38 :ഹോസ്റ്റല്‍ കോമണ് റൂമും കട്ടാങ്ങല്‍ സംഭവവും

ആരീസിയിലെ E ഹോസ്റ്റലാണ് കട്ടാങ്ങല്‍ ചന്തയ്ക് ഏറ്റവും അടുത്തുള്ളത്. ഞാന്‍ ആര്‍ ഈ സി യില്‍ ജോലിയില്‍ പ്രവേശിച്ച ഉടനെ താമസിച്ചതും അവിടെ തന്നെ. ആദ്യമായി വാര്ഡനായതും അവിടെ തന്നെ. അന്ന് E ഹോസ്റ്റലിലെ താമസക്കാര്‍ അവസാന വര്ഷ ക്കാരായിരുന്നു. പൊതുവേ പക്വത വന്നവര്‍, എങ്ങനെയെങ്കിലും കോഴ്സ് പൂര്ത്തിയാക്കി എന്തെങ്കിലും ജോലി കിട്ടി ജീവിതം ഒരു കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുന്നവര്ര് .പക്ഷെ അവിടെയും ചില തുരപ്പന്മാര്‍ ഉണ്ടായിരുന്നു.

ഹോസ്റ്റലിലെ താല്ക്കാലിക വായന ശാലയുടെ പേര് കോമണ്‍ റൂമെന്നു. അന്ന് ടി വി യും മറ്റുമില്ല. ഒരു പഴയ റേഡിയോ ഉണ്ടാവുമെങ്കിലും ആരും അത് ശ്രദ്ധിക്കാറില്ല. വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി എട്ടുമണി വരെ മാത്രമേ തുറന്നു വെക്കാരുള്ളൂ. അവിടെ വായിക്കാന്‍ ചില മാസികകളും ചിലപ്പോള്‍ പത്രങ്ങളും ഉണ്ടാവും. പത്രം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ രാവിലെ തന്നെ വായിക്കും. മിക്കവാറും ഹോസ്റ്റല്‍ പ്രവേശന കവാടത്തിലെവിടെ യെങ്കിലും ഇട്ടുപോകുന്ന പത്രം ഉച്ചവരെ പോലും ഉണ്ടാവുമോ എന്ന് തന്നെ സംശയമാണ്. എന്നാല്‍ മാസികകള്‍ അങ്ങനെയല്ല. ഏറ്റവും ഡിമാന്റുള്ള TIME, NEWSWEEK, തുടങ്ങിയവയും മലയാളം വാരികകളും വരെ വരുത്തു ന്നുണ്ടാവും. ഇവയെല്ലാം പത്ര ഏജെന്റ് ഗോവി ന്ദന്‍ നേരിട്ട് ഉത്തരവാദപ്പെട്ടവരെ ഏല്പ്പിക്കു കയാണ് പതിവ്. അല്ലെങ്കില്‍ അയാള്ക്ക് ‌ മാസാമാസം ഉള്ള പണം കിട്ടുകയില്ല എന്നു ള്ളത് കൊണ്ടു. അല്ലെങ്കില്‍ ചില മാസികകള്‍ കോമണ്റൂമില്‍ എത്തുക പോലുമില്ല.

ഹോസ്റ്റലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഹോസ്റ്റല്‍കമ്മറ്റി അംഗങ്ങളില്‍ ഒരാള്‍ കോമണ്റൂം പ്രതിനിധിയാണ്. അയാളാണ് മാസിക വാങ്ങി അതാതു ദിവസം മറ്റുള്ളവര്ക്ക് വായിക്കാന്‍ കൊടുക്കുന്നത്. അവിടെ സ്ഥിരമായി ഇരിക്കുന്ന ഒരു അറ്റണ്ടറും ഉണ്ടാവും താല്ക്കാലിക തൂപ്പുകാരോ മറ്റോ ആയിരിക്കും ഈ ജോലിക്ക് നിയുക്തരാകുന്നത്.

ഞാന് ഹോസ്റ്റലില്‍ വാര്ഡനായിരുന്നപ്പോള്‍ E ഹോസ്റ്റല്‍ കോമണ്റൂം പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച രണ്ടു പേരും കൊല്ലത്തു നിന്നും വന്നവ രായിരുന്നു. അയല്ക്കാര്‍, പക്ഷെ കുടുംബ ങ്ങള്‍ തമ്മില്‍ തന്നെ ബദ്ധ വൈരം ഉള്ളവര്‍. ഒരാളിന്റെ പേര്‍ ജി സോമന്‍ പിള്ള, മറ്റെയാള്‍ സുനില്‍ സെന്‍. ഇവര്‍ തമ്മിലുള്ള പിണക്കത്തിന്റെ മൂല കാരണങ്ങള്‍ അറിയില്ല. വാശിയേറിയ ഇല്കഷനില്‍ ഏതാനും വോട്ടുകളുടെ വ്യത്യാസത്തില്‍ സോമന്‍ പിള്ളയാണ് ജയിച്ചത്‌. അന്ന് മുതല്‍ സുനില്‍ സെന്‍ കോമണ്റൂം നടത്തിപ്പിനെപ്പറ്റി പരാതിക ളുമായി എന്നും എന്റെ അടുത്ത് വരുമായിരുന്നു. ആദ്യമൊക്കെ ഞാന്‍ ശ്രദ്ധിച്ചു എങ്കിലും ഇത് അയാളുടെ വ്യക്തി വൈരാഗ്യ ത്തിന്റെ ഭാഗമാണെന്നു മനസ്സിലായപ്പോള്‍ ഞാനും അവഗണിച്ചു തുടങ്ങി. മാസികള്‍ വായിക്കാനിട്ടു ഏതാനും നിമിഷങ്ങള്ക്കകം അപ്രത്യക്ഷമായി തുടങ്ങി, ഇത് തന്നെ പരാതിയിലെ പ്രധാന വിഷയം. അറ്റണ്ടരായിരുന്നയാളും ഒരു കഴുത. ഇതെങ്ങ നെ സംഭവിക്കുന്നു എന്നോ ആരാണ് കൊണ്ടു പോകുന്നതെന്നോ കണ്ടെത്താന്‍ കഴിയാത്ത യാള്.

അങ്ങനെ ഇരിക്കുമ്പോഴാണ് കോളേജിലെ റാഗിങ്ങിനെതിരെ സുനില്‍ സെന്‍ . ഒരു ചെറു സംഘടനയുണ്ടാക്കിയത്. കുട്ടികളുടെ ഇടയില്‍ ഈ സംഘടനയ്ക്ക് വലിയ ആനുകൂല്യം ഇല്ലായിരുന്നു. എന്നാല്‍ അയാള്‍ കട്ടാങ്ങലിലെ ചില നാട്ടുകാരെ കൂട്ട് പിടിച്ചു കട്ടാങ്ങല്‍ അങ്ങാടിയില്‍ ഒരു ആന്റി റാഗിംഗ് പൊതു സമ്മേളനവും മറ്റും വിളിച്ചു കൂട്ടി. മറ്റു കുട്ടികള്‍ ആദ്യം പ്രതികരിച്ചില്ലെങ്കിലും ഇത് കോളേജിലെ കുട്ടികള്ക്കെതിരെയുള്ള ഒരു പരിപാടിയായി വികസിച്ചപ്പോള്‍ ചിലര്‍ പ്രതികരിച്ചു. ആന്റി റാഗിംഗ് സംഘടന യിലെ ആള്ക്കാരെ തിരഞ്ഞു പിടിച്ചു ഭീഷണിപ്പെടുത്തുകയും ചെറിയ ചില സംഘട്ടനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഒന്ന് രണ്ടു ദിവസത്തിനിടയില്‍ ഈ വഴക്ക് കട്ടാങ്ങലില് നാട്ടുകാരും കോളേജിലെ കുട്ടികളുമായുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചു, കുട്ടികള്‍ നാട്ടുകാരെ ആരെയൊക്കെ തല്ലുകയോ മറ്റോ ഉണ്ടായി. കട്ടാങ്ങല്‍ അങ്ങാടിയിലെ ഒന്ന് രണ്ടു ഹോട്ടലുകളുടെ ചില്ലലമാരകള്ക്ക് കേടുപാടുകള്‍ പറ്റി. പൊതുവേ ഇത്രയും വലിയ ഒരു സ്ഥാപനം വന്നപ്പോള്‍ നാട്ടുകാര്ക്കു്ണ്ടായ ഗുണങ്ങള്‍ എല്ലാം മറന്ന സാമൂഹ്യവിരുദ്ധരായ ചിലര്‍ ഈ അസംതൃപ്തിയെ വളര്ത്തി നാട്ടുകാരും ആരീസി വിദ്യാര്ഥി്കളും തമ്മില്‍ പല സംഘട്ടനങ്ങ ള്ക്കും കാരണമായി. മൂന്നു നാല് ദിവസം കൊണ്ടു ഇത് വളര്ന്നു നാട്ടുകാര്‍ നാല് മൈല്‍ ദൂരെയുള്ള പുഴയില്‍ നിന്ന് കോളേജു ക്യാമ്പസ്സിലേക്കു വെള്ളം കൊണ്ടു വന്നുകൊണ്ടിരുന്ന പ്രധാന പൈപ്പു ലയിന്‍ മൂന്നു നാല് സ്ഥലങ്ങ ളില്‍ തല്ലിപ്പൊട്ടിച്ചു ക്യാമ്പസ്സില്‍ വെള്ളം ഇല്ലാതായി. അന്നും ഇന്നും ക്യാമ്പസ്സില്‍ വെള്ളത്തിന്‌ ചില കാലങ്ങളില്‍ വലിയ ക്ഷാമം ഉണ്ടാവുമായിരുന്നു. കാരണം പുഴയിലെ വെള്ളക്കുറവ് തന്നെ. രണ്ടായിരത്തിലധികം ആള്ക്കാര്‍ , കുട്ടികളും കുടുംബവുമായി താമസിക്കുന്നവരും എല്ലാം വെള്ളം കിട്ടാതെ വിഷമിച്ചു. കോളേജിലെ ആരെങ്കിലും പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ തല്ലും എന്ന നില വരെ എത്തി. പാന്റിട്ട്‌ പുറത്തേക്ക് പോകാന്‍ ആള്ക്കാര്ക്ക് ഭയമായി ചുരുക്കത്തില്‍ ക്യാമ്പസ്സിലെ താമസക്കാര്ക്ക് ഒരു കടല്‍ ക്ഷോഭത്തില്‍ വിജനമായ ഒരു ദ്വീപിന്റെ കരയ്ക്കണഞ്ഞ കപ്പലിലെ യാത്രക്കാരെപ്പോലെ (marooned passengers in a ship wreck) ആയി തീര്ന്നു . ക്യാമ്പസ്സിലെ കിണറുകള്‍ പലതും വര്ഷങ്ങളായി വൃത്തിയാക്കാതെ കിടന്നവ പെട്ടെന്ന് വൃത്തിയാ ക്കപ്പെട്ടു. ആള്ക്കാര്‍ ബക്കറ്റും കയറും കൊണ്ടു വെള്ളം കോരി അത്യാവശ്യകാര്യങ്ങള്ക്ക് എടുത്തു തുടങ്ങി. കോളേജു അധികുതര്‍ നഗരത്തില്‍ നിന്നോ മറ്റു പുഴകളില്‍ നിന്നോ ടാങ്കര്‍ ലോറികളില്‍ കുറച്ചു വെള്ളം എത്തിച്ചു കൊടുത്തു . ഏതായാലും ഈ അവസ്ഥ ഒരാഴ്ചയോളം നില നിന്നു എന്നു ആണെന്റെ ഓര്മ്മ. പിന്നീടാണ് പഞ്ചായത്തു മെമ്പര്മാരും കൊളെജധികൃതരും മുന്കയ്യെടുത് സമാധാനം പുനസ്ഥാപിക്കുകയും പൈപ് ലയിന്‍ തകരാര് പരിഹരിച്ചു ജല വിതരണം പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തത്. ക്യാമ്പസിലെ താമസക്കാര്‍ ശരിക്കും മൂന്ന് നാല് ദിവസം നരകയാതന അനുഭവിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല.

വാല്ക്കഷണം: ഈ സംഭവത്തിന്റെ തുടക്കത്തില്‍ പറഞ്ഞ രണ്ടു പേരും പിന്നീട് അകാലത്തില്‍ ചരമം അടഞ്ഞുവെന്നാണ് കേട്ടത്. ഒരാള്‍ ആത്മഹത്യ ചെയ്തതായും മറ്റെയാള് കോവളത്തു  നീന്തലിനിടയ്കു മൂങ്ങി മരിച്ചു എന്നും കേട്ടു. (ഇതിന്റെ വിശ്വാസ്യത ഉറപ്പില്ല, കേട്ട് കേഴ്വിയാണ്, ക്ഷമിക്കുക)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും