35 :അനുജനും മച്ചുനത്തിയുടെ മകനും

ഫാക്കല്റ്റി ഹൌസിലെ മുറി കൈമാറ്റം ചെയ്തു കുറെയേറെ നാള്‍ പല ക്വാര്ട്ടരുകളിലും ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. ഒരു പക്ഷെ ആര്‍ ഈ സി ക്യമ്പസ്സില്‍ ഏറ്റവും കൂടുതല്‍ വീടുകളില്‍ താമസിച്ച കുടുംബമാ യിരിക്കും ഞങ്ങളുടേത് . ലെക്ച്ചരര്‍മാര്ക്ക് സാധാരണ താമസിക്കാ നുദ്ദേശിച്ചിട്ടുള്ള ടൈപ്പ് D യും E യും ആണ്, പക്ഷെ ഞങ്ങള്‍ കൂടുതലും താമസിച്ചിരുന്നത് ഇതിന്റെ താഴെയുള്ള F ടൈപ്പിലാണ്. ആക്കെ 10 എണ്ണമായിരുന്നു F ടൈപ്പില്‍ ഉണ്ടായിരുന്നത്. അതില്‍ ആറോ ഏഴോ എണ്ണത്തില്‍ എങ്കിലും ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. അഞ്ചെണ്ണം പകരമായിട്ടും രണ്ട് ഞങ്ങളുടെ പേരിലും. എം ടെകിനു പോകുന്നതിനു മുമ്പും പിമ്പും ഓരോ F ടൈപ്പാണ് കിട്ടിയത്. കുറച്ചു നാള്‍ കഴിഞ്ഞു E ടൈപ്പിലേക്ക് പ്രൊമോഷന്‍ കിട്ടി.

ഞങ്ങള്‍ F ടൈപ്പില്‍ താമസിക്കുന്ന കാലത്ത് എന്റെ അനുജന്‍ കുറച്ചുനാള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ (7 സഹോദരങ്ങളില്‍) ബുദ്ധിയിലും കലാസാഹിത്യകഴിവുകളിലും കൊച്ചേട്ടനെപ്പോലെ ( പ്രൊഫ.ശശിധരന്‍ ) തന്നെ അവനു കഴിവുണ്ടാ യിരുന്നു. മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി എസ് എസ് എല്‍ സി പാസ്സായ അവനെ ഒരു ഒരു ഡോക്ടര്‍ ആക്കാനായിരുന്നു ഞങ്ങളുടെ എല്ലാം ആഗ്രഹം. പ്രീ യൂണിവേര്സിറ്റിയ്ക്കു ഫിസിക്സിന് മാര്ക്കു കുറഞ്ഞത്‌ കൊണ്ടു എനിക്കൊ അതിനു സാധിച്ചില്ല. അത് കൊണ്ടു തന്നെ ഇക്കാര്യത്തില്‍ എനിക്ക് പ്രത്യേക താല്പര്യവും ഉണ്ടായിരുന്നു. അത് കൊണ്ടു അവനെ പ്രിഡിഗ്രിയ്ക്ക് ബയോളജി ഗ്രൂപ്പ് എടുത്തു തന്നെ മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ ചേര്ക്കുവാന്‍ കോഴിക്കോട്ടേക്ക് കൊണ്ടു വന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ താമസം ഞങ്ങളുടെ കൂടെ ആര്‍ ഈ സി ക്യാമ്പസ്സില്‍ തന്നെ ആയിരുന്നു. നഗരത്തില്‍ പഠിക്കുന്ന സ്കൂള്‍കുട്ടികളെയും കൊണ്ടു പോകുന്ന ബസ്സില്‍ അനുജന്‍ എന്നും കോഴിക്കോട്ടേക്കു രാവിലെ എട്ടെകാല്‍ മണിക്ക് യാത്രയാവും. കുട്ടികള്‍ കോളേജു ബസ്സില്‍ തന്നെ തിരിച്ചു വരുമെങ്കിലും പല ദിവസവും അനുജന്‍ തിരിച്ചു വരുന്നതു വൈകി. സാഹിത്യവും കലാപ്രവര്ത്തനവും മറ്റും കാരണവും പറഞ്ഞു. നാടകം എഴു താനും സംവിധാനം ചെയ്യാനും പ്രസംഗിക്കാനും എല്ലാം നല്ല കഴിവുള്ള അവന്‍ അതിനുള്ള അവസരങ്ങള്‍ ഉപയോഗിക്കട്ടെ എന്ന് ഞാനും കരുതി., ആവശ്യത്തിനു പഠിക്കുന്നുണ്ടാവും എന്നും കരുതി. പക്ഷെ പരിപാടി മാറി പല ദിവസവും രാത്രിയിലും വരാതെ ആയി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയപ്പോള്‍ പല പ്രാവശ്യം ശകാരിച്ചു. പക്ഷെ അയാള്‍ വഴികള്‍ മാറ്റിയില്ല. ചുരുക്കത്തില്‍ പ്രി ഡിഗ്രി പരീക്ഷാ ഫലം വന്നപ്പോള്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള മാര്ക്കി്ല്ല. അന്നത്തെ യൂണിവെര്സിറ്റി നിയമം അനുസരിച്ച് ബയോളജി ഗ്രൂപ്പ് എടുത്തു പഠിച്ചവര്ക്ക് ബി എസ് സിക്കു കണക്കു ഫിസിക്സ് വിഷയങ്ങള്‍ എടുക്കാന്‍ കഴിയില്ല, കണക്കു അഡീഷണല്‍ ആയി പഠിച്ചു കൊള്ളാം എന്ന് പറഞ്ഞു ബി എ സ് സി ഫിസിക്സിന് ചേര്ന്നു . ആദ്യമേ തന്നെ കമ്മ്യൂണിസ്റ്റു ആദര്ശങ്ങളോടു മമത പുലര്ത്തിയിരുന്ന അവന്‍ എസ എഫ് ഐ യുടെ സജീവ പ്രവര്ത്തകനായി മാറി കോളേജു യുണിയന്‍ തിരഞ്ഞെടുപ്പിന് നിന്ന് തോറ്റ വിവരം ഞാന്‍ അറിയുമ്പോള്‍ വൈകിപ്പോയിരുന്നു.

രണ്ടാം വര്ഷം ഉപ (സബ്‌) വിഷയങ്ങള്‍ കഷ്ടിച്ച് പാസ്സായി എങ്കിലും മൂന്നാം വര്ഷം മെയിന്‍ പരീക്ഷ മാര്ച്ചില്‍ എഴുതിയില്ല, പിന്നീട് സെപ്റ്റംബറില്‍ എഴുതി ബി എസ് സി ഫിസിക്സ് പാസാ കുന്നതിനു മുമ്പ് തന്നെ ടെലിഫോണ്‍ ഓപ്പരേറ്റര്‍ ആയി ജോലിക്ക് അപേക്ഷിച്ചു. എസ് എസ എല്‍ സിക്കു ഉയര്ന്ന മാര്ക്കുണ്ടായിരുന്നത് കൊണ്ടു ബുദ്ധിമുട്ട് കൂടാതെ ജോലി കിട്ടി. ജോലിക്ക് പോകാന്‍ സൌകര്യത്തിനു എന്ന് പറഞ്ഞു താമസം നഗരത്തില്‍ ഒരു ലോഡ്ജിലേക്ക് മാറ്റി, വല്ലപ്പോഴും വീട്ടില്‍ വന്നാല്‍ ആയി. സ്ഥിരമായി രാത്രിയില്‍ ഡ്യൂട്ടി എടുത്തു പകല്‍ പല പരിപാടി കളിലും പങ്കെടുത്തു നടന്നു എന്ന് പിന്നീട് ഞങ്ങള്‍ അറിഞ്ഞു.. നഗരത്തില്‍ താമസം ആയപ്പോള്‍ പരിപൂര്ണസ്വാതന്ത്ര്യം കിട്ടി. വലിയ ഒരു സുഹൃദ് വലയം തന്നെ അവനുണ്ടായിരുന്നു. അന്ന് സബ് കലക്ടര്‍ ആയിരുന്ന ജയകുമാറും ( മുന്‍ ചീഫ് സ്ക്രെട്ടരിയും ഇപ്പോള്‍ മലയാളം യൂനിവെര്സിറ്റി വി സി യും ) കാക്കനാടന്റെ ജ്യെഷ്ടന്‍ രാജന്‍ കാക്കനാടും സഹൃദയനായ രാമദാസ് വൈദ്യനും മുതല്‍ സാധാരണ കൂലി വേലക്കാര്‍ വരെ അതില്‍ ഉണ്ടായിരുന്നു. അങ്ങനെ അവന്‍ ക്രമേണ നിയന്ത്രണമില്ലാത്ത ജീവിതത്തിലേക്ക് നീങ്ങി. എല്ലാവരും ഞങ്ങളെ കുറ്റം പറഞ്ഞു, ഞങ്ങള്‍ ശ്രദ്ധിക്കാത്തത് കൊണ്ടു ആണെന്നും മറ്റും. മുതിര്ന്നവര്‍ പറയുന്നത് തന്നെ “ അടയ്ക്ക ആണെങ്കില്‍ മടിയില്‍ വയ്ക്കാം ,അടയ്ക്കാമരം ആണെങ്കിലോ?“ , ഇത് മാത്രമേ ഞങ്ങള്ക്കും പറയാനുണ്ടാ യിരുന്നുള്ളൂ.

എന്നാല്‍ ബി എസ് സി പാസായി കഴിഞ്ഞപ്പോള്‍ ആദ്യത്തെ അവസരത്തില്‍ തന്നെ ജുനിയര്‍ എഞ്ചിനീയര്‍ ആയി കയറ്റത്തിന് അപേക്ഷിച്ചു. ടെലി ഫോണ്‍ ഓപ്പരേറ്റര്‍ ആയി ഒന്നര വര്ഷ്ത്തി നകം സ്വന്തം കഴിവ് കൊണ്ടു തന്നെ അവന്‍ ജുണിയര്‍ എഞ്ചിനീയര്‍ ആയി. ജീവിതം ഇനിയെ ങ്കിലും പച്ച പിടിക്കുമെന്ന് ഞങ്ങള്‍ കരുതി.

മദ്ധ്യപ്രദേശില്‍ നിന്നുള്ള ഒരു കുട്ടിയുടെ പ്രവേശനം

ഏകദേശം ഇതേ സമയത്ത് തന്നെ എന്റെ അമ്മാവന്റെ മകളുടെ (മച്ചുനത്തി) മകന്‍ ഭിലായിയില്‍ നിന്ന് മദ്ധ്യപ്രദേശ് ക്വാട്ടയില്‍ ആര്‍ ഈ സി യില്‍ പ്രവേശനം നേടി ഇവിടെ വന്നു. അയാളു ടെ അച്ഛനുമൊത്ത്. അദ്ദേഹം ഭിലായിയിലെ മലയാളി സമാജത്തിന്റെ വലിയ പ്രവര്ത്തകനും കുട്ടികളെ എല്ലാം വിവിധ കലകളില്‍ പ്രാഗത്ഭ്യം ഉള്ളവരാക്കുവാന്‍ താല്പര്യം ഉള്ളയാളും ആയിരുന്നു. മൂന്നു പെണ്മക്കളും ഒരേ ഒരു ആണ്‍കുട്ടിയും ആയിരുന്നു അവര്ക്ക് . ആ ആണ്കുട്ടിയാണ് വളരെ മോഹിച്ചു അദ്ദേഹം എഞ്ചിനീയരിങ്ങിനു കൊണ്ടു വന്നത്. അന്ന് കേരളത്തില്‍ മാത്രം (?) പ്രീ-ഡിഗ്രീ കഴിഞ്ഞു നാല് വര്ഷം എഞ്ചിനീയരിംഗ് തുടങ്ങിയിട്ടുള്ളൂ എന്ന് തോന്നുന്നു. അന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒരു വര്ഷത്തെ പ്രീ യുനിവേര്സിറ്റി കഴിഞ്ഞുവരുന്ന കുട്ടികള്ക്ക് വേണ്ടി ഒരു പ്രിപ്പാരട്ടരി(തയ്യാറെടുപ്പ്) കോര്സു നടത്തുന്നുണ്ടായിരുന്നു. അതിലെക്കാണിയാള്ക്ക് പ്രവേ ശനം. പ്രവേശനത്തിന് മദ്ധ്യ പ്രദേശിലെ കുട്ടി കള്‍ ഇങ്ങ്ലീഷ്‌ മാദ്ധ്യമത്തില്‍ പടിച്ചവരായി രിക്കണം എന്ന് നിബന്ധന ഉണ്ടായിരുന്നു. പക്ഷേ നമ്മുടെ കഥാനായകന്‍ പഠിച്ചത് ഹിന്ദി മാദ്ധ്യമത്തില്‍ ആയിരുന്നു. അത് കൊണ്ടു പ്രിന്സിപ്പല്‍ പ്രവേശനം തടഞ്ഞു.  പാവങ്ങള്‍   വളരെ  ആഗ്രഹിച്ചു     സുഹൃത്തുക്കളുടെ ആശംസയോടെ വന്ന  അവരുടെ നിരാശ എന്നെ വല്ലാതെ  വേദനിപ്പിച്ചു. 

യൂനീവെര്സിറ്റിയില് പോയാല്‍ ചിലപ്പോള്‍ ഇതിനു പരിഹാരം കിട്ടുമെന്ന്  ആരോ പറഞ്ഞു.. ഞങ്ങള്‍ മൂന്നു പേരും, കൂടി യൂണിവെര്സിറ്റിയിലെത്തി. . റെജിസ്ട്രാരെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇതെന്താ മദ്ധ്യപ്രദേശിലെ ഇതുപോലെയുള്ള ഒരു കുട്ടിക്ക് കഴിഞ്ഞ ദിവസം പ്രവേശനം ഞങ്ങള് കൊടുക്കാന്‍ പറഞ്ഞല്ലോ, ഓരോരുത്തര്ക്കും വേറെ വേറെ ഓര്ഡര്‍ വേണമോ ഒരാളിന് കൊടുത്ത അതെ നിയമം മറ്റുള്ളവര്ക്കും ബാധകമാ ക്കിക്കൂടെ? ഏതായാലും ഞങ്ങളുടെ അപേക്ഷയില്‍ അദ്ദേഹം നിര്ദ്ദേ്ശം എഴുതി . ഞങ്ങള്‍ കോളേജില്‍ തിരിച്ചു വന്നു പ്രവേശനം വാങ്ങി.

സംഭവം ഇതാണ്. മദ്ധ്യ പ്രദേശിലെ പൊതു വിദ്യാഭ്യാസ ഡയരക്ട രുടെ മകന്റെ പ്രവേശനത്തിന് അയാള്‍ മകനുമായി ആര്‍ ഈ സി യില്‍ വന്നു. അപ്പോള്‍ കോളെജുകാര്‍ ഞങ്ങളോട് പറഞ്ഞത് പോലെ പറഞ്ഞു. അയാള്‍ നോക്കിയപ്പോള്‍ ഓരോ സംസ്ഥാനത്തില്‍ നിന്നും വരുന്ന കുട്ടികള്ക്ക് ഓരോ നിബന്ധനയാണെന്ന് കണ്ടു. ചില സംസ്ഥാനത്തില്‍ നിന്ന് വരുന്നവര്ക്ക് ഇന്ല്ഗീഷില്‍ ഒരു ടെസ്റ്റ് പാസാക്കണം, മറ്റു ചിലര്ക്ക് ഇങ്ങ്ലീഷ്‌ അറിയണം, മറ്റു ചിലയിട ങ്ങളില്‍ നിന്നുള്ളവര്‍ ഇന്ഗ്ലീഷ് മാധ്യമത്തില്‍ പഠിച്ചിരിക്കണം എന്നിങ്ങനെ. ഇത് അനീതിയാണെന്ന് അയാള്‍ ശ്രദ്ധിച്ചു യൂണിവേര്സിറ്റിയില്‍ പോയി ചൂണ്ടിക്കാണിച്ചു. ബഹളം വച്ചു. ഇങ്ങ നെയാണെങ്കില്‍ മദ്ധ്യപ്രദേശിലെ എല്ലാ യൂണിവേര്സിറ്റികളും കാലിക്കട്ട് യൂണിവേര്സിറ്റിയുടെ ബിരുദത്തിനു കൊടുത്തിട്ടുള്ള അംഗീകാരം റദ്ദാക്കാന്‍ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ നിബന്ധനകള്‍ കോളേജുണ്ടാക്കിയതായിരുന്നു. അതുകൊണ്ടു യൂണിവേര്സിറ്റി അത് നിഷ്കര്ഷിക്കെണ്ട എന്ന് പറഞ്ഞു. അതാണ്‌ റെജിസ്ട്രാര്‍ പറഞ്ഞ കേസ്. പക്ഷെ ഈ പയ്യന്‍ എന്റെ ബന്ധുവായത് കൊണ്ടു ആഫീസിലെ ആള്ക്കാര്‍ (പ്രത്യേകിച്ചും പ്രിന്സിപ്പാലിന്റെ വലം കയ്യായ അസിസ്റ്റന്റ്റ് പ്രോക്ടര്‍ ) ആഫീസില്‍ ഉള്ളവര്‍ സൌകര്യപൂര്വ്വം പറഞ്ഞില്ല. ഞങ്ങള്‍ ഏതായാലും യൂണിവേര്സി റ്റിയില്‍ പോയതുകൊണ്ട് അവന്റെ പ്രവേശനം അവര്ക്ക് തടയാനും കഴിഞ്ഞില്ല. ഇതും മറ്റൊരു കളി തന്നെ ആയിരുന്നു, രാജാവിനെ ക്കാള്‍ കേമന്മാരായ സില്ബന്ധികളില്‍ ഒരാള്‍ ( Servants more loyal than the King himself) ആയിരുന്നു അസിസ്റ്റന്റ്റ് പ്രോക്ടര്‍. മറ്റു സംസ്ഥാനത്തില്‍ നിന്നുള്ള കുട്ടികളുടെ പ്രവേശനത്തില്‍ പല തരം കളികളും അന്ന് നടക്കുന്നതായി കേട്ടിരുന്നു. ഈ സീറ്റും ആര്ക്കെങ്കിലും കൊടുത്തു വല്ലതും നേടാന്‍ കഴിയുമോ എന്ന് നോക്കിയതും ആവാം. ഏതായാലും ഞങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം ആ കഞ്ഞി വെന്തില്ല എന്ന് മാത്രം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും