129 :ആര്‍ ഈ സി യില്‍ നിന്ന് എന്‍ ഐ റ്റി യിലേക്ക്



റീജിയണല്‍ എഞ്ചിനീയറിംഗ് കൊളെജു കളുടെ പ്രവര്ത്തനരീതിയെപ്പറ്റി മുമ്പ് പല സന്ദ്രര്ഭങ്ങളിലും കുറിച്ചിരുന്നു. കേന്ദ്ര സം സ്ഥാന സർക്കാരുകളുടെ സംയുക്ത ഭരണ സ്ഥാപനമായി സ്ഥാപിച്ച സ്വയംഭരണ സ്ഥാ പനങ്ങള്‍. ചെലവ് സിംഹ ഭാഗവും കേന്ദ്ര ത്തില്‍ നിന്നും, ഭരണ നിയന്ത്രണം സംസ്ഥാന സര്ക്കാരിന്റെ കയ്യിലും . ഏകദേശം 200 കോടിയോളം വാര്ഷിക ബട്ജറ്റ് ഉള്ള സ്ഥാപനത്തിന്റെ വാര്ഷിക അനുദിന ചില വിന്റെ പകുതി മാത്രം (50 ലക്ഷമോ അതില്‍ കുറവോ ) മാത്രമേ സംസ്ഥാനം മുടക്കിയിരുന്നുള്ളൂ. എന്നാല്‍ വിദ്യാഭ്യാസമ ന്ത്രിയുടെയും തിരുവനന്തപുരത്ത് നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥന്മാരുടെയും കനിവി നു വേണ്ടി വര്ഷങ്ങള്‍ യാചിച്ചു അധ്യാപക അധ്യാപകേതര ജീവനക്കാര്‍ നീണ്ടകാലം സമ്മര്ദ്ദം ചെലുത്തിയെങ്കിലും അവസാനം 2002 ല്‍ ആര്‍ ഈ സി കളെ കേന്ദ്ര മാനവ ശേഷി വിഭവ വികസന വകുപ്പിന്റെ നേരിട്ടു ള്ള നിയന്ത്രണത്തിലാക്കിക്കൊണ്ടു നിയമം പാര്ലമെന്റില്‍ പാസാക്കി. നാഷണല്‍ ഇന്സ്റ്റിട്യുറ്റ് ഓഫ് ടെക്നോളജി എന്നപേരും കൊടുത്തു.

എന്‍ ഐ റ്റി കള്ക്ക് ആര്‍ ഈ സി കള്‍ക്ക് ഉണ്ടായിരുന്ന ഭരണപരമായ സ്വയം ഭരണ ത്തോടൊപ്പം അക്കാഡമിക് സ്വയം ഭരണ വും കിട്ടി. സ്വയം പഠന പദ്ധതിയുണ്ടാക്കി പരീക്ഷ നടത്തി ഐ ഐ ടി കളെപ്പോലെ ഡിഗ്രി കൊടുക്കാനുള്ള അധികാരം വന്നു ചേര്ന്നു. യുനിവേര്സി്റ്റികളുടെ നിയന്ത്ര ണവും ഇല്ലാതായി. ആര്‍ ഈ സി കളില്‍ ചിലതിനു സ്വയംഭരണ കോളേജുകള്‍ എന്ന സ്ഥാനം ( ഉദാഹരണം തൃശ്ശിനാ പ്പള്ളി ആര്‍ ഈ സി ) ഉണ്ടായിരുന്നു എങ്കിലും നമ്മുടെ കോഴിക്കോട് ആര്‍ ഈ സി യില്‍ യുനിവേ ര്സിറ്റി അഫിലിയേറ്റ് ചെയ്ത കോളേജു എന്ന സ്ഥാപനം എന്നുള്ളതില്‍ നിന്ന് പൂര്ണമായ അക്കാഡമിക് സ്വയം ഭരണം കിട്ടിയപ്പോള്‍ ഒരു പാടു മാററങ്ങള്‍ വേണ്ടി വന്നു. സ്വന്തമായ സെനറ്റും ബോര്ഡ് ഓഫ് സ്റ്റഡീസ് , ഡീന്മാര്‍ എന്നിവ വേണ്ടി വന്നു. റെജിസ്ട്രാര്‍ ഡെപ്യു ട്ടി രേജിസ്ട്രാര്‍ അസി സ്സ്ടന്റ്റ് റെജിസ്ട്രാര്‍ എന്നീ തസ്തികള് ഉണ്ടായിരുന്നു എങ്കിലും യുനിവേ ര്സിറ്റിയുടെ അത്ര ബ്രുഹത്ത ല്ലെങ്കിലും ഒരു യുനിവേ ര്സിറ്റി മാതൃക ഉണ്ടാകേണ്ടിയിരുന്നു. പ്രിന്സിപ്പാള്‍ എന്ന പദവി മാറ്റി ഡയരക്ടര്‍ എന്ന പദവിയാക്കി. അപ്പോഴത്തെ പ്രിന്സിപ്പ ല്മാര്‍ എന്‍ ഐ റ്റി കളുടെ ആദ്യ ഡയര ക്ടര്‍മാരായി തുടര്ന്നു.

അക്കാഡമിക് സ്വയം ഭരണം വന്നപ്പോള്‍ ഇന്ത്യയിലും വിദേശത്തും ഉള്ള പല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവില്‍ ഇരുന്ന ക്രെഡിറ്റ് സിസ്റ്റം ആര്‍ ഈ സി യിലും ഉണ്ടാക്കണം എന്നതായിരുന്നു ആദ്യത്തെ പടി. അതനുസരിച്ച് ഐ ഐ റ്റി കളിലെപ്പോലെ പൂര്ണമായി പഠനപദ്ധ തിയും സിലബസും ഉടച്ചു വാര്ക്കുകയാ യിരുന്നു വേണ്ടിയിരുന്നത് ഈ ചുമതല പ്രധാനമായും ഡീന്‍ എന്ന ഉദ്യോഗസ്ഥന്റെ ചുമതലയായിരുന്നു. പൊതുവേ നമ്മുടെ അധ്യാപകര്‍ക്ക് ക്രെഡിറ്റ് സിസ്റ്റം എന്നാല്‍ മാര്‍ക്ക് ഗ്രെയഡാക്കുക എന്നതില്‍ കൂടി ഒന്നും അറിയാത്തവരായിരുന്നു. എന്‍ ഐ റ്റി യില്‍ അന്ന് നാല് ഡീന്മാരെ പുതിയതായി നിയമിച്ചു. ഭരണ സംബന്ധമായ കാര്യങ്ങള്ക്ക ഒരു ഡീന്‍(Dean Administra tion), അക്കാഡമിക് കാര്യങ്ങള്ക്ക് രണ്ടു ഡീന്മാര്‍ (ഒന്ന് ബി ടെക് കോര്സിനു മറ്റൊരാള്‍ എം ടെക് , എച് ഡി തുടങ്ങിയ ഗവേഷണ കോര്സുകള്ക്കും Dean Academic UG, Dean Academic PG Studies & Research) വിദ്യാര്ഥികളുടെ കാര്യ ങ്ങള്ക്ക് ‍ നാലാമാതൊരാളും ( Dean Student Affairs ) നിയമിക്കപ്പെട്ടു. അകാഡമിക് ഡീനായി നിയമിക്കപ്പെട്ടവര്‍ വിദേശ രാജ്യങ്ങളിലെയും മറ്റും ക്രെഡിറ്റ് സമ്പ്രദായം നിലവില്‍ ഉള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ ആകുന്നതു എന്ത് കൊണ്ടും നല്ലതായിരുന്നു. പക്ഷെ നമ്മുടെ പല സ്ഥാപനങ്ങളിലും നടക്കുന്നത് പോലെ കോഴിക്കോട്ടു എന്‍ ഐ റ്റി യിലും ഇത്തരം നിയമങ്ങള്‍ സ്വന്തം സ്നേഹിതന്മാരെയും തനിക്കോ തന്റെ ആള്കാര്ക്കോ എന്തെങ്കിലും ഉപകാരം മുമ്പ് ചെയ്തവര്ക്ക് നന്ദി സൂചകമായും സമ്മാനിക്കപ്പെട്ടു..

വിദേശത്ത് ജോലി ചെയ്തിരുന്ന ഞാനവധി റദ്ദാക്കി സ്ഥാപനത്തിന് വേണ്ടി തിരിച്ചു വരാം എന്ന് അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്ത തലവന്‍ ഞാന്‍ തിരിച്ചു വന്ന പ്പോള്‍ ആ വാഗ്ദാനം പൂര്ണമായി മറന്നു. എഞ്ചിനീയറിംഗ് സ്ഥാപന ത്തിലെ യു ജി ഡീന്‍ എഞ്ചിനീയ റിംഗ് അല്ലാത്ത ഒരു ഡിപാര്ട്ടു മെന്റിലെ അദ്ധ്യാപകനും ( മുമ്പ് ആര്‍ ഈ സി പ്രവേശനത്തിനു ചുക്കാന്‍ പിടിച്ചിരുന്നയാള് ഏതെങ്കിലും രീതിയില്‍ മുമ്പ് സഹായി ച്ചുണ്ടാവാം പ്രത്യുപകാരത്തിന് നന്ദി !) പി ജി ഡീന്‍ തന്റെ തന്നെ വകുപ്പിലെ ആത്മാര്ത്ഥ സുഹൃത്തിനും നല്കി്. യു ജി ഡീന്‍ ആയിരുന്നയാള് ആത്മാര്ഥതയുള്ള ആളായിരുന്നത് കൊണ്ടു കാര്യങ്ങള്‍ കുറെയെങ്കിലും പഠിച്ചും മറ്റുള്ളവരുമായി ചര്ച്ച ചെയ്തും നിയമ സംഹിത ഉണ്ടാക്കി. എന്നാല്‍ പി ജി ഡീന്‍ ആയ ആള്‍ ജുനിയറായ ആരെക്കൊണ്ടോ ഐ ഐ റ്റി വെബ്സൈറ്റില്‍ യില്‍ നിന്ന് കോപ്പി ചെയ്തു കൊടുത്ത കാര്യങ്ങള്‍ ഐ ഐ റ്റി എന്ന സ്ഥലത്തെല്ലാം എന്‍ ഐ റ്റി എന്നു മാറ്റി എന്‍ ഐ റ്റി യിലെ എം ടെക്കിന്റെയും പി എച് ഡി യുടെ യും നിയമ സംഹിത ഉണ്ടാക്കി. വെറുതെ അവധി വെട്ടിച്ചുരുക്കി തിരിച്ചു വന്ന എനിക്ക് അക്കാഡ മിക് കാര്യങ്ങളില്‍ എന്തെങ്കിലും ക്രിയാത്മക മായി സംഭാവന ചെയ്യാനുള്ള അവസരം അങ്ങനെ നിഷേധിക്കപ്പെട്ടു. ഏതായാലും എന്നെ ഒരു മൂലയിലിരുത്താന്‍ ഉള്ള ശ്രമം ഞാന്‍ ഒരു വെല്ലുവിളി ആയെടുത്ത് എന്റെ സംഭാവനകള്‍ സ്ഥാപനത്തിന് വേണ്ടെങ്കില്‍ സമൂഹത്തിനു പൊതുവേ ആകട്ടെ എന്ന് കരുതി എന്റെ ആദ്യത്തെ വലിയ പുസ്തകം എഴുതിതുടങ്ങി. Modern Control Engineering Sanguine Technical Publishers Bangalore ) ഒരു വര്ഷം കൊണ്ടു അത് പൂര്ത്തിയാക്കി പ്രസിദ്ധീകരിച്ചു. പൊതുവേ നല്ല സ്വീകരണമാണ് ഈ ബുക്കിനു കിട്ടിയത്. കേരള ത്തിലെയും പുറത്തും ഏതാനും യുനിവേര്സി റ്റികളുടെ സിലബസ്സില്‍ ടെക്സ്റ്റ് ബുക്കായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രണ്ടു പ്രാവശ്യം പ്രിന്റു ചെയ്ത ഈ ബുക്ക്കഴിഞ്ഞ വര്ഷം പുതുക്കിയ രണ്ടാം പതിപ്പും ഇറങ്ങി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും