37 :എഴുപതുകളിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍
റാഗിംഗ് സംബന്ധമായ പ്രശ്നങ്ങളായിരുന്നു വിദ്യാര്ഥികളുടെ തെങ്കില്‍ ജീവനക്കാരെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പലതായിരുന്നു. ആര്‍ ഈ സി യുടെ ഉത്ഭവത്തില്‍ (ജനിതകഘട്ടതില് ) ഉണ്ടായ തകരാറുകള്‍ മുമ്പ് സൂചിപ്പിച്ചത് പോലെ ഒന്നാമത് കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ സംയുക്ത സന്താനമായി ജനിച്ചു വെങ്കിലും എന്തെങ്കിലും തീരുമാനം എടുക്കണമെങ്കില്‍ ഭരണ സമിതി കൂടണം. അതും വര്ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമാണ് കൂടുക. സംസ്ഥാനവിദ്യാഭ്യാസമന്ത്രിക്കു സൌകര്യമായ സമയത്ത് അദ്ദേഹ ത്തിനു സൌകര്യമായ സ്ഥലത്ത് വച്ച്. കോളേജു ഒരിക്കല് പോലും കാണാത്ത ഭരണ സമിതിയംഗങ്ങള്‍ അന്നുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല.
മറ്റൊന്ന് ആര്‍ ഈ സി കളെന്ന സ്ഥാപനങ്ങള്‍ 1860 ലെ സോസൈറ്റീസ് ആക്ടില്‍ രെജിസ്ടര്‍ ചെയ്തതുകൊണ്ടു ഭരണസമിതിയും ജീവനക്കാരും തമ്മില്‍ നിലനിന്ന യജമാന ഭ്രുത്യ ( Master Servant relationship) ബന്ധവും പരാതികള്‍ കേള്ക്കാനോ തീര്ക്കാനോ ഒരു സ്ഥിരം സംവി ധാനം ഇല്ലാത്തതും പ്രശ്നങ്ങളുടെ ആക്കം കൂട്ടി. പ്രിന്സിപ്പാളിന്റെയും ചെയര്മാന്റെയും വ്യക്തി പരമായ താല്പര്യങ്ങള്ക്കായിരുന്നു എപ്പോഴും മുന്ഗണന. വാലാട്ടി നില്ക്കുന്നവരെ സന്തോഷിപ്പിക്കുക എതിര്ക്കുന്നവരെ പരമാവധി ഉപദ്രവിക്കുക എന്നതായിരുന്നു നയം. സ്ഥാപനത്തി ന്റെ പുരോഗതിയിലോ പുതിയ കോര്സുകള്‍ കൊണ്ടു വന്നു ജീവനക്കാര്ക്ക് പ്രൊമോഷനും മറ്റും ഉള്ള അവസരങ്ങള്‍ ഉണ്ടാക്കാനോ ബോധപൂര്വമായ ശ്രമങ്ങള്‍ ഒന്നും നടന്നില്ല. 1961 ല്‍ പ്രവര്ത്തനം ആരംഭിച്ച സ്ഥാപനത്തില്‍ പുതിയതായി ഒരു കോര്‍സ് വന്നത് 1971 ലാണെന്ന് തോന്നുന്നു, മൂന്നു എം ടെക് കോര്സുകള്‍ മാത്രം. എം ടെക് കോര്സുകള്ക് ഒരു പ്രൊഫസറും ഒരു അസിസ്സന്റ് പ്രൊഫസറും മാത്രമേ പുതിയതായി വരുകയുള്ളൂ. പോരാഞ്ഞു ഇത് എം ടെക് കോര്സി ന്റെ പ്രത്യേക ശാഖയില്‍ ഉള്ളവര്ക്ക് മാത്രം അയതുകൊണ്ടു ഈ നിയമനങ്ങലളില്‍ മിക്കവാ റും പുറത്തു നിന്ന് വന്നവര്ക്കും അധികാരികള്ക്ക് വേണ്ടപ്പെട്ടവര്ക്കും ഉള്ളതാ യിരുന്നു.
കോളേജിലെ മൂന്നിലൊന്നോളം വരുന്ന എഞ്ചിനീയറിങ്ങ് വിഷയങ്ങളില്‍ അല്ലാത്ത അദ്ധ്യാപകര്‍ ആര്‍ ഈ സി യില്‍ വരുന്നതിനു മുമ്പ് തന്നെ അഞ്ചും പത്തും വര്ഷം അദ്ധ്യാപന പരിചയം ഉള്ളവരായിരുന്നു. അവര്‍ ആദ്യം നിയമനം കിട്ടിയ തസ്തികയില്‍ തന്നെ 15 – 20 വര്ഷം തുടര്ന്നു വന്നു. പുതിയ പോസ്റ്റുകള്‍ അഖിലേന്ത്യാ പരസ്യം വഴി നിയമനം നടത്തുന്ന രീതിയില്‍ ഇവരില്‍ ആര്ക്കും അവസരം കിട്ടുമായിരുന്നില്ല. അതു കൊണ്ടു ഇവര്‍ മിക്കവാറും സമയ ബന്ധിത പ്രമോഷന് വേണ്ടി മുറവിളി കൂട്ടി, സര്ക്കാടര്‍ സ്ഥാപനങ്ങളിലെപ്പോലെ 13 വര്ഷം കഴിഞ്ഞാല്‍ അസിസ്റ്റന്റ്റ് പ്രൊഫസറും 20 വര്ഷം കഴിഞ്ഞാല്‍ പ്രൊഫസറും ആകാന്‍ കഴിയത്തക്ക വിധം. അദ്ധ്യാപകരുടെ ശമ്പളം കേന്ദ്ര സര്ക്കാരിന്റെ മെച്ചപ്പെട്ട സ്കെയിലില്‍ ആയിരുന്നു, ദിനബത്ത സംസ്ഥാന സര്ക്കാര്‍ തോതിലും . അത് പോലെ അദ്ധ്യാപകേതര ജീവനക്കാരുടെ ശമ്പളം സംസ്ഥാന സര്ക്കാരിന്റെ രീതിയില്‍ തന്നെ. ചുരുക്കത്തില്‍ ആകെകൂടി ഒരു അവിയല്‍ പരുവത്തിലായിരുന്നു സേവന വേതന വ്യവസ്ഥകള്‍.
പ്രൊമോഷന്‍ സാധ്യത വര്ദ്ധിപ്പിക്കുവാന്‍ അധ്യാപകരില്‍ ചിലര്‍ സംസ്ഥാന സര്ക്കാര്‍ ശമ്പള സ്കെയിലു കിട്ടിയാലും മതി എന്നാവ ശ്യപ്പെട്ടു. സമയ ബന്ധിത പ്രമോഷനും സംസ്ഥാന സര്ക്കാ ര്‍ ശമ്പള സ്കെയിലും കൂടി പാക്കേജായി ആവശ്യ പ്പെട്ടു സ്റ്റാഫ് അസോസിയെഷന്‍ ഇതിനു വേണ്ടി സമരം തുടങ്ങി. ആര്‍ ഈ സി യില്‍ നീതി ക്രൂശിക്കപ്പെടുന്നു എന്ന് പറഞ്ഞു അദ്ധ്യാപകര്‍ നീതിയുടെ ശവപ്പെട്ടി തോളിലേന്തി ഒരു ദിവസം കോഴിക്കോട്ടു നഗര പ്രദക്ഷിണം വരെ നടത്തി. എന്തൊക്കെ സംഭവിച്ചാലും കുലുങ്ങാത്ത ഒരു ഭരണവും ഭരണ സമിതിയും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്ണമാക്കാനെ സഹായിച്ചുള്ളൂ.
ഇതിനിടയ്ക്കു ഉപരി പഠനത്തിനു പോകുന്ന വരുടെ എണ്ണം നിയന്ത്രിക്കാന്‍ പുതിയ ചില നിയമങ്ങള്‍ കൊണ്ടു വന്നു. ഒരു ഡിപ്പാര്ട്ടു മെന്റില്‍ നിന്ന് ആകെയുള്ള സ്റ്റാഫിന്റെ ആറില്‍ ഒന്നു (1/6) പേരെ മാത്രമേ ഒരേ സമയത്ത് ഉപരി പഠനത്തിനു പോകാന്‍ പാടുള്ളൂ എന്നായിരുന്നു പുതിയ നിയമം. ഐ ഐ റ്റി പോലുള്ള സ്ഥാപനങ്ങളില്‍ പി എച് ഡി ക്കു പ്രവേശനം കിട്ടണമെങ്കില്‍ അത്ര എളുപ്പം ആയിരുന്നില്ല. ഒരേ സമയത്ത് സീനിയറും ജൂനീയറും കൂടി അപേക്ഷി ച്ചാല്‍ ചിലപ്പോള്‍ സീനിയരിനല്ല ജുനിയരി നായിരിക്കും സെലക്ഷന്‍ കിട്ടുക. ഇങ്ങനെയുള്ള കേസുകളില്‍ യാതൊരു തത്വ ദീക്ഷയുമില്ലാതെ തീരുമാനം എടുക്കുന്നതിനെതിരെ ചിലര്‍ പ്രതിഷേ ധിച്ചു. ചിലര്‍ എനിക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ ആരും പോകേണ്ട എന്നാക്കാന്‍ കേസ് കൊടുത്ത് ആര്ക്കും പോകാന്‍ വയ്യാത്ത സാഹചര്യം ഉണ്ടാ ക്കി .കോളേജില്‍ അദ്ധ്യാപകരുടെ ഇടയില്‍ ആകെക്കൂടി പരസ്പരം സ്പര്ദ്ധ്യയും വൈരാഗ്യവും പാരവെപ്പും വളര്ന്നു് വന്നു. പോരാഞ്ഞു ഉപജാപ കവൃന്ദം പറയുന്നത് പോലെ ഭരിക്കുന്ന ഒരു പ്രിന്സിപ്പാളും. ആയപ്പോള്‍ സ്ഥാപനത്തിലെ അന്തരീക്ഷം ആകെക്കൂടി കലുഷിതമായി.
ഭാഗ്യത്തിന് ഈ പ്രശ്നങ്ങള്‍ ദിനംദിന അദ്ധ്യയനത്തെ ബാധിക്കാതിരിക്കാന്‍ പരമാവധി ജീവനക്കാര്‍ ശ്രമിച്ചു എന്നത് ആര്‍ ഈ സി യിലെ അന്നത്തെ സംസ്കാരത്തിന്റെ ഭാഗമായത് കൊണ്ടായിരുന്നു.
അദ്ധ്യാപകേതര ജീവനക്കാരുടെ ഇടയിലും അസംപ്തൃപ്തി വളര്‍ന്നു വന്നു. അതിനു പ്രധാന കാരണം അവരുടെ ഗ്രെയ്ദ് പ്രമോഷനില്‍ സ്വജന പക്ഷപാതവും മറ്റും നടന്നു എന്നതായിരു ന്നു. ചിലര്ക്ക് ആര്‍ ഈ സി യില്‍ വരുന്നതിനു മുമ്പുള്ള സര്വീസ് കണക്കാക്കി പ്രമോഷന്‍ കൊടു ത്തു , ചിലര്ക്ക് ഇതേ സൗകര്യം നിഷേധിക്കപ്പെട്ടു. അങ്ങനെ തികച്ചും കുത്തഴിഞ്ഞ ഭരണ രീതികള്‍ ജീവനക്കാരുടെ അതൃപ്തി പൂര്വാധികം വര്ദ്ധിപ്പിച്ചു. കൃത്യമായ അടിസ്ഥാന വിദ്യാ ഭ്യാസ യോഗ്യതയോ മാനദണ്ഡങ്ങളോ പാലിക്കാതെ തോന്നിയവര്ക്ക് കൊടുത്ത ഹയര്‍ ഗ്രെയ്ടും പ്രമോഷനും അവിടെയും അസംതൃപ്തി വളര്ത്തി .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ