന്നും ആഗ്രഹമുണ്ടായിരു ന്നു. അതായത് കഴിയുമെങ്കില്‍ കണ്ട്രോള്‍ സിസ്റ്റം സിലെ സിദ്ധാന്തങ്ങള്‍ പ്രായോഗിക മേഖല കളില്‍ എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്ന് കാണി ക്കുന്ന തരം ഗവേഷണം. ഇതൊക്കെ ആലോചിച്ചു ഞാന്‍ പ്രൊഫ. മഹാലനാബിസിന്റെ മുമ്പില്‍ എത്തി. എം ടെക്കിനു ചെയ്തതു എന്തെന്ന് ചോദിച്ചു . ഞാന്‍ വിശദീകരിച്ചപ്പോള്‍ ആ വിഷയത്തില്‍ പി എച് ഡി ക്കു വലിയ സാദ്ധ്യത യില്ല എന്നു പറഞ്ഞു. ഏതായാലും സാറിന്റെ കൂടെ ഗവേഷണം നടത്താന്‍ അതിയായ ആഗ്രഹം ഉണ്ടെന്നു പറഞ്ഞ പ്പോള്‍ , “ഒരു കാര്യം ചെയ്യൂ, എന്റെ കൂടെ ഒരു ആന്ധ്രാക്കാരന്‍ റാവു ഗവേഷണത്തിനു ചേര്ന്നിട്ട് ഒരു വര്ഷം കഴിഞ്ഞു. ഇത് വരെ കാര്യമായൊന്നും ചെയ്തിട്ടില്ല. അയാള്ക്ക് ‌ എം ടെക്കിന്റെ ഒന്ന് രണ്ടു പേപ്പര്‍ കിട്ടാനുള്ളത് എഴുതിയെടുക്കാന്‍ വിശാഖ പട്ടണ ത്തിനും ഡല്ഹിക്കുമിടയില്‍ യാത്രയിലാണ്. പോയും വന്നും ഇരിക്കുകയാണ്. അയാള്ക്ക് ‌ ഞാന്‍ കൊടുത്ത പ്രശ്നം എണ്ണ പ്രകൃതി വാത കമ്മീഷ ന്റെ (Oil and Natural Gas Commission – ONGC) പ്രോജക്റ്റ് ആണ്, താല്പര്യം ഉണ്ടെങ്കില്‍ താന്‍ അത് ചെയ്തോളൂ “ എന്ന് സാര്‍ പറഞ്ഞു. രോഗി ആഗ്ര ഹിച്ചതും വൈദ്യന്‍ വിധിച്ചതും ഒന്ന് തന്നെ എന്നപോലായി. പ്രായോഗികമായി ഉപയോഗം ഉള്ള ഗവേഷണം. പക്ഷെ ഈ പ്രോജക്റ്റില്‍ പല പ്രാവശ്യം ഡേറാ ദൂണിലെ ONGC കേന്ദ്രത്തില്‍ പോകേണ്ടി വരുമെന്ന് അന്ന് അറിയില്ലായിരുന്നു, പ്രത്യേകിച്ചും കുഞ്ഞു ങ്ങളെയും ശ്രീമതിയും ഡല്ഹിയില്‍ തനിച്ചാ ക്കിയിട്ടു.

ഭൂമിക്കടിയിലുള്ള എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ചില മാര്ഗങ്ങളില്‍ ഒന്നിന് സീസ്മിക്ക് സര്‍വ്വേ എന്ന് പറയുന്നു. ഭൂമിയുടെ മുകളില്‍ ഒരു ഡൈനാമിറ്റ് പൊട്ടിച്ചു അതില്‍ നിന്നുണ്ടാകുന്ന ശബ്ദ തരംഗങ്ങള്‍ ഭൂമിയുടെ അടിയില്‍ ഉള്ള വിവി ധ തലങ്ങളില്‍ തട്ടി പ്രതിഫലിപ്പിച്ചു തിരിച്ചു കിട്ടുന്ന വ രേഖപ്പെടുത്തുന്നു. ഇങ്ങനെ പ്രതിഫ ലിക്കുന്ന തരംഗങ്ങള്‍ രേഖപ്പെടുത്തി ഒരു ചിത്രം വരച്ചാല്‍ ഡയനാമിറ്റ് പൊട്ടിയ ഭൂമിവിഭാഗത്തിന്റെ അടിയി ലുള്ള ഭൂഗര്ഭത്തിന്റെ ഏകദേശ രൂപം കിട്ടും. അതില്‍ നിന്ന് എണ്ണ, പ്രാകൃതി വാതകം എന്നിവ ആ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില ഭൂഘടനകള്‍ ഉണ്ടോ എന്നറിയാം. എണ്ണ ഉള്ക്കൊ ള്ളാന്‍ കഴിയുന്ന ഭൂഘടനകള്‍ (geological structures ) ഉണ്ടെങ്കില്‍ മറ്റു രീതികള്‍ ഉപയോഗിച്ച് എത്ര മാത്രം എണ്ണ ഉണ്ടാവുമെന്ന് കണക്കാക്കി ലാഭ കരമായി എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയു മെന്നുറപ്പായാല്‍ എണ്ണക്കിണര്‍ ഉണ്ടാക്കി എണ്ണ എടുക്കുന്നു. പ്രതി ഫലിക്കുന്ന ശബ്ദ തരംഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ അപഗ്രഥനം ചെയ്‌താല്‍ മാത്രമേ ഭൂഗര്ഭന സംരചനകള്‍ (geological structures) വ്യക്തമാവുകയുള്ളൂ. (ഇതോടൊപ്പം കൊടുത്ത ചിത്രങ്ങള്‍ നോക്കുക, Google തന്നതാണ് ) അങ്ങനെ കിട്ടുന്ന ഡാറ്റ അപഗ്രഥിക്കാനുള്ള ചില മെച്ചപ്പെട്ട മാര്ഗ)ങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നു എന്റെ ഗവേഷണ ത്തിന്റെ ലക്‌ഷ്യം. ഐ ഐ റ്റി യില്‍ വച്ച് മാതൃകാ ഡാറ്റയില്‍ പരീക്ഷിച്ചു നോക്കി തൃപ്തി കരമെന്ന് കണ്ടാല്‍ പ്രായോഗികമായ ഡാറ്റ യില്‍ പ്രയോഗിച്ചു നോക്കാന്‍ ഞാന്‍ ഇടയ്ക്കി ടയ്ക്ക് ഡേറാദൂണിലെ എണ്ണ ഗവേഷണ സ്ഥാപന ത്തില്‍ ഒന്നോ രണ്ടോ ആഴ്ച താമസിചു പരീക്ഷ ണങ്ങള്‍ നടത്തിയിരുന്നു. ഈ സമയം ശ്രീമതി യെയും കുഞ്ഞുങ്ങളും ഐ ഐ റ്റി യിലെ മറ്റു സുഹൃത്തു ക്കളുടെ സംരക്ഷണത്തില്‍ ഏല്പ്പി ച്ചായിരുന്നു പോയിരുന്നത്. നല്ല സുഹൃത്തുക്കള്‍ രാവിലെയും വൈകുന്നേരവും വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചു സഹായിച്ചിരുന്നു.

പ്രൊഫ. മഹാലനാബിസിനെക്കുരിച്ചു രണ്ടു വാക്ക്. അമരേന്ദ്ര കാശ്യപ് മഹാലനാബിസ് ബംഗ്ലാ ദേശി ലെ മൈമന്‍സിംഗ് എന്ന സ്ഥലത്ത് ജനിച്ചു, കൊല്ക ത്ത റേഡിയോ ഫിസിക്സ് ഇന്സ്റ്റിട്ട്യൂടില് (പിന്നീട് കാല്ക്കതാ യൂനീവെര്സിറ്റിയായി ) പഠിച്ചു വിദേശ ത്ത് പോയി. ഐ ഐ റ്റി ഡല്ഹി തുടങ്ങി യ കാലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ നിര്ബന്ധം മൂലം സഹപാഠിയായിരുന്ന ഡത്താ റെയും ഒരുമിച്ചു ജോലിയ്ക്ക് അപേക്ഷിച്ചു. രണ്ടു പേരും ഒരുമിച്ചു ഡല്ഹി ഐ ഐ റ്റി യില്‍ ഇലകട്രിക്കല്‍ വിഭാഗത്തില്‍ അദ്ധ്യാപ കരായി. സാറ് മുപ്പതോളം പി എച് ഡി പ്രബന്ധ ങ്ങള്ക്കു മേല്നോ്ട്ടം വഹിച്ചിട്ടുണ്ട്. ഞാനതില്‍ 27ആമനാണെന്ന് തോന്നുന്നു. ഇരുനൂറോളം പ്രബന്ധങ്ങളും. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പലരും ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ നിലയില്‍ അദ്ധ്യാപകരും ഗവേഷകരും ആയി രുന്നു. ഐ ഐ റ്റി ഡല്ഹി ഡയരക്ടര്‍ ആയിരുന്നു ഡോ സുരേന്ദ്രപ്രസാദ് അദ്ദേഹ ത്തിന്റെ ഗവേഷണ വിദ്യാര്ഥി ആയിരുന്നു, എന്റെ സഹ ഗൈഡും .( ഇവരുമായുള്ള എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ വഴിയെ)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും