126 : മദ്ധ്യ ധരണ്യാഴിയുടെ തീരത്തേക്ക് ഒരു യാത്രയ്ക്കവസരം
സിംഗപ്പൂരില്‍ പോയപ്പോള്‍ കിട്ടിയ അവധി മുഴുവന്‍ എടുക്കാതെ തിരിച്ചു വന്നു ആര്‍ ഈ സി യില്‍ ചേര്ന്ന വിവരം മുമ്പെഴുതിയി രുന്നു. പതിവ് പോലെ കൂടുതല്‍ അദ്ധ്യാപനവും കുറച്ചു ഗവേഷണവും മറ്റുമായി സമയം കഴിച്ചു. പുസ്തകം എഴുതാനെന്നോ മറ്റോ പറഞ്ഞു വേണമെങ്കില്‍ ശമ്പളം വാങ്ങി ബാക്കി സമയം വീട്ടില്‍ ഇരിക്കാമാ യിരു ന്നു. പക്ഷെ വെറുതെ ഇരുന്നു ശമ്പളം വാങ്ങുന്നു എന്ന്ആള്ക്കാരെക്കൊണ്ടു പറയിപ്പിക്കെണ്ട എന്ന് കരുതിയാണ് തിരിച്ചു ജോലിയില്‍ പ്രവേശിച്ചത്.
ഒരു വര്ഷം കഷ്ടിച്ചു തികയാറായപ്പോളാണ് കുറെ നാള്‍ മുമ്പ് പാലക്കാട്ട് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് പണ്ടു പരിചയപ്പെട്ടിരുന്ന ഒരു അദ്ധ്യാപകന്‍ ടര്ക്കി്യില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ എന്ന ന്വേഷിച്ചു ഒരു ഈമെയില്‍ അയച്ചത്. അദ്ദേഹം വര്ഷ്ങ്ങ ളായി ടര്ക്കിയിലും സൈപ്രസ്സിലും ജോലി ചെയ്തു കൊണ്ടിരിക്കുന്നു, ഇപ്പോള്‍ ടര്ക്കി ഷ് സൈപ്രസിലായിരുന്നു. എന്നാല്‍ അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്ന മദ്ധ്യധരണ്യാഴി യുടെ തീരത്തുള്ള അഡന എന്ന സ്ഥലത്തെ ചുക്കുരോവ യൂണിവേ ര്സിറ്റിയിലാണു നിയമനം. വിദ്യാര്ഥിക സുഹൃത്ത് സിംഗപൂരി ലേക്ക് പോകാന്‍ സഹായിച്ചത് പോലെ. ഇവി ടെയും സുഹൃദ് ബന്ധം ആണ് പുതിയ ഒരവ സരം ഉണ്ടാക്കി തന്നത്.
എന്നാല്‍ കോളേജില്‍ നിന്ന് അവധി കി ിട്ടാന്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടായി. ഞാന്‍ സബാട്ടി ക്കലവധി എടുത്ത സമയത്ത് ബോണ്ട് ഒപ്പിട്ടത് ഒരു വര്ഷം എടുത്ത അവധിക്കു മൂന്നു വര്ഷത്തെ സേവനം ചെയ്യാം എന്ന വ്യവസ്ഥയിലായിരുന്നു. ആറുമാസം മാത്രം അവധിയെടുത്തത് കൊണ്ടു ആനുപാതികമായി ഒന്നര വര്ഷം ജോലിയില്‍ തുടര്‍ന്നാലെ ബോണ്ടില്‍ നിന്ന് വിമുക്തനാവൂ. ഒരു വര്ഷം പൂര്ത്തി്യാക്കി കഴിഞ്ഞു. ടര്ക്കി്യില്‍ പോകാന്‍ ശമ്പളം ഇല്ലാത്ത അവധിയാണാവശ്യപ്പെട്ടത് എന്നതു കൊണ്ടു ബാക്കിയുള്ള ആറുമാസം കൂടി കണക്കാക്കി പുതിയ ബോണ്ട് ഒപ്പിട്ടാല്‍ പോരേ എന്നായിരുന്നു എന്റെ പക്ഷം. എന്നാല്‍ പ്രിന്സിപ്പാളിനു അനുകൂല മനോഭാവം ഇല്ലായിരുന്നു. അന്ന് ബോര്‍ഡു ചെയര്മാനായ വിദ്യാഭ്യാസ മന്ത്രിക്ക് പക രം തീരുമാനങ്ങള്‍ എടുത്തിരുന്നത് ഞങ്ങ ളുടെ കുട്ടനാടു എം എല്‍ എ ആയിരുന്നു എന്ന് കേട്ടു. ആര്‍ ഈ സി ചെയര്മാനായും ഫലത്തില്‍ ഇദ്ദേഹം ആണ് പ്രവര്ത്തി്ച്ചത്. എന്റെ സുഹൃ ത്തും മെക്കാനിക്കല്‍ വകുപ്പിലെ ഒരു ലെക്ച്ചര രുടെ ബന്ധുവു മായ അദ്ദേഹത്തിനോട് ഈ കാര്യം സൂചി പ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു സാറിന്റെ നാട്ടുകാരന്‍ എം എല്‍ എ അല്ലെ, ഒന്ന് കണ്ടു സംസാരിച്ചാല്‍ കാര്യം നടക്കും , അയാള്‍ ഫോണില്‍ വിളിച്ചു പറയാം എന്നേറ്റു. അങ്ങനെ നാട്ടില്‍ പോയി അദ്ദേഹത്തെ കണ്ടു, കാര്യം പറഞ്ഞു. പൂര്ണ മനസ്സോടെ അല്ലെന്നു തോന്നിയെ ങ്കിലും വേണ്ടത് ചെയ്യാം എന്നേറ്റു . മുകളില്‍ നിന്ന് അങ്ങനെ അല്പ്പം സമ്മര്ദം ചെലുത്തിയാണ് രണ്ടു വര്ഷത്തെ ശമ്പളം ഇല്ലാത്ത അവധി അനുവദിച്ചത്.
ഞാന്‍ ടര്ക്കിയിലേക്ക് പുറപ്പെടാന്‍ തുടങ്ങു മ്പോള്‍ അവിടെ നാണയപ്പെരുപ്പത്തിന്റെ ബുദ്ധിമുട്ട് കലശലായിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം ചിലവിനു മതിയാവും എന്ന് തോന്നി. പ്രത്യേകിച്ചും വിദേശ കറന്സി യില്‍ ആണെങ്കില്‍ . എങ്കിലും സ്ഥലങ്ങള്‍ കാണാനും പുതിയ ആള്‍ക്കാരെ പരിചയ പ്പെടാനും ഉള്ള ആഗ്രഹം ടര്ക്കിയിലേക്ക് നയിച്ചു. മകനെയുും ഭാര്യയെയും കോഴി ക്കോട്ടു തനിച്ചാക്കി പോകേണ്ടി വരുന്ന തില്‍ അല്പം വിഷമം ഉണ്ടായിരുന്നു എങ്കി ലും അവര്‍ നവദമ്പതികള്‍ സ്വതന്ത്രരായി നടക്കട്ടെ എന്ന് കരുതി. അവരെപ്പോലെ സുഹൃത്തുക്കളായ ഒന്ന് രണ്ടു ഡോക്ടര്‍ ദമ്പതികളും ഉണ്ടായിരുന്നു കൂട്ടിനു. കൂടു തലും ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നു എന്നാണ് കേട്ടതു . പാരഗനും സൈനൂസും എല്ലാം അവരുടെ സ്ഥിരം താവളങ്ങളാ യിരുന്നു. മകള്ക്ക് ഉള്ള സമയം മെഡി ക്കല്‍ പി ജി പ്രവേശന പരീക്ഷക്ക് പഠിക്കു വാനും അവസരം കിട്ടി.
അന്നു ഇന്ത്യയില്‍ നിന്ന് ടര്ക്കിയിലെ ഒരു വിമാനത്താവളത്തിലേക്കും നേരിട്ട് വിമാന സര്വീ സ് ഇല്ല. എമിരേട്സും ഗല്ഫെയരും ആയിരുന്നു ടര്ക്കിയിലേക്ക് രണ്ടു വിമാനം പറത്തുന്ന രണ്ടു കമ്പനികള്‍. അതും ഇസ്റ്റാം ബുളിലേക്ക്. എമിരെട്സ് ഡ്യുബായ് വഴി യും, ഗല്ഫെയര്‍ ബഹ്രീന്‍ വഴിയും ഗല്ഫെ യര്‍ വിമാനം മദിരാശിയില്‍ നിന്നോ ബോംബെയില്‍ ചെന്നോ കയറണം . എമിരെ ട്സ് അന്ന് ബോംബെയില്‍ നിന്ന് മാത്രം ആയിരുന്നു പുറപ്പെട്ടിരുന്നത് .ഞങ്ങള്‍ ഗല്ഫെയരിലാണ് ആദ്യം യാത്ര ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍ .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ