39: നക്സല് ബാരികല് ആര്‍ ഈ സി യില്‍ !!!
ആര്‍ ഈ സി യിലെ മറ്റു പരിതസ്ഥിതികള്‍ തന്നെ വളരെ മോശമായ കാലത്താണ് കേന്ദ്ര ത്തില്‍ അന്നത്തെ പ്രധാനമന്ത്രി തനിക്കെ തിരെ ഹൈക്കോടതി വിധി വന്നപ്പോള്‍ രാഷ്ട്രത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അതിനു മുമ്പ് തന്നെ കേരളത്തില്‍ പലയിടങ്ങ ളിലും നക്സല്‍ ബാരി ആക്രമണങ്ങളും ഉണ്ടായി. അതോടനുബന്ധിച്ചു ആര്‍ ഈ സി ഹോസ്റ്റലുകളില്‍ നക്സല്‍ ബാരികല്‍ താമ സിക്കുന്നു എന്ന് ആരോ പറഞ്ഞു പോലീസ് അന്വേഷണം നടന്നു.
ഇന്നത്തെ വായനക്കാര്ക്ക് വേണ്ടി എന്താണ് നക്സല്ബാരി ആക്രമണം എന്ന് ചുരുക്ക ത്തില്‍ പറയുന്നത് ആവശ്യമെന്നു തോന്നുന്നു. നക്സല്‍ ബാരി എന്നതു പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിലെ ശിലിഗുരി ജില്ലയിലുള്ള ഒരു ബ്ലോക്കായിരുന്നു. അവിടെയുള്ള ആദിവാസി കളിലെ പാരമ്പര്യ കര്ഷകര്‍ നടത്തിയ ഒരു സായുധസമരമായിരുന്നു നക്സല്ബാരി സമരം. ഇന്ത്യന്‍ കമ്യുണിസ്റ്റ് പാര്ട്ടി യഥാര്ത്ഥ കമ്യുണി സ്റ്റുകളുടെ പാതയായ സായുധവിപ്ലവത്തിന്റെ പാതയില്‍ നിന്ന് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതില്‍ എത്രുപ്പുണ്ടായിരുന്ന ഒരു കൂട്ടം ആള്ക്കാര്‍ ഉണ്ടാക്കിയ മാര്ക്സിസ്റ്റ് ലെനിനിസ്റ്റു പാര്ട്ടിയായിരുന്നു ഈ സമരത്തിന്റെ പിന്നില്‍. ചാരുമജും ദാര്‍ , കനു സന്ന്യാല്‍ എന്നിവരായിരുന്നു ഈ പാര്ട്ടിയുടെ നേതാ ക്കള്‍. 1967ല്‍ പശ്ചിമ ബംഗാളില്‍ കമ്യുണിസ്റ്റ് പാര്ട്ടി അധികാരത്തി ലെത്തിയതിനു ശേഷം 1969 ലാണ് ഈ സംഘം ശക്തി പ്രാപി ച്ചത്. ക്രമേണ ഈ പാര്ട്ടിയുടെ അനുയായികള്‍ ആന്ധ്ര പ്രദേശ്, കേരളം എന്നീ കമ്യുണിസ്റ്റ് പാര്ട്ടിക്ക് അനുകൂലമായ സാഹചര്യം നിലവില്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളിലും കുറേശ്ശെ വളര്ന്നു വന്നു. ആദ്യകാലത്ത് പശ്ചിമ ബംഗാള്‍ സര്ക്കാ്ര്‍ നക്സല്‍ ബാരി സമരം വെറും ഒരു നിയമ നിഷേധം മാത്രമായി കണക്കാക്കി നിസ്സാര വല്ക്കരിക്കാന്‍ ശ്രമിച്ചു എങ്കിലും അതിന്റെ പിനിലെ ആദര്ശത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. ഈ അനവധാനതയും കൂടുതല്‍ ആള്ക്കാരെ ഈ ചിന്താഗതിയോടു ആനുകൂല്യം കാണിക്കാന്‍ കാരണമായി.
കേരളത്തിലെ നക്സല്ബാരി പ്രവര്ത്തനം മലബാറിലെ പ്രധാനമായും വയനാട് കണ്ണൂര്‍ ജില്ലകളില്‍ ആണ് തുടങ്ങിയത്. 1968 ല്‍ പുല്പ്പ ള്ളിയിലും 1969 ല്‍ കുറ്റിയാടിയിലും 1970 ല്‍ തിരുനെല്ലിയിലും നക്സല്‍ ആക്രമണങ്ങള്‍ നടന്നു. കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, ടി വി അപ്പു, ഫിലിപ്പ് എം പ്രസാദ് , വര്ഗീസ് എന്നിവര്‍ അന്നത്തെ നേതാക്കളായിരുന്നു. കേരളത്തില്‍ അന്ന് പശ്ചിമ ബംഗാളില്‍ നിന്ന് കുറെ കുട്ടി കള്‍ ഒരുമിച്ചു പഠിക്കുന്ന ഒരേ ഒരു സ്ഥാപനമാ യിരുന്നല്ലോ ആര്‍ ഈ സി. അങ്ങനെ അവരില്‍ ചിലര്‍ നക്സല്‍ ചിന്താഗതിയുള്ളവരാണ് എന്നും അവരെ തിരഞ്ഞു പിടിച്ചു പോലീ സില്‍ ഏല്പ്പിക്കണം എന്നും കേരളത്തിലെ പോലീസ് ഡിപ്പാര്ട്ടുമെന്റില്‍ നിന്ന് പ്രിന്സിപ്പാളിന് നിര്‍ദ്ദേശം വന്നു. ചില മുതിര്ന്ന് പോലീസുകാര്‍ ആര്‍ ഈ സി ഹോസ്റ്റലുകള്‍ പരിശോധിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെ ഏതു സമയത്തും ആര്ക്കും എപ്പോഴും കയറി ഇറങ്ങാവുന്ന നിലയാണെന്നും ഹോസ്റ്റലുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ എര്പെടുത്തണ മെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കോളേജു അടച്ചു പൂട്ടാതെ വേറെ മാര്ഗമു ണ്ടാവുകയില്ലെന്നും ആജ്ഞാപിച്ചു.
അന്ന് ആര്‍ ഈ സി ഹോസ്റ്റലുകളിലെ നില ശരിക്കും ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു എന്നുള്ളത് സത്യം തന്നെ ആയിരുന്നു. മുമ്പൊരിക്കല്‍ സൂചിപ്പിച്ചത് പോലെ കുട്ടികള്‍ ഏതു ഹോസ്റ്റലില്‍ താമസിച്ചാലും ഏതു മെസ്സില്‍ നിന്നും ഭക്ഷണം കഴിക്കാം, പുറത്തു പോയാല്‍ ഏതു സമയത്തും ഹോസ്റ്റലില്‍ കയറാം എന്നിങ്ങനെ ആയിരുന്നു. കോളേജിന്റെ തൊട്ടടുത്തുള്ള A ഹോസ്റ്റലില്‍ പടിഞ്ഞാറെ അറ്റത്തുള്ള വാതിലില്‍ കൂടി ഇടനാഴിയില്‍ പ്രവേശിച്ചാല്‍ B, C, ഹോസ്റ്റലുകളുടെ ഇടനാഴികളില്‍ കൂടി നടന്നു E ഹോസ്റ്റലില്‍ കൂടിയോ അല്ലാതെയോ കട്ടാങ്ങലു വരെ പോകാന്‍ കഴിയുമായിരുന്നു. രാത്രി സമയങ്ങളില്‍ പോലും നാമമാത്രമായ വാച്ച്‌മാന്‍മാരെ ഉണ്ടായിരുന്നുള്ളൂ. ഹോസ്റ്റലില്‍ താമസി ക്കുന്നവരുടെ ലിസ്റ്റ് ആഫീസില്‍ ഉണ്ടാവുമെങ്കി ലും കുട്ടികളല്ലാത്ത ആരെങ്കിലും ഹോസ്റ്റലില്‍ അറിയാതെ ദിവസങ്ങളോളം താമസി ച്ചാലും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു. പോലീസ് മേധാവികള്‍ ഇതെല്ലാം ശ്രദ്ധിച്ചു എല്ലാ ഹോസ്റ്റലുകളിലും വശങ്ങളില്‍ കൂടിയുള്ള പ്രവേശനം തടഞ്ഞു ഒരൊറ്റ കവാടം വഴി മാത്രം പ്രവേശനമാക്കി അവിടെ 24 മണിക്കൂറും വാച്ച്മാന്മാരെ പോസ്റ്റ് ചെയ്യണമെന്നും ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ അറ്റണ്ടന്സ് രാത്രി 9 മണിക്ക് വാര്ഡന്മാര്‍ എടുക്കണമെന്നും പുറത്തു നിന്നാരും ഹോസ്റ്റലില്‍ താമസിക്കുന്നില്ല എന്നുറപ്പ് വരുത്തണമെന്നും കര്ശനമായ നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാക്കണ മെന്നും ആവശ്യപ്പെട്ടു. ക്യാമ്പസ്സിന്റെ ഒത്ത നടുക്കുകൂടി പോകുന്ന കോഴിക്കോട് മുക്കം റോഡു ക്യാമ്പസ്സു യാതൊരു ബന്തവസ്സും ഇല്ലാതതാക്കി മാറ്റിയിരുന്നു.
അന്ന് ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്റിലെ പ്രൊഫ. ശ്രീനിവാസന്‍ സാര്‍ ആയിരുന്നു ചീഫ് വാര്ഡ്ന്‍. തന്റെ ഡിപ്പാര്ത്ടുമെന്റ്ലെ തന്നെ മറ്റു ചില രോടൊപ്പം ഞാനും വാര്ഡന്മാരില്‍ ഒരാളായി രുന്നു, E ഹോസ്റ്റലിന്റെ വാര്ഡന്‍. അന്ന് ഹോസ്റലിലെ മെസ്സ് ബില്ല് തന്നെ ആയിരങ്ങള്‍ അടയ്ക്കാതെ തന്നെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചില കുട്ടികളെ നേരെയാ ക്കാന്‍ ചില നിയന്ത്രണങ്ങള്‍ വരുത്തി ചെറിയ തോതില്‍ എത്രുപ്പ് നേരിട്ടിരിക്കുകയായിരുന്നു. ഓരോ മാസവും ആദ്യം മെസ്സില്‍ ചേരുന്നതിനു മുമ്പ് മെസ്സ് ബില്‍ അതിനു തൊട്ടു മുമ്പുള്ള മാസം വരെ തീര്ത്തില്ലെങ്കില്‍ മെസ്സില്‍ പ്രവേശ നം ഇല്ല എന്നും മെസ്സ് ബില്‍ അടച്ചു ചീഫ് വാര്ഡന്റെ കത്തില്ലാതെ ആരെയും മെസ്സില്‍ അനുവദിക്കുകയില്ല എന്ന നിലയും വരുത്തിയി രുന്നു. കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കാ തിരിക്കാന്‍ ഒരു നീതീകരണവുമില്ലാത്തത് കൊണ്ടു നിവൃത്തിയില്ലാതെ ഒരു പറ്റം കുട്ടികളുടെ പ്രതിഷേധം ഉള്ളില്‍ പുക ഞ്ഞു നീറുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് സര്വതന്ത്രസ്വതന്ത്രമായ ഹോസ്റ്റലിലെ ജീവിതത്തിനു നിയന്ത്രണങ്ങള്‍ വന്നത്. ഹോസ്റ്റലുകളുടെ രണ്ടു വശത്തെയും വാതിലുകള്‍ സിമന്റും ഇഷ്ടികയും കൊണ്ടു അടച്ചു ബന്തവസ്താക്കി, ഒന്നാം നിലയിലെ ഗ്രില്ലുകള്‍ പോലും അടച്ചു സീല്‍ ചെയ്തു. 24 മണിക്കൂറും പ്രവേശന കവാടത്തില്‍ വാച്ചുമാനെ നിയമിച്ചു. ഹോസ്റ്റലിലെ സ്ഥിരതാമസക്കാരല്ലാത്തവര്‍ ഹോസ്റ്റല്‍ മുറികളില്‍ പോകുന്നതും നിരോധിച്ചു, അതിഥി മുറികളില്‍ മാത്രം താമസക്കാരുമായി സംസാരി ച്ചാല്‍ മതി എന്നൊക്കെ കടലാസില്‍ നോട്ടീസ് അടിച്ചു വിതരണം ചെയ്തു. ഇതിന്റെയൊക്കെ അവസാനം ഞങ്ങള്‍ ഒരു ദിവസം രാത്രിയില്‍ കുട്ടികളുടെ റോള്‍ കാള്‍ (അറ്റന്റന്ട്ന്സ് ) എടുക്കാന്‍ തയ്യാറായി ചീഫ് വാര്ഡനുമായി പുറപ്പെട്ടു, എല്ലാ കുട്ടികളും ഒമ്പത് മണിക്ക് മുമ്പ് തന്നെ അവരവരുടെ മുറിയല്‍ ഉണ്ടാവണം എന്ന കര്ശനമായ നിര്ദ്ദേശം കൊടുത്തു. ചെറിയ തോതില്‍ എത്രുപ്പ് പ്രതീക്ഷിച്ചു എങ്കിലും അത് ഏതു രൂപത്തില്‍ ആവുമെന്ന് ഞങ്ങള്ക്കറി യില്ലായിരുന്നു. ഞങ്ങള്‍ എല്ലാ വാര്ഡന്മാരും ചീഫ് വാര്ഡനുമായി ആദ്യം E ഹോസ്റ്റലിനടു ത്തെക്ക് എത്തി. അന്ന് E ഹോസ്റ്റലില്‍ ഏറ്റവും മുതിര്ന്ന അവസാന വര്ഷത്തിലെ കുട്ടികള്‍ ആയിരുന്നു താമസിച്ചിരുന്നത്. ഞങ്ങള്‍ കൃത്യം 845 PM നു ഹോസ്റ്റലില്‍ പ്രവേശിച്ച അതെ നിമിഷത്തില്‍ ഹോസ്റ്റലിലെ വൈദ്യുതിയുടെ മെയിന്‍ സ്വിച് ഓഫ് ആയി. ഇരുട്ടത്ത് അകത്തു പ്രവേശിക്കുന്നത് ആശാസ്യമല്ല എന്ന് തോന്നി അല്പ്പ നേരം ഞങ്ങള്‍ കാത്തിരുന്ന ശേഷം അടുത്ത ഹോസ്റ്റലിലേക്ക് നീങ്ങി. അവിടെയും ഇത് തന്നെ സംഭവിച്ചു. ഞങ്ങള്‍ മെല്ല അടുത്ത ഹോസ്റ്റലിലേക്ക് നീങ്ങി. ഇതോടൊപ്പം തന്നെ ഒരു കൂട്ടം വിദ്യാര്ഥി കള്‍ ഞങ്ങളുടെ പിന്നാലെ സംഘം ചേര്‍ന്ന് വരുന്നുണ്ടായിരുന്നു. ഓരോ ഹോസ്റ്റലും കഴിയുമ്പോള്‍ കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അവസാനം A ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഒരഞ്ഞൂറു കുട്ടികള്‍ എങ്കിലും ഞങ്ങളുടെ പുറകെ ഉണ്ടായിരുന്നു. A ഹോസ്റ്റല്‍ കഴി യാറായപ്പോള്‍ ഒന്നോ രണ്ടോ കല്ലുകള്‍ ഞങ്ങളുടെ പുറത്തേക്കു വീണോ എന്നും ചെറിയ സംശയം ഉണ്ടായി. ശരിക്കും ഞങ്ങളെ വാര്ഡന്മാരെ വിദ്യാര്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് ഓടിച്ചു എന്നു പറഞ്ഞാല്‍ ശരിയായിരിക്കും ഏതായാലും ദേഹോപദ്രവം ഏല്ക്കാതെ ഞങ്ങള്‍ ചീഫ് വാര്ഡന്‍ താമസിച്ചിരുന്ന റോഡരികി ലുള്ള ക്വാര്ടരില്‍ എത്തി. പ്രിന്സിപ്പാളിനെ വിവരം അറിയിച്ചു. അദ്ദേഹം അറിയിച്ചതനുസരിച്ചു ഒരു കൂട്ടം പോലീസുകാര്‍ അധികം താമസിയാതെ ക്യാമ്പസ്സില്‍ എത്തി. ഏതായാലും വേറെ അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെ കുട്ടികള്‍ പിരിഞ്ഞു പോയി. റോള്‍ കാള്‍ എടുക്കുന്നത് അനുവദിക്കുകയില്ല എന്നത് മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം എന്ന് തോന്നു ന്നു. അത് നേടിയപ്പോല്‍ അവര്‍ ശാന്തരായി അവരവരുടെ മുറികളിലേക്ക് മടങ്ങിപ്പോയി.
റോള്‍ കാളെെടുക്കുന്ന പരിപാടി തല്ക്കാലം വേണ്ടെന്നു വച്ചുവെങ്കിലും ഹോസ്റ്റലിലെ അന്തരീക്ഷം അത്ര നന്നായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നത്. അത് പിന്നാലെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ