36 :ആര്‍ ഈ സി യില്‍ റാഗിങ്ങും പ്രശ്നങ്ങളും

1975 മുതല്‍ 1978 വരെയുള്ള കാലഘട്ടം ആര്‍ ഈ സി യില്‍ വളരെയധികം കലുഷിതമായിരുന്നു. വിദ്യാര്ഥികള്ക്കും അദ്ധ്യാപകര്ക്കും അദ്ധ്യാപ കേതര ജീവനക്കാര്ക്കും എല്ലാം. പല ചെറിയ പ്രശ്ന ങ്ങളും അധികാരികളുടെ അനാസ്ഥ മൂലവും കുറെയൊക്കെ പിടിവാശി കൊണ്ടും ഭീമമായ രൂപം പ്രാപിച്ചു. കോളേജില്‍ പല രീതിയിലുള്ള സമരങ്ങള്‍ ഉണ്ടായി.

കുട്ടികളുടെ പ്രശ്നങ്ങള്‍ പലതിന്റെയും കാരണ ങ്ങള്‍ റാഗിങ്ങുമായി ബന്ധപ്പെട്ടതായിരുന്നു. ആര്‍ ഈ സി അന്ന് റാഗിങ്ങിന് കുപ്രസിദ്ധി നേടിയി രുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിവിധ ഭാഷ സംസാരിക്കുന്ന കുട്ടികള്‍. പലരും ആദ്യമായി വീട്ടില്‍ നിന്ന് പുറത്തു വന്നു താമസി ക്കുന്നവര്‍. ആള്ക്കാരും ചുറ്റുപാടും തികച്ചും പുതിയതു. വീട്ടില്‍ നിന്ന് ആദ്യം ദൂരെ തനിച്ചു താമസിക്കുന്നതിന്റെ ഗൃഹാതുരത്വം വീട്ടിലെ പ്പോലെയുള്ള സുഖസൌകര്യങ്ങളുടെ അഭാവ വും വുത്യസ്തമായ ഭക്ഷണ രീതിയും എല്ലാം പുതിയതായി വന്ന കുട്ടികളെ വിഷമിപ്പിച്ചു. ഇതോടൊപ്പം സീനിയെര്സിന്റെ റാഗിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന പരിപാടികളും. തുടക്ക ത്തില്‍ തമാശയായി തുടങ്ങുന്നു എങ്കിലും ചില പ്പോള്‍ കളി കാര്യമായി കുട്ടികളെ ശാരീരി കമായി ഉപദ്രവിക്കുന്നത് വരെ എത്തി ചേര്ന്നി രുന്നു. ആദ്യമായി പുതിയ അന്തരീക്ഷത്തില്‍ വന്ന കുട്ടികളെ മാന്യമായി പെരുമാറാനും സീനി യേര്സിനെ ബഹുമാനിക്കാനും പഠിപ്പിക്കുക എന്നതായിരുന്നു പലപ്പോഴും പ്രാഥമിക ലക്‌ഷ്യം. അതിനുള്ള നിര്ദ്ദേ ശങ്ങള്‍ പലതായിരുന്നു. ഹോസ്റ്റലിലും ക്യാംപസ്സിലും സാധാരണ വസ്ത്രം (ലുങ്കി മുണ്ട് തുടങ്ങിയവ ) ധരിക്കാന്‍ പാടില്ല, എപ്പോഴും പാന്സും ഷര്ട്ടും തന്നെ ധരിക്കണം, മീശ വെക്കാന്‍ പാടില്ല, സീനിയെ ര്സിനെ കണ്ടാല്‍ സല്യുറ്റ് ചെയ്യണം, സിഗരെട്ടു സീനിയെര്സിനെ മുമ്പില്‍ വച്ച് വലിക്കാന്‍ പാടില്ല എന്നിങ്ങനെ പോകുന്നു നിയമങ്ങള്‍. ആരെങ്കിലും ഈ നിയമങ്ങള്‍ തെറ്റിച്ചാല്‍ അവരെ കൂട്ടം കൂടി ചോദ്യം ചെയ്യുക, കളിയാക്കുക, ഇല്ലാത്ത കസേര യില്‍ ഇരുത്തുക, തെറിപ്പാട്ട് പാടിക്കുക, ഇങ്ങനെ പലതും ചെയ്യിക്കുമായിരുന്നു. ആരെങ്കിലും ഇതി നൊക്കെ വിസമ്മതം പ്രകടിപ്പിച്ചാല്‍ ശിക്ഷയുടെ അളവ് കൂടും. ചില കുട്ടികള്‍ റാഗിങ്ങ് ഭയന്ന് വാരാന്ത്യത്തില്‍ വീട്ടില്‍ പോകുന്നതും ഇവര്‍ എതൃത്തിരുന്നു. പല സാഹചര്യങ്ങളിലും വളര്ന്ന കുട്ടികള്‍ ഒരേ പോലെ പ്രതികരിക്കുമെന്ന് പ്രതീ ക്ഷിക്കാന്‍ വയ്യല്ലോ. ചിലര്‍ ഇത്തരം പെരുമാറ്റ ത്തില്‍ പ്രതിഷേധിച്ചാല്‍ ദേഹോപദ്രവത്തിലേക്കും മറ്റും നയിച്ചിരുന്നു. അധികാരികളുടെ അടുത്ത് ആരെങ്കിലും പരാതി കൊടുത്താല്‍ അവരെ പ്രാഥമിക അന്വേഷണം നടത്തി ഉടനെ സസ്പെ ന്ഡ് ചെയ്യും. വിശദമായ അന്വേഷണം നടത്തി ചില കുട്ടികളെ പുറത്താക്കുക വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. പുതിയ പ്രവേശനം നടന്നു മൂന്നു നാല് മാസത്തേക്ക് വാര്ഡേന്മാര്ക്കും് മറ്റും ശരിക്കും ബുദ്ധിമുട്ടുള്ള കാലമായിരുന്നു. ഒരിക്കല്‍ ഒരു കുട്ടിയുടെ ശവം കോഴിക്കൊട്ടു തളി ക്ഷേത്രക്കു ളത്തില്‍ പൊങ്ങിയത് വരെ ആര്‍ ഈ സി യിലെ റാഗിങ്ങ് മൂലം ആണെന്ന് പത്രക്കാര്‍ എഴുതി വിട്ടു. ആര്‍ ഈ സി യിലെ റാഗിങ്ങിനെ അധികരിച്ച് ഒന്ന് രണ്ടു സിനിമാകളും അന്ന് ഇറങ്ങിയിരുന്നു. 

മറ്റൊരു പ്രശ്നം രാഷ്ട്രീയക്കാരുടെ ഇടപെടലായിരുന്നു. ആര്‍ ഈ സി / എന്‍ ഐ റ്റി എന്ന സ്ഥാപനത്തില്‍ കുട്ടികള്‍ രാഷ്ട്രീയപാര്ട്ടി കളുടെ കുട്ടിക്കുരങ്ങന്മാരാകാന്‍ ആരും തയാര്റായിരുന്നില്ല. എന്നാലും ഓരോ വര്ഷവും കുറച്ചുപേര്‍ കുട്ടികളെ രാഷ്ട്രീയ പ്രബുദ്ധരാക്കാന്‍ ശ്രമിക്കുമായിരുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ എണ്ണം വളരെ കുറവായത് കൊണ്ടു ഇവരെ വേര്‍ തിരിച്ചു വേണ്ട വിധം കൈകാര്യം ചെയ്യാന്‍ ഞങ്ങള്ക് അദ്ധ്യാപകര്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷെ കുട്ടികള്ക്ക് റാഗിങ്ങിന്റെ ശിക്ഷ പോലെ എന്തെങ്കിലും അവസരം വരുമ്പോള്‍ ഉറങ്ങി ക്കിടക്കുന്ന ഈ വീരന്മാര്‍ ഇടപെടാന്‍ ശ്രമിക്കും. കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടവരെ രക്ഷി ക്കാന്‍ ആളെക്കൂട്ടി പുറത്തു വരും . ഇങ്ങനെ ഒരു സംഭവം അന്നുണ്ടായി.


കോളേജില്‍ റാഗിങ്ങിനെതിരെ .ഒരു സംഘം ഉണ്ടാക്കി റാഗ് ചെയ്യുന്ന വരെ ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നു. ഈ സംഘം നാട്ടുകാരില്‍ ചിലരെ കൂട്ടുപിടിച്ചു കട്ടാങ്ങല്‍ വച്ച് ഒരു റാഗിംഗ് വിരുദ്ധ സമ്മേളനവും മറ്റും നടത്തി മാന്യന്മാരാകാന്‍ ശ്രമിച്ചു. കോളേജിലെ ഭൂരിപക്ഷം കുട്ടികളും ഇവര്ക്കെതിരായിരുന്നു. ഈ ഗ്രൂപ്പുകള്‍ തമ്മില്‍ ചെറിയ സംഘട്ടനവും മറ്റും നടന്നു. കോളേജിലെ കാര്യത്തിനു നാട്ടുകാരെ ഇടപെടുത്താനുള്ള ശ്രമം പാളിപ്പോയി. എങ്കിലും കുറെ ദിവസം അതിന്റെ അലകള്‍ ക്യാമ്പസ്സില്‍ പ്രശ്നങ്ങളുണ്ടാക്കി .

ആര്‍ ഈ സി യില്‍ ഇത്തരം കുറ്റങ്ങള്‍ കണ്ടാല്‍ വ്യക്തമായ മാര്ഗ നിര്‍ദ്ദേശം അനുസരിച്ച് വാര്ഡന്മാരും അധ്യാപകരും പ്രവര്തിച്ചിരുന്നു. എങ്ങനെയെങ്കിലും കുറ്റം കണ്ടു പിടിച്ചാല്‍ , അവിടെ വച്ചുതന്നെ ഒരു പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്ട്ട് അധികാരികള്ക്ക്ല കൊടുക്കും. കോളേജു കൌണ്സില്‍ കൂടി ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെ ങ്കില്‍ കുറ്റവാളികളെ സസ്പെന്ഡ് ചെയ്യും ഉടന്‍ തന്നെ. പിന്നീട് വിശദമായ അന്വേഷണം നടത്തി കുറ്റവാളികള്ക്ക് കുറ്റപത്രം കൊടുത്തു അവരോടു വിശദീകരണം വാങ്ങുന്നു. അതിനു ശേഷം ആവ ശ്യമെങ്കില്‍ വിശദമായി വാദം കേട്ട് വാദി പ്രതി ഭാഗം സാക്ഷികളെ ചോദ്യം ചെയ്തു ദിവസങ്ങള്‍ നീണ്ട അന്വേഷണക്കമ്മറ്റി മീറ്റിങ്ങ് കഴിഞ്ഞാണ് വിശദമായ റിപ്പോര്ട്ട് കൊടുക്കുന്നത്. കുറ്റം തെളിഞ്ഞുകണ്ടാല്‍ കുറ്റത്തിന്റെ ഗൌരവം അനുസരിച്ചു കോളേജില്‍ നിന്ന് പുറത്താക്കല്‍ വരെയുള്ള ശിക്ഷ കോളേജു കൌണ്സില്‍ കൂടി തീരുമാനിക്കും. സ്വാഭാവിക നീതിയുടെ എല്ലാ തത്വങ്ങളും (Principles of natural justice) പാലിച്ചാ യിരിക്കും ശിക്ഷ തീരുമാനിക്കുന്നത്. ഹൈക്കോ ടതിവരെ ആര്‍ ഈ സി യിലെ ഈ രീതിയെ പ്രശംസിച്ചിട്ടുണ്ട്,. ചേറ്റൂര്‍ ശങ്കരന്‍ നായരെപ്പോലെ പ്രഗത്ഭരായ ന്യായാധിപന്മാര്‍ പോലും ആറ്രീസി യില്‍ കൊടുത്ത ശിക്ഷ ഇളവു ചെയ്യാന്‍ ആവശ്യ പ്പെട്ടിട്ടില്ല . മന്ത്രിമാരുടെയോ എം എല്‍ എ മാരു ടെയോ ശുപാര്ശ കൊണ്ടു കേസ് ഒഴിവാക്കാനും കഴിയുമായിരുന്നില്ല.

ഏതായാലും ആര്‍ ഈ സി യിലെ റാഗിങ്ങിനെ പറ്റിയുള്ള കുപ്രസിദ്ധി അടുത്ത കാലത്താണ് പോയിക്കിട്ടിയത്. പ്രവേശനം വാങ്ങുന്ന പുതിയ കുട്ടികളെ പ്രത്യേകം ഹോസ്റ്റലില്‍ താമസിപ്പി ക്കുക, അവരെ മൂന്നു നാല് മാസം സീനിയെര്സി ല്‍ നിന്ന് മാറ്റി നിര്തുക, രാത്രിയും പകലും ഹോസ്ടലില്‍ ് വാര്ഡന്മാര്‍ റോന്തു ചുറ്റുക , തുടങ്ങി പലതും ചെയ്തിട്ടാണ് റാഗിംഗ് നിയന്ത്ര ണാധീനമായത്. കോഴിക്കുഞ്ഞുങ്ങളെ തള്ള ക്കോഴി സൂക്ഷിക്കുന്നത് പോലെ ഇവരെ സംരക്ഷിക്കുന്നത് ശരിയോ തെറ്റോ എന്ന് ഉറപ്പു പറയാന്‍ വയ്യ. എന്നാലും വളരെ ദാരുണമായ പല സംഭവങ്ങളും ഉണ്ടായ സാഹചര്യത്തില്‍ അധി കാരികള്ക്ക് മറ്റു മാര്ഗം ഒന്നും ഇല്ലായിരുന്നു. അടുത്തകാലത്ത് അതതു സംസ്ഥാനത്തില്‍ നിന്ന് വരുന്ന കുടികളെ അവരുടെ തന്നെ സംസ്ഥാന ത്തില്‍ ഇന്ന് വന്ന സീനിയേര്സ് തന്നെ മാത്രമേ റാഗ് ചെയ്യാവൂ എന്ന അലിഖിത നിയമവും വന്നു തുടങ്ങിയെന്നു കേള്‍ക്കുന്നു. അതും നല്ല രീതിയ ല്ലെങ്കിലും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെ ഒത്തൊരുമിച്ചു ജീവിക്കാന്‍ അനുവദി ക്കാതെ അവിടെയും സംസ്ഥാനാടിസ്ഥാന ്ത്തിലുള്ള വിഭാഗീയ ചന്തകള്‍ വളരാന്‍ അനുവദി ക്കുന്നതും തെറ്റാണ്. ദേശീയോത്ഗ്രഥനം ലക്ഷ്യമാക്കി സ്ഥാപിച്ച ഈ സരസ്വതീ വിദ്യാലയ ത്തില്‍ വിഭാഗീയ ചിന്താഗതികള്‍ വളരാന്‍ അനുവദിച്ചു കൂട, തീര്ച്ച.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും